2014, മാർച്ച് 10, തിങ്കളാഴ്‌ച

സൈബര്‍ ഇടങ്ങളിലെ സ്ത്രീ സാന്നിധ്യം





ചോദ്യം : (ഒരു സഹോദരിയുടേത് )
സൈബര്‍ ഇടങ്ങളിലെ സ്ത്രീ സാന്നിധ്യത്തെക്കുറിച്ച് എന്താണ് അഭിപ്രായം ?

ഉത്തരം :

പൊതുവെ സര്‍വതന്ത്ര സ്വതന്ത്രമായ ഒരിടമാണ് ഇത് .
ഇവിടെ ആ ര്‍ക്കും വരാം ഇടപെടാം കൂട്ടുകൂടാം എഴുതാം വായിക്കാം കലരാം 
കലഹിക്കാം അരുതാത്തവയ്ക്ക് കളമൊരുക്കാം .
അത് കൊണ്ട് തന്നെ ഇവിടെ എല്ലാ തരക്കാരും ഉണ്ടാകും . സമൂഹത്തിലെ 
എല്ലാ നന്മയും തിന്മയും പുഴുക്കുത്തുകളും ഇവിടെയും പ്രതീക്ഷിക്കണം .

സ്ത്രീ സമൂഹം ലോകത്തിന്റെ ഏതു ഇടങ്ങളിലും അനുഭവിക്കുന്ന 
പോലെ യുള്ള അതിക്രമങ്ങളും മാനസികമായ പീഡനങ്ങളും അവരെ 
ആസൂത്രിതമായി വീഴ്ത്താന്‍ പറ്റിയ ചതിക്കുഴികളും ഇവിടെയും ഉണ്ട് .

എന്നാലും 'നിലക്ക് നില്ക്കാനും' 'നിലക്ക് നിര്‍ത്താനും' കെല്‍പ്പുണ്ടെങ്കില്‍ 
ഇവിടെ പിടിച്ചു നില്ക്കാം .
ആണുങ്ങളെ പോലെ സസുഖം വിരാജിക്കാം .

അത്തരത്തില്‍ ബോള്‍ഡ് ആയ ഒരു പാട് സഹോദരിമാര്‍ ഇവിടെ തിളങ്ങുന്നുണ്ട് 
എന്ന് തന്നെയാണ് ഈ അഭിപ്രായത്തിനു പ്രേരകം .
കവിത എഴുതുന്ന , നല്ല കുറിപ്പുകളെഴുതുന്ന , സാമൂഹ്യ സാംസ്ക്കാരിക 
വിഷയങ്ങളില്‍ ശക്തമായ നിലപാടുമായി സ്വന്തം ഭാഗധേയം നി ര്‍വഹിക്കുന്ന 
ഒരു പാട് ധീര വനിതകളെ ഇവിടെ കണ്ടിട്ടുണ്ട് .

കമന്റുകളിലൂടെ , കളിയാക്കലുകളിലൂടെ , പഞ്ചാര പ്രതികരങ്ങളി ലൂടെയൊക്കെ 
ഒളിഞ്ഞോ തെളിഞ്ഞോ വരുന്ന ഏതു അസ്ത്രങ്ങളെയും 
പുഷ്പം പോലെ പിടിച്ചെടുത്തു കൂടുതല്‍ മൂര്‍ച്ച കൂട്ടി തിരികെ എയ്യുന്ന ഉണ്ണി യാ ര്‍ ച്ചകളെ ഇവിടെ കണ്ടിട്ടുണ്ട് .
സധൈര്യം സ്വന്തം ഫോട്ടോ വെച്ച് ആണുങ്ങളെ പോലെ 
നെഞ്ചു വിരിച്ചു നില്ക്കുന്ന ധീര വനിതകളെ .

പൊതുവെ ആണുങ്ങളിലെ ചില 'വികാര ജീവികള്‍' ക്ക് ഒരു പെണ്‍ പേരോ പെണ്‍ ഫോട്ടോയോ കാണുമ്പോഴേക്കും 'വികാരം' ഇളകും .
മെല്ലെ ഒന്ന് പോയി കൊത്തും . വളയുമോ എന്ന് 'അറിയാന്‍ നോക്കും . അവിഹിത വഴി തുറക്കാന്‍ ശ്രമം നടത്തും .

അത്തരം 'ഞരമ്പുകളില്‍' തത്സമയം ശക്തമായ സൂചിമുന കുത്തി ആട്ടിപ്പായിക്കാന്‍ തന്റെടമുള്ള , മനക്കരുത്തുള്ള ഏതു സ്ത്രീക്കും ഇവിടെയും വിജയിക്കാം എന്ന് തന്നെയാണ് എന്റെ പക്ഷം .
ഇത് ഇവിടെ എന്നല്ല യഥാര്‍ത്ഥ ജീവിതത്തിലും ഇത് തന്നെയാണ് അവസ്ഥ .
മറ്റേ നോട്ടം പെട്ടെന്ന് മനസ്സിലാവുമ്പോലെ 'മറ്റേ സമീപനവും' 
പെട്ടെന്ന് മനസ്സിലാക്കിയാല്‍ ഒരു പരിധി വരെ പ്രശ്നം വരില്ല .

