2014, സെപ്റ്റംബർ 15, തിങ്കളാഴ്‌ച

ആദരണീയനായ ശിഷ്യൻ





അന്ന് ഞാന്‍ വളാഞ്ചേരി മര്‍ക്കസ് ഹൈസ്കൂളില്‍ ജോലി ചെയ്യുകയാണ് . എന്റെ ജീവിത യാത്രയിലെ സുവര്‍ണ്ണ കാലഘട്ടമായിരുന്നു അത് . നഷ്ട്ടപ്പെട്ടതിനെക്കുറിച്ച് ഓര്‍ത്ത്‌ സങ്കടപ്പട്ടത് ആ ഒരു കാലത്തെക്കുറിച്ച് മാത്രമാണ് .
പല ദേശങ്ങളില്‍ നിന്ന് , പല സംസ്ക്കാരങ്ങളില്‍ നിന്ന് , പല ജീവിത ചുറ്റുപാടുകളില്‍ നിന്ന് വന്ന ഒരുപാട് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ അവരെ പഠിപ്പിച്ചും അവരില്‍ നിന്ന് പഠിച്ചും അവരോടൊപ്പം ഉണ്ടും ഉറങ്ങിയും
സൗഹൃദം പങ്കിട്ടും ഉപദേശിച്ചും ശാസിച്ചും സ്നേഹിച്ചും കഴിഞ്ഞു കൂടിയ അക്കാലം കൊക്കില്‍ ജീവനുള്ള കാലത്തോളം മറക്കാനേ പറ്റില്ല . അത്രമാത്രം നിറമുള്ള ഓര്‍മ്മകളാണ് ആ കാലം സമ്മാനിച്ചത് .
അക്കാലത്തെ കുറിച്ച് പിന്നീട് എഴുതാം

അന്ന് ആഴ്ചയില്‍ ഒരിക്കലാണ് വീട്ടിലേക്കു പോവുക .
റസിഡന്‍ഷ്യല്‍ സ്കൂള്‍ ആയതു കൊണ്ട് വിദ്യാര്‍ഥികള്‍ മാത്രമല്ല അധ്യാപകരും അവിടെ തന്നെ താമസിക്കുന്നവരായിരുന്നു . വാരാന്ത അവധിക്കേ പലരും നാട്ടില്‍ പോകൂ . ചിലര്‍ മാസാന്ത അവധിക്കും .
ഒരു വാരാന്ത്യ അവധിയ്ക്ക് ഞാന്‍ വീട്ടിലെത്തിയ പാടെ ഭാര്യ എന്നോട് ചോദിച്ചു .
'നിങ്ങള്‍ നിങ്ങള്ക്ക് തന്നെ കത്തെഴുതാറുണ്ട് അല്ലേ .. ?
എനിക്ക് കാര്യം മനസ്സിലായില്ല .
'ഞാന്‍ എനിക്ക് തന്നെ കത്തെഴുതുകയോ ? അങ്ങനെ ആരെങ്കിലും ചെയ്യുമോ '?
'എന്നാല്‍ അങ്ങനെ ഒരു അപൂര്‍വ സംഭവം നടന്നിട്ടുണ്ട്' .
എന്നും പറഞ്ഞു അവള്‍ അകത്തു പോയി ഒരു പോസ്റ്റ്‌ കവര്‍ കൊണ്ട് വന്നു എനിക്ക് തന്നു .
ഇതാ നോക്കിന്‍ . അഡ്രസ്സ് എഴുതിയത് കണ്ടാലറിയാം ഇത് നിങ്ങള്‍ നിങ്ങള്ക്ക് തന്നെ എഴുതിയ കത്താണ് .
കയ്യക്ഷരം കണ്ടില്ലേ ... !!!

ഞാന്‍ കവര്‍ വാങ്ങി നോക്കുമ്പോള്‍ ശരിയാണ് . എന്റെ അതെ കയ്യക്ഷരത്തില്‍ അതെ സ്റ്റൈലില്‍ ആണ് മേല്‍വിലാസം എഴുതിയിരിക്കുന്നത് . എനിക്ക് അതെഴുതിയ ആളെ പെട്ടെന്ന് മനസ്സിലായി .
ഞാന്‍ അവളോട്‌ പറഞ്ഞു . ഇത് എനിക്ക് , ഞാന്‍ എഴുതിയ കത്തല്ല . പക്ഷേ ഞാന്‍ ഏറെ ഇഷ്ടപ്പെടുന്ന എന്റെ ഒരു വിദ്യാര്‍ഥി എഴുതിയ കത്താണ് . ഈ കുട്ടി പത്താം ക്ലാസ് വരെ മര്‍ക്കസില്‍ പഠിക്കുകയും ഇപ്പോള്‍ ഉപരി പഠന ത്തിനായി മറ്റൊരു രാജ്യത്ത് - മലേഷ്യയില്‍ - പഠിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്ന കുട്ടിയാണ് .
ആദ്യം കത്ത് വായിക്കട്ടെ . ആളെ പിന്നെ പരിചയപ്പെടുത്തി തരാം . ഞാന്‍ അവളോട്‌ പറഞ്ഞു .

അധ്യാപകരുടെ നല്ല ഗുണങ്ങള്‍ വിദ്യാര്‍ഥികള്‍ അനുകരിക്കുന്നത് സ്വാഭാവികമാണ് . ഇഷ്ടപ്പെട്ട അധ്യാപകരുടെ ഒപ്പ് , കയ്യക്ഷരം , വസ്ത്ര ധാരണ രീതി , സമീപനം , ശൈലി ഒക്കെ വിദ്യാര്‍ത്ഥികളും അനുകരിക്കാന്‍ ശ്രമിക്കും
ഉള്ളത് പറയാമല്ലോ എന്റെ കയ്യക്ഷരം ഒരുവിധം കൊള്ളാമായിരുന്നു . ഒരു പ്രത്യേക സ്റ്റൈലില്‍ ഒക്കെയായിരുന്നു അന്ന് എഴുത്ത് . ( എന്റെ ഫ്രണ്ട് ലിസ്റ്റില്‍ എന്റെ കുറെ വിദ്യാര്‍ഥികള്‍ ഉണ്ട് . അവര്‍ക്ക് അറിയാം അക്കാര്യം )

ബോര്‍ഡിലൊക്കെ ഒരു പ്രത്യേക രീതിയില്‍ വളച്ചും തിരിച്ചും ആണ് എഴുതുക . എന്റെ പേരിന്റെ ആദ്യത്തെ അക്ഷരമായ 'ഉ ' ഒക്കെ എഴുതുമ്പോള്‍ അതിന്റെ വാല് നമ്മുടെ കപീഷിന്റെ വാല് പോലെ വല്ലാതെ വളഞ്ഞു പുളഞ്ഞു നീണ്ടു കിടക്കുന്ന രീതിയിലാണ് എഴുതുക .
എന്റെ കുട്ടികളില്‍ ചിലരും അതേപോലെ അനുകരിക്കുന്നുണ്ടെന്നു ഞാന്‍ മനസ്സിലാക്കിയിരുന്നു . മിക്ക കുട്ടികളുടെയും നോട്ടു ബുക്കുകള്‍ പരിശോധിക്കുമ്പോള്‍ ആ അനുകരണ ശ്രമം കാണാമായിരുന്നു .
അനുകരിക്കാന്‍ തക്ക മറ്റൊന്നും ഇല്ലാത്തത് കൊണ്ട് ഇതെങ്കിലും അനുകരിക്കട്ടെ എന്ന് ഞാനും കരുതി .

അക്കാര്യത്തില്‍ ഏറെ വിജയിച്ച ഒരു കുട്ടിയുടെ കത്താണ് ഇപ്പോള്‍ എന്റെ കയ്യിലിരിക്കുന്നത്‌ .
ഒരു നിലക്കും മനസ്സിലാക്കാന്‍ പറ്റാത്ത അത്ര കൃത്യമായി ആണ് കയ്യക്ഷരം .
കവര്‍ പൊട്ടിച്ചപ്പോള്‍ അതില്‍ ഒരു ഫോട്ടോ കൂടിയുണ്ട് . പഠിക്കുന്ന സ്ഥലത്ത് നിന്ന് എടുത്തു അയച്ചതാണ് .

സാധാരണ കുട്ടികളെ പോലെ പഠനം കഴിഞ്ഞാല്‍ പഠിപ്പിച്ച അധ്യാപകരെ മറക്കുന്ന പ്രകൃതം ആയിരുന്നില്ല ആ കുട്ടിക്ക് പഠിപ്പിച്ച എല്ലാ അദ്ധ്യാപകരുമായും ഉസ്താദുമാരുമായും ആ കുട്ടി പിന്നെയും പിന്നെയും ബന്ധപ്പെട്ടു
കൊണ്ടേയിരിക്കുന്നു .

ആ സ്വഭാവ ഗുണം ഉള്ളത് കൊണ്ട് കൂടിയാവണം എനിക്ക് ഇടയ്ക്കിടെ ആ കുട്ടിയുടെ കത്ത് വരും .
കൃത്യമായി ഞാന്‍ മറുപടിയും അയക്കും . ഭാവിയിലേക്ക് മുതല്‍ക്കൂട്ടാവുന്ന ചില തിരിച്ചറിവുകളും അറിവുകളും നിര്‍ദ്ദേശങ്ങളും ഞാനെഴുതുന്ന കത്തുകളില്‍ ഉള്‍പ്പെടുത്താന്‍ പ്രത്യേകം ശ്രമിക്കും , ശ്രദ്ധിക്കും .
കാരണം ആ കുട്ടിക്ക് വലിയ ഭാവിയുണ്ട് എന്നും ഒരു കാലത്ത് നമ്മുടെ സാമൂഹിക ചുറ്റുപാടില്‍ വലിയ ഭാഗധേയം നിര്‍വഹിക്കേണ്ട വ്യക്തിയായിരിക്കും ആ കുട്ടി എന്നും നേരത്തെ അറിയാവുന്നത് കൊണ്ട് തന്നെ .

കത്ത് വായിച്ചു തീരുന്നതും നോക്കി ഇരിപ്പാണ് ഭാര്യ . ആളെ അറിയാന്‍ അവള്‍ക്കും ആകാംക്ഷയുണ്ട് .

കത്ത് വായിച്ചു കഴിഞ്ഞ ശേഷം കൂടെ ഉണ്ടായിരുന്ന ആ ഫോട്ടോയിലേക്ക്‌ തന്നെ നോക്കി ഞാന്‍ ഇരിക്കുമ്പോള്‍ അവള്‍ അത് വന്നു തട്ടിപ്പറിച്ചു കൊണ്ട് പോയി .. !!!

അത് , ഇന്ന് കേരളത്തിന്റെ കണ്ണും കാതും കരളും മനസ്സും കവര്‍ന്ന , പഠിക്കുന്ന കാലത്തേ ഹൃദ്യമായ പെരുമാറ്റം കൊണ്ടും കുലീനമായ സമീപനം കൊണ്ടും അന്യാദൃശമായ വിനയം കൊണ്ടും പഠിപ്പിക്കുന്ന അധ്യാപകരില്‍ മാത്രമല്ല വിദ്യാര്‍ഥികളില്‍ പോലും സ്നേഹവും ആദരവും മതിപ്പും സൃഷ്‌ടിച്ച
സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളുടെതായിരുന്നു ...!!!

OO

ഇന്ന് വലിയ നേതാവും എല്ലാവര്‍ക്കും പ്രിയങ്കരനും ബഹുമാന്യനും ആയ തങ്ങളുടെ പ്രസംഗങ്ങള്‍ കേള്‍ക്കാന്‍ അവസരം ഉണ്ടാകുമ്പോള്‍ ഒരു കുഞ്ഞു സന്തോഷവും അതിലേറെ അഭിമാനവും എന്റെ മനസ്സിലുണരും . പല സാഹിത്യ പരിപാടികളിലും കലാ മത്സരങ്ങളിലും പങ്കെടുക്കാനുള്ള പ്രസംഗം എഴുതിക്കൊടുക്കാന്‍ എനിക്ക് ഭാഗ്യം ഉണ്ടായിട്ടുണ്ടല്ലോ എന്നോര്‍ത്ത്

അക്ഷരം പഠിപ്പിച്ച ഗുരുക്കളോട് ഇക്കാലത്തും ഇത്രയേറെ സ്നേഹവും കടപ്പാടും വിനയവും കാണിക്കുന്ന ഒരു കുട്ടി വേറെ ഉണ്ടാവുമോ എന്നെനിക്കറിയില്ല . ഉന്നത സ്ഥാനത്ത് എത്തിയിട്ടും വലിയ നേതാവായിട്ടും ഗുരുക്കന്മാരെ വന്ദിക്കുന്ന ആ വലിയ മനസ്സ് എന്നെ പലപ്പോഴും അദ്ഭുതപ്പെടുത്തിയിട്ടുണ്ട് .

ഇപ്പോഴും സൗദി അറേബ്യയില്‍ വരുമ്പോള്‍ എത്ര തിരക്കുണ്ടെങ്കിലും ഒന്ന് വിളിക്കുകയെങ്കിലും ചെയ്യും . കാണാനുള്ള അവസരം സൃഷ്ടിക്കും .
കഴിഞ്ഞ ആഴ്ച എങ്ങോട്ടോ ഉള്ള യാത്രയില്‍ എന്റെ വീടിനു മുമ്പിലൂടെ കടന്നു പോകുമ്പോള്‍ കാര്‍ നിര്‍ത്തി വീട്ടിലിറങ്ങി കുട്ടികളെ കണ്ടു സംസാരിച്ചിട്ടാണ് പോയത് . എന്റെ ഉപ്പ സുഖമില്ലാതെ കിടപ്പിലായിരുന്ന സമയത്ത് എന്റെ തറവാട്ട്‌ വീട്ടിലും പലപ്പോഴും തങ്ങള് വന്നിട്ടുണ്ട് . ഉപ്പയെ കാണാന്‍ . എന്റെ ജീവിതത്തിലുണ്ടായ എല്ലാ അസുലഭ അവസരങ്ങളിലും - വിവാഹം , ഗൃഹ പ്രവേശം തുടങ്ങി - ആ സാന്നിധ്യം ഉണ്ടായിട്ടുണ്ട് .

മഹത്വം മൂന്നു വിധം ഉണ്ട്
ജന്മനാ ലഭിക്കുന്നത്
പ്രവൃത്തിയിലൂടെ നേടിയെടുക്കുന്നത്
ആരോപിക്കപ്പെടുന്നത്

ഈ കൂട്ടത്തില്‍ ആദ്യത്തെയും രണ്ടാമത്തെയും ഗണത്തില്‍ ഒന്നിച്ചു ഉ ള്‍പ്പെടുന്നവര്‍ അപൂര്‍വമായിരിക്കും . ആ അപൂര്‍വതയുടെ ഒരു ആധുനിക പേരാണ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍


അന്ന് ഞാന്‍ വളാഞ്ചേരി മര്‍ക്കസ് ഹൈസ്കൂളില്‍ ജോലി ചെയ്യുകയാണ് . എന്റെ ജീവിത യാത്രയിലെ സുവര്‍ണ്ണ കാലഘട്ടമായിരുന്നു അത് . നഷ്ട്ടപ്പെട്ടതിനെക്കുറിച്ച് ഓര്‍ത്ത്‌ സങ്കടപ്പട്ടത് ആ ഒരു കാലത്തെക്കുറിച്ച് മാത്രമാണ് .
പല ദേശങ്ങളില്‍ നിന്ന് , പല സംസ്ക്കാരങ്ങളില്‍ നിന്ന് , പല ജീവിത ചുറ്റുപാടുകളില്‍ നിന്ന് വന്ന ഒരുപാട് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ അവരെ പഠിപ്പിച്ചും അവരില്‍ നിന്ന് പഠിച്ചും അവരോടൊപ്പം ഉണ്ടും ഉറങ്ങിയും 
സൗഹൃദം പങ്കിട്ടും ഉപദേശിച്ചും ശാസിച്ചും സ്നേഹിച്ചും കഴിഞ്ഞു കൂടിയ അക്കാലം കൊക്കില്‍ ജീവനുള്ള കാലത്തോളം മറക്കാനേ പറ്റില്ല . അത്രമാത്രം നിറമുള്ള ഓര്‍മ്മകളാണ് ആ കാലം സമ്മാനിച്ചത് . 
അക്കാലത്തെ കുറിച്ച് പിന്നീട് എഴുതാം

അന്ന് ആഴ്ചയില്‍ ഒരിക്കലാണ് വീട്ടിലേക്കു പോവുക .
റസിഡന്‍ഷ്യല്‍ സ്കൂള്‍ ആയതു കൊണ്ട് വിദ്യാര്‍ഥികള്‍ മാത്രമല്ല അധ്യാപകരും അവിടെ തന്നെ താമസിക്കുന്നവരായിരുന്നു . വാരാന്ത അവധിക്കേ പലരും നാട്ടില്‍ പോകൂ . ചിലര്‍ മാസാന്ത അവധിക്കും .
ഒരു വാരാന്ത്യ അവധിയ്ക്ക് ഞാന്‍ വീട്ടിലെത്തിയ പാടെ ഭാര്യ എന്നോട് ചോദിച്ചു .
'നിങ്ങള്‍ നിങ്ങള്ക്ക് തന്നെ കത്തെഴുതാറുണ്ട് അല്ലേ .. ?
എനിക്ക് കാര്യം മനസ്സിലായില്ല .
'ഞാന്‍ എനിക്ക് തന്നെ കത്തെഴുതുകയോ ? അങ്ങനെ ആരെങ്കിലും ചെയ്യുമോ '?
'എന്നാല്‍ അങ്ങനെ ഒരു അപൂര്‍വ സംഭവം നടന്നിട്ടുണ്ട്' . 
എന്നും പറഞ്ഞു അവള്‍ അകത്തു പോയി ഒരു പോസ്റ്റ്‌ കവര്‍ കൊണ്ട് വന്നു എനിക്ക് തന്നു . 
ഇതാ നോക്കിന്‍ . അഡ്രസ്സ് എഴുതിയത് കണ്ടാലറിയാം ഇത് നിങ്ങള്‍ നിങ്ങള്ക്ക് തന്നെ എഴുതിയ കത്താണ് . 
കയ്യക്ഷരം കണ്ടില്ലേ ... !!!

ഞാന്‍ കവര്‍ വാങ്ങി നോക്കുമ്പോള്‍ ശരിയാണ് . എന്റെ അതെ കയ്യക്ഷരത്തില്‍ അതെ സ്റ്റൈലില്‍ ആണ് മേല്‍വിലാസം എഴുതിയിരിക്കുന്നത് . എനിക്ക് അതെഴുതിയ ആളെ പെട്ടെന്ന് മനസ്സിലായി . 
ഞാന്‍ അവളോട്‌ പറഞ്ഞു . ഇത് എനിക്ക് , ഞാന്‍ എഴുതിയ കത്തല്ല . പക്ഷേ ഞാന്‍ ഏറെ ഇഷ്ടപ്പെടുന്ന എന്റെ ഒരു വിദ്യാര്‍ഥി എഴുതിയ കത്താണ് . ഈ കുട്ടി പത്താം ക്ലാസ് വരെ മര്‍ക്കസില്‍ പഠിക്കുകയും ഇപ്പോള്‍ ഉപരി പഠന ത്തിനായി മറ്റൊരു രാജ്യത്ത് - മലേഷ്യയില്‍  -   പഠിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്ന കുട്ടിയാണ് . 
ആദ്യം കത്ത് വായിക്കട്ടെ . ആളെ പിന്നെ പരിചയപ്പെടുത്തി തരാം . ഞാന്‍ അവളോട്‌ പറഞ്ഞു .

