കുറച്ചു മുമ്പത്തെ കഥയാണ് . എന്റെ വീട് പണി നടക്കുകയാണ് .
ആദ്യം കിണര്‍ കുഴിക്കാം എന്ന് വെച്ചു. ഭാഗ്യത്തിന് ഒമ്പത് കോലില്‍ വെള്ളം കണ്ടു .
കുറെ പേര്‍ വന്നു സന്തോഷത്തില്‍ പങ്കു കൊണ്ട് അവിലും വെള്ളം കുടിച്ചു പോയി .
പിന്നെയാണ് ഒരു 'കാക്ക' വന്നത് ..
അയാള്‍ വീണ്ടും വീണ്ടും കിണറ്റിലേക്ക് എത്തി നോക്കി .
എത്ര കോലില്‍ ആണ് വെള്ളം കണ്ടത് എന്ന് ചോദിച്ചു :
ഞാന്‍ സന്തോഷത്തോടെ പറഞ്ഞു:
ഒമ്പത്
അയാള്‍ക്ക് അത് ഇഷ്ടമായില്ല എന്ന് തോന്നി
ഒടുവില്‍ അയാള്‍ വീണ്ടും കിണറ്റിലേക്ക്
ഏന്തി വലിഞ്ഞു നോക്കിയിട്ടു പറഞ്ഞു :
അടിയില്‍ ഇടിയുന്നുണ്ട് അല്ലെ ?
എന്നിട്ട് ഒരു പ്രത്യേക ചിരി ചിരിച്ചു .. !
അയാള്‍ക്ക് സമാധാനമായി ..!!!
മറ്റുള്ളവരുടെ നേരിയ തകര്‍ച്ചയില്‍ പോലും സന്തോഷിക്കുന്നവര്‍ ഏറെയുണ്ട് ..
മറ്റുള്ളവരുടെ ചെറിയ ഉയര്‍ച്ച പോലും
സഹിക്കാത്തവരും ഏറെയുണ്ട് !
0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