2014, മാർച്ച് 10, തിങ്കളാഴ്‌ച

സത്യസന്ധന്‍ !



ഞാനും അയാളും ഒരേ സീറ്റില്‍ ഇരുന്നു യാത്ര ചെയ്യുകയാണ് .
ഒരു മധ്യവയസ്ക്കന്‍ .
വര്‍ത്തമാനം പറയുന്നതിനിടക്ക് അയാള്‍ എന്നോട് പറഞ്ഞു .
എനിക്ക് ഒരു മകന്‍ ഉണ്ട് .
പേര് ഹരിശ്ചന്ദ്രന്‍ .
അവന്‍ നടന്നു പോകും വഴി ഒരു ആയിരം രൂപ താഴെ കിടക്കുന്നത് കണ്ടാല്‍ പോലും അവന്‍ അതെടുക്കില്ല .

മിടുക്കന്‍ ! കുട്ടികളായാല്‍ അങ്ങനെ വേണം .
പേര് പോലെത്തന്നെയാണ് അല്ലേ സ്വഭാവവും ...! 
ഞാന്‍ പറഞ്ഞു .
അത് കേട്ട് അദ്ദേഹം ഒരു ചിരി ചിരിച്ചു . എന്നിട്ട് പറഞ്ഞു .
എന്താ അത് എടുക്കാത്തത് എന്ന് അറിയാമോ ?
ഞാന്‍ ഒന്നും മനസ്സിലാവാത്ത പോലെ അയാളെ നോക്കി .
അവന്‍ അത്ര സത്യസന്ധന്‍ ആയതു കൊണ്ടൊന്നും അല്ല .
പിന്നെ ? ഞാന്‍ ചോദിച്ചു .
'അതെടുക്കാന്‍ കുനിയണ്ടേ എന്ന് വിചാരിച്ചിട്ടാണ് ..'

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

 
Copyright © 2010 Iringattiri Drops. All rights reserved.
Design By- മലയാളം ബ്ലോഗ്‌ ഹെല്‍പ്