പള്ളിയിലേക്ക് ചെല്ലുമ്പോള്‍ പള്ളി മുറ്റത്ത് ഒരു ആള്‍ക്കൂട്ടം .
തിക്കിത്തിരക്കി ചെന്ന് നോക്കുമ്പോള്‍ ഒരു ചെറുപ്പക്കാരനെ എല്ലാവരും കൂടി വളഞ്ഞു വെച്ചിരിക്കുന്നു .
മുഷിഞ്ഞ വസ്ത്രം . അഴുക്കു പുരണ്ട താടിയും മുടിയും .
കാലില്‍ വാറ് പൊട്ടിയ , നിറയെ ചെളിയുള്ള ചെരുപ്പ്.
അയാള്‍ ആകെ അസ്വസ്ഥനാണ് ..
പള്ളിയിലേക്ക് കേറാനാണ് ശ്രമം .
ആളുകള്‍ അതിനു അനുവദിക്കുന്നില്ല .
പള്ളി വൃത്തി കേടവുമെന്നു ഭയന്നാവണം അയാളെ തടയുന്നത് .
അയാള്‍ മല്‍പിടുത്തം തുടരുകയാണ് .
കുതറി മാറി പള്ളിയിലേക്ക് കടക്കാന്‍ പഠിച്ച പണി പതിനെട്ടും നോക്കുകയാണ് . ആളുകളുണ്ടോ വിടുന്നു ?
പെട്ടെന്ന് എവിടെ നിന്നോ ഒരു പോലീസ് വണ്ടി വന്നു .
ആള്‍ക്കൂട്ടം കണ്ടു പോലീസ് ഇറങ്ങി വന്നു .
ആരൊക്കെയോ അദ്ദേഹത്തോട് കാര്യം പറഞ്ഞു .
അദ്ദേഹം അയാളെ അനുനയത്തില്‍ പിന്തിരിപ്പിക്കാന്‍ ഒരു ശ്രമം നടത്തി .
പക്ഷെ അയാള്‍ വഴങ്ങുന്നില്ല !
ഒടുവില്‍ അദ്ദേഹം അയാളെ ഭീഷണിപ്പെടുത്തി .
''വല്ലാതെ കളിച്ചാല്‍ ഞാന്‍ നിന്നെ ജയിലിലടക്കും ..'!
അത് കേട്ടപ്പോള്‍ അവന്‍ ഒന്ന് തണുത്തു .
എന്നിട്ട് ഒരു കൊച്ചു കുട്ടിയെ പോലെ ചോദിച്ചു :
ഫിസ്സിജ്ന്‍ മുകയ്യിഫ് ഫീ ? ( ജയിലില്‍ എ . സി ഉണ്ടാകുമോ.. ? )
പോലീസ് തലയാട്ടി . ഫീ !
അന്നേരം അയാള്‍ പോലീസിന്റെ കൈകളില്‍ കടന്നു പിടിച്ചു പറഞ്ഞു
'തആല്‍ യാ അല്ലാഹ് സൂറ ..!! '
(എങ്കില്‍ വേഗം വരൂ നമുക്ക് വേഗം പോകാം .. )
അകത്തും പുറത്തും ഒരു പോലെ ചുട്ടു പൊള്ളുന്ന അസ്വസ്ഥമായ ആ മനസ്സ് ഒന്ന് തണുക്കാന്‍
അല്പം തണുപ്പ് തേടി വന്നതായിരുന്നു ; പാവം !!!
മനസ്സ് ഒരു പ്രഹേളിക തന്നെ .
അതൊന്നിടറിയാല്‍ മതി എല്ലാം തീര്‍ന്നു !
അസ്വാസ്ഥ്യങ്ങളൊക്കെ യും വേദനയാണ്
മാനസിക അസ്വാസ്ഥ്യം അതിദയനീയവും !!
ചൂട് അസഹ്യം
മറുപടിഇല്ലാതാക്കൂതണുപ്പേ ശരണം.