2014, മാർച്ച് 10, തിങ്കളാഴ്‌ച

പെണ്‍കുട്ടിക്ക് ഒക്കുമോ ആണ്‍കുട്ടി ആണ്‍കുട്ടിക്കൊക്കുമോ പെണ്‍കുട്ടി ?




എന്റെ
മോന് ഞാന്‍ ഉമ്മ കൊടുക്കുന്നത് തീരെ ഇഷ്ടമല്ല .

അവന്റെ ഉമ്മയോ പെങ്ങന്മാരോ ഉമ്മ കൊടുക്കുന്നതിന് ഒരു പ്രശ്നവുമില്ല !

എന്നാല്‍ ഞാന്‍ അവനെ ചുണ്ടോടടുപ്പിക്കുമ്പോള്‍ അവന്‍
പെട്ടെന്ന് മുഖം തിരിച്ചു കളയും .

എന്നിട്ടും ഞാന്‍ നിഷ്കരുണം ഉമ്മ കൊടുക്കും !
അവനാരാ മോന്‍ ? ഞാനാരാ ബാപ്പ !!!

പക്ഷെ എന്താണ് ഇതിനു കാരണം ?
മുമ്പൊന്നും എനിക്ക് മനസ്സിലായിരുന്നില്ല .

ഇപ്പോള്‍ അവനു കാര്യങ്ങളൊക്കെ ഒരു വിധം പറഞ്ഞ്
ഫലിപ്പിക്കാന്‍ കഴിയും .
ഇന്നലെ ഞാന്‍ ചോദിച്ചു .

'എന്താ കുട്ടി പ്പാക്ക് മ്മ തരാത്തെ...' ?

ഉത്തരം പെട്ടെന്ന് വന്നു :

'മീസ കുത്തും ..!!!'

എന്റെ രണ്ടു പെണ്‍കുട്ടികള്‍ കുഞ്ഞുങ്ങള്‍ ആയിരുന്നപ്പോള്‍ ഇങ്ങനെ ആയിരുന്നില്ല . അവര്‍ ഇങ്ങനെ ഒരു പരാതിയും പറഞ്ഞു കേട്ടിട്ടില്ല .

അന്നും ഉണ്ടായിരുന്നു എനിക്ക് മീശ ! ഇതിലും കട്ടിയുള്ള മീശ !

അപ്പോള്‍ കാര്യം ഇതാണ് .

സ്നേഹം കിട്ടുമെങ്കില്‍ പെണ്‍കുട്ടികള്‍ എല്ലാം സഹിക്കും ,
ഏതു പ്രായത്തില്‍ ആയാലും ..!!
അത് കൊണ്ടാവും അവര്‍ കുഞ്ഞു നാളിലെ ഇങ്ങനെ
'സര്‍വം സഹ'കളായി വളരുന്നത്‌ .

ആണ്‍കുട്ടികള്‍ക്ക് നേരിയ അസ്വസ്ഥത ആണെങ്കിലും സഹിക്കാന്‍ പറ്റില്ലായിരിക്കും .
അത് സ്നേഹത്തിന്റെ
പേരിലാണെങ്കില്‍ പോലും !!!

അല്ലെങ്കിലും പെണ്‍കുട്ടിക്ക് ഒക്കുമോ ആണ്‍കുട്ടി
ആണ്‍കുട്ടിക്കൊക്കുമോ പെണ്‍കുട്ടി ?

മക്കളില്ലാത്തവര്‍ക്ക് മക്കളെയും
ആണ്‍കുട്ടികള്‍ ഇല്ലാത്തവര്‍ക്ക് ആണ്‍കുട്ടികളെയും പെണ്‍കുട്ടികള്‍ 
ഇല്ലാത്തവര്‍ക്ക് പെണ്‍കുട്ടികളെയും നല്കി ദൈവം
എല്ലാവരെയും അനുഗ്രഹിക്കട്ടെ ..
മക്കളെ കിട്ടിയവരുടെ മക്കള്‍ക്ക് പടച്ചവന്‍ ദീര്‍ഘായുസ്സ് നല്‍കട്ടെ ..

കാരണം ഈ ലോകത്തെ ഏറ്റവും വലിയ സൌന്ദര്യം / സൌഭാഗ്യം / സന്തോഷം മക്കളാകുന്നു.. ഈ സന്തോഷത്തിന്റെ സാന്ദ്രത അറിയണമെങ്കില്‍ മക്കളില്ലാത്തവരുടെ ദുഖത്തിന്റെ ആഴം അറിയണം ..








0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

 
Copyright © 2010 Iringattiri Drops. All rights reserved.
Design By- മലയാളം ബ്ലോഗ്‌ ഹെല്‍പ്