2014, മാർച്ച് 10, തിങ്കളാഴ്‌ച

തിരു മധുരം

കുറച്ചു നാള്‍ മുമ്പാണ് . ഓഫീസിലേക്ക് പോകും വഴി മധുരമുള്ള ഒരു കാഴ്ച കണ്ടു .
ഒരാള്‍ ഒരു തോട്ടികൊണ്ട് മാങ്ങ അറുക്കുന്നു ..

എന്റെ വഴിയില്‍ പൂത്തു നില്ക്കുന്ന 'അവളെ ' എന്നും ഞാന്‍ അടിമുടി ഒന്ന് നോക്കും .
കണ്ണി മാങ്ങകള്‍ വിരിഞ്ഞിറങ്ങുന്നതും അവ മെല്ലെ മെല്ലെ
വലുതായി വരുന്നതും നോക്കി നിന്നിട്ടുമുണ്ട് പലപ്പോഴും .
അത് വഴി കടന്നു പോകുമ്പോള്‍ ഒരു മാങ്ങാചുന മണം പരക്കുന്നത്
കൊതിയോടെ ആസ്വദിക്കും ..
അപ്പോള്‍ ഞാന്‍ മൂക്ക് പൊത്തിപ്പിടിക്കും ..
അങ്ങോട്ട്‌ കേറിയ മണം കുറച്ചു നേരം അവിടെ നില്‍ക്കട്ടെ എന്ന് കരുതി
ആ മണം ഒരു പാട് പിറകിലേക്ക് കൂട്ടിക്കൊണ്ടു പോകും .. !

ഒരിക്കല്‍ ഒന്ന് രണ്ടെണ്ണം താഴെ വീണു കിടക്കുന്നു . ഉണ്ണി മാങ്ങകള്‍ ..
എടുത്തു കൊണ്ട് പോയി ഉപ്പും കൂട്ടി തിന്നത് ഇപ്പോഴും മനസ്സിലില്‍ കിടന്നു 'പുളിക്കുന്നുണ്ട് '.

ഇന്ന് അവ മൂത്ത് പഴുത്ത് പാകമായിരിക്കുന്നു ..
അയാള്‍ പഴുത്തത് മാത്രം അറുക്കുകയാണ് .
എന്റെ നോട്ടം കണ്ടു 'കൊതി ' കൂടണ്ട എന്ന് കരുതിയാവണം
അയാള്‍ എനിക്ക് ഒന്ന് രണ്ടു മാങ്ങകള്‍ സ്നേഹപൂര്‍വം തന്നു ..

മുമ്പൊന്നും രുചിച്ചിട്ടില്ലാത്ത തരം മാങ്ങ .. സ്വാദും പരിചിതമല്ല . മണവും പുതുമയുള്ളത് . അത് കൊണ്ട് തന്നെ
പേരറിയാത്ത മാങ്ങയുടെ രുചി പറഞ്ഞു തരാനും കഴിയുന്നില്ല . എന്ത് മധുരം എന്ത് രസം !!!
ഇരട്ടി മധുരം എന്ന് പറഞ്ഞാല്‍ പോരാ ,
'തിരു മധുരം 'എന്ന് പറഞ്ഞാല്‍ മതിയോ ? അറിയില്ല !!!

കറന്ന പടി കുടിക്കുന്ന പാലും
അറുത്ത പടി തിന്നുന്ന മാങ്ങയും
ചട്ടിയില്‍ നിന്ന് എടുത്ത പടി തിന്നുന്ന ദോശയും ...
അത് കണ്ടു ദേഷ്യം പിടിച്ചു വെറുതെ അപ്പം ചുടുന്ന ചട്ടുകം കൊണ്ടുള്ള ഉമ്മയുടെ ഓങ്ങലും ..!!
ഇവയ്ക്കൊക്കെ ഒരു പ്രത്യേക സ്വാദ്‌ ആണ് അല്ലെ ?

*

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

 
Copyright © 2010 Iringattiri Drops. All rights reserved.
Design By- മലയാളം ബ്ലോഗ്‌ ഹെല്‍പ്