സഈദ് ബഷ്മേല്‍ എന്റെ സഹപ്രവര്‍ത്തകനാണ് . യമനി പൌരന്‍ .
അദ്ദേഹം എന്നും ഓഫീസിലേക്ക് വരുമ്പോള്‍ ഒരു വലിയ ഫ്ലാസ്ക്കുമായി ആണ് വരിക .
കൂടെ ബ്രൌണ്‍ നിറത്തിലുള്ള കുറെ കുഞ്ഞു ഗ്ലാസുകളും ഉണ്ടാകും .
എന്നിട്ട് ഓരോരുത്തരുടെ അടുത്തു വന്നു ആ കുഞ്ഞു ഗ്ലാസ്സിലേക്ക്
അദ്ദേഹം ഫ്ലാസ്ക്കില്‍ നിന്ന് മെല്ലെ ഒരു പാനീയം ഒഴിക്കും . 'ഖഹ് വ'യാണത് .
ഒരു പാട് ഔഷധച്ചേരുവകള്‍ ഉള്ള പാനീയം .
കുടിക്കാന്‍ അല്പം ചവര്‍പ്പ് തോന്നുമെങ്കിലും കഴിച്ചു കഴിഞ്ഞാല്‍ നല്ല സുഖമാണ് .
വയറിന് !
അദ്ദേഹം അത് ഒഴിച്ച് തരുമ്പോള്‍ ആ മുഖത്ത് ഒരു പ്രത്യേക പ്രസാദം ഓളമിടുന്നത്
ഞാന്‍ അങ്ങനെ നോക്കി നില്ക്കും .
സത്യത്തില്‍ ഭക്ഷണം കഴിക്കുമ്പോള്‍ നമ്മുടെ വയറേ നിറയൂ .
കഴിപ്പിക്കുമ്പോള്‍ വയര്‍ മാത്രമല്ല മനസ്സും നിറയും ..
അല്ലെങ്കില്‍ ഈ മുഖം ഇത്രയേറെ പ്രകാശിക്കേണ്ട കാര്യമില്ലല്ലോ ...
ഇന്നലെ ഓഫീസില്‍ നിന്ന് വരുമ്പോള്‍ അദ്ദേഹത്തിന്‍റെ കൂടെയാണ് പോന്നത് .
കാര്‍ നിര്‍ത്തിയിട്ടിരിക്കുന്ന സ്ഥലത്തേക്ക് നടന്നു ചെല്ലുമ്പോള്‍ കാറിനു തൊട്ടടുത്തു ഒരു പാവം അമ്മയും മൂന്നു കുഞ്ഞുങ്ങളും .
അമ്മയുടെ 'വണ്ടി'യില്‍ നിറയെ , ഖുമാമയില്‍ നിന്ന് പെറുക്കി കൂട്ടിയ സാധനങ്ങള്‍ .
കുട്ടികള്‍ മൂന്നു പേരും 'ഹോബ് ' കമ്പനിയുടെ കുഞ്ഞു ജ്യൂസ് ബോട്ടിലുകള്‍ ഈമ്പി കുടിക്കുകയാണ് .
അമ്മ കുടിക്കുന്നത് കാണുന്നില്ല .
കുടിച്ചു തീര്‍ന്നിട്ടും അതില്‍ ഒരു തുള്ളി പോലും ബാക്കിയില്ല എന്നറിഞ്ഞിട്ടും കുട്ടികള്‍ വെറുതെ വീണ്ടും ഈമ്പിക്കൊണ്ടിരിക്കുന്നു .
കാറില്‍ കേറും മുമ്പ് സഈദ് തന്റെ കാറിന്റെ ഡിക്ക് തുറന്നു .
അതില്‍ നിന്ന് വലിയ ഒരു പ്ലാസ്റ്റിക് കവര്‍ പുറത്തെടുത്തു .
എന്നിട്ട് ആ അമ്മയ്ക്ക് കൊടുത്തു ..
എന്തൊക്കെയാണ് അതില്‍ എന്ന് എനിക്ക് അറിയില്ല .
പക്ഷെ അതില്‍ നിന്ന് പുറത്തു വീണ ഒരു കളിപ്പാവ ഡിക്കില്‍ കിടക്കുന്നത്
ഞാന്‍ കണ്ടു ! അത് എടുത്തു ഞാന്‍ കൊടുത്തത് കൂട്ടത്തില്‍ പ്രായം കുറഞ്ഞ ആ പെണ്‍കുട്ടിക്ക് ..
അത് കിട്ടിയപ്പോള്‍ ആ കുഞ്ഞു മുഖം പ്രകാശിക്കുന്നത് ഒന്ന് കാണേണ്ടത് തന്നെയായിരുന്നു .
ഒരു പക്ഷെ ആ കുട്ടിക്ക് ജീവിതത്തില്‍ ആദ്യമായി കിട്ടിയ കളിപ്പാട്ടം ആയിരിക്കും അത് !
പോരും നേരം സഈദ് ബഷ്മേലിന്റെ തോപ്പിലേക്ക് അദ്ദേഹത്തിന്‍റെ കൈ നീളുന്നത് കണ്ടു . എണ്ണി നോക്കുക പോലും ചെയ്യാതെ അദ്ദേഹം കയ്യില്‍ കിട്ടിയത് ആ അമ്മയ്ക്ക് കൊടുത്തു . അറിയാതെ എന്റെ കയ്യും കീശയിലേക്ക് !
നമുക്ക് വിലയില്ലാത്തതെന്നു തോന്നുന്ന പലതും മറ്റു ചിലര്‍ക്ക്
നമുക്ക് നിസ്സാരമെന്ന് തോന്നുന്നവ..........
മറുപടിഇല്ലാതാക്കൂ