വിടര്‍ത്താനാവില്ല
വിവര്‍ത്തനത്തിനും
വിവരിക്കും തോറും വിശാലമാകും
വിധിയെഴുതുമ്പോഴും വഴുതിപ്പോവും
വഴി കാണിക്കും വിളക്കാവും
വിമല നൈര്‍മല്യമായി അകക്കനലണയ്ക്കും
വിധി വൈപരീത്യങ്ങളില്‍ ശക്തിയായും
വിജയ നിമിഷങ്ങളില്‍ കരുത്തായും
വീണു പോകുമിടങ്ങളില്‍ കൈത്താങ്ങായും
വീശിയടിക്കും കാറ്റായും
വര്‍ഷമായും ഹര്‍ഷമായും പ്രകര്‍ഷമായും പ്രഭ ചൊരിയും
വിടര്‍ന്നു നില്‍ക്കും സുമമാകും
വഴിഞ്ഞൊഴുകും നിലാവാകും
വഴിയുമഴകാവും ഒഴുകും പുഴയാകും .
വിഭാതമായി ,
വിഭൂതിയായി
വികാരമായി സംലയിക്കും
വിനാഴികകളിലൊക്കെയും
വിനയ പ്രസാദമായി
വിസ്മയിപ്പിക്കും ലഹരിയായി പ്രിയേ നീ
വിരാജിക്കുന്നു ; മമ ജീവിത
വഴിത്താരകളിലൊക്കെയും !!!
0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