കൈകഴയും വരെ
തുരുതുരെ .
ഒന്നെങ്കിലും വീണെങ്കില്‍
എന്ന് കൊതിച്ചിട്ടുണ്ട് .
'ഒടുക്കത്തേറും കയ്യേറും'
എന്ന് ചൊല്ലിയിട്ട് പോലും
ഒരെണ്ണവും
വീഴാതെ
അവളുടെ മുന്‍പില്‍
തോറ്റു പോയിട്ടുണ്ട് !!!
'ഞാനൊക്കെ
ഒരു ആണ്‍ കുട്ട്യേനൂ ച്ചാ ഓരോ ഏറിനും
ഈരണ്ടെണ്ണം ആയ്ക്കാരം ചാടുക '
എന്ന് പറഞ്ഞു
അവളെന്നെ ചൊടിപ്പിച്ചിട്ടുണ്ട് .
ഒടുവില്‍
ഞാനെറിഞ്ഞ തറി
മരക്കൊമ്പിലെവിടെയോ
തടഞ്ഞു നിന്ന്
ഒരു മരക്കമ്പ് പോലും
എന്നെ പറ്റിച്ചപ്പോള്‍
നിരാശ കൊണ്ട്
കണ്ണ് നിറഞ്ഞിട്ടുണ്ട് .
മാങ്ങാകൊട്ടക്ക് മുമ്പില്‍
ചെന്ന് നിന്ന്,
വല്ലാതെ 'വെള്ളമിറക്കിയപ്പോള്‍'
കോയാക്ക തന്ന
മൂന്നു മാങ്ങകള്‍
എന്റെ
'മനക്കൊമ്പില്‍'
തൂങ്ങിയാടുന്നുണ്ട്
ഇപ്പോഴും .
'ആരാന്റെ മൊതല് ആണോ ?'
എന്ന ഉമ്മയുടെ ചോദ്യത്തിനു
കയ്യിലടിച്ചു സത്യം ചെയ്തപ്പോള്‍
ഉമ്മ അരച്ചു തന്ന 'പുമ്മളക് '
നാവിന്‍ തുമ്പത്തിപ്പോഴും
അലിഞ്ഞു പോവാത്ത
അലിവായി
നനഞു കിടപ്പുണ്ട് ..!
മാര്‍ക്കറ്റില്‍ നിന്ന്
കൊണ്ടു വന്ന പച്ചമാങ്ങ
രസം പിടിച്ചു തിന്നുമ്പോള്‍
അവളുടെ
അടിവയറ്റില്‍
തലോടി
'എന്നാ വരിക ' എന്ന്
പുന്നാരം ചോദിച്ചിട്ടുണ്ട് !
ഞെട്ടില്‍ തൂങ്ങി
ഓര്‍മ്മകളിവ്വിധം
'പച്ചച്ചു' നില്‍ക്കുമ്പോള്‍
ഞാനെന്തിനാണ്
വെറുതെയിങ്ങനെ
എന്തിനെന്നറിയാതെ
ജീവിത വഴിയില്‍
പകച്ചു നില്‍ക്കുന്നത് ?
എറിഞ്ഞിട്ടുണ്ട്
മറുപടിഇല്ലാതാക്കൂകൈകഴയും വരെ.
പോയ്പോയ ബാല്യകാലം
ആശംസകള്‍