ഒറ്റവരിക്കവിത എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
ഒറ്റവരിക്കവിത എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2010 ഡിസംബർ 23, വ്യാഴാഴ്‌ച

കടലമണിക്കവിതകള്‍

ഉടുപ്പിന് വേണം കുടുക്ക്
ഉഴപ്പിന് വേണം കുരുക്ക്.

അടി തന്നെ പൊളിഞ്ഞാല്‍ പിന്നെ
എന്ത് അടിപൊളി?

തുഴക്കാരനെയും
തുണക്കാരനെയും
പിണക്കരുത്

സുലോചനയായിട്ടെന്തു കാര്യം
ആലോചനയില്ലെങ്കില്‍

വല്ലഭനായില്ലെങ്കിലും
നല്ലവനാവുക

അന്തമുള്ളവരോടാവാം വേദാന്തം
അന്തമില്ലാത്തവരോടരുത-
വര്‍ക്കത്‌ വെറുമൊരു കുന്ത്രാണ്ടം !

മണ്ണിലും പെണ്ണിലും കണ്ണ് വേണം

പ്രായം നോക്കിയേ
അഭിപ്രായം പറയാവൂ..

ഗ്രാമര്‍ പാലിക്കണം
ഗ്ലാമര്‍ പരിപാലിക്കണം

കുടിയേറുന്നതു പോലെയല്ലല്ലോ
കുടി ഏറുന്നത് ?

ചട്ടമുണ്ടായിട്ടെന്ത് 
ചിട്ടയില്ലെങ്കില്‍ ?

പണ്ട് അയല്‍ക്കാര്‍
ഇന്ന് അയലത്ത് ആര്?

വൃദ്ധനാവാന് ഇഷ്ടമില്ല ആര്ക്കും
വൃദ്ധി നേടാന് ഇഷ്ടമാണെനിക്കും നിനക്കും

സുഹൃത്ത്
സു- ഹൃത്തുള്ളവനാവണം

ഏറ്റവും നല്ല സുഹൃത്ത്
ഏറ്റവും നല്ല സ്വത്ത്

ആ അഹമ്മദല്ല
ഇ. അഹമ്മദ്  

ഉറൂബിനറിയില്ലല്ലോ ഹുറൂബ്!

2010 ഡിസംബർ 21, ചൊവ്വാഴ്ച

മൂട്ട

കട്ടിലിന്റെ ചോട്ടിലൊരു കൂട്ടം മൂട്ട
മൂട്ടകളുടെ മൂട്ടിലൊരു കൊട്ട മുട്ട

വയ്യാവേലി

വേളിക്കു പോകാം,
വേളി കഴിക്കാം;
പക്ഷെ,
വേളിയും വേലിയും പൊളിക്കരുത്
അത് വല്ലാത്ത ഒരു വയ്യാവേലിയായിടും

ലക്ഷവും കോടിയും

ലക്ഷമെന്നാലിന്ന് വെറുമൊരു ഒച്ച
കോടിക്കാണ് മോടി
മോഡി വരുന്നുണ്ട് ഓടിക്കോ.

2010 ഡിസംബർ 20, തിങ്കളാഴ്‌ച

പൂക്കാലം

പൂവിടാന്‍ ഒരു കാലം
പൂചൂടാന്‍ ഒരു കാലം
പൂമൂടാന്‍ ഒരു കാലം

ഡാര്‍വിന്‍

കണ്ണാടി നോക്കി മുഖം മിനുക്കുമ്പോള്‍
വാലു മുറിഞ്ഞ ഡാര്‍വിന്‍
നാലു കാലില്‍ നിന്ന്
വെളുക്കെ ചിരിക്കുന്നു..

മൊഴിയും ചൊല്ലലും

മിഴിയിലുമുണ്ട് മൊഴി
ചൊല്ലാമൊരു മൊഴി;
പക്ഷേ,മൊഴി ചൊല്ലല്ലേ..!
- ഇരിങ്ങാട്ടിരി

ഒറ്റവരിക്കവിതകള്‍

അക്ഷര രുചിയാണക്ഷയ രുചി

പരിഭവവും ഒരു അനുഭവം തന്നെ

നാണിക്കേണ്ടിടത്തു മതി നാണം

നുണ നുണയരുത്

ഇല്ലായ്മ മാത്രമല്ലല്ലോ വല്ലായ്മ

വൈരമുണ്ടോ സ്വൈരമില്ല

ഹോസ്പിറ്റല്‍ = കാശ് പറ്റല്‍

- ഇരിങ്ങാട്ടിരി
 
Copyright © 2010 Iringattiri Drops. All rights reserved.
Design By- മലയാളം ബ്ലോഗ്‌ ഹെല്‍പ്