ഇമ്മാതിരി അവിഹിത ശ്രമങ്ങളെ മുളയിലെ നുള്ളാതെ 
അനുകൂല സമീപനം സ്വീകരിക്കുന്നിടത്തു ആദ്യമായി ശ്രുതി ഭംഗം ആരംഭിക്കുന്നു .
സ്ത്രീകള്‍ സ്വയം 'ഒരുക്കിക്കൊടുക്കുകയും' 'ഒതുങ്ങിക്കൊടുക്കുകയും'
ചെയ്യുന്നിടത്ത് ആണ് അവിഹിത വഴിയുടെ ആദ്യ ജാലകം തുറക്കപ്പെടുന്നത് എന്ന് മനസിലാക്കുക .

സാഹചര്യങ്ങള്‍ ഏറെയും സൃഷ്ടിക്കപ്പെടുന്നവയാണ്. ഒരിക്കല്‍ കള്ളം പറഞ്ഞാല്‍ പിന്നീട് ഒരു പാട് കളവു പറയേണ്ടി വരും എന്നപോലെ ഒരിക്കല്‍ വീണുപോയാല്‍ പിന്നെ വീണു കൊണ്ടേയിരിക്കും എന്നും തിരിച്ചറിയുക .

സൈബര്‍ ഇടം ഒരു 'ലഹരി'യിടം മാത്രമല്ല അനേകം ചുഴികളും ചതിക്കുഴികളും ഉള്ള ഒരു ചെളിപ്പാടം കൂടി ആണെന്ന ബോധ്യം വേണം സൂക്ഷിച്ചും ശ്രദ്ധിച്ചും 'കളകളെ' നിഷ്കരുണം പറിച്ചു വലിച്ചെറിഞ്ഞും വിളയിറക്കാനും പറ്റുന്ന പോലെ ഏതു വൃത്തികെട്ട മാര്‍ഗ്ഗങ്ങളിലേക്കും 
വഴി തുറക്കാനും 'വിളച്ചില്‍' എടുക്കാനും പറ്റിയ സ്ഥാനമാണ് ഇവിടം എന്നും തിരിച്ചറിയണം .
നല്ല നടപ്പിനുമനസ്സുള്ളവര്‍ക്ക് അതിനും ചതിയും വഞ്ചനയും പ്രലോഭനവും 
വഴങ്ങലും വഴുതലും നടത്തേണ്ടവര്‍ക്ക് അതിനും പറ്റിയ ഇടം കൂടിയാണ് ഇവിടം .

പിന്നെ ആകെ ഒരു സമാധാനമുള്ളത് ഒരു ക്ലിക്കില്‍ കൂട്ടുകൂടാം . 
പന്തിയല്ലെന്ന് കണ്ടാല്‍ മറു ക്ലിക്കില്‍ അറുത്തു മാറ്റാം എന്നതാണ് .

ഒരു കാര്യം ഓര്‍ക്കുക .
നിങ്ങളുടെ ഒരു സ്വകാര്യവും സ്വന്തം വിശദാംശങ്ങളും ഒരാ ള്‍ക്കും കൈമാറാതിരിക്കുക . 
ചാറ്റ് ചെയ്യാന്‍ വരുന്നവന്‍ എത്ര പുണ്യാളന്‍ ആണെന്ന് തോന്നിയാലും ശരി . 

ചാറ്റ് ബോക്സ് അടഞ്ഞു കിടക്കുന്നത് തന്നെയാണ് നല്ലത് . ആര് വന്നു മുട്ടി വിളിച്ചാലും തുറക്കാതിരിക്കുക .
ചാറ്റിംഗ് ബോക്സ് ചീറ്റിംഗ് ബോക്സ് ആണെന്ന ഒരു മുന്‍ധാരണ ഉണ്ടായിരിക്കുന്നതും നല്ലതാണ് .
എല്ലാറ്റിനും മുമ്പ് നമുക്ക് നമ്മെക്കുറിച്ച് തന്നെ ഒരു ബോധ്യം ഉണ്ടാകണം എന്ന് മാത്രം .

'തന്റേടമുണ്ടോ തന്റെ ഇടം ഭദ്രം '







0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

 
Copyright © 2010 Iringattiri Drops. All rights reserved.
Design By- മലയാളം ബ്ലോഗ്‌ ഹെല്‍പ്