കുളിര്‍ കയങ്ങളിലൂളിയിട്ട്
ശ്വാസം വിടാതെ കിടന്നിട്ടുണ്ട്
അടിപ്പരപ്പില്‍ ബലം പിടിച്ച്
എടുത്തു ചാടിയിട്ടുണ്ട്
വലിയ ഓളപ്പരപ്പുകള്‍ സൃഷ്ടിച്ച്
കഴുത്തോളം വെള്ളത്തില്‍
കാഴ്ചകള്‍ കണ്ടു നിന്നിട്ടുണ്ട്
മേല്‍പാലത്തിലൂടെ
മയില്‍വാഹനവും
പി കെ ആറും ,
കാര്യവട്ടവും ,
നിഹ്മത്തും
പാഞ്ഞു പോകുന്നത്
കണ്ടു നിന്നിട്ടുണ്ട്
മഴക്കാലങ്ങളില്‍
ആര്‍ത്തലച്ചു വരുന്ന
വാഴയും തേങ്ങയും
മരങ്ങളും ആട്ടിന്‍ കുട്ടിയും
കണ്ണില്‍ നിന്ന് മറയും വരെ
നോക്കി നിന്നിട്ടുണ്ട്..
നിലം പതിപ്പുഴ
കുട്ടിക്കാലമാണ്
കൌമാരത്തിന്റെ
കുതൂഹലമാണ്
യൌവ്വനം തണുപ്പിച്ച
പ്രണയിനിയാണ്
ജീവിതത്തോടൊപ്പം
എങ്ങോട്ടോ
എന്ന് ഒരു നിശ്ചയവും ഇല്ലാതെ
ഒഴുകിപ്പോയ
കിനാവാണ്
ഏറെ നിറഞ്ഞാല്‍
ഭീതിയും
വല്ലാതെ മെലിഞ്ഞാല്‍
ആധിയും
തരുന്ന
ഈ ഞാന്‍ തന്നെയാണ് !!!
കുട്ടിക്കാലത്തെ കുസൃതികള്‍.................
മറുപടിഇല്ലാതാക്കൂആശംസകള് മാഷെ