അധ്യാപകരുടെ നല്ല ഗുണങ്ങള്‍ വിദ്യാര്‍ഥികള്‍ അനുകരിക്കുന്നത് സ്വാഭാവികമാണ് . ഇഷ്ടപ്പെട്ട അധ്യാപകരുടെ ഒപ്പ് , കയ്യക്ഷരം , വസ്ത്ര ധാരണ രീതി , സമീപനം , ശൈലി ഒക്കെ വിദ്യാര്‍ത്ഥികളും  അനുകരിക്കാന്‍ ശ്രമിക്കും  
ഉള്ളത് പറയാമല്ലോ എന്റെ കയ്യക്ഷരം ഒരുവിധം  കൊള്ളാമായിരുന്നു . ഒരു പ്രത്യേക സ്റ്റൈലില്‍ ഒക്കെയായിരുന്നു അന്ന് എഴുത്ത് . ( എന്റെ ഫ്രണ്ട് ലിസ്റ്റില്‍ എന്റെ കുറെ വിദ്യാര്‍ഥികള്‍ ഉണ്ട് . അവര്‍ക്ക് അറിയാം അക്കാര്യം )

ബോര്‍ഡിലൊക്കെ ഒരു പ്രത്യേക രീതിയില്‍ വളച്ചും തിരിച്ചും ആണ് എഴുതുക . എന്റെ പേരിന്റെ ആദ്യത്തെ അക്ഷരമായ 'ഉ ' ഒക്കെ എഴുതുമ്പോള്‍ അതിന്റെ വാല് നമ്മുടെ കപീഷിന്റെ വാല് പോലെ വല്ലാതെ വളഞ്ഞു പുളഞ്ഞു നീണ്ടു കിടക്കുന്ന രീതിയിലാണ് എഴുതുക .
എന്റെ കുട്ടികളില്‍ ചിലരും  അതേപോലെ അനുകരിക്കുന്നുണ്ടെന്നു ഞാന്‍ മനസ്സിലാക്കിയിരുന്നു . മിക്ക കുട്ടികളുടെയും നോട്ടു ബുക്കുകള്‍ പരിശോധിക്കുമ്പോള്‍ ആ അനുകരണ ശ്രമം കാണാമായിരുന്നു .
അനുകരിക്കാന്‍ തക്ക മറ്റൊന്നും ഇല്ലാത്തത് കൊണ്ട് ഇതെങ്കിലും അനുകരിക്കട്ടെ എന്ന് ഞാനും കരുതി . 

അക്കാര്യത്തില്‍ ഏറെ വിജയിച്ച ഒരു കുട്ടിയുടെ കത്താണ് ഇപ്പോള്‍ എന്റെ കയ്യിലിരിക്കുന്നത്‌ . 
ഒരു നിലക്കും മനസ്സിലാക്കാന്‍ പറ്റാത്ത അത്ര കൃത്യമായി ആണ് കയ്യക്ഷരം .
കവര്‍ പൊട്ടിച്ചപ്പോള്‍ അതില്‍ ഒരു ഫോട്ടോ കൂടിയുണ്ട് . പഠിക്കുന്ന സ്ഥലത്ത് നിന്ന് എടുത്തു അയച്ചതാണ് .

സാധാരണ കുട്ടികളെ പോലെ പഠനം കഴിഞ്ഞാല്‍ പഠിപ്പിച്ച അധ്യാപകരെ മറക്കുന്ന പ്രകൃതം ആയിരുന്നില്ല ആ കുട്ടിക്ക് പഠിപ്പിച്ച എല്ലാ അദ്ധ്യാപകരുമായും ഉസ്താദുമാരുമായും ആ കുട്ടി പിന്നെയും പിന്നെയും ബന്ധപ്പെട്ടു 
കൊണ്ടേയിരിക്കുന്നു .

ആ സ്വഭാവ ഗുണം ഉള്ളത്  കൊണ്ട് കൂടിയാവണം എനിക്ക്  ഇടയ്ക്കിടെ ആ കുട്ടിയുടെ കത്ത് വരും . 
കൃത്യമായി ഞാന്‍ മറുപടിയും  അയക്കും .  ഭാവിയിലേക്ക് മുതല്‍ക്കൂട്ടാവുന്ന ചില തിരിച്ചറിവുകളും അറിവുകളും നിര്‍ദ്ദേശങ്ങളും ഞാനെഴുതുന്ന കത്തുകളില്‍ ഉള്‍പ്പെടുത്താന്‍ പ്രത്യേകം ശ്രമിക്കും ,  ശ്രദ്ധിക്കും . 
കാരണം ആ കുട്ടിക്ക് വലിയ ഭാവിയുണ്ട് എന്നും ഒരു കാലത്ത് നമ്മുടെ സാമൂഹിക ചുറ്റുപാടില്‍ വലിയ ഭാഗധേയം നിര്‍വഹിക്കേണ്ട വ്യക്തിയായിരിക്കും ആ കുട്ടി എന്നും  നേരത്തെ അറിയാവുന്നത് കൊണ്ട് തന്നെ . 

കത്ത് വായിച്ചു തീരുന്നതും നോക്കി ഇരിപ്പാണ് ഭാര്യ . ആളെ അറിയാന്‍ അവള്‍ക്കും ആകാംക്ഷയുണ്ട് .

കത്ത് വായിച്ചു കഴിഞ്ഞ ശേഷം കൂടെ ഉണ്ടായിരുന്ന ആ ഫോട്ടോയിലേക്ക്‌ തന്നെ നോക്കി ഞാന്‍ ഇരിക്കുമ്പോള്‍ അവള്‍ അത് വന്നു തട്ടിപ്പറിച്ചു കൊണ്ട് പോയി .. !!!

അത് , ഇന്ന് കേരളത്തിന്റെ കണ്ണും കാതും കരളും മനസ്സും കവര്‍ന്ന , പഠിക്കുന്ന കാലത്തേ ഹൃദ്യമായ പെരുമാറ്റം കൊണ്ടും കുലീനമായ സമീപനം കൊണ്ടും അന്യാദൃശമായ വിനയം കൊണ്ടും പഠിപ്പിക്കുന്ന അധ്യാപകരില്‍ മാത്രമല്ല വിദ്യാര്‍ഥികളില്‍ പോലും സ്നേഹവും ആദരവും മതിപ്പും സൃഷ്‌ടിച്ച 
സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളുടെതായിരുന്നു ...!!!

OO 

ഇന്ന് വലിയ നേതാവും എല്ലാവര്‍ക്കും പ്രിയങ്കരനും ബഹുമാന്യനും ആയ  തങ്ങളുടെ പ്രസംഗങ്ങള്‍ കേള്‍ക്കാന്‍ അവസരം ഉണ്ടാകുമ്പോള്‍ ഒരു കുഞ്ഞു സന്തോഷവും അതിലേറെ  അഭിമാനവും എന്റെ മനസ്സിലുണരും . പല സാഹിത്യ പരിപാടികളിലും കലാ മത്സരങ്ങളിലും പങ്കെടുക്കാനുള്ള  പ്രസംഗം എഴുതിക്കൊടുക്കാന്‍ എനിക്ക് ഭാഗ്യം ഉണ്ടായിട്ടുണ്ടല്ലോ എന്നോര്‍ത്ത്  

അക്ഷരം പഠിപ്പിച്ച ഗുരുക്കളോട് ഇക്കാലത്തും ഇത്രയേറെ സ്നേഹവും കടപ്പാടും വിനയവും  കാണിക്കുന്ന ഒരു കുട്ടി വേറെ ഉണ്ടാവുമോ എന്നെനിക്കറിയില്ല . ഉന്നത സ്ഥാനത്ത് എത്തിയിട്ടും വലിയ നേതാവായിട്ടും ഗുരുക്കന്മാരെ വന്ദിക്കുന്ന ആ വലിയ മനസ്സ് എന്നെ പലപ്പോഴും അദ്ഭുതപ്പെടുത്തിയിട്ടുണ്ട് . 

ഇപ്പോഴും സൗദി അറേബ്യയില്‍ വരുമ്പോള്‍ എത്ര തിരക്കുണ്ടെങ്കിലും ഒന്ന് വിളിക്കുകയെങ്കിലും ചെയ്യും . കാണാനുള്ള അവസരം സൃഷ്ടിക്കും . 
കഴിഞ്ഞ ആഴ്ച എങ്ങോട്ടോ ഉള്ള യാത്രയില്‍ എന്റെ വീടിനു മുമ്പിലൂടെ കടന്നു പോകുമ്പോള്‍ കാര്‍ നിര്‍ത്തി  വീട്ടിലിറങ്ങി കുട്ടികളെ കണ്ടു സംസാരിച്ചിട്ടാണ് പോയത് . എന്റെ ഉപ്പ സുഖമില്ലാതെ കിടപ്പിലായിരുന്ന സമയത്ത് എന്റെ തറവാട്ട്‌ വീട്ടിലും പലപ്പോഴും തങ്ങള് വന്നിട്ടുണ്ട് . ഉപ്പയെ കാണാന്‍ . എന്റെ ജീവിതത്തിലുണ്ടായ എല്ലാ അസുലഭ അവസരങ്ങളിലും - വിവാഹം , ഗൃഹ പ്രവേശം തുടങ്ങി - ആ  സാന്നിധ്യം ഉണ്ടായിട്ടുണ്ട് .

മഹത്വം മൂന്നു വിധം ഉണ്ട് 
ജന്മനാ ലഭിക്കുന്നത് 
പ്രവൃത്തിയിലൂടെ നേടിയെടുക്കുന്നത് 
ആരോപിക്കപ്പെടുന്നത് 

ഈ കൂട്ടത്തില്‍ ആദ്യത്തെയും രണ്ടാമത്തെയും ഗണത്തില്‍ ഒന്നിച്ചു ഉ ള്‍പ്പെടുന്നവര്‍ അപൂര്‍വമായിരിക്കും . ആ അപൂര്‍വതയുടെ ഒരു ആധുനിക പേരാണ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍
L

നല്‍കും തോറും ഏറിക്കൊണ്ടിരിക്കുന്നവ



നല്‍കും തോറും ഏറിക്കൊണ്ടിരിക്കുന്നവ

അറിവ്
ധനം
സ്നേഹം


OO

കൊടുത്തതിലേറെ തിരിച്ചു കിട്ടുന്നവ ,
കൊടുത്തവരല്ല മിക്കപ്പോഴും തിരിച്ചു തരിക

ആദരവ്
സഹായം
സേവനം
സ്നേഹം

വിമര്‍ശനം
ആക്ഷേപം
ചതി

OO

ആദരിച്ചവന്‍ ആദരിക്കപ്പെടും
സഹായിച്ചവന്‍ സഹായിക്കപ്പെടും
സേവിച്ചവന്‍ സേവിക്കപ്പെടും
സ്നേഹിച്ചവന്‍ സ്നേഹിക്കപ്പെടും

വിമര്‍ശിച്ചവന്‍ വിമര്‍ശിക്കപ്പെടും
ആക്ഷേപിച്ചവന്‍ ആക്ഷേപിക്കപ്പെടും
ചതിച്ചവന്‍ ചതിക്കപ്പെടും

OO

സൌന്ദര്യം ഇല്ലെങ്കിലും നമുക്ക് സൌന്ദര്യം തോന്നുന്നവ

സ്വന്തം മുഖത്തിന്
അമ്മയ്ക്ക്
മക്കള്‍ക്ക്‌
സ്വന്തം സൃഷ്ടിയ്ക്ക്

OO

സൌന്ദര്യം ഇല്ലെന്നു തോന്നുന്നത്
ഭാര്യക്ക് ,

സൌന്ദര്യം ഉണ്ടെന്നു തോന്നുന്നത്
അപരന്റെ ഭാര്യയ്ക്ക്

യോഗ്യനല്ലെന്നു തോന്നുന്നത്
സ്വന്തം ഭര്‍ത്താവിന്
യോഗ്യനാണെന്ന് തോന്നുന്നത്
അയല്‍പക്കത്തെ അവളുടെ ഭര്‍ത്താവിന്

OO

അകപ്പെട്ടാല്‍ രക്ഷപ്പെടാന്‍ പ്രയാസമായവ

കടം
ലഹരി
പ്രവാസം
കുറ്റ കൃത്യങ്ങള്‍

OO

ബാധിച്ചാല്‍ കണ്ണ് കാണാത്തവ

കോപം
കാമം
ആര്‍ത്തി
സ്വാര്‍ത്ഥത

OO

ഒരിക്കലും മറക്കാന്‍ കഴിയാത്തവ

കുട്ടിക്കാലം
പ്രണയ കാലം
മധുവിധു കാലം
ഉല്ലാസ യാത്ര
പഠന കാലം

OO

തിരികെ കിട്ടണം എന്ന് കരുതാന്‍ പാടില്ലാത്തത്

കാരുണ്യം
ഉപകാരം
ത്യാഗം
സഹായം
ദയ

OO

കൂടും തോറും കുറയുന്നത്
വയസ്സ് / ആയുസ്സ്

തടി / ആരോഗ്യം

പണം / മന:സമധാനം

OO

പണം കൊണ്ടും കിട്ടാത്തവ

ആരോഗ്യം
സൌന്ദര്യം
ഭാഗ്യം
പ്രതിഭ
സമാധാനം

OO



ഉമ്മാ ആകാശം എങ്ങനെയാണ് ?


ഉമ്മാ
ആകാശം എങ്ങനെയാണ് ?
വെളിച്ചം എന്നാലെന്താണ് ?
അമ്പിളിമാമനെ കാണാന്‍ നല്ല രസമാണോ ?
ഇവയെ കുറിച്ച് എല്ലാവരും പറയുന്നല്ലോ
എന്നിട്ട് , എനിക്ക് ഒന്നും കാണുന്നില്ലല്ലോ ഉമ്മാ ..!!!


ഈ ലോകം ഇരുട്ടാണ്‌ അല്ലേ
പിന്നെയും പിന്നെയും തീരാത്ത ഇരുട്ട് !!
ഞാന്‍
വേച്ചു വെച്ചാണ് നടക്കുന്നത്
എന്തിലെങ്കിലും കാലു തട്ടി വീണു പോയാലോ ?
മെല്ലെ മെല്ലെ നടക്കുമ്പോള്‍ പോലും
പേടിയാകുന്നു ഉമ്മാ

ഇപ്പോള്‍
നട്ടപ്പാതിരയാണോ
അതോ നട്ടുച്ചയോ ?
എന്റെ വടിയാണ് എന്റെ കണ്ണ്
അപ്പോള്‍
ജീവനില്ലാത്ത വസ്തുക്കള്‍ക്കും
കണ്ണ് ഉണ്ടാവുമോ ഉമ്മാ ?

എന്റെ പ്രായക്കാരല്ലേ
മുറ്റത്തൂടെ ഓടിച്ചാടിക്കളിക്കുന്നത്‌
ചിരിക്കുന്നത്
ഉല്ലസിക്കുന്നത്‌
ഞാനോ
എന്റെ വീടിന്റെ ഈ ഉമ്മറപ്പടിയില്‍
താടിക്ക് കയ്യും കൊടുത്തിങ്ങനെ ...!!!

ഈ ലോകം വിശാലമാണ് എന്നൊക്കെ
ആരൊക്കെയോ പറഞ്ഞു കേട്ടിട്ടുണ്ട്
എന്നിട്ട്
എനിക്ക് മാത്രം എന്തേ
ഇങ്ങനെ ഇടുങ്ങിപ്പോയി ?

ഉമ്മാ
എന്റെ കുഞ്ഞു മനസ്സ് പൊട്ടിപ്പോകുന്നു
എന്നെങ്കിലും ഒരിക്കല്‍
എന്റെ ഉമ്മയുടെ മുഖം എങ്കിലും
എനിക്ക് കാണാനാവുമോ ?

വിധി എന്നോട് ഇങ്ങനെ ചെയ്യാന്‍ മാത്രം
എന്ത് പാപണുമ്മാ ഈ പാവം ചെയ്തത് ?

ഉമ്മാ
എന്നെ ഒന്ന് കെട്ടിപ്പിടിക്കുമോ ?
ഈ ലോകത്ത് എനിക്ക്
മാറ്റാരുണ്ട് എന്റെ ഉമ്മയല്ലാതെ ... !!

OO

* പ്രസിദ്ധമായ ഒരു അറബി കവിതയുടെ സ്വതന്ത്രമായ
മൊഴിമാറ്റം *

ആയിഷ


എന്റെ ഉമ്മ നിങ്ങളുടെ ക്ലാസ് മേറ്റ് ആണ് '
പോസ്റ്റിനു താഴെ കണ്ട ആ കമന്റ് വല്ലാത്ത അകാംക്ഷയോടെയാണ് വായിച്ചത് .
ഉടനെ ഇന്‍ബോക്സില്‍ ചെന്ന് ചോദിച്ചു . ആരാ ഉമ്മ ?
എന്റെ കൂടെ പഠിച്ച നിന്റെ ഉമ്മ ?
ഉടന്‍ മറുപടി കിട്ടി . ഉമ്മയുടെ പേരും സ്ഥലവും പറഞ്ഞു തന്നു .
നിങ്ങളുടെ എഴുത്തുകള്‍ വായിക്കുമ്പോള്‍ ഉമ്മ എന്നോട് എപ്പോഴും പറയും :
എന്റെ കൂടെ പഠിച്ച ആളാ ....!!!
പെട്ടെന്ന് തന്നെ ആളെ മനസ്സിലായി .

പത്തിരുപത്തഞ്ചു വര്‍ഷങ്ങള്‍ പിറകിലേക്ക് ഓര്‍മ്മകള്‍ പറന്നു .
പെണ്‍കുട്ടികളുടെ ഭാഗത്ത്‌ ഒന്നാമത്തെ ബെഞ്ചില്‍ ഒന്നാമത്തെ കുട്ടി അവള്‍ . ആണ്‍കുട്ടികളുടെ ഭാഗത്ത് ഒന്നാമത്തെ ബെഞ്ചില്‍ ഒന്നാമത്തെ കുട്ടി ഞാന്‍ .
പഠനത്തിലും അവള്‍ ഒന്നാം സ്ഥാനത്തു തന്നെയായിരുന്നു .
പരീക്ഷയും കഴിഞ്ഞു പിരിയാന്‍ നേരം ഓട്ടോ ഗ്രാഫില്‍ അവള്‍ എഴുതിയ വരികള്‍ ഞാന്‍ ഓര്‍ത്തെടുത്തു .

'' എവിടെ നിന്നൊക്കെയോ വന്നു . ഒന്നിച്ചു പഠിച്ചു . ഇനി എങ്ങോട്ടൊക്കെയോ വിവിധ വഴികളിലൂടെ പോകുന്നു .
ഇനി കണ്ടുമുട്ടാന്‍ ഒരു സാധ്യതയും ഇല്ല . ജീവിതത്തിന്റെ ഏതെങ്കിലും ഒരു കോണില്‍ വെച്ച് കണ്ടാല്‍ ഒന്ന് ചിരിക്കാനും ഒന്ന് മിണ്ടാനും മറക്കരുത് . ''
താഴെ അവളുടെ പേരും ഒപ്പും . പിന്നെ അഡ്രസ്സും .

ഓര്‍മ്മയില്‍ നിന്ന് പെട്ടെന്ന് തന്നെ തിരിച്ചു പോന്ന് കൂടുതല്‍ വിവരങ്ങള്‍ അന്വേഷിച്ചു അവനോട് . .
അപ്പോള്‍ അവന്‍ ഇങ്ങനെ എഴുതി .
ഉമ്മ ഇപ്പോള്‍ മദീനത്തുണ്ട് . ഉമ്രക്കു വന്നതാണ് .
കൂടെ ഉപ്പയും ഉണ്ട് . ഉപ്പാന്റെ നമ്പറില്‍ വിളിച്ചാല്‍ കിട്ടും .
അവന്‍ നമ്പര്‍ തന്നു .

ഞാന്‍ വല്ലാത്ത സന്തോഷത്തോടെ ആ കുട്ടി നമ്പര്‍ ഡയല്‍ ചെയ്തു .
ഇതെന്തു കഥ ? എന്നെ ആശ്ചര്യപ്പെടുത്തി നമ്പറിനോടൊപ്പം ഒരു പേരും തെളിഞ്ഞു .
ഈ നമ്പര്‍ എന്റെ പക്കല്‍ ഉണ്ടല്ലോ . ഗള്‍ഫില്‍ വന്നിട്ട് പരിചയപ്പെട്ട ഒരു സുഹൃത്തിന്റെ പേരായിരുന്നു അത് .
പലവട്ടം കാണുകയും സംസാരിക്കുകയും ചെയ്തിട്ടുണ്ട് . മക്കയിലാണ് ജോലി . മാപ്പിളപ്പാട്ടൊക്കെ എഴുതുന്ന ആളാണ്‌ .
ഇയ്യിടെ ഒരു ഒരു പ്രത്യേക കാര്യത്തിനു വേണ്ടി അദ്ദേഹവുമായി ഒരു പാട് സംസാരിച്ചിട്ടുണ്ട് .

