പാക്കിസ്ഥാനി ആണ് ഡ്രൈവര്‍ . ഒരു മധ്യ വയസ്ക്കന്‍ .
കുശലാന്വേഷണത്തിനിടെ കുടുംബത്തിന്റെ കാര്യം ചോദിച്ചപ്പോള്‍
അയാളുടെ മുഖം മ്ലാനമായി .
കണ്ണുകള്‍ ഈറനണിഞ്ഞു .
ഭാര്യ മരിച്ചിട്ട് നാല് വര്‍ഷം കഴിഞ്ഞു .
കാന്‍സര്‍ ആയിരുന്നു . ലിവറിന് .
സുഖമില്ലെന്നു അറിഞ്ഞപ്പോള്‍ ആറുമാസത്തെ റീ എന്ട്രി അടിച്ചു നാട്ടില്‍ പോയി .
എന്റെ മടിയില്‍ കിടന്നാണ് അവള്‍ പോയത് .
ഞാന്‍ വല്ലാതായി . ചോദിക്കേണ്ടിയിരുന്നില്ല
അപ്പോള്‍ കുട്ടികള്‍ ഒക്കെ എവിടെയാണ് .
അവര്‍ ജ്യേഷ്ഠ നോടൊപ്പം കഴിയുന്നു .
അവര്‍ക്ക് കുട്ടികളില്ല !
ഞാന്‍ ചോദിച്ചു : എന്നിട്ട് നാല് വര്‍ഷം കഴിഞ്ഞിട്ടും നിങ്ങളെന്തേ വേറെ കല്യാണം കഴിക്കാത്തത് ?
അയാള്‍ പറഞ്ഞു :
ജീവിതത്തില്‍ ഒരേ ഒരു ഭാര്യയെ എനിക്കുള്ളൂ .
അവള്‍ വന്നു ; പോയി ..!
ഇനി മറ്റൊരുത്തി വന്നു ആ ഓര്‍മ്മകളില്‍ മണ്ണ് ഇടാന്‍ എനിക്ക് കഴിയില്ല !!
ആ മനുഷ്യനെ ഞാന്‍ വല്ലാത്ത വിസ്മയത്തോടെയാണ് നോക്കി കണ്ടത് !!!
ഇങ്ങനെയും ഉണ്ട് ആണുങ്ങള്‍ !!!
അവള്‍ വന്നു ; പോയി... ഓര്‍മ്മകളില്‍ നിന്നും പോയില്ല...
മറുപടിഇല്ലാതാക്കൂ