വളാഞ്ചേരി മര്‍ക്കസ് ഹൈ സ്കൂളില്‍ അധ്യാപകനായി ജോലി ചെയ്യുന്ന സമയം
ഒരിക്കല്‍ എന്റെ എന്നത്തേയും ആത്മാര്‍ത്ഥ സുഹൃത്ത് നൌഷാദ് മാഷ് ഒരു പുത്തന്‍
സ്പ്ലെണ്ടറില്‍ വീട്ടില്‍ വന്നു . അത് അദ്ദേഹത്തിന്‍റെ നാട്ടുകാരനും
ഞങ്ങളുടെ സഹപ്രവര്‍ത്തകനുമൊക്കെയായ
കരീം കവളമുക്കട്ടയുടെത് ആയിരുന്നു . സ്ത്രീധനമായി അവന് കിട്ടിയത് ഒരു സ്പ്ലെണ്ടര്‍ ആയിരുന്നു .
അന്ന് ഞാന്‍ ബൈക്കോടിച്ചു പഠിച്ചു വരുന്നേയുള്ളൂ .
നൌഷാദ് മാഷ് വന്ന് തിരിച്ചു പോകുമ്പോള്‍ കൂടെ ഞാനും ഇറങ്ങി .
ഞാന്‍ പറഞ്ഞു : ഞാന്‍ ഓടിക്കാം .
സ്വന്തം ഇഷ്ടങ്ങളേ ക്കാള്‍ മറ്റുള്ളവരുടെ ഇഷ്ടങ്ങള്‍ ക്ക് എന്നും മുന്‍തൂക്കം ന ല്‍കുന്ന അദ്ദേഹം എതിരൊന്നും പറഞ്ഞില്ല !
അദ്ദേഹം പിറകെ ഇരുന്നു . ആരാന്റെതാണെങ്കിലും ഒരു പുത്തന്‍ ബൈക്ക്

കയ്യില്‍ കിട്ടിയ ആവേശത്തില്‍ ബൈക്ക് എടുത്തു .
കഷ്ടകാലം എന്നേ പറയേണ്ടൂ . ബൈക്ക് എടുത്തതും

ഒന്ന് കുതിച്ചു പൊടുന്നനെ ഒരു ഗട്ടറില്‍ വീണതും ഒരുമിച്ചു ! .
നല്ല നീളമുള്ള ആളായ നൌഷാദ് മാഷ് ഒന്ന് എഴുന്നേറ്റു നിന്നു . ഞാനും ബൈക്കും
വലതു ഭാഗം ചേര്‍ന്ന് ഭംഗിയായി വീണു .
എനിക്ക് വല്ലതും പറ്റിയാലും ബൈക്കിനു ഒന്നും പറ്റരുത് എന്ന് കരുതി പരമാവധി ബൈക്കിനെ താങ്ങി .. റൈസായി കിടന്ന ബൈക്ക് എടുത്തു നേരെയാക്കി നോക്കുമ്പോള്‍

ഭാഗ്യത്തിന് ബൈക്കിനു ഒന്നും പറ്റിയിട്ടില്ല . എവിടെയും പെയിന്റ് പോലും പോയിട്ടില്ല .
പക്ഷെ അതിനും കൂടിയുള്ളത് എനിക്ക് കിട്ടിയിട്ടുണ്ട് .
എന്നാലും വേണ്ടില്ല . ബൈക്കിനു ഒന്നും പറ്റിയില്ലല്ലോ . ഞാന്‍ സമധാനിച്ചു .
എനിക്ക് അവിടവിടെ അത്യാവശ്യം പെയിന്റ് പോയി ട്ടുണ്ട് .
കാല്‍ മുട്ടിലും കൈകളിലും 'ഏഷ്യന്‍ പെയിന്റ് അള്‍ട്ടിമ' മെല്ലെ മെല്ലെ ഒലിച്ചിറങ്ങുന്നുണ്ട് .
പുറത്തേക്ക് കാര്യമായ പരിക്ക് ഒന്നും കണ്ടില്ല .
എന്നാലും ഒരു ഡോക്ടറെ കാണാം എന്ന് വെച്ച് ആ ബൈക്കില്‍ തന്നെ ഞങ്ങള്‍ പെരിന്തല്‍മണ്ണ
അല്‍ ശിഫയിലേക്ക് വിട്ടു .
പ്രസിദ്ധനായ അസ്ഥിരോഗ വിദ ഗ്ദന്‍ ഡോക്ടര്‍ മോഹന്‍കുമാറിന്റെ

ജൂനിയര്‍ ആയ ഡോക്ടര്‍ അബ്ദുല്‍ ലത്തീഫ് ആണ് എന്നെ പരിശോധിച്ചത് .
അദ്ദേഹം കൈ മുട്ടുകളില്‍ വിശദമായ പരിശോധന കഴിഞ്ഞു

എന്നോട് വലതു കൈ തലയില്‍ വെക്കാന്‍ പറഞ്ഞു .
ഞാന്‍ കൂളായി കൈ തലയില്‍ വെച്ചു .
കൈ തിരികെ എടുക്കാന്‍ പറഞ്ഞു .
പൊങ്ങുന്നില്ല !!!
ഒടുവില്‍ ഡോക്ടര്‍ പറഞ്ഞു :
ഓപ്പറേഷന്‍ വേണം .. കയ്യിന്റെ മസില്‍ പൊട്ടിയിരിക്കുന്നു .
അങ്ങനെ 'വലതു കൈ തൊട്ടിലിലിട്ടു' മൂന്നു മാസത്തെ കഠിനമായ വിശ്രമം !
അകത്തു കമ്പിയൊക്കെ ഇട്ടിരുന്നു .
ഇന്നും എന്റെ വലതു കയ്യില്‍ ഒരു 'ഒരു പുതുമണവാളന് പുതു പെണ്ണിന്റെ കൂടെ കിട്ടിയ
പുത്തന്‍ സ്പ്ലെണ്ടറിന്റെ 'അതി മനോഹരമായ അടയാളം' മായാതെ കിടപ്പുണ്ട് ..
പിന്നീട് ഒരിക്കലും മറ്റുള്ളവരുടെ പക്കല്‍ കാണുന്ന മനോഹരമായ വസ്തുക്കള്‍
എന്നെ പ്രലോഭിപ്പിച്ചിട്ടില്ല !!!

0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