അതെങ്ങനെ സംഭവിച്ചു ? . ഞാന്‍ പെട്ടെന്ന് കാള്‍ കട്ട് ചെയ്തു .
ആ കുട്ടി എഴുതി തന്ന നമ്പറും എന്റെ മൊബൈലില്‍ സേവ് ചെയ്ത നമ്പറും കൃത്യമായി പരിശോധിച്ചു .
തെറ്റിയിട്ടില്ല . ഒന്ന് തന്നെ !!!
ഞാന്‍ ആ കുട്ടിയുടെ അടുത്തു ചെന്ന് വീണ്ടും പറഞ്ഞു .

മോനെ നമ്പര്‍ തെറ്റിയിട്ടുണ്ട് എന്ന് തോന്നുന്നു . ഒന്ന് കൂടി പരിശോധിക്കൂ .
എന്ത് പറയാന്‍ ... ?

അപ്പോഴേക്കും അവന്‍ ഓഫ് ലൈനില്‍ ആയിരുന്നു . എങ്ങോട്ടോ ഉള്ള യാത്രയിലാണ് എന്ന് ആദ്യമേ പറഞ്ഞിരുന്നു .
ട്രെയിന്‍ കാത്തിരിക്കുകയാണ് എന്നും . വണ്ടി വന്നു കാണും .

ഇനി എന്ത് ചെയ്യും ? ഒന്ന് സംസാരിക്കാനെങ്കിലും കഴിയും എന്ന് പ്രതീക്ഷിച്ചതായിരുന്നു .
എന്നാലും ഒന്ന് വിളിക്കാം എന്ന് വെച്ചു . ഒരു സൌഹൃദ വിളി എന്നാ നിലക്ക് . ഇതൊന്നും പറയേണ്ട .
ഞാന്‍ കരുതി

ഹലോ . അസ്സലാമു അലൈകും .
വ അലൈകുമുസ്സലാം
ആരോ ഉസ്മാനോ ? എന്തൊക്കെയുണ്ട് വിശേഷം ?
കുറെ ആയല്ലോ വിളിച്ചിട്ട് ? എന്തേ വിശേഷിച്ച് ?

നിങ്ങള്‍ ഇപ്പോള്‍ എവിടെയാണ് ?
ഞാന്‍ മദീനത്ത് ആണ് . കൂടെ ഭാര്യയും ഉണ്ട് . ഉമ്രക്കു വന്നതാണ് .
ഭാര്യ അടുത്തുണ്ടോ ?
ഉണ്ട് . ഒന്ന് കൊടുക്കുമോ ?

അതിനു നിങ്ങള്‍ എന്റെ ഭാര്യയെ അറിയുമോ ?
നിങ്ങള്‍ എവിടെ കിടക്കുന്നു . ഞങ്ങള്‍ എവിടെ കിടക്കുന്നു .. ?
നിങ്ങള്‍ ഭാര്യയോടു ഒന്ന് ചോദിച്ചു നോക്കൂ . ഇങ്ങനെ ഒരാളെ അറിയുമോ എന്ന് ..

ചോദിക്കുന്നത് ഞാന്‍ വ്യക്തമായി കേട്ടു . ഇനി അറിയില്ല എന്ന് എങ്ങാനും പറയുമോ ? ഞാന്‍ കാതോര്‍ത്തു .
''പിന്നെ അറിയാതെ .. ഉസ്മാനല്ലേ .. ഇങ്ങോട്ട് തരൂ ഞനൊന്നു സംസാരിക്കട്ടെ . ''
ഞാന്‍ സ്വപ്നത്തിലെന്ന വണ്ണം അവളുടെ വാക്കുകള്‍ കേട്ടു .

കുറെ സംസാരിച്ചു . ഇത്തിരി സമയം പഴയ ഒന്നാമത്തെ ബെഞ്ചിലെ അവളും അവനും ആയി മാറി കുറച്ചു നേരം
പിന്നെ കുടുംബം , മക്കള്‍ , ജോലി , പഠനം , ജീവിതം .. ഒക്കെ പരസ്പരം പങ്കു വെച്ചു .
നാട്ടില്‍ വരുമ്പോള്‍ വീട്ടില്‍ വരണമെന്നും കാണണം എന്നും പറഞ്ഞു സലാം പറഞ്ഞു പിരിഞ്ഞു .

അങ്ങനെ വര്‍ഷങ്ങള്‍ക്കു മുമ്പ് അവള്‍ ഒരു കൊച്ചു കടലാസില്‍ എഴുതിയ ആ വരികള്‍ സഫലമാവുകയായിരുന്നു .
അന്ന് അവള്‍ അങ്ങനെ എഴുതുമ്പോള്‍ അവളോ ഞാനോ സ്വപ്നത്തില്‍ പോലും കരുതിക്കാണില്ല ഒരു പാട് വര്‍ഷങ്ങള്‍ക്കു ശേഷം ഫോണിലൂടെ ആണെങ്കിലും ഒന്ന് സംസാരിക്കാന്‍ കഴിയും എന്ന് .

എന്റെ പ്രിയപ്പെട്ട ആലി ഹാജിയെ കണ്ടെത്താന്‍ സഹായിച്ച ഈ 'ബുക്ക് 'തന്നെ വീണ്ടും എന്റെ കൂടെ പഠിച്ച അവളെ കണ്ടെത്താനും സഹായിച്ചുവല്ലോ എന്നോര്‍ക്കുമ്പോള്‍ വല്ലാത്ത സന്തോഷം തോന്നുന്നു .

ആധുനിക സംവിധാനങ്ങള്‍ നമ്മുടെ ജീവിതത്തില്‍ എന്തെല്ലാം അദ്ഭു തങ്ങള്‍ക്കാണ് വഴി തുറന്നു തരുന്നത് .

അവിശ്വസനീയം
വിസ്മയാവഹം
അനിര്‍വചനീയം !!!
ആനന്ദലബ്ധിക്കിനി എന്ത് വേണം ?

ആലി ഹാജി


കൊണ്ടോട്ടിക്കടുത്തുള്ള എടവണ്ണപ്പാറ ആര്‍ . എ കോളേജില്‍
(റശീദിയ്യ അറബിക് കോളേജ് ) കുറച്ചു കാലം താമസിച്ചു പഠിക്കാന്‍ എനിക്ക് അവസരം ഉണ്ടായിട്ടുണ്ട് . ഒരൊറ്റ കൊല്ലം. വർഷങ്ങൾക്കു മുമ്പത്തെ കഥയാണ് .

അക്കാലത്ത് കുറച്ചു ദിവസം അവിടെയുള്ള ആഷി ആശുപത്രിയില്‍ എന്തോ ഒരു അസുഖം കാരണം എനിക്ക് അഡ്മിറ്റ്‌ ആവേണ്ടി
വന്നു . നാലോ അഞ്ചോ ദിവസം ആശുപത്രിയില്‍ കിടന്നു .

കോളേ ജില്‍ നിന്ന് വന്നു അഡ്മിറ്റ്‌ ആയതു കൊണ്ട് എനിക്ക് കൂട്ടിരുപ്പിന് ആരും ഉണ്ടായിരുന്നില്ല . വീട്ടിലേക്കു വിവരം അറിയിച്ചു അവരെ കൂടി ടെന്‍ ഷന്‍ അടിപ്പിക്കേണ്ട എന്ന് കരുതി അറിയിച്ചില്ല . ക്ലാസ് കഴിഞ്ഞു ചില സുഹൃത്തുക്കള്‍ വരും . പോകും .

അന്ന് എന്റെ തൊട്ടടുത്ത ബെഡ്ഡില്‍ ഒരു കുട്ടിയായിരുന്നു കിടന്നിരുന്നത് . കുട്ടിയോടൊപ്പം അവന്റെ ഉപ്പയും ഉണ്ട് . വെറ്റില യൊക്കെ തിന്നു ചുണ്ട് ചോപ്പിച്ച , നന്നായി സംസാരിക്കുന്ന , സ്നേഹം തുടിക്കുന്ന മുഖവും ആരെയും കയ്യിലെടുക്കുന്ന വാക് ചാതുരിയുമായി . ഒരാള്‍ . പേര് ആലി ഹാജി .

കൂടെ ആളില്ലാത്തത് കൊണ്ടാവണം അദ്ദേഹത്തിനു എന്നോട് വല്ലാത്ത ഇഷ്ടം. കരുതല്‍ . സ്വന്തം മകനോടെന്ന പോലെയാണ് എന്നോടുള്ള പെരുമാറ്റം . അദ്ദേഹത്തിന്റെ കുട്ടിക്ക് വാങ്ങി കൊണ്ടുവരുന്ന എല്ലാ സാധനങ്ങളിലും എനിക്കും ഉണ്ടാകും
ഒരു പങ്ക് .

കുട്ടിയെ കാണാന്‍ വരുന്ന ആളുകള് കൊണ്ട് വരുന്ന ഫ്രൂട്ട്സ് , ആപ്പിളും ഓറഞ്ചും മുന്തിരിയും ഒക്കെ നിര്‍ ബന്ധിച്ചു എന്നെയും തീറ്റിക്കും . വീട്ടില് നിന്ന് ചോറും കഞ്ഞിയുമായും വരുന്നവരോട് എനിക്കും കൂടി കൊണ്ട് വരാ ന്‍ പ്രത്യേകം പറയും .

കുറിയരിക്കഞ്ഞിയും ഒക്കെ എന്നെ കൊണ്ട് നിര്‍ബന്ധിപ്പിച്ചു കുടിപ്പിക്കും . കുടിച്ചില്ലെങ്കില്‍ സ്നേഹത്തോടെ ശാസിക്കും .

അങ്ങനെ വളരെ കുറഞ്ഞ ദിവസം കൊണ്ട് ഒരു പാട് കാലത്തെ ബന്ധം ഉള്ള വരെ പോലെയായി ഞങ്ങള്‍ . അല്ലെങ്കിലും ആശുപത്രിയിലെ ബന്ധത്തിന് മറ്റെവിടുത്തെ ബന്ധത്തിലേറെയും ഊഷ്മളത കാണുമല്ലോ .

വര്‍ഷങ്ങള്‍ ഏറെ കടന്നു പോയി . ഞാനാകട്ടെ പഠന ആവശ്യാര്‍ത്ഥം വീട് വിട്ടു മറ്റു പല സ്ഥലങ്ങളിലേക്കും മാറി മാറി പോയി .

പിന്നീടു കോഴിക്കോട് ജില്ലയിലെ ഉമ്മത്തൂര്‍ എസ് ഐ എ കോളേജില്‍ പഠിക്കുകയും കോളേജിന്റെ ഹോസ്റ്റലില്‍ താമസിക്കുകയും ചെയ്യുന്ന സമയം . അവിടേക്ക്
ഒരു ദിവസം ഒരാള് എന്നെ അന്വേഷിച്ചു വന്നു .

അദ്ദേഹവുമായി സംസാരിച്ചപ്പോള്‍ അയാള്‍ ആലി ഹാജിയുടെ നാട്ടുകാരനാണ് . കോളേജ് സ്ഥിതി ചെയ്യുന്ന പ്രദേശത്തിന്റെ തൊട്ടടുത്തു തന്നെയുള്ള സ്ഥലത്താണ് അദ്ദേഹത്തിന് ജോലി .
നാട്ടില്‍ പോയി വരുന്ന വരവാണ് .

ഇത് ആലി ഹാജി തന്നതാണെന്നും സലാം പറഞ്ഞിട്ടുണ്ടെന്നും പറഞ്ഞു അദ്ദേഹം വലിയ ഒരു പ്ലാസ്റ്റിക് കവര്‍ എന്നെ എല്പ്പിച്ചു .
വിവരങ്ങളൊക്കെ പറഞ്ഞ് അദ്ദേഹം പോയി .

ഞങ്ങള്‍ കൂട്ടുകാരൊക്കെ കൂടി ആ കവര്‍ പൊളിച്ചു നോക്കി .
കുറെ കടലാസ് കൂടുകള്‍ ആണ് . അവയിലൊക്കെ വിവിധതരം
പലഹാരള്‍ . പിന്നെ കുറെ മിഠായികളും .
ഞാനതെല്ലാം എന്റെ കൂട്ടുകാര്‍ക്കു കൂടി പങ്കു വെച്ച് ഹാജിയെ അവര്‍ക്ക് കൂടി പരിചയപ്പെടുത്തിക്കൊടുത്തു .

ഇന്നത്തെ പോലെ ഫോണ്‍ സൌകര്യങ്ങളൊന്നും അന്ന് ഇല്ല .
ഞാന്‍ അന്ന് തന്നെ ഹാജിക്ക് ഒരു കത്തയച്ചു . സമ്മാനം കിട്ടിയ സന്തോഷം അറിയിച്ചു കൊണ്ട്. പിന്നെയും കുറേക്കാലം കത്തുകളിലൂടെ ഞങ്ങള്‍ ബന്ധപ്പെട്ടു കൊണ്ടിരുന്നു .

വര്‍ഷങ്ങള്‍ കഴിയുകയും കൊഴിയുകയും ചെയ്തുകൊണ്ടിരുന്നു . പഠനം കഴിഞ്ഞു അദ്ധ്യാപനത്തിലേക്കു തിരിഞ്ഞു .

കത്തെഴുത്ത് നിന്നു . ഹാജിയുടെ ഓര്‍മ്മകളില്‍ മാറാല കെട്ടി . വര്‍ഷങ്ങളുടെ കറക്കത്തിനിടയില്‍ എടെയോ വെച്ച് ഹാജിയെ എനിക്ക് നഷ്ടപ്പെട്ടു . മന:പാഠം ഉണ്ടായിരുന്ന അദ്ദേഹത്തിന്‍റെ വിലാസം മറന്നു . അത് എഴുതി വെച്ചിരുന്ന നോട്ടു ബുക്ക് കൈവിട്ടുപോയി . അധ്യാപന ഘട്ടവും കഴിഞ്ഞു പ്രവാസിയായി .

OO
കുറച്ചു ദിവസങ്ങള്‍ക്കു മുമ്പ് ഇന്‍ബോക്സില്‍ ഒരു സുഹൃത്ത്‌ പരിചയപ്പെടാന്‍ വന്നു . കുറെ കാര്യങ്ങള്‍ സംസാരിച്ചു . കൂട്ടത്തില്‍ അവന്റെ പേരിനോടൊപ്പം ഉള്ള സ്ഥല നാമം കണ്ടപ്പോള്‍ എനിക്ക് എന്റെ പഴയ ഹാജിയെ ഓര്‍മ്മ വന്നു . ഞാന്‍ അവനോടു വിവരങ്ങളൊക്കെ പറഞ്ഞു . വീട്ടു പേരൊന്നും അറിയാത്തത് കൊണ്ട് ഹാജിയെ കുറിച്ചു എന്റെ മനസ്സിലുള്ള ചില ലക്ഷണങ്ങള്‍ പറഞ്ഞു കൊടുത്തു . അപ്പോള്‍ അവന്‍ പറഞ്ഞു . എനിക്ക് ആളെ കൃത്യമായി മനസ്സിലായില്ല .

ഓക്കേ . എന്നെങ്കിലും എങ്ങനെയെങ്കിലും ആളെ മനസ്സിലായി എങ്കില്‍ നമ്പര്‍ ഒന്ന് സംഘടിപ്പിച്ചു തരണം . അദ്ദേഹം ജീവിച്ചിരിപ്പുണ്ടോ എന്നറിയണം . നമ്പര്‍ കിട്ടിയാല്‍ ഒന്ന് സംസാരിക്കണം . സലാം പറയണം .

ഓക്കേ ഞാന്‍ അന്വേഷിക്കാം . അന്ന് അതും പറഞ്ഞു പോയ അവനെ പിന്നെ കണ്ടതേയില്ല .

ഇന്ന് തീരെ പ്രതീക്ഷിക്കാതെ അവന്‍ വീണ്ടും പ്രത്യക്ഷപ്പെട്ടു .
അവന്‍ ഇന്‍ബോക്സില്‍ വന്നു പറഞ്ഞു :

alhamdulillah , ningal chodicha aali hajiye kitti
sorry, for late . njan innale ningallude chat box thurannappoyannu enik orma vannath, adehathinte makanumayi njan chatt cheyyarundu, appo oru doubt vech njan avanod chodichatha, may 90%

ഇതാണ് അദ്ദേഹത്തിന്‍റെ നമ്പര്‍ എന്ന് പറഞ്ഞു
അവന്‍ നമ്പരും തന്നു . എന്റെ സന്തോഷത്തിന് അതിരില്ല.

ഞാന്‍ പറഞ്ഞു . ഇപ്പോള്‍ തന്നെ ഒന്ന് വിളിച്ചു നോക്കട്ടെ

ഉടനെ ഞാന്‍ ആ നമ്പറിലേക്ക് വിളിച്ചു . അദ്ദേഹം തന്നെ ആണോ ഇദ്ദേഹം എന്നൊന്നും ഒരു ഉറപ്പുമില്ല . ഏതായാലും സംസാരിച്ചു നോക്കാം .

ഹലോ . അസ്സലാമു അലൈകും
ആലി ഹാജി ആണോ ?
വ അലൈകുമുസ്സലാം . അതെ ആരാ ?
ഞാന്‍ പറഞ്ഞു . ഞാന്‍ ജിദ്ദയില്‍ നിന്നാണ് വിളിക്കുന്നത്‌ . എന്റെ പേര് ഉസ്മാന്‍ . കരുവാരകുണ്ട് ഇരിങ്ങാട്ടിരി ആണ് വീട് .

അപ്പോള്‍ മറുതലക്കല്‍ നിന്ന് :
''ന്റെ പടച്ചോനെ മനേ ജ്ജ് എവിടെ ആണെടാ ..''
സന്തോഷാധിരേകത്താല്‍ ഞാന്‍ മതി മറന്നു .
''ന്റെ റബ്ബെ ങ്ങള് ഞ്ഞെ മറന്നിട്ടില്ലേ ..''
ഇല്ലടാ എങ്ങനെ മറക്കാനാണ് ..!!!

എത്ര നേരം ആണ് സംസാരിച്ചത് എന്നറിയില്ല . പലപ്പോഴും ഞങ്ങളുടെ വാക്കുകള്‍ തമ്മില്‍ കൂട്ടിമുട്ടി . അതിനു മാത്രം അങ്ങോട്ടും ഇങ്ങോട്ടും പരസ്പരം അറിയാനുണ്ടായിരുന്നു ..

കഴിഞ്ഞ റമദാനില്‍ പോലും ഉമ്രക്കു വന്നിരുന്നു എന്നും മക്കള്‍ ഒരാള്‍ ജിദ്ദയിലും മക്കത്തും ഉണ്ട് എന്നുമൊക്കെ അദ്ദേഹം പറഞ്ഞപ്പോള്‍ വല്ലാത്ത വിഷമം ആയിപ്പോയി . തൊട്ടടുത്തു വരെ വന്നിട്ട് ഒന്ന് കാണാനോ മിണ്ടാനോ പറ്റാതെ പോയല്ലോ .

ഒടുവില്‍ ഞാന്‍ പറഞ്ഞു : ഏതായാലും പത്തിരുപത്തഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷം ഒന്ന് സംസാരിക്കാനെങ്കിലും കഴിഞ്ഞല്ലോ
അടുത്ത വെക്കേഷനില്‍ ഞാന്‍ നാട്ടില്‍ വരുമ്പോള്‍ നമുക്ക് രണ്ടു പേര്‍ക്കും ആയുസ്സ് അല്ലാഹു നല്‍കിയാല്‍ ഏതായാലും ഞാന്‍ കാണാന്‍ വരും . അല്ലാഹു തൌഫീഖ് നല്കട്ടെ .. ആമീന്‍
എന്ന് പ്രാര്‍ഥിച്ചിട്ടാണ് സംസാരം അവസാനിപ്പിച്ചത് .

എവിടെയോ ഒക്കെ വെച്ചു നഷ്ടപ്പെട്ടു എന്ന് കരുതിയ ആരോയോക്കെയാണ് എന്റെ ഫേസ് ബുക്കേ
നീ തിരികെ തന്നത് ?
ഇതിനൊക്കെ ആരോടോക്കെയാണ് നന്ദി പറയേണ്ടത് ?

സ്നേഹമെന്ന അലൌകിക ബന്ധം കൊണ്ട് മനുഷ്യ മനസ്സുകളെ പരസ്പരം ബന്ധിപ്പിക്കുന്ന പടച്ചവനോടോ ?
നഷ്ടപ്പെട്ടവരെ വീണ്ടെടുക്കാനുള്ള അഭിനവ ഉപാധിയുമായി
ലോകം മുഴുവന്‍ ചൂഴ്ന്നു കിടക്കുന്ന ലിങ്കുമായി അവതരിച്ച സുക്കറിനോടോ ?
മുഖ പുസ്തകത്തോടോ ?
സൌഹൃദത്തോടോ ?
വെറുതെ ഒരന്വേഷണം നടത്തിയിട്ടും അത് മറക്കാതെ
എനിക്ക് എന്റെ പ്രയപ്പെട്ട ഹാജിയെ കാണിച്ചു തന്ന പ്രിയ സുഹൃത്ത്‌ മുനീബിനോടോ ? നന്ദി ആരോട് ഞാന്‍ ചൊല്ലേണ്ടൂ...!!!

Muneeb Omanoor


ഓണം വരും മുമ്പേ ഓണ മണം വന്നു


ഓണം വരും മുമ്പേ
ഓണ മണം വന്നു
മനം നിറക്കുന്നു !!

തുമ്പയുടെ
മുല്ലയുടെ
തെച്ചിയുടെ
ചെണ്ടുമല്ലിയുടെ


പിന്നെ
നെയ്പായസ്ത്തിന്റെ
അടപ്രഥമന്റെ
കുത്തരിച്ചോറിന്റെ
കൊണ്ടാട്ടം മുളകിന്റെ
കായ വറുത്തതിന്റെ
വലിയ പപ്പടത്തിന്റെ
മെഴുക്കു പുരട്ടിയുടെ
മുരിങ്ങാക്കായയുടെ
അവിയലിന്റെ
നാക്കിലയുടെ

പിന്നെയോ
അമ്മയുടെ വിയര്‍പ്പിന്റെ
അനിയന്റെ പുത്തനുടുപ്പിന്റെ
ഭാര്യയുടെ തിടുക്കത്തിന്റെ
മകന്റെ ബലൂണിന്റെ
അച്ഛന്റെ നെടുവീര്‍പ്പിന്റെ
ആടിയാടി പോകുന്ന കേളു വേട്ടന്റെ
നാക്കിലിഴയും പാട്ടിന്റെ
മാതൃഭൂമി ഓണപ്പതിപ്പിന്റെ !!!

ഓണമേ ,
നീയെന്നില്‍ എന്തെല്ലാം മണമാണ്
കൊണ്ട് വന്നു നിറക്കുന്നത് !!!


വാക്കുകള്‍ പൂക്കളാണ്


വാക്കുകള്‍ പൂക്കളാണ്

സൌന്ദര്യം വഴിയുന്ന
സുഗന്ധം പരത്തുന്ന
സന്തോഷം പകരുന്ന
സുസ്മിതം പൊഴിക്കുന്ന
മനം കവരുന്ന
സുമങ്ങള്‍


നുകരാം
മുകരാം
പകരാം
ഓമനിക്കാം
കാത്തു വെക്കാം
നെഞ്ചോട്‌ ചേര്‍ത്തു പിടിക്കാം

ചിലപ്പോള്‍
വാക്കുകള്‍
മൃദുലമാണ്
തരളിതമാണ്
പരിലാളനമാണ്
പരിപാവനമാണ്‌

മറ്റു ചിലപ്പോള്‍
മരുന്നാണ്
സാന്ത്വനമാണ്
സ്നേഹ ഗീതമാണ്‌
കനലണയ്ക്കും മഞ്ഞു തുള്ളിയാണ്

വേറെ ചിലപ്പോള്‍
ആയുധമാണ്
ചാട്ടുളിയായി
കത്തിയായി
കഠാരയായി
രക്തം ചിന്തും
വാളായി

സൂക്ഷിച്ചു ഉപയോഗിച്ചാല്‍ പൂവ്
അശ്രദ്ധമായി ഉപയോഗിച്ചാല്‍ നോവ്‌


രുധിരം



മനുഷ്യര്‍ ഓരോരുത്തരും ഓരോ തരം
ആര്‍ക്കെതിരെയും എയ്യല്ലേ വിഷ ശരം
സ്നേഹപൂര്‍വ്വം പിടിക്കാം നമുക്ക് കരം
ചിന്തുന്നതെന്തിനു സോദരാ രുധിരം ?


ശരിയാണ് കൊടികളാണ് നമുക്ക് ഹരം
പക്ഷേ കൊടിയുടെ പേരില്‍ പാതകമരുതേ ഇത്തരം
ജീവനെടുക്കാന്‍ ആര്‍ക്കുണ്ട് അധികാരം
അ തില്‍ പരം വേറെ എന്തുണ്ട് ധിക്കാരം !!

സ്നേഹിക്കാം നമുക്ക് മനുഷ്യരെ പരസ്പരം
കൊലവിളി നിര്‍ത്തി പൂവിളി ഉയര്‍ ത്താം നിരന്തരം
നന്മകള്‍ നിറയട്ടെ നാട്ടില്‍ ഉത്തരോത്തരം
സ്നേഹം പരക്കട്ടേ , യതല്ലേ അഖില സാരം !

OO

ഇനിയും നമ്മുടെ മണ്ണില്‍ രക്തം വീഴാതിരിക്കട്ടെ

മനുഷ്യന് പല നിറം
മനുഷ്യത്വത്തിന് ഒരു നിറം
രക്തത്തിനും !!

OO

*രുധിരം - രക്തം

ധൂര്‍ത്തും ആര്‍ഭാടവും



ധൂര്‍ത്തും ആര്‍ഭാടവും പൊങ്ങച്ചവും നമ്മുടെ സമൂഹത്തെ വല്ലാതെ ബാധിച്ചിരിക്കുന്നു . ജനനം , വിവാഹം , വീട് നിര്‍മ്മാണം മുതല്‍ മരണം വരെ യുള്ള മനുഷ്യ ജീവിതത്തിലെ പ്രധാനപ്പെട്ട എല്ലാ മുഹൂര്‍ത്തങ്ങളിലും ധൂര്‍ത്തിന്റെ അതിപ്രസരം കാണാം .
ഏറ്റവും കൂടുതല്‍ ഇത് പ്രകടമാവുന്നത് വിവാഹ മാമാങ്കങ്ങളില്‍ ആണെന്ന് മാത്രം .

ഈ വിഷയം ഒരു 'സംഭവം ' ആണെന്ന് മനസ്സിലാക്കുകയും ഇതിന് എതിരെ ശ ബ്ദ മു യര്‍ത്താന്‍ വൈകി ആണെങ്കിലും സധൈര്യം മുന്നോട്ടു വരികയും ചെയ്ത മുസ്ലിം ലീഗിന്റെ നിലപാടിന് ആദ്യമായി ഒരു ബിഗ്‌ സല്യൂട്ട് .

കേരളത്തിലെ മറ്റൊരു പാര്‍ട്ടിക്കും തോന്നാത്തതും അജണ്ടയില്‍ പോലും കടന്നു വരാത്തതുമായ , സമൂഹത്തെ മൊത്തം ബാധിച്ച ഒരു വിഷയത്തെ കുറിച്ച് ചിന്തിക്കാനും അതിനെതിരെ കാംപയിന്‍ സംഘടിപ്പിക്കാനും മുന്നോട്ടു വന്ന പാര്‍ട്ടിയെ ശ്ലാഘിക്കതിരിക്കാന്‍ ജന പക്ഷത്തു നില്ക്കുന്ന ആര്‍ക്കും സാധ്യമല്ല .

ജാതി മത ഭേദമന്യേ നിസ്സഹായരും നിരാലംബരും പാവങ്ങളുമായ രോഗികള്‍ക്ക് സാന്ത്വന വര്‍ഷമായി വര്‍ഷങ്ങളായി നിലകൊള്ളുന്ന സി എച്ച് സെര്‍ററുകള്‍ , വീട് ഒരു സ്വപ്നം മാത്രമായി അവശേഷിക്കുന്ന പാവപ്പെട്ട കുടുംബങ്ങള്‍ക്ക് നിര്‍മ്മിച്ച്‌ നല്‍കുന്ന 'കാരുണ്യ ഭവനം ' പദ്ധതി , മദ്യ നിരോധനത്തിന് വേണ്ടി യുള്ള ശ്രമങ്ങളിലെ ചാലക ശക്തി തുടങ്ങിയ ജന പക്ഷ വിഷയങ്ങളില്‍ അസൂയാവഹമായ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം വഹിക്കാന്‍ മുന്നോട്ടു വരിക എന്നത് ചില്ലറ കാര്യമല്ല .

ഈ സംരംഭങ്ങളുടെ പ്രയോജനം സമുദായത്തിലെ മാത്രം ആളുകള്ക്കോ പാര്‍ട്ടിക്കാ ര്‍ക്കോ അല്ല എന്നതും കൊടിയോ ജാതിയോ മതമോ ഉപജാതിയോ അല്ല അര്‍ഹതയാണ് മാനദണ്ഡം എന്നതും ഈ പദ്ധതികളുടെ മാനുഷിക , മാനവിക പക്ഷം ആണ് വെളിപ്പെടുത്തുന്നത് .
അത് കൊണ്ട് കൂടിയാണ് ഈ പദ്ധതികളൊക്കെയും ശ്രദ്ധേയമായതും . സിനിമ നടി കാവ്യാ മാധവനടക്കം കാരുണ്യ ഭവന പദ്ധതിയില്‍ സഹകരിച്ചതും ഈ മാനവിക ഭാവം മനസിലാക്കിക്കൊണ്ടാവണം .

ഏതായാലും ജനോപകാര പ്രദമായ പ്രവര്‍ത്തങ്ങള്‍ ആര് നടത്തിയാലും
പൊതു സമൂഹം അവരുടെ കൂടെ നില്ക്കണം . കുത്തും കൊലയും വെട്ടും ചതിയും പാരയും വൃത്തികേടും മാത്രം ആണ് രാഷ്ട്രീയം എന്ന് തിരിച്ചറിയപ്പെടുന്ന ഇക്കാലത്ത് ഇത് പോലെയുള്ള പ്രവര്‍ത്തനങ്ങളും രാഷ്ട്രീയ പാര്‍ട്ടികള്‍ ക്ക് നടത്താനാവും എന്ന് പ്രായോഗികമായി തെളിയിച്ചു കാണിച്ച ലീഗ് നേതൃത്വത്തിന് സലാം .

എല്ലാ സമുദായത്തിലും വിവാഹം തികച്ചും ലളിതമാണ് . പക്ഷേ അത് മെല്ലെ മെല്ലെ തങ്ങളുടെ പൊങ്ങച്ചം കാണിക്കാനും മേനി നടിക്കാനുമുള്ള
വേദിയായി മാറി , മാറ്റി .

അത് കൊണ്ട് ഉണ്ടായതെന്താണ് ?
പണ മുള്ളവന്‍ അവന്റെ പക്കലുള്ള പണം വാരി വിതറുന്നു അതിനു മറ്റുള്ളവര്‍ക്ക് എന്ത് കാര്യം എന്ന് തോന്നാം . ഇക്കാര്യത്തില്‍ മാത്രമല്ലല്ലോ വാഹനം , വീട് , വസ്ത്രം , ഭക്ഷണം ഇവയിലൊക്കെ ഇല്ലേ ഇങ്ങനെ എന്നും ചോദ്യം ഉയരാം .

മാത്രമല്ല പണമുള്ള ഒരാള് കോടികള്‍ ചെലവാക്കി നടത്തുന്ന ഒരു വിവാഹം ലക്ഷങ്ങളിലേക്ക് കുറച്ചു കൊണ്ട് വന്നാല്‍ മറ്റുള്ള വര്‍ക്ക് എന്ത് പ്രയോജനം ? ബാക്കി കാശ് അയാളുടെ പോക്കറ്റില്‍ തന്നെ വിശ്രമിക്കും . അല്ലാതെ ആര്‍ ക്ക് എന്ത് കിട്ടാനാണ്‌ ?

വലിയ വിവാഹ മാമാങ്കങ്ങള്‍ നടത്തുമ്പോള്‍ ഒരു പാട് സാധാരണ ക്കാരന് അത് കൊണ്ട് കാര്യമില്ലേ ? ഭക്ഷണം ഉണ്ടാക്കുന്ന വര്‍ മുതല്‍ വാഹനം ഓടിക്കുന്ന , അന്ന് വിവാഹവുമായി ബന്ധപ്പെട്ടു ജോലിചെയ്യുന്ന സാധാരണ ക്കാരന് വരെ അത് കൊണ്ട് ഗുണം കിട്ടുന്നില്ലേ എന്ന ചോദ്യവും ഉയരാം .

എല്ലാം ശരിയാണ് . പക്ഷേ വിവാഹം ഒരു സാമൂഹിക വിഷയമാണ് .
അതിന്റെ പേരില് നടക്കുന്ന എന്തും 'മാമൂല്‍ ' ആയി പരിഗണി ക്കപ്പെടും . സ്ത്രീ ധനം എന്ന ശാപ വ്യവസ്ഥ തന്നെ ഇതിനു
ഉദാഹരണം . 'നാടോടുമ്പോള്‍ നടുവേ ഓടുക' എന്ന നമ്മുടെ എക്കാലത്തെയും 'സാമ്പ്രദായിക മനോരോഗം' കാരണം ഈ രംഗത്ത്‌ പാവങ്ങളും സാധാരണക്കാരും അനുഭവിച്ച വേദനകള്ക്കും ഒഴുക്കിയ കണ്ണീരിനും കണക്കില്ല . നാടോടുമ്പോള്‍ നടുവേ ഓടാന്‍ ശ്രമിച്ചു നടു ഒടിഞ്ഞ എത്രയെത്ര സാധാരണക്കാരുടെ കഥകള്‍ നമുക്കറിയാം .

അത് കൊണ്ട് വൈകി ആണെങ്കിലും ഇങ്ങനെ ഒരു വിപ്ലവ കരമായ തീരുമാനം കൈക്കൊണ്ട ലീഗിന് അഭിവാദ്യങ്ങള്‍ .

വിവാഹ വേളയിലെ ധൂര്‍ത്ത് എല്ലാ മത വിഭാഗങ്ങളുടെയും മുഖ മുദ്ര ആയിട്ടുണ്ട് . എന്നാലും കേരളത്തില്‍ ഏറ്റവും കൂടുതല്‍ വിവാഹ ആ ര്‍ഭാടം നടക്കുന്നത് മുസ്ലിം സമുദായത്തിലാണ് . അത് കൊണ്ട് തന്നെ ഈ വിഷയത്തില്‍ കാര്യമായി എന്തെങ്കിലും ചെയ്യാനാവുക ലീഗിന് തന്നെയാണ് .

ഇത്തരം വിവാഹങ്ങളില്‍ പങ്കെടുക്കാതെ മാറി നില്ക്കുക യാണ് ആദ്യമായി ചെയ്യാവുന്ന ഏറ്റവും ഫലപ്രദമായ നടപടി . അതിനു നേതാക്കാളും ഉത്തരവാദ പ്പെട്ടവരും ഇച്ഛാ ശക്തി കാണിച്ചാല്‍ തന്നെ പാതി വിജയിച്ചു . ലളിതമായ വിവാഹം എന്ന ആശയത്തിലേക്ക് സമൂഹത്തെ പെട്ടെന്ന് തിരിച്ചു കൊണ്ട് വരാന്‍ കഴിയില്ല എങ്കിലും
സമയം എടുക്കുമെങ്കിലും ഇത് സാധ്യമാകും എന്നുറപ്പാണ് .

സ്ത്രീധനം എന്ന ശാപം സമൂഹത്തില്‍ എത്രമാത്രം ആഴത്തില്‍ വേരോട്ടം ഉണ്ടായിരുന്ന അനാചാരം ആയിരുന്നു . അതിനു പോലും ഇപ്പോള്‍ മാറ്റം വന്നു തുടങ്ങിയില്ലേ ?

അത് കൊണ്ട് ഇതും സാധിക്കും . സാധിക്കണം .
ഇച്ഛാശക്തിയുള്ള നേതൃത്വത്തിന് സാധിക്കാത്തതായി ഒന്നുമില്ല .
മാനവികവും മാനുഷികവുമായ മൂല്യങ്ങള്‍ ഉയര്‍ ത്തി പ്പിടിക്കാനുള്ള ഏതു ശ്രമവും പൊതു സമൂഹം ഏറ്റെടുക്കും എന്ന കാര്യത്തില്‍ സംശയത്തിനു വകയില്ല . തങ്ങള്‍ക്കു സാധിക്കാത്തത് മറ്റു ചിലര്‍ക്ക് സാധിക്കുമ്പോള്‍ സ്വാഭാവികമായും അസഹിഷ്ണുത ഉണ്ടാകും . നിരുത്സാഹപ്പെടുത്തും . വെളിച്ചം ഊതിക്കെടുത്താന്‍ ശ്രമം നടക്കും . അതൊക്കെ അവഗണിച്ചു കൊണ്ട് മുന്നോട്ടു പോയാല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കലും സ്ഥാനം ഉറപ്പിക്കലും എമ്മെല്ലെയും മന്ത്രിയും ആകലും മാത്രമല്ല രാഷ്ട്രീയം എന്ന്
സമൂഹത്തിനു കാണിച്ചു കൊടുക്കാനും സാധിക്കും .

ഈ ഇച്ഛാ ശക്തിക്ക് സിന്ദാബാദ് !!!

OO

പ്രായം



വീട്ടിലേക്കു വിളിച്ചപ്പോള്‍ കുടുംബത്തിലെ ഒരു കുട്ടിയുടെ കല്യാണ ആലോചന എന്തായി എന്ന് ശ്രീമതിയോട് ചോദിച്ചു :

അപ്പോള്‍ അവള്‍ പറഞ്ഞു :
അത് വേണ്ടെന്നു വെച്ചു .
അതെന്തേ ?
ചെറുക്കനും പെണ്ണും തമ്മില്‍ ഭയങ്കര പ്രായ വ്യത്യാസം ഉണ്ട്
ഒട്ടുണ്ടോ ?
പത്തു കൊല്ലം .
അത് കൊണ്ട് വേണ്ട എന്ന് വെച്ചു . എന്നോട് അഭിപ്രായം ചോദിച്ചപ്പോള്‍ ഞാനും സപ്പോര്‍ ട്ട് ചെയ്തു .


പത്തു കൊല്ലമൊക്കെ ഇത്ര വല്യ ഇഷ്യൂ ആക്കണോ ?
ഞാന്‍ തമാശ രൂപേണ തിരിച്ചു ചോദിച്ചു .

പിന്നേ ? വേണ്ടേ ? ചെറുക്കന്‍ പത്തു കൊല്ലം മുമ്പേ ഓടുന്നു .
പെണ്ണോ പത്തു കൊല്ലം പിറകിലും . ഒരുമിച്ചു ഓടേണ്ട വരല്ലേ രണ്ടും?
ഒരു മൂന്നോ നാലോ കൊല്ലം ഒക്കെ സഹിക്കാം . ഇത് പണ്ടത്തെ കാലമല്ല . ന്യൂ ജനറേഷന്‍ ആണ് .
ജനറേഷന്‍ ഗ്യാപ്പ് പണ്ടത്തെ പോലെ കുറെ ദൂരെയൊന്നും അല്ല ഇപ്പോള്‍ .
ദിവസം തോറും ഗ്യാപ്പ് കൂടിക്കൊണ്ടിരിക്കുകയാ

OO

വെറുതെ ഒരു അക്ഷരകേളി



ഏറ്റവും നല്ല ധനം : സുഹൃത്ത്‌
ഇതിന് വേണ്ടി മനുഷ്യര്‍ എന്തും ചെയ്യും : സ്വത്ത്‌
മക്കളാണ് നമ്മുടെ : സത്ത്
ഇത് കിട്ടുമ്പോള്‍ അന്നൊക്കെ എന്ത് സന്തോഷമാണ് : കത്ത്
കാണാന്‍ എന്ത് ചന്തം : മുത്ത്
കാലപ്നിക ഭാവമാണ് ഇതിന് : മിത്ത്
ഒരിക്കലും വരാതെ നോക്കണം : മത്ത്
ആര്‍ക്കും എപ്പോഴും സംഭവിക്കാം : വിപത്ത്
വിള നന്നാവാന്‍ ഇത് നന്നായെ പറ്റൂ : വിത്ത്
പാവം ഇതിന്റെ ചെവില്‍ വേദം ഓതി യിട്ട് കാര്യമില്ല
എന്നാണു ചൊല്ല് : പോത്ത്
എഴുത്തില്‍ നിര്‍ബന്ധമാണ്‌ ; ജീവിതത്തില്‍ വര്‍ജ്യവും : കുത്ത്
എഴുത്തില്‍ മാത്രമല്ല ജീവിതത്തിലും വേണം : തിരുത്ത്‌
ഇതില്ലാത്തവന്‍ എവിടെയും പരാജയപ്പെടും : കരുത്ത്
ഇത് നന്നായാല്‍ എല്ലാം നന്നായി : ഹൃത്ത്
നല്ലതിനാവട്ടെ നമ്മുടെ എഴുത്ത്


എഴുത്തിലും എര്‍ത്തിലും വേണ്ട കസര്‍ത്ത് !!!

മുന്തസറും ട്രീസയും



വ്യാഴാഴ്ച വൈകുന്നേരം ഒരു ഫോണ്‍ കോള്‍. മൊബൈല്‍ സ്ക്രീനില്‍ പേര് തെളിഞ്ഞു . രതീഷ്‌
ഹലോ .. എന്തൊക്കെയുണ്ട് വിശേഷങ്ങള്‍ . പിന്നെ കുശലാന്വേഷണം
നാളെ ഉച്ചയ്ക്ക് എന്തെങ്കിലും പരിപാടി ഉണ്ടോ ?
തമാശ രൂപേണ ഞാന്‍ പറഞ്ഞു . ഉണ്ട് . ജുമുഅ , ബിരിയാണി , ആഴ്ചയിലൊരിക്കല്‍ മാത്രം കിട്ടുന്ന ഉച്ചയുറക്കം . ഹഹഹ ചിരി .

എങ്കില്‍ നാളെ ഉച്ചയ്ക്ക് നമുക്ക് ഒരിടം വരെ പോകണം . നീ ഏതു നരകത്തിലേക്ക് വിളിച്ചാലും ഞാന്‍ വരും . എന്നാലും എവിടെക്കാ ?

അതൊരു സസ്പന്‍സ് ആന്‍ഡ്‌ സര്‍പ്രൈസ് ആവട്ടെ . ഓക്കേ എന്നാല്‍ അങ്ങനെ .

പിറ്റേന്ന് , ജുമുഅ കഴിഞ്ഞു റൂമിലെത്തിയ പാടെ രതീഷിന്റെ വിളി .
ഞാന്‍ നിങ്ങളുടെ ഫ്ലാറ്റിന്റെ താഴെ ഉണ്ട് . ഓക്കേ ഞാനിതാ എത്തി .

ഒരു വലിയ വണ്ടിയിലാണ് രതീഷ്‌ വന്നിരിക്കുന്നത് . കമ്പനി വണ്ടി .
ഒരു കൊച്ചു പയ്യന്‍ ഈ മഹാ ശകടം എങ്ങനെ മാനേജ് ചെയ്യുന്നു എന്ന ഒരു ചോദ്യം എന്റെ മനസ്സിലുടക്കി . ചോദിച്ചില്ല .

കേറി ബെല്‍റ്റ്‌ ഇടുമ്പോള്‍ ഞാന്‍ കണ്ടു മുമ്പൊരിക്കല്‍ എന്നോട് പറഞ്ഞ
ആ 'തടിച്ച പുസ്തകം' . ഇതെന്തിനാണ് ഇങ്ങനെ കൂടെ കൊണ്ട് നടക്കുന്നത് എന്ന് അന്ന്
ചോദിപ്പോള്‍ പറഞ്ഞ പുസ്തകം . 'അക്ഷരങ്ങള്‍ വെളിച്ചമല്ലേ മാഷേ ' എന്ന അന്നത്തെ അര്‍ഥങ്ങള്‍ ഏറെയുള്ള ആ ചോദ്യം അന്നേരം മനസ്സില് വന്നു തൊട്ടു .

എന്നാല്‍ പോകാം . ഞാന്‍ . എവിടെയാണ് ഈ ശവര്‍മ്മ സൂഖ് .
അറിയാവുന്ന സ്ഥലം ആയതു കൊണ്ട് ഞാന്‍ പറഞ്ഞു . വണ്ടി എടുക്കൂ .

അവിടെ എത്തിയപ്പോള്‍ രതീഷ്‌ മൊബൈലില്‍ ഒരാള്‍ക്ക് വിളിച്ചു .
മാഷ്ക്ക് അറബി നന്നായി സംസരിക്കാനറിയില്ലേ ?
കുറച്ചൊക്കെ അറിയാം . എങ്കില്‍ ഒന്ന് സംസാരിക്കൂ .
ഏതു വഴിയാണ് അങ്ങോട്ട്‌ വരേണ്ടത് ?
എവിടെയാണ് ലൊക്കേഷന്‍ ?
എന്നൊക്കെ ഒന്ന് ചോദിച്ചറിയൂ .

അപ്പോള്‍ നമ്മള്‍ പോകുന്നത് ഒരു അറബിയുടെ വീട്ടിലേക്കാണോ ?
നിങ്ങള്‍ സംസാരിക്കൂ .

സംസാരിച്ചു . അപ്പുറത്ത് ഒരു അറബി വംശജന്‍ .

മാന്യമായ സംസാരം . ലൊക്കേഷന്‍ മനസ്സിലായി . ഒരു പത്തു മിനിറ്റ് കൊണ്ട് അവിടെ എത്താം . സംസാരിച്ചു ഫോണ്‍ അവനെ ഏല്‍പ്പിക്കുമ്പോള്‍ ഒന്നും മനസ്സിലാവാതെ ഞാന്‍ അവന്റെ മുഖത്തേക്ക് നോക്കി . അവന്‍ ചെറിയ വിരല്‍ ഉയ ര്‍ത്തി കാട്ടി കുറച്ചു കൂടി ക്ഷമിക്കൂ എന്ന് പറയാതെ പറഞ്ഞു .

പത്തു മിനിറ്റും വേണ്ടി വന്നില്ല അവിടെ എത്താന്‍ . എത്തിയ പാടെ രതീഷ്‌ വീണ്ടും വിളിച്ചു . ഇപ്പോള്‍ അവന്‍ സംസാരിക്കുന്നതു പച്ച മലയാളത്തിലാണ് . സംസാരത്തില്‍ നിന്ന് അവന്‍ സംസാരിക്കുന്നതു ഒരു മലയാളിയോട് ആണ് എന്നും അതൊരു സ്ത്രീ ആണെന്നും മനസ്സിലായി .
എന്നില്‍ വീണ്ടും ആകാംക്ഷയുടെ തിരയിളക്കം

അല്പം കഴിഞ്ഞ് ഒരാള്‍ ഞങ്ങള്ക്ക് നേരെ നടന്നു വരുന്നു . വേഷഭൂഷാദികള്‍ കണ്ടപ്പോഴേ മനസ്സിലായി അദ്ദേഹത്തിന്റെ രാജ്യം . കാര്‍വര്‍ണ്ണന്‍ . പിന്നെ സലാം . കെട്ടിപ്പിടുത്തം .
മര്‍ഹബാ .

അദ്ദേഹം ഞങ്ങളെ ഒരു കെട്ടിടത്തിലേക്ക് ആനയിച്ചു . ഒന്നാം നിലയിലെത്തിയപ്പോള്‍ വാതില്‍ തുറന്നു കിടക്കുന്നു . 'പൂമുഖ വാതില്‍ക്കല്‍ സ്നേഹം വിടര്‍ത്തി ഒരു പൂന്തിങ്കള്‍' പ്രകാശിച്ചു നില്ക്കുന്നു !

എന്നെ നോക്കി അവള്‍ : ചേട്ടന്‍ വരുമെന്ന് ഒരിക്കലും കരുതിയില്ല .
രതീഷിനെ നോക്കി എടാ നീ ഇത്രേ ഉള്ളോ... ?

രതീഷ്‌ പറഞ്ഞു . ഇനി സസ്പന്സ് പൊളിക്കാം .
ഇത് ആരാണ് എന്നറിയാമോ ? ഇല്ല . അവന്‍ പേര് പറഞ്ഞു .
ഞാന്‍ അദ്ഭുതം കൂറി. രതീഷ്‌ പറഞ്ഞു . സത്യം .
അവളും പറഞ്ഞു . അതെ

നന്നായി എഴുതുകയും അതിലേറെ വായിക്കുകയും ചെയ്യുന്ന നല്ല ഒരു വായനക്കാരി .
കിലുകിലെ സംസാരിക്കുന്ന അവള്‍ ഒരു പാട് കാലത്തെ പരിചയമുള്ള ആളുകളോടെന്ന പോലെ , അടുത്ത വീട്ടിലെ രാധേച്ചിയെ പോലെ സംസാരിക്കുന്നു .

അതിനിടക്ക് കുടിക്കാന്‍ ഒരു പാനീയം കൊണ്ട് വന്നു തന്നു . അരിഷ്ടത്തിന്റെ നിറം . മുന്‍പേ രുചിക്കാത്ത സ്വാദ്‌ . ഇതെന്താ കഷായമോ ? രതീഷിന്റെ തമാശ .

പിന്നെ അവള്‍ കഥ പറഞ്ഞു തുടങ്ങി .

നാട്ടിലെ ഒരു ക്രിസ്ത്യന്‍ കുടുംബത്തില്‍ ജനനം . കൊച്ചു നാളിലെ ഡല്‍ഹിയിലായിരുന്നു . പഠനം ഒക്കെ അവിടെ തന്നെ . എട്ടു വര്‍ഷം മുമ്പ് ഇവിടെ എത്തി . ഒരു ഹോസ്പിറ്റലില്‍ ലാബ് ടെക്നീഷ്യന്‍ ആയി ജോലിയില്‍ പ്രവേശിച്ചു .

ഇനി ബാക്കി എന്തെങ്കിലും കഴിച്ചിട്ട് പറയാം . അദ്ദേഹം ഞങ്ങളുടെ കൂടെ തന്നെയുണ്ട്‌ . ഭക്ഷണം എടുത്തു തരാനും കഴിപ്പിക്കാനും ഒക്കെയായി . ചോര്‍ , സാമ്പാര്‍ , മോര് കറി , അച്ചാര്‍,
ചിക്കന്‍ പിന്നെ ഖുബ്ബൂസും .

നമ്മുടെ ഭക്ഷണം ഒക്കെ ഇഷ്ടമാണോ മൂപ്പര്‍ക്ക് . പിന്നെ എല്ലാം ഇഷ്ടമാണ് . പ്രത്യേകിച്ചു മീന്‍ കറി . ചില മലയാളം വാക്കുകള്‍ ഒക്കെ അറിയാം . ചമ്മന്തി , അവിയല്‍ അങ്ങനെ . ഇഷ്ടമുള്ള സാധങ്ങളുടെ മലയാളം ഒക്കെ പഠിച്ചു വെച്ചിട്ടുണ്ട് .

നിങ്ങള്‍ക്ക് അറബി അറിയാമോ ? അപ്പോള്‍ ചിരിച്ചു കൊണ്ട് അവള്‍ :
ശുവയ്യ ശുവയ്യ (കുറേശ്ശെ )

ഇംഗ്ലീഷില്‍ ആണ് ആശയ വിനിമയം . കുറച്ചൊക്കെ അറബിയിലും
അദ്ദേഹം ചോറ് കഴിച്ചില്ല . ഖുബ്ബൂസും ചിക്കനും കഴിച്ചു . ഞങ്ങളെ സത്ക്കരിച്ചു കൊണ്ടിരുന്നു . ഇടയ്ക്കു സംസാരം സാഹിത്യത്തിലേക്കും എഴുത്തിലേക്കും കടന്നു . അദ്ദേഹവും നല്ല വായനക്കാരനാണ് എന്ന് മനസ്സിലായി . ഇംഗ്ലീഷ് സാഹിത്യം ആണ് ഇഷ്ടം . അരുന്ധതീ റോയിയുടെ 'സ്മാള്‍ തിങ്ങ്സ്‌' അടക്കം വായിച്ചിട്ടുണ്ട് .
കേരളത്തില്‍ ഒരിക്കലേ രണ്ടു പേരും പോയിട്ടുള്ളൂ .
ഒരിക്കല്‍ മാത്രം അദ്ദേഹത്തിന്‍റെ നാട്ടിലും രണ്ടാളും പോയിട്ടുണ്ട്

കേരളം എങ്ങനെയുണ്ട് ? ഞാന്‍ അദ്ദേഹത്തോട് ചോദിച്ചു . മനോഹരം . മഴ , പുഴ , മല, പച്ചപ്പ്‌, അന്തരീക്ഷം ഒക്കെ 'മര്‍റ മര്‍റ മുംതാസ്'
(ഭയങ്കര ഉഷാര്‍ ) എന്ന് അനുഭവ സാക് ഷ്യം .

ഭക്ഷണം കഴിച്ചു കഴിഞ്ഞു ഞങ്ങള്‍ സംസാരിച്ചിരിക്കുകയായിരുന്നു.
അപ്പോള്‍ ടീവിയില്‍ ഒരു ഹിന്ദി സിനിമ ഓടിക്കൊണ്ടിരിക്കുന്നു .
അതില്‍ മോഹന്‍ലാലും അഭിനയിക്കുന്നുണ്ട് . ലാലിനെ കണ്ടപ്പോള്‍ അവള്‍ അവനോടു :
ഹു ഈസ്‌ ദാറ്റ്‌ . ഉടനെ വന്നു മറുപടി : മോഹന്‍ ലാല്‍

പ്രണയമായിരുന്നോ ?
അതെ , ചുറ്റി ക്കളി പ്രണയം അല്ലായിരുന്നു .
ഒന്നിച്ചു ജീവിക്കണം എന്ന് തീരുമാനിച്ചുള്ള പ്രണയം
എന്റെ സ്ഥാപനത്തിലെ മുതിര്‍ന്ന തസ്തികയിലാണ് അദേഹത്തിന് ജോലി . എല്ലാം കൊണ്ടും നല്ല ഒരു മനുഷ്യന്‍ എന്ന് ബോധ്യപ്പെട്ടു .
ഭാഷ , ഭൂഖണ്ഡം , മതം , സംസ്ക്കാരം , ഒന്നും നോക്കിയില്ല .
നല്ല ഒരു മനുഷ്യനാണ്, കൂടെ ജീവിക്കാം എന്നും ബോധ്യമായി .

വീട്ടുകാര്‍ ?
എല്ലാവരും എതിരായിരുന്നു . പക്ഷേ അച്ഛന്‍ മാത്രം കൂടെ നിന്നു .
അച്ഛന്‍ നീ ആണ് അവന്റെ കൂടെ ജീവിക്കേണ്ടത് . നിനക്ക് നീ തെരഞ്ഞെടുത്തത് ഗുണം ആയാലും ദോഷം ആയാലും നീ സഹിച്ചോളണം എന്ന് പറഞ്ഞു .

നാട്ടില്‍ വെച്ച് ആയിരുന്നു വിവാഹം ആദ്യം പ്ലാന്‍ ചെയ്തത് .
പക്ഷേ അത് നടക്കില്ല എന്ന് മനസ്സിലായി . ഒടുവില്‍ ഇവിടെ വെച്ച് തന്നെ ആവാം എന്ന് തീരുമാനിക്കുകയായിരുന്നു .

കണ്‍വര്‍ട്ട് ചെയ്യണം എന്നൊന്നും നിര്‍ബന്ധിച്ചില്ലേ ?
ഇല്ല .
അദ്ദേഹം പറഞ്ഞു . പൂര്‍ണ്ണ മനസ്സോടെ എന്നെങ്കിലും അങ്ങനെ ഒരു തീരുമാനം എടുത്താല്‍ മാത്രം വരാം . അല്ലാതെ ബാഹ്യമായി വന്നിട്ട് വിശേഷിച്ചു കാര്യമൊന്നും ഇല്ല .
എന്റെ മതത്തില്‍ ആളുകളുടെ കുറവൊന്നും ഇല്ല . നീ ഒരാള് കൂടി വന്നാലും വന്നില്ലെങ്കിലും ആ മതത്തെ ബാധിക്കുന്നില്ല . പിന്നെ ഒരേ ഒരു കാര്യം വന്നാല്‍ പിന്നെ തിരിച്ചു പോകാന്‍ പറ്റില്ല .

ഇവിടെ ആദ്യമായി ആണ് മലയാളികളായി നിങ്ങള്‍ വരുന്നത് .
അദ്ദേഹത്തിന്‍റെ കുടുംബം ബന്ധുക്കള്‍ ഒക്കെ ഇവിടെയുണ്ട് .
അവര്‍ എപ്പോഴെങ്കിലും വരും അത്ര മാത്രം . എനിക്ക് ഒരു ഗസ്റ്റ് ഇന്ന് ആണ് ആദ്യം .
അത് നിങ്ങളാ . അവള്‍ അതും പറഞ്ഞു ഹൃദയം തുറന്നു ചിരിച്ചു .

യാത്ര പറഞ്ഞിറങ്ങുമ്പോള്‍ മനസ്സു പറഞ്ഞു :
മതം , സംസ്ക്കാരം , പ്രദേശം , ഭാഷ , ജാതകം തുടങ്ങി എല്ലാ പൊരുത്തവും നോക്കി വിവാഹം കഴിഞ്ഞിട്ടും എത്രയെത്ര പ്രശ്നങ്ങളും വഴി പിരിയലുകളും ആണ് നമുക്ക് ചുറ്റും നടക്കുന്നത് . എല്ലാ പൊരുത്തവും ഉണ്ടായിട്ടും മന പൊരുത്തം ഇല്ലെങ്കില്‍
കഴിഞ്ഞില്ലേ കഥ .

ഏതായാലും അവിടെ നിന്നിറങ്ങുമ്പോള്‍ ഞാന്‍ മനസ്സ് കൊണ്ട് ഇങ്ങനെ പ്രാര്‍ഥിച്ചു . 'ദീര്‍ഘ സുമംഗലീ ഭവന്‍ ആന്‍ഡ് ഭവതി..' മംഗളം ഭവന്തു !!



സൗഹൃദം സ്ഥാപിക്കാനല്ല പ്രയാസം നിലനിര്‍ത്താനാണ് !!!


സ്കൂളില്‍ പഠിക്കുന്ന കാലത്ത്
ബ്ലാക്ക് ബോര്‍ഡിന്റെ ഒരു മൂലയില്‍
ക്ലാസ്സ് , ഡിവിഷന്‍ , സ്ട്രെങ്ങ്ത്ത് ,
ആണ്‍കുട്ടികള്‍ എത്ര ,
പെണ്‍കുട്ടികള്‍ എത്ര തുടങ്ങിയ
വിവരങ്ങള്‍ ഒരു ചതുരത്തിലാക്കി എഴുതി വെക്കാറുണ്ടായിരുന്നു .


കുറെ ദിവസം കഴിയുമ്പോള്‍
ആ അക്ഷരങ്ങള്‍ നിറം മങ്ങും .
മാഞ്ഞു പോകും .
അന്നേരം അവയുടെ മീതെ
പിന്നെയും പിന്നെയും എഴുതും .
ഒടുവില്‍ മായ്ക്കാന്‍ കഴിയാത്ത വിധം
അക്ഷരങ്ങള്‍ ഉറച്ചു പോകും !!

സൌഹൃദം ഇങ്ങനെയാണ് .
കാലം കഴിയും തോറും നിറം മങ്ങും .
ഇടയ്ക്കിടെ തെളിയിച്ചില്ലെങ്കില്‍
മിനുക്കിയില്ലെങ്കില്‍
ഊഷ്മളത കുറയും .
ഒരു വേള
പറ്റെ മാഞ്ഞു പോകും

OO

സൗഹൃദം സ്ഥാപിക്കാനല്ല പ്രയാസം
നിലനിര്‍ത്താനാണ് !!!

OO

ഇവിടെയും അത് തന്നെ അവസ്ഥ .
ഈ യാത്രയില്‍ കൂടെ ഉണ്ടായിരുന്ന പലരും പല വഴിയെ പോയി .
വഴി പിരിഞ്ഞു . പുതിയ കുറെ പേര്‍ വന്നു .
കൂട്ടത്തില്‍ പണ്ടെന്നോ നഷ്ടപ്പെട്ട ഒരു പാട് സൌഹൃദങ്ങളെ തിരിച്ചു കിട്ടുകയും ചെയ്തു .

നാം എല്ലാവരും യാത്രക്കാര്‍ .
അവനവന്റെ സ്റ്റോപ്പ്‌ എത്തിയാല്‍ ഇറങ്ങും .
വേറെ ചിലര്‍ കേറും .
അവരും ഇറങ്ങും .
നമ്മളും നമ്മുടെ സ്റ്റോപ്പ്‌ എത്തുമ്പോള്‍ ഇറങ്ങേണ്ടി വരും .

എല്ലാ യാത്രയ്ക്കും ഉണ്ട് ഒരു തുടക്കം ഒടുക്കവും
ആ നിലക്ക് നമ്മളൊക്കെയും യാത്രക്കാരാവുന്നു .

എല്ലാ യാത്രയും സഫലമാകട്ടെ .
ഇത്തിരി നേരം നമ്മോടൊപ്പം യാത്ര ചെയ്ത വര്‍ക്ക്
എന്തെങ്കിലും ഒരു നന്മ
വാക്ക് കൊണ്ടോ
നോക്ക് കൊണ്ടോ
കരുതല്‍ കൊണ്ടോ
ഒന്നിച്ചിരുന്നു സന്തോഷം പങ്കു വെച്ചോ
മറക്കാത്ത ഓര്‍മ്മകള്‍ പകര്‍ന്നു നല്കാം .
ആ ഓര്‍മ്മകളും ഒരു പക്ഷെ
കാലത്തിനു മായ്ക്കാന്‍ കഴിയില്ല !!

OO


ഭിക്ഷുകി




ഇന്നലെ ഓഫീസില്‍ നിന്ന് ഇറങ്ങുമ്പോള്‍ തന്നെയുണ്ട് ഒരു തരം ഉന്മേഷമില്ലായ്മ . ചില ദിവസം അങ്ങനെയാണ് .

അല്പം നടന്നപ്പോഴേ കണ്ടു ഒരമ്മ ഒരു പീടികത്തിണ്ണയില്‍ ഇരിക്കുന്നു . കൂടെ എന്റെ മോന്റെ പ്രായമുള്ള ഒരു കുട്ടി വെറും നിലത്ത് തളര്‍ന്ന് കിടന്നുറങ്ങുന്നു. അവനിട്ട നിക്കറിലും കുപ്പായത്തിലും അപ്പടി ചെളിയാണ് . കാലുകളിലും കൈകളിലും നിറയെ മണ്ണുണ്ട് . ഒരു കൈ കവിളില്‍ വെച്ച് , അമ്മയുടെ മടി തലയിണയാക്കി അവന്‍ തളര്‍ ന്ന് ഉറങ്ങുന്നു ..


അവരെയും കടന്നു മുന്നോട്ടു പോയ ഞാന്‍ പെട്ടെന്ന് എന്തോ ഓര്‍ത്ത്‌ പിറകിലേക്ക് തന്നെ വന്നു .
ആ മുഖത്തേക്ക് ഒന്ന് കൂടി നോക്കി . വെയില് കൊണ്ട് പറ്റെ അവശനായ അവന്റെ മുഖം വാടിയ പൂ പോലെ ആയിരിക്കുന്നു . ഒരു പക്ഷെ ഇന്നത്തെ അതി ഭീകരമായ വെയില് മുഴുവന്‍ അമ്മയോടൊപ്പം ആ കുട്ടിയും കൊണ്ടിരിക്കും ..

യാചിച്ചു ജീവിക്കുന്ന പാവം ഒരമ്മയുടെ കുട്ടിയാണ് അവന്‍ . രാവിലെ നേരത്തെ പോന്നതാവണം .

ഇവിടെ ഇത്തരം കാഴ്ചകള്‍ എമ്പാടും കാണാം .
അമ്മ യാചനക്ക് പോരുമ്പോള്‍ കുട്ടിയെക്കൂടി കൂട്ടും. അതി രാവിലെ തന്നെ കാണാം അമ്മയുടെ ഇരു തോളുകളിലൂടെ മുറുക്കിക്കെട്ടിയ 'അമ്മത്തൊട്ടിലില്‍ ' ഇരുന്നുറങ്ങുന്ന കുട്ടികളെ .

ട്രാഫിക്‌ സിഗ്നലില്‍ വാഹനങ്ങള്‍ നിരനിരയായി നിര്‍ത്തിയിടുമ്പോള്‍ ആ കുറഞ്ഞ സമയം എല്ലാ വണ്ടിക്കാരോടും വല്ലതും തരണേ എന്ന് ആംഗ്യ ഭാഷയില്‍ ചോദിച്ചു കൊണ്ടിരിക്കും അമ്മമാര്‍ ..

സത്യത്തില്‍ കുട്ടികളെ വീട്ടില്‍ തനിച്ചാക്കാന്‍ കഴിയാത്തത് കൊണ്ടാവാം , ഈ കൂടെ കൊണ്ടുപോരല്‍ .

അതിലേറെ എനിക്ക് തോന്നിയത് ഇതിനു അമ്മമാരെ പ്രേരിപ്പിക്കുന്നത് ഒരു പക്ഷെ 'സഹതാപം ' കിട്ടാന്‍ വേണ്ടി ആവണം .

ഒറ്റയ്ക്ക് ഒരു സ്ത്രീ യാചിക്കുന്നതും കുട്ടിയുമായി ഭിക്ഷാടനം നടത്തുന്നതും ഒരു പോലെയാവില്ല . കുട്ടികളെ കാണുമ്പോള്‍ മനസ്സലിയാത്ത മനുഷ്യര്‍ ഉണ്ടാവില്ലല്ലോ .

പക്ഷെ എട്ടും പൊട്ടും തിരിയാത്ത കുട്ടികളെ ഇവ്വിധം ഉപയോഗിക്കുമ്പോള്‍ ആ കുഞ്ഞ് അനുഭവിക്കുന്ന വിഷമങ്ങള്‍ എന്തേ ഈ അമ്മമാര്‍ ചിന്തിക്കാത്തത് ആവോ ? ആവശ്യക്കാരന് ഔചിത്യമില്ലല്ലോ .

എന്റെ മനസ്സില്‍ നിന്ന് ആ കുട്ടിയുടെ മുഖം
മാറുന്നില്ല . ഞാന്‍ തൊട്ടപ്പുറത്തെ ബഖാലയില്‍ പോയി 'അല്‍മറാഇ ' യുടെ ഒരു ബോട്ടില്‍ മാങ്ങ ജ്യൂസ് വാങ്ങി കൊണ്ട് വന്നു കുട്ടി ഉണരുമ്പോള്‍ കൊടുക്കണം എന്നും പറഞ്ഞു ആ അമ്മയെ ഏല്പ്പിച്ചു . ഒരു പാക്ക് 'ടിക്ക് ടാക്കും' !

എന്റെ കുട്ടിക്ക് ഏറെ ഇഷ്ടമായിരുന്നു ടിക്ക് ടാക്ക് മിഠായിയും അല്‍മറാഇ മാങ്ങാ ജ്യൂസും . നാട്ടിലെത്തിയിട്ടും അവന്‍ ഇടയ്ക്കിടെ അത് രണ്ടും ചോദിക്കാറുണ്ട് എന്ന് മോള്‍ പറഞ്ഞിരുന്നു . അത് കൊണ്ട് കൂടിയാണ് ഇത് രണ്ടും വാങ്ങി കൊടുക്കാം എന്ന് വെച്ചത് . .

യാചനയിലേക്ക് ജനിച്ച് വീണ് ,
യാചനയിലൂടെ വളര്‍ന്ന് ,
യാചിച്ച് ജീവിച്ച് ,
യാചിച്ച് മരിക്കുന്ന
എത്രയെത്ര മനുഷ്യരുണ്ട് നമുക്ക് ചുറ്റും !!!

പടച്ചവനെ നിന്നിലേക്ക് നീട്ടുന്ന ഈ കരങ്ങള്‍ സൃഷ്ടികളിലേക്ക് നീട്ടാന്‍ ജീവിതത്തില്‍ ഒരിക്കലും നീ ഇടവരുത്തല്ലേ തമ്പുരാനെ എന്ന് നമുക്ക് എപ്പോഴും പ്രാര്‍ഥിക്കാം ..

OO

ഇവിടെ 'ആ കുട്ടിക്ക് മിഠായിയും ജ്യൂസും വാങ്ങി കൊടുത്തു ' എന്ന് എഴുതിയത് , ഇത് വായിച്ചതിനു ശേഷം 'എന്നിട്ട് നിങ്ങള്‍ എന്ത് ചെയ്തു' എന്ന് ആരെങ്കിലും ചോദിക്കും എന്നറിയാവുന്നതു കൊണ്ട് മാത്രമാണ്. അങ്ങനെ ഒരു ചോദ്യം വന്നിട്ട് ഈ ഉത്തരം എഴുതുന്നതിലും നല്ലത് ആദ്യമേ പറയുന്നതാണല്ലോ .
അല്ലാതെ ആ ചെയ്തത് ഒരു 'മഹാ' കാര്യം ആയിട്ടൊന്നും അല്ല .

അന്നേരം ഉമ്മ വന്നു നെറ്റിയില്‍ തൊട്ടു


അന്നേരം ഉമ്മ വന്നു നെറ്റിയില്‍ തൊട്ടു .
'അയ്യോ ന്റെ കുട്ടിക്ക് വല്ലാതെ പനിക്കുന്നല്ലോ പടച്ചോനെ എന്ന് ആധിയോടെ പറഞ്ഞു .
ഉമ്മയുടെ മക്കന (തട്ടം ) കൊണ്ട് ഉമ്മ എന്റെ മുഖം തുടച്ചു .
എന്റെ മൂക്ക് അടഞ്ഞു പോയിരുന്നു എങ്കിലും മക്കനയിലെ ഉമ്മ മണം നന്നായി ആസ്വദിച്ചു കണ്ണുകളിറുകെ ചിമ്മി വാട്ടിയ വാഴയില പോലെ ഞാന്‍ കിടന്നു .


ഞാന്‍ ഉമ്മയുടെ കൈകള്‍ എടുത്തു ഹൃദയത്തോട് ചേര്‍ത്തു വെച്ചു .
അന്നേരം ആ വിരല്‍ത്തലപ്പുകളിലൂടെ പേരറിയാത്ത ചില അനുദൈര്‍ ഘ്യ തരംഗങ്ങള്‍ ഉള്ളിലെവിടെയൊക്കെയോ തിരയടിച്ചു .

അല്പം കഴിഞ്ഞപ്പോള്‍ ഒരു കുണ്ടം പിഞ്ഞാണത്തില്‍ കുറിയരിക്കഞ്ഞിയും ചുട്ട പപ്പടവും നാരങ്ങാ അച്ചാറുമായി ഉമ്മ വരുന്നത് കണ്ടു . ആ നിമിഷം അടഞ്ഞു പോയ നാസാ ദ്വാരങ്ങള്‍ പെട്ടെന്ന് ഉന്മേഷ ഭരിതരായി . ഞാന്‍ കൈകുത്തി എണീറ്റിരുന്നു .

ഉമ്മ കോരിത്തന്ന പൊടിയരി ക്ക ഞ്ഞി കുടിക്കുന്ന നേരത്ത്
സ്നേഹത്തിന്റെ കയില്‍ വായിലേക്ക് കൊണ്ടു വരുമ്പോള്‍
ഞാന്‍ ആ കൈകളിലൊന്ന് കേറിപ്പിടിച്ചു .
ആ പിടുത്തം ചുട്ടു പൊള്ളുന്ന പനിയെ വിരട്ടി ഓടിക്കാന്‍ ഒരു ശ്രമം നടത്തി .

''ഇനി പുതച്ചു മൂടി കിടന്നോ . ഇപ്പൊ പനി മാറും കേട്ടോ .. ''
എന്നും പറഞ്ഞു പുതപ്പു മീതേക്കൂടി ഇട്ടു തന്നു ഉ മ്മ .

എന്നിട്ട് ഇപ്പൊ വരാംട്ടോ എന്ന് പറഞ്ഞു അടുക്കളയിലേക്കു പോയി .

പനി വല്ലാതെ പോള്ളിച്ചപ്പോള്‍ പിച്ചും പേയും പറയുന്നത് കേട്ടിട്ടാവണം ഉറക്കം മുറിഞ്ഞ ദേഷ്യത്തില്‍ അടുത്ത ബെഡ് ലുറങ്ങുന്ന ഹനീഫ 'ഒന്ന് ഒറ ങ്ങാനും അയക്കൂല ഈ പണ്ടാരം ' എന്ന് പിരാകിപ്പറഞ്ഞു ചന്തി ചൊറിഞ്ഞു തിരിഞ്ഞു കിടക്കുമ്പോഴാണ് കണ്ണുകള്‍ തുറന്നത് .

കിനാവായിരുന്നു . എന്നാലും ഒന്നൂടെ കാണാന്‍ കഴിഞ്ഞല്ലോ .

OO

ഇന്നലെയുറക്കത്തില്‍ വന്നുമ്മ ചാരത്ത്
ഇത്തിരി നേരമിരുന്നു എന്‍ സമീപത്ത്
ഇരുകവിള്‍ത്തടങ്ങളില്‍ത്തലോടിയ നേരത്ത്
ഇരുലോകവും നേടിയ സംതൃപ്തിയെന്‍ 'മോത്ത്‌ '!

നഷ്ടങ്ങളൊരുപാട് ഉണ്ടായീ ലോകത്ത്
കഷ്ടപ്പെട്ടവ കുറെ നേടീയെന്‍ ഹാജത്ത്
കൊതി തീരാനെന്തുണ്ടീ ഭൂവിലൊരു ഹീലത്ത്
കിട്ടുവാന്‍ വീണ്ടുമെന്‍ ഉമ്മയെയരികത്ത് ?

OO


'പഠിപ്പിക്കാന്‍ സമ്മതമാണ്' !!


'പഠിപ്പിക്കാന്‍ സമ്മതമാണ്' എന്ന് പറഞ്ഞു വിവാഹം കഴിക്കപ്പെടുന്ന
പല പെണ്‍കുട്ടികളും വിവാഹ ശേഷം കബളിപ്പിക്കപ്പെട്ട ഇത് പോലെയുള്ള
കഥകള്‍ കുറെ കേട്ടിട്ടുണ്ട് . അറിയുകയും ചെയ്യും . അനുഭവത്തിലും ഉണ്ട് .

വിവാഹ വേളയില്‍ ഓരൊഴുക്കന്‍ മട്ടില്‍ 'പഠിപ്പിക്കും' എന്ന് പറയും . അടുത്ത വര്‍ഷം കുട്ടിക്ക് 'കുട്ടി' ആവും . പിന്നെ പ്രാരാബ്ധമായി . കുട്ടിയുടെ കാര്യം പറഞ്ഞു വഴക്കായി വക്കാണമായി . കുട്ടിയുടെ ഭാവി ഓര്‍ത്ത്‌ ആ പെണ്‍കുട്ടി തന്റെ എല്ലാ സ്വപ്ന ങ്ങളും കുഴിച്ചു മൂടി ആണ് പിന്നീടു ജീവിക്കുന്നത് .

പഠിപ്പിക്കാന്‍ താത്പര്യമില്ലാത്ത ചെക്കനും കുടുംബവും കുട്ടിയെ കണ്ടു ഇഷ്ടപ്പെട്ടു കഴിഞ്ഞാല്‍ വെറുതെ പറയും . എത്ര വേണമെങ്കിലും പഠിപ്പിക്കും എന്ന് . കാരണം അവര്‍ക്ക് അറിയാം ഒരു കൊല്ലം ആവുമ്പോഴേക്കും കുട്ടിക്ക് കുട്ടി ആവും പിന്നെ പഠനം ഒക്കെ കണക്കു തന്നെ ആവും എന്ന് .

ഇത് സത്യത്തില്‍ ആ പെണ്‍കുട്ടികളോട് ചെയ്യുന്ന ക്രൂരതയും ചതിയുമാണ്‌ .
പക്ഷേ താന്‍ കബളിക്കപ്പെട്ടു എന്ന് പെണ്‍കുട്ടി മനസ്സിലാവുമ്പോഴേക്കും കാര്യങ്ങളൊക്കെ പിടി വിട്ടിട്ടുണ്ടാവും .

അത് കൊണ്ട് ചെയ്യാവുന്നത് ഇതേ ഉള്ളൂ എന്റെ അഭിപ്രായത്തില്‍ .

പഠിക്കാന്‍ മിടുക്കിയായ / പഠിക്കണം എന്ന് വലിയ ആഗ്രഹമുള്ള / പഠിക്കാന്‍ പോകുന്നത് പ്രേമിക്കാനും ചാടി പോകാനും അല്ല എന്ന് കൃത്യമായി ബോധ്യമുള്ള / കുട്ടികളാണ് നമ്മുടെ പെണ്‍കുട്ടികള്‍ എന്ന് നമുക്ക് ഉറപ്പുണ്ടെങ്കില്‍ പഠിപ്പിക്കാന്‍ നമുക്ക് കഴിയുമെന്നുണ്ടെ ങ്കില്‍
അവരെ പഠിപ്പിക്കുക . ആണ്‍കുട്ടിയെ എന്ന പോലെ . അതിനിടയില്‍ കല്യാണം നടത്താതിരിക്കുക .

പഠിക്കേണ്ട കാലത്തെ പഠിക്കാന്‍ കഴിയൂ . പുതിയ കാലം പഴയ പോലെയല്ല . ജോലിക്ക് വേണ്ടിയല്ല . വിദ്യാഭ്യാസമുള്ള ഒരു തലമുറ വളര്‍ന്നു വരാന്‍ , ഇക്കാലത്ത് പെണ്‍കുട്ടിക്ക് നല്ല വിദ്യാഭ്യാസം കൂടിയേ തീരൂ .

എന്നെങ്കിലും ഒരിക്കല്‍ അവള്ക്ക് സ്വന്തം കാലില്‍ നില്ക്കേണ്ട ഒരു ഗതി വന്നാല്‍ അന്ന് അവളെ സഹായിക്കാന്‍ ഇന്ന് അവള്‍ നേടിയ യോഗ്യത കൂടെ ഉണ്ടാകും .
മറ്റാരും അവളെ ഏതു നിമിഷവും കൈവിടാം . പക്ഷേ അവള്‍ നേടിയ യോഗ്യത - അത് ഏതു തരത്തിലുള്ളതായാലും - അവളെ സഹായിക്കാന്‍ അവളുടെ കൂടെ ഉണ്ടാകും . മരണം വരെ .

അത് കൊണ്ട് മിടുക്കികളായ പെണ്‍കുട്ടികളെ / പഠിക്കാന്‍ അതിയായ ആഗ്രഹം ഉള്ള കുട്ടികളെ / പെട്ടെന്ന് കെട്ടിച്ചു വിടരുത് . ആണ്‍കുട്ടിക്ക് പഠിക്കാന്‍ പണം ചെലവാക്കുന്ന പോലെ പെണ്‍കുട്ടിക്കും ചെലവാക്കുക . അത് ഒരിക്കലും നഷ്ടമാവില്ല . മാത്രമല്ല നമ്മുടെ കുട്ടിയുടെ ഭാവിക്ക് കൂടി അത് ഉപകാരപ്പെടും . ഇന്നല്ലെങ്കില്‍ നാളെ .

പഠിക്കാന്‍ താത്പര്യമില്ലാത്ത / മിടുക്കികള ല്ലാത്ത / കുട്ടികളെ നേരത്തെ കെട്ടിക്കാം . അവര്‍ക്ക് പറ്റിയ ആണ്‍കുട്ടികളെ കൊണ്ട് അവരെയും പഠനം കഴിഞ്ഞു ഇവള്‍ക്കു പറ്റിയ യോഗ്യതയും മിടുക്കും ഉള്ള പയ്യനെ കൊണ്ട് ഇവളെയും കെട്ടിക്കുക .

'പൊരുത്തം' എന്നത് ധനത്തിലോ സൌന്ദര്യത്തിലോ മാത്രം നോക്കിയാല്‍
പോരാ . വിദ്യാഭ്യാസത്തിന്റെ കാര്യത്തിലും നോക്കണം . പഠിപ്പുള്ള ഒരു കുട്ടിയെ പഠിപ്പില്ലാത്ത ഒരു ചെക്കനെ കൊണ്ട് ഒരിക്കലും കെട്ടിക്കരുത് .
അത് അവളോട്‌ ചെയ്യുന്ന ഏറ്റവും വലിയ അനീതി ആണ് .

ഇനി അനിയത്തി പഠിക്കാന്‍ മോശമാണെങ്കില്‍ അവളെ ആദ്യം കെട്ടിക്കുക .
അവളുടെ കാരണം പറഞ്ഞു ജ്യേഷ്ടത്തിയുടെ അവസരം നഷ്ടപ്പെടുത്തുന്നത് എന്തിനാണ് ? അതൊരു മോശമല്ലേ എന്നൊക്കെ തോന്നാം . ഒരു കുട്ടിയുടെ പഠിക്കാനുള്ള അവസരം
അവളുടേത്‌ അല്ലാത്ത കാരണത്താല്‍ നിഷേധിക്കുന്നതല്ലേ
അതിനേക്കാള്‍ മോശം ?
ഒരോ കുട്ടിയേയും അവളുടെ യോഗ്യതക്കും നിലവാരത്തിനും അനുസരിച്ചുള്ള പയ്യന്മാരെ കൊണ്ട് കെട്ടിക്കുക . അതാണ്‌ വേണ്ടത് .

പിന്നെ പഠിക്കാന്‍ വേണ്ടി വിവാഹം നീട്ടിക്കൊണ്ടു പോയി എന്ന് വരുന്നത് പ്ലസ് പോയിന്റ്‌ ആയിട്ടെ സാമാന്യ ബുദ്ധിയുള്ള ആരും മനസ്സിലാക്കൂ .

അങ്ങനെ യോഗ്യതക്കനുസരിച്ചുള്ള വിവാഹങ്ങള്‍ നടക്കട്ടെ . വിദ്യാഭ്യാസമുള്ള തലമുറ വളര്‍ന്നു വരട്ടെ . പഠിക്കാന്‍ താത്പര്യ മുള്ള , മിടുക്കുള്ള , പഠിപ്പിക്കാന്‍ കഴിവുള്ള രക്ഷിതാക്കളുടെ മക്കളായി പിറന്ന, ഒരു കുട്ടിയുടെയും പഠിക്കാനുള്ള സ്വപ്നം വിവാഹം കാരണമായി മുടങ്ങാതിരിക്കട്ടെ ..!!!

നിങ്ങളെന്തു പറയുന്നു ?

പോലീസ് വണ്ടി


ഇത് ഒരു ഫ്ലാഷ് ബാക്ക് ആണ് . സൌദിയിലെത്തിയിട്ട് അധിക കാലമൊന്നും ആയിട്ടില്ല . ഞങ്ങളുടെ ഓഫീസ് അന്ന് കിലോ രണ്ടിലാണ് ( ഒരു സ്ഥലം ) . ഓഫീസിനോട് അടുത്ത 'വൈറ്റ് ഹൌസ്' എന്ന പേരിലുള്ള ഒരു വില്ലയിലാണ് താമസം

ബഗ്ദാദിയ്യ 'ദാറുസ്സലാമി'ല്‍ നിന്ന് 'ജെ ഐ സി' യുടെ നേതൃത്വത്തില്‍ ഒരു ഇന്‍ ഹൌസ് മാസിക പുറത്തിറക്കാന്‍ പരിപാടിയിട്ടത് ആ സമയത്താണ് . എങ്ങനെയോ അതിന്റെ ചുമതല എന്റെ തലയിലാണ് വീണത്‌ .

'ദിശ 'എന്നായിരുന്നു ആ മാസികയുടെ പേര് . ഒന്ന് രണ്ടു ലക്കങ്ങള്‍ പുറത്തിറങ്ങി . മൂന്നാമത്തെ ലക്കത്തിന്റെ പണി അണിയറയില്‍ ഒരുങ്ങുകയാണ് . എഡിറ്റിംഗ്, പ്രൂഫ്‌ റീഡിംഗ് എന്നീ കാര്യങ്ങള്‍ക്കായി ഞാന്‍ കിലോ രണ്ടില്‍ നിന്ന് ഓഫീസ് സമയം കഴിഞ്ഞു ചെല്ലും . രാത്രി ഒരു പന്ത്രണ്ടു മണിയോടടുത്ത് തിരിച്ചു റൂമിലേക്ക്‌ പോകും . കഷ്ടി ഒരു മൂന്നോ നാലോ കിലോമീറ്റര്‍ ദൂരെയാണ് കിലോ രണ്ടും ബാഗ്ദാദിയ്യയും . ചില ദിവസങ്ങളില്‍ ടാക്സിക്ക് പോകും . ചിലപ്പോള്‍ 'കാല്‍ വണ്ടി'ക്കും .

ഒരു ദിവസം എഡിറ്റിംഗ് കഴിഞ്ഞു റൂമിലേക്ക്‌ നടന്നു പോവുകയാണ് ഞാന്‍ . നേരം രാത്രി പന്ത്രണ്ട് മണി ആവുന്നു . ബാഗ്ദാദിയ്യയില്‍ നിന്ന് നടന്നു കുറച്ചു മുന്നോട്ടു പോയതേയുള്ളൂ .

പെട്ടെന്ന് , ഒരു പോലീസ് വണ്ടി വന്നു എന്റെ അരികില്‍ നിര്‍ത്തി . വണ്ടിയുടെ ഗ്ലാസ് താഴ്ത്തി പോലീസ് എന്നെ അടുത്തേക്ക് വിളിച്ചു . അന്നേരം ഞാന്‍ ഇടത്തോട്ടും വലത്തോട്ടും നോക്കി എന്നെ തന്നെ ആണോ വിളിക്കുന്നത്‌ ?
ഉറപ്പിച്ചു . എന്നെ തന്നെ . .!!

ഞാന്‍ മടിച്ചു മടിച്ചു കാറിനു അടുത്തേക്ക് ചെന്നു . ഉടനെ എന്നോട് പോലീസ് : 'ഫെയ്ന്‍ ഇഖാമ' ? (താമസ രേഖ എവിടെ ?) ഞാന്‍ പോക്കറ്റില്‍ നിന്ന് ഇഖാമ എടുത്തു കാണിച്ചു .
അടുത്ത ചോദ്യം : ഫെയ്ന്‍ സകന്‍ ' (എവിടെയാണ് താമസം ?)
കിലോ ഇത്നൈന്‍ (കിലോ രണ്ടില്‍ )
അന്ന് അറബിയൊക്കെ പഠിച്ചു വരുന്നേയുള്ളൂ .
ഒരു വിധം പറഞ്ഞൊപ്പിച്ചു .
ഉടനെ ഇഖാമ വാങ്ങി വെച്ചിട്ട് പോലീസ് പറഞ്ഞു .
ഇര്‍കബ് സയ്യാറ (കാറില്‍ കേറ്

എന്തിനാണ് പടച്ചോനെ എന്നെ ഈ വണ്ടിയില്‍ കേറ്റുന്നത് . അതിനു ഞാനെന്തു തെറ്റ് ചെയ്തു ? എനിക്ക് ചോദിക്കണം എന്നുണ്ടായിരുന്നു .
പക്ഷേ അതിനു വേറെ ഒന്നുണ്ടായിരുന്നില്ല . ധൈര്യം !

ഞാന്‍ കാറില്‍ കേറി . ജീവിതത്തില്‍ ആദ്യമായാണ്‌ പോലീസ് വണ്ടിയില്‍ കേറുന്നത് .
നാട്ടില്‍ നിന്ന് പോലും ആ 'മഹാ ഭാഗ്യം' കിട്ടിയിട്ടില്ല .

കാറിന്റെ ബാക്ക് സീറ്റിലാണ് കേറാന്‍ പറഞ്ഞത് . കാര്‍ മുന്നോട്ടെടുത്തു . മുമ്പിലിരിക്കുന്ന പോലീസിനെ കാണാം എന്നല്ലാതെ അയാളും ഞാനും ശക്തമായ ഒരു ഗ്ലാസ് 'മതിലി'നു അപ്പുറത്തും ഇപ്പുറത്തും ആണ് ഇരിക്കുന്നത് .

കാര്‍ ശറഫിയ്യ യിലൂടെ കറങ്ങി കറങ്ങി ഒടുവില്‍ ബലദ് റോഡിലേക്ക് പ്രവേശിച്ചു .
ഇയാള്‍ എന്നെ എങ്ങോട്ടാണ് കൊണ്ട് പോകുന്നത് എന്ന് എനിക്ക് ഒരു രൂപവുമില്ല
കുറച്ചു കൂടി മുന്നോട്ടു പോയി ഒടുവില്‍ മക്ക റോഡിലേക്കാണ് കാര്‍ പ്രവേശിച്ചത്‌.
എനിക്ക് സമാധാനമായി .

എന്റെ താമസ സ്ഥലം അദ്ദേഹം ചോദിച്ചിരുന്നുവല്ലോ . അപ്പോള്‍ എന്നെ എന്റെ റൂമിന്റെ അടുത്തു ഇറക്കി തരാനായിരിക്കും പ്ലാന്‍. ഞാന്‍ കാറിലിരുന്നു മന:പായസം ഉണ്ടു !

മറ്റു പായസം പോലെയൊന്നുമല്ല ഈ പായസം . എവിടെ വെച്ചും എ പ്പോഴും കുടിക്കാം . വലിയ മധുരം ആയിരിക്കും . ഏതു പാവപ്പെട്ടവനും എപ്പോള്‍ വേണമെങ്കിലും സെല്ഫി അടിച്ചു ഉണ്ടാക്കി കുടിച്ചു വയറു നിറക്കാം . നെയ്‌ പായസവും പാല്‍ പായസവും ഒക്കെ ഇതിന്റെ അടുത്തു പോലും എത്തില്ല .

എന്ത് നല്ല പോലീസ് !! ഞാന്‍ ബേജാറായത് ഒക്കെ വെറുതെ . അല്ലെങ്കിലും നിനക്ക് ബേജാര്‍ കുറച്ചു ഏറെയാണ്‌ . എന്തും ഏതും നെഗറ്റീവ് ആയിട്ടെ ചിന്തിക്കൂ . ഞാന്‍ എന്നെ തന്നെ ശാസിച്ചു ...!!!

എന്റെ റൂം എവിടെ ആണെന്നും അവിടെ എത്തുമ്പോള്‍ പറയണമെന്നും പോലീസ് ആവശ്യപ്പെടുമായിരിക്കും . പോലീസുകാരിലും ഉണ്ടല്ലോ നല്ല ആളുകള് .
നാളെ റൂം മേറ്റ് സിനോട് കോളര്‍ ഒക്കെ പൊക്കി പറയണം . എന്നെ ഇന്നലെ ഒരു പോലീസ് കാരനാണ് ഇവിടെ കൊണ്ട് വന്നു ആക്കി തന്നത് . നിങ്ങള്ക്ക് ആര്‍ക്കെങ്കിലും അങ്ങനെ ഒരു ഭാഗ്യം കിട്ടിയിട്ടുണ്ടോ ? ലിഫ്റ്റ്‌ ഒക്കെ കിട്ടിയിട്ടുണ്ടാവും . പോലീസിന്റെത് കിട്ടിയിട്ടുണ്ടാവില്ല
അതും സൗദി പോലീസിന്റെത് !

മന: പായസം കുടിച്ചു തീര്‍ന്നില്ല അപ്പോഴേക്കും ആ പായസത്തിനു ഒരു തരം കയ്പ് അനുഭവപ്പെടുന്ന പോലെ എനിക്ക് തോന്നി .

ഇപ്പോര്‍ കാര്‍ പോകുന്നത് ഒരു പോക്കറ്റ് റോഡിലൂടെ ആണ് . കളി കാര്യമാകും എന്ന് തോന്നുന്നു . ഈ ദുഷ്ടനെ ആണല്ലോ അല്പം മുമ്പ് ഞാന്‍ ഹരിശ്ചന്ദ്രന്‍ ആക്കിയത്. കഷ്ടം .
'വളരെ നല്ല പോലീസ്'എന്നൊക്കെ വിചാരിച്ചു ഒരു ഗുഡ് സര്‍ട്ടി ഫിക്കറ്റ് കൊടുക്കാന്‍
ഒപ്പിടല്‍ മാത്രം ബാക്കിയുള്ള നേരത്താണ് ഈ കടും കൈ !!

കാര്‍ കുറച്ചു കൂടി മുന്നോട്ടു ഉള്ളിലേക്ക് പോയി ഒടുവില്‍ ഒരു കെട്ടിടത്തിനു മുമ്പില്‍ നിര്‍ത്തി . വിജനമായ ഒരു സ്ഥലം . ഞാന്‍ വാച്ചിലേക്ക് നോക്കി . ഒരു മണി .

പോലീസുകാരന്‍ എന്നെ കാറിലിരുത്തി ഒന്ന് മൈന്റ് പോലും ചെയ്യാതെ ഇറങ്ങി പോയി .
ഞാന്‍ ഡോര്‍ തുറക്കാന്‍ ശ്രമിച്ചു . അപ്പോഴാണ്‌ മനസ്സിലായത് അത് ഓട്ടോമാറ്റിക് ഡോര്‍ ആണെന്ന് .

ഞാന്‍ കാറിലിരുന്നു . നിമിഷങ്ങള്‍ ഒച്ചിന്റെ വേഗത്തില്‍ നീ ങ്ങിക്കൊണ്ടിരുന്നു .
എന്റെ മനസ്സിലേക്ക് പേടി അരിച്ചു കയറാന്‍ തുടങ്ങി .
അന്നേരം 'യാത്ര' എന്ന സിനിമയിലെ മമ്മൂട്ടിയെ ഓര്‍മ വന്നു . ഒരു തെറ്റും ചെയ്തില്ലെങ്കിലും ഒരു പക്ഷെ ഭീകരനായി ചിത്രീകരിച്ചാലോ ?

ഞാനന്നേരം എന്റെ രണ്ടു പെണ്മക്കളെ ഓര്‍ത്തു . ഭാര്യയെ ഓര്‍ത്തു .
സൌദിയില്‍ ജയിലില്‍ കിടക്കേണ്ടി വന്നു എന്ന് നാട്ടിലാകമാനം വാര്‍ത്ത പരക്കുമല്ലോ
എന്ന് വേവലാതിപ്പെട്ടു .

എന്തായാലും അനുഭവിക്കുക തന്നെ . ഇനി 'ദിശ'യും വേണ്ട പശയും വേണ്ട .
എഡിറ്റിംഗ് മാത്രമല്ല കട്ടിംഗും ഷേവിംഗും വരെ ഇനി വേണ്ടി വരില്ല

ഏകദേശം ഒരു അര മുക്കാല്‍ മണിക്കൂര്‍ കഴിഞ്ഞ് ആ പോലീസുകാരന്‍
വരുന്നത് കണ്ടു . റിമോട്ട് ഉപയോഗിച്ച് ഡോര്‍ തുറന്നു . പുറത്തേക്കു വരാന്‍ ആംഗ്യം കാണിച്ചു . എന്നെ ഒരു കുറ്റവാളിയെ പോലെ അയാള് കൂട്ടിക്കൊണ്ടു പോയി .
അപ്പോഴാണ്‌ എനിക്ക് മനസ്സിലായത് അത് ഒരു പോലീസ് സ്റ്റേഷന്‍ ആണെന്ന് ...!!

അങ്ങോട്ട്‌ കേറി ചെന്ന പാടെ ഒരു ബെഞ്ച് കാണിച്ചു തന്നു . എന്നിട്ട് പറഞ്ഞു.
'ഇജ് ലിസ് ഹീന' - ഇവിടെ ഇരി എന്ന് . 'ഇങ്ങോട്ടിരി' എന്ന് അര്‍ഥം .

ഇരുന്നു . ചുറ്റിലും കണ്ണോടിച്ചു .
അപ്പോള്‍ ആ രംഗം കണ്ടു ഞാന്‍ ഞെട്ടി .
ഒരു വശത്ത്‌ കുറെ മനുഷ്യരെ കൂട്ടിലിട്ടിരിക്കുന്നു .

'ലോ' എന്നാല്‍ നിയമം ആണെന്നും 'ഫാദര്‍ ഇന്‍ ലോ' എന്നാല്‍ അമ്മായി അപ്പനാണെന്നും കപ്പ് എന്നാല്‍ കോപ്പ , ട്രോഫി ഒക്കെ ആണെന്നും ലോക കപ്പ് പണ്ടേ ബ്രസീലിന് കിട്ടിയിട്ടുണ്ടെന്നും ഒക്കെ അറിയാം . പിന്നെ എങ്ങനെ ആണാവോ ഈ 'സംവിധാന'ത്തിന് ഇങ്ങനെ ഒരു പേര് വന്നത് എന്ന് അന്നേരം മനസ്സിലൊരു വികട ചിന്ത ഉണര്‍ന്നു .
ഞാന്‍ കണ്ടത് 'ലോക്കപ്പ്' ആയിരുന്നു . അതില്‍ കുറെ ആളുകളെയും .
ഏതായാലും 'ലോകകപ്പ്' കണ്ടില്ലെങ്കിലും 'ലോക്കപ്പ്' ലൈവ് ആയി കണ്ടിട്ടുണ്ട് എന്ന് ഇനി എനിക്ക് പറയാമല്ലോ . അങ്ങനെ ചിന്തിച്ചപ്പോള്‍ ബേജാറിന് ഇടയിലും എനിക്ക് ചിരി പൊട്ടി

കൂട്ടത്തില്‍ അഴികള്‍ക്കിടയിലൂടെ കയ്യിട്ടു ഒരു മലയാളി എന്നോട് ആംഗ്യം കാണിച്ചു ചോദിക്കുന്നു ? എന്താ കേസ് ? എന്നെ കണ്ടപ്പോള്‍ അവനു സന്തോഷമായി എന്ന് തോന്നുന്നു .
മറ്റൊരു മലയാളി കൂടി 'കുടുങ്ങിയല്ലോ 'എന്ന സന്തോഷമായിരിക്കും

അപ്പോഴേക്കും ഒരു പോലീസ് എന്നെ മാടി വിളിച്ചു . ചെന്നു . പേര് ചോദിച്ചു . പറഞ്ഞു
ഏതു നാട്ടുകാരനാണ് എന്ന് ചോദിച്ചു . ഇന്ത്യ
കഫീലിന്റെ പേര് ചോദിച്ചു . പറഞ്ഞു .
എന്തൊക്കെയോ എഴുതി വെക്കുന്നു അദ്ദേഹം .
ഒടുവില്‍ ഇരുന്നിടത്തു തന്നെ പോയി ഇരിക്കാന്‍ പറഞ്ഞു .
അനുസരിച്ചു . സമയം നോക്കി . രണ്ടര .

ഒരു അര മണിക്കൂര്‍ കഴിഞ്ഞിട്ട് വേറെ ഒരു പോലീസ് വന്നു വീണ്ടും ചോദിച്ചു .
അതെ ചോദ്യം .
അതെ ഉത്തരം .
പിന്നെയും ബെഞ്ചിലേക്ക് .

കുറച്ചു സമയം കഴിഞ്ഞിട്ട് വേറെ ഒരാള് വന്നു .
അതെ ചോദ്യം .
ഉത്തരം .
തനി ആവര്‍ത്തനം .

നിങ്ങളെന്താ ആളെ 'കൊരങ്ങു കളിപ്പിക്കുകയാണോ' എന്ന് ചോദിക്കണം എന്നുണ്ടായിരുന്നു .
പക്ഷെ നേരത്തെ പറഞ്ഞപോലെ മറ്റൊന്ന് എന്റെ കയ്യില്‍
തീരെ ഇല്ലായിരുന്നു . ധൈര്യം

ഈ വിവരങ്ങള്‍ ഇത്ര ചോദിക്കാനൊന്നും ഇല്ല . ഇഖാമ യില്‍ 'പച്ച മലയാളത്തില്‍' എന്ന പോലെ 'പച്ച അറബിയില്‍ 'എഴുതി വെച്ചിട്ടുണ്ട് . പിന്നെയും എന്തിനാണാവോ ഈ നാടകം ?

സമയം മൂന്നു മണിയോടടുത്തു .
ഒരു ഫ്രീക്കന്‍ പയ്യന്‍ ആണ് അവസാനം എന്നെ ഇന്റര്‍വ്യൂ ചെയ്യാന്‍ വന്നത് .
കണ്ടിട്ട് ഒരു നല്ല കുട്ടി .
ചിരിക്കുന്നൊക്കെ ഉണ്ട് .
അവന്‍ എന്നെ അടുത്തു വിളിച്ചു ചോദിച്ചു .
എ ശ് ഫീ മുഷ്ക്കില ? - എന്താ പ്രശ്നം ?

ഞാന്‍ ഉണ്ടായതൊക്കെ ഒരു വിധം പറഞ്ഞൊപ്പിച്ചു .
അപ്പോള്‍ അവന്‍ ചിരിച്ചു കൊണ്ട് പറഞ്ഞു :
'ഹുവ ഫാക്കിര്‍ ഇന്ത സക് റാന്‍' -
- അദ്ദേഹം കരുതിയത്‌ നീ 'വെള്ളമടിച്ചിട്ടുണ്ട് 'എന്നാണ് - അപ്പോഴല്ലേ കാര്യം തിരിഞ്ഞത് .
പരസ്പര വിരുദ്ധമായി ഞാന്‍ വല്ലതും പറയുന്നുണ്ടോ എന്ന് പരീക്ഷിച്ചതായിരുന്നു
ആ ഇന്റര്‍വ്യൂ നാടകം .

എന്റെ ചെറിയ പെങ്ങള്‍ പലപ്പോഴും എന്നോട് പറഞ്ഞിട്ടുണ്ട് .
'അന്റെ നടത്തം കണ്ടാ ''ജ്ജ് കള്ള് കുടിച്ച പോലെ ആണ് .ആടി ആടിയാ നടത്തം .. '' എന്ന്
അന്നേരം ഞാന്‍' അവളെ ഓര്‍ത്ത്‌ പോയി !!!

ആ പയ്യന്‍ ഒന്ന് രണ്ടു സ്ഥലത്ത് ഒപ്പിടുവിച്ച് ഇഖാമ തന്നിട്ട് പറഞ്ഞു :
'യാ അല്ലാഹ് ബര്‍റ - പൊയ്ക്കോളൂ..'

ഓട്ടത്തിന്റെ ഊക്കു പോലെയാണ് ആയുസ്സിന്റെ നീട്ടം എന്ന് പറഞ്ഞ പോലെ ഞാന്‍ പണ്ട് പീ ടി ഉഷ ഓടിയ്തിലും വേഗത്തിലാ അവിടെ നിന്ന് ഓടി രക്ഷപ്പെട്ടത്




Ambili Udayan


കയ്യൊപ്പ് എന്ന സിനിമയിലാണെന്ന് തോന്നുന്നു ഖുശ്ബുവും മമ്മൂട്ടിയും മൊബൈലിലൂടെ പാട്ട് പാടി അഭിനയിക്കുന്ന ഒരു രംഗം ഉണ്ട് .
രസകരമായ , ഹൃദയം തൊടുന്ന ചിത്രീകരണം ആണത് .

ഇന്നലെ എനിക്കും ഉണ്ടായി അങ്ങനെ ഒരു ഭാഗ്യം .
സന്ധ്യാ നേരത്ത് ഖത്തറില്‍ നിന്ന് ഒരു വിളി വന്നു . മാഷേ എന്ന അഭിസംബോധന കേട്ടപ്പോഴേ മനസ്സിലായി ഫേസ് ബുക്ക് ചങ്ങാതി ആണെന്ന് . ഒന്ന് വിളിക്കാന്‍ തോന്നി എന്ന മുഖവുരയോടെ യാണ് സംസാരിച്ചു തുടങ്ങിയത് .
നമ്മള്‍ ഇയ്യിടെയാണ് ചങ്ങാതിമാരായത് . പേര് പറഞ്ഞാല്‍ അറിയുമോ എന്നറിയില്ല . പറയൂ എന്ന് ഞാന്‍ . അദ്ദേഹം പേര് പറഞ്ഞു .
ഫ്രണ്ട് ആയ അന്നേ മനസ്സില് കേറിക്കൂടിയ ഒരു പേരായിരുന്നു അദ്ദേഹത്തിന്റേത് . 'അമ്പിളി ഉദയന്‍' . രാവും പകലും .
അത് കൊണ്ട് സത്യം പറഞ്ഞു . ആ പേര് ശ്രദ്ധിച്ചിട്ടുണ്ട് .


പിന്നീട് അങ്ങോട്ട്‌ ഞാന്‍ മഴ നനയുകയായിരുന്നു .
ഒരു മണിക്കൂറോളം പരിസരമെല്ലാം മറന്നു ആ മഴയില്‍ കുളിച്ചു കുളിരണിഞ്ഞു നിന്നു ഞാന്‍ . ആരോ വന്നു വാതിലിനപ്പുറത്ത്‌ കോളിംഗ് ബെല്ലടിച്ചത് പോലും അറിയാതെ റൂമിലിരുന്നു
മഴ 'കൊണ്ടു' . അവിചാരിതമായി പെയ്ത കവിത മഴ .
അത് പെയ്തു കൊണ്ടേയിരുന്നു ഏറെ നേരം .

മുമ്പ് ചലച്ചിത്ര ഗാനങ്ങളൊക്കെ കാസറ്റുകളിലൂടെ ഒഴുകി നടന്നിരുന്ന ഒരു കാലമുണ്ടായിരുന്നു . പിന്നീട് കവിതകളും കാസറ്റിലൂടെ പ്രചരിച്ചു . അന്നാണ് 'പന്ത്രണ്ടു മക്കളെ പെറ്റൊരമ്മ 'യൊക്കെ പിന്നെയും പിന്നെയും കേട്ട് കൊണ്ടിരുന്നത് .

കവിത വായിക്കുന്ന അനുഭൂതി അല്ല ചൊല്ലി കേള്‍ക്കുമ്പോള്‍ ഉണ്ടാകുന്നത് . മധുസൂദനന്‍ നായരൊക്കെ നമ്മുടെ മനസ്സില് കവിത വിരിയിച്ച ആ നല്ല കാലത്തിലേക്ക് ഇന്നലെ വീണ്ടും ഞാനൊന്നു യാത്ര പോയി .

എത്രയെത്ര കവിതകളാണ് അദ്ദേഹം എന്നെ കേള്പ്പിച്ചത്
എന്നറിയുമോ ? മനസ്സ് നിറയെ കവിതയുമായി നടക്കുന്ന ഒരാള് . ജീവിതത്തെ അര്‍ത്ഥ പൂര്‍ണ്ണ തയോടെ നോക്കി കാണുന്ന ഒരു നല്ല മനുഷ്യന്‍ . സഞ്ചരിക്കുന്ന ഒരു കവിതാ സമാഹാരം . പ്രായം തളര്‍ത്താത്ത ശബ്ദ മാധുരി .

എന്നെ ഏറെ വിസ്മയിപ്പിച്ചത് അദ്ദേഹത്തിര്‍റെ മന:പാഠ കൌശലമാണ് എത്ര കവിതകളാണ് ഒരു പുഴ ഒഴുകുന്ന പോലെ അദ്ദേഹം താള ഭാവ സംലയനത്തോടെ ആലപിക്കുന്നത് . അപാരമാണ് ആ ഓര്‍മ്മ ശക്തി

മുമ്പ് വായിക്കാത്ത , കേള്ക്കാത്ത ഒരു പാട് കവിതകള്‍ എന്നെ ചൊല്ലി കേള്പ്പിച്ചു , ഒരു പാട് സംസാരിച്ചു, ഏറെ നാളുകള്‍ക്കു ശേഷം ഒരു പാട് ചിരിപ്പിച്ചു ഉദയന്‍ സാര്‍.

മനസ്സില് നിറയെ കവിതയുള്ള ഒരാളോട് സംസാരിക്കുന്നതു എന്തൊരു സുഖമുള്ള കാര്യമാണെന്നോ .
മഴ തോര്‍ന്നിട്ടും ഒന്ന് ഉറങ്ങി ഉണര്‍ന്നിട്ടും ഇപ്പോഴും എന്റെ കാതുകളില്‍ ആ സ്വരം പെയ്യുക തന്നെയാണ് .

ജ്ഞാനി കളോട് സംസാരിക്കുന്നതു ഒരു പാട് പുസ്തകം വായിക്കുന്നതിലേറെ ആസ്വാദ്യകരമാണ് എന്ന് വീണ്ടും തിരിച്ചറിഞ്ഞ ഒരു നല്ല സന്ധ്യ ആയിരുന്നു ഇന്നലെ എന്റേത് .

ഖത്തറില്‍ നിന്ന് ജിദ്ദയിലേക്ക് വിളിച്ചു സ്നേഹം പങ്കിടാനും ഒരു മണിക്കൂറിലേറെ നേരം മുന്‍പേ പരിചയമുള്ള ഒരാളോടെന്ന പോലെ
വാത്സല്യത്തോടെ സംസാരിക്കാനും ഹൃദയം തുറക്കാനും കാണിച്ച ആ സൌമനസ്യത്തിന് എത്ര നന്ദി പറഞ്ഞാലാണ് മതിയാവുക .

കവിത വറ്റിപ്പോയ എന്റെ ഊഷരമായ മനസ്സിലേക്ക് ഇന്നലെ പെയ്തിറങ്ങിയ കവിതാ മഴയായിരുന്നു അമ്പിളി ഉദയന്‍ സര്‍.
ആ പേര് പോലെ തന്നെ ഇന്നലെ രാത്രിയും ഇന്ന് പകലും എന്നെ ആനന്ദിപ്പിക്കുന്നു ആ സ്വര മാധുരി .
എനിക്കുറപ്പുണ്ട് ഇനിയും ഒരു പാട് രാവും പകലും കവിതയൂറുന്ന
ആ സ്വര മാധുരി എന്റെ കാതുകളില്‍ അലയടിക്കും

Ambili Udayan


അടയാളം



കൊടികള്‍ പലതരം
പല നിറം


ചെങ്കൊടി ,
ത്രിവര്‍ണ്ണക്കൊടി ,
പച്ചക്കൊടി ,
കാവിക്കൊടി

പിന്നെ
മലര്‍കൊടി ,
വെറ്റിലക്കൊടി ,
പുല്‍ക്കൊടി

ഈ കൊടികളുമായി ഒക്കെയും
വേണമെങ്കില്‍
ബന്ധപ്പെട്ടും
ബന്ധപ്പെടാതെയും
ബന്ധം മുറിച്ചും
ഒഴിവാക്കിയും
നമുക്ക് ജീവിക്കാം

എന്നാല്‍
വേറെ ഒരു കൊടിയുണ്ട്

ഓരോ മനുഷ്യനും ആ കൊടിയുമായി ബന്ധപ്പെട്ടെ പറ്റൂ
ജനിക്കുന്നതെ ആ കൊടിയുമായാണ്
മുറിച്ചു കളഞ്ഞാലും മുറിഞ്ഞു പോകാത്ത
അടര്‍ത്തിയാലും അടര്‍ന്നു പോകാത്ത
ഒരു 'കൊടി '

ആ കൊടി നമ്മെ ഏല്‍പ്പിച്ചത് ഒരു പെണ്‍കൊടിയാണ് !!

ഭ്രൂണാവസ്ഥയിലെ സ്രഷ്ടാവ് അമ്മയിലൂടെ
നമ്മെ ഏല്‍പിച്ച 'കൊടി '

ഏറ്റവും തീവ്രമായ ,
മുറിച്ചാലും മുറിയാത്ത
അമൂര്‍ത്തമായ ,
ബന്ധത്തിന്റെ കൊടി
പൊക്കിള്‍ കൊടി !!

ആ കൊടി കഴിഞ്ഞേ ഏതു കൊടിയും ഉള്ളൂ
സ്നേഹ ബന്ധം
സുഹൃത് ബന്ധം
ഭാര്യാ ഭര്‍തൃ ബന്ധം
രാഷ്ട്രീയ ബന്ധം
സംബന്ധം
എല്ലാം ബന്ധവും ഈ ബന്ധം കഴിഞ്ഞേ വരൂ .

കാരണം
എല്ലാ ബന്ധവും അറുത്തു മാറ്റാം
പക്ഷേ , ഈ ബന്ധം അറുത്ത് മാറ്റാനാവില്ല
അതാണ്‌ രക്ത ബന്ധം .!

മരിച്ചാലും മായില്ല
ജനിക്കുമ്പോഴേ കൂടെയുള്ള
'കൊടി'അടയാളം !!!
OO


തിരിച്ചറിവ്


നമ്മുടെ ഓര്‍മ്മയില്‍ ഇടയ്ക്കിടെ കടന്നു വന്നു നമ്മെ ശല്യം ചെയ്യുക
രണ്ടു തരം കാര്യങ്ങളായിരിക്കും

ഒന്ന് : നാം മറക്കാന്‍ ശ്രമിക്കുന്നവ
രണ്ട് : ഓര്‍ക്കാന്‍ ആഗ്രഹിക്കാത്തവ


OO

അനുഭവിക്കുമ്പോള്‍ വലിയ വിഷമം തോന്നിയ കാര്യങ്ങള്‍
പോലും കാലമേറെ കഴിയുമ്പോള്‍ ഓ ര്‍ക്കാന്‍ തന്നെ രസമായിരിക്കും

OO

വിഷയത്തോട് അടുക്കും മുന്‍പേ നമ്മുടെ മനസ്സിനെ ആധി പിടിപ്പിക്കുന്ന പലതും
വളരെ എളുപ്പമായിരിക്കും അനുഭവിക്കുമ്പോള്‍ .

OO

ദയാ ദാക്ഷിണ്യ മുള്ള ആളുകളെ ആര്‍ക്കും പറ്റിക്കാന്‍ പറ്റും
നാം ഒരാളെ പറ്റിച്ചാല്‍ നമ്മെ പറ്റിക്കാന്‍ വേറെ ഒരാള് മറ്റൊരിടത്ത് വേറെ ഒരു സാഹചര്യത്തില്‍ അപ്രതീക്ഷിതമായി കടന്നു വരും

OO

ഒരു മനുഷ്യന്‍ ഏറ്റവും കൂടുതല്‍ സമയം ചിന്തിക്കുന്നതും സംസാരിക്കുന്നതും സങ്കടപ്പെടുന്നതും അവന്റെ ദൌര്‍ബല്യത്തെ ക്കുറിച്ച് ആയിരിക്കും

OO

തനിക്കു കഴിയാത്ത കാര്യങ്ങള്‍ മറ്റുള്ളവര്‍ ചെയ്യുമ്പോള്‍ മനസ്സിലുണ്ടാകുന്ന അസ്വസ്ഥത രണ്ടു രീതിയാലാണ് മനുഷ്യന്‍ പ്രകടിപ്പിക്കുക .
ഒന്ന് : അയാളെ വ്യക്തിപരമായി ആക്രമിച്ച് .
രണ്ട് :അയാളുടെ കഴിവിനെ വില കുറച്ചു കാണിച്ച് .

OO

മിക്ക സ്നേഹവും സോപാധികം ആണ് .
ആ ഉപാധി ഇല്ലാതാകുന്നതോടെ സ്നേഹവും ഇല്ലാതാകും .

OO

അരോചകമല്ലാത്ത 'അനുകരണം' ശബ്ദാനുകരണം (മിമിക്രി ) മാത്രമാണ് .

OO

ഒരാള്ക്കും മറ്റൊരാള്‍ അവാനാവില്ല .
അത്തരം ശ്രമങ്ങള്‍ പരാജയം മാത്രമല്ല പരിഹാസവും നേടിത്തരും .

OO

എല്ലാവര്‍ ക്കും ഇഷ്ടപ്പെട്ട ആരും ഉണ്ടാവില്ല
എല്ലാവരാലും വെറുക്കപ്പെട്ടവരും

OO

നമ്മുടെ ശരി നമ്മുടെത് മാത്രമാണ് .
നമ്മുടെ സ്വരം നമ്മുടേത്‌ മാത്രമായതു പോലെ .

OO

ഒരാളുടെ മാന്യത മനസ്സിലാവുക രണ്ടു ഘട്ടത്തിലാണ്
ഒന്ന്: അയാളെ ആക്രമിക്കുമ്പോള്‍
രണ്ട് : പണമിടപാട് നടത്തുമ്പോള്‍

OO

നമ്മുടെ മനസ്സിന്റെ വലുപ്പവും ചെറുപ്പവും നമുക്ക് ബോധ്യപ്പെടുന്നത്
രണ്ടു ഘട്ടങ്ങളിലാണ്
ഒന്ന് : സ്തുതിക്കപ്പെടുമ്പോള്‍
രണ്ട് : അവഹേളിക്കപ്പെടുമ്പോള്‍

OO

യാതൊരു തടസ്സവും ഇല്ലാത്ത പാതയിലൂടെ വണ്ടി ഓടിച്ചു പോകുന്നവനല്ല വിദഗ്ദനായ ഡ്രൈവര്‍ . അവിചാരിതമായി വരുന്ന അപകടങ്ങളെ മറികടക്കുന്നവനാണ് .

ജീവിതവും ഇങ്ങനെ തന്നെ . പ്രതിസന്ധി തരണം ചെയ്തു പോകുമ്പോഴാണ് ജീവിതം സാ ര്‍ത്ഥകമാവുക . ഒളിച്ചോട്ടം ഭീരുത്വവും നേരിടല്‍ ധീരതയും ആകുന്നു

OO

പ്രതിസന്ധിയും പ്രയാസവും നേരിട്ട സമയത്ത് തന്റെ കൂടെ നില്‍ക്കാത്തവരെക്കുറിച്ചാവും മനുഷ്യനും മനുഷ്യനും തമ്മിലുള്ള പരാതി .
എന്നാല്‍
സന്തോഷ വേളയില്‍ അവനെന്നെ ഓര്‍ത്തില്ലല്ലോ എന്നാവും ദൈവത്തിന്റെ പരാതി

OO

നമുക്ക് വേണ്ടി നാം നടത്തുന്ന പ്രാര്‍ത്ഥനയേക്കാള്‍ മഹത്വമുള്ളതും നിസ്വാര്‍ത്ഥവും
ആത്മാര്‍ത്ഥവുമായ പ്രാര്‍ത്ഥന നാം മറ്റുള്ള വര്‍ക്ക് വേണ്ടി നടത്തുന്ന പ്രാര്‍ത്ഥനയാണ് .

OO

അറിവുണ്ടാകാന്‍ അനേകം വഴികളുണ്ട് .
തിരിച്ചറിവുണ്ടാകാന്‍ കാര്യമായ വഴികളൊന്നും ഇല്ല !!!

OO


എന്റെ വാല്‍ ഇങ്ങനെ വളഞ്ഞു തന്നെ ഇരിക്കുന്നത് കൊണ്ട് നിനക്കെന്തു നഷ്ടം ?



എന്റെ വാല്‍ ഇങ്ങനെ
വളഞ്ഞു തന്നെ ഇരിക്കുന്നത് കൊണ്ട്
നിനക്കെന്തു നഷ്ടം എന്ന്
ഒരു നായ


കഴുതക്കാമം കരഞ്ഞു തീര്‍ക്കുന്നു
എന്ന് പരിഹസിക്കുന്ന നീയൊക്കെ
എങ്ങനെയാണ് കാമം തീര്‍ക്കുന്നതെന്ന്
ഞങ്ങള്‍ക്കൊക്കെ അറിയാം എന്ന്
ഒരു കഴുത

ആടിന് എന്ത് അങ്ങാടി വാണിഭം
എന്നാണല്ലോ നിന്റെ ചോദ്യം
നിന്റെ വാണിഭ ങ്ങളെ കുറിച്ച്
ഞങ്ങളെക്കൊണ്ടൊന്നും പറയിപ്പിക്കേണ്ട എന്ന്
ഒരു ആട്

പൂച്ചയ്ക്ക് പൊന്നുരുക്കുന്നിടത്തു
എന്ത് കാര്യം എന്നാണല്ലോ
നിന്റെ പുച്ഛം ?

പൊന്നുരുക്കിന്നിടത്ത് പൊരുന്നയിരുന്നു
ഒടുവില്‍
ഒന്നും കിട്ടാതെ വരുമ്പോള്‍
നീയൊക്കെ കളിക്കുന്ന വൃത്തികെട്ട കളികള്‍
ഞങ്ങള്‍ക്കു വൃത്തിയായി അറിയാം എന്ന്
ഒരു പൂച്ച

കുറുക്കന്‍ ചത്താലും കണ്ണ്
കോഴിക്കൂട്ടില്‍ ആണ് പോലും !

നിന്റെ കണ്ണൊക്കെ എവിടെ ആണ് എന്നും
ഒരു ദിവസം നീയൊക്കെ കണ്ണ് വെക്കുന്ന 'കോഴികളുടെ ' എണ്ണവും ഒന്നും ഞങ്ങളെക്കൊണ്ട് പറയിപ്പിക്കണ്ട എന്ന്
ഒരു കുറുക്കന്‍

കാക്ക കുളിച്ചാല്‍ കൊക്കാവുമോ ?
എന്നൊക്കെയുള്ള നിന്റെ ചോദ്യമുണ്ടല്ലോ മിസ്റ്റര്‍
അത് നീ പറഞ്ഞു തരാതെ തന്നെ ഞങ്ങള്‍ക്ക് നന്നായി അറിയാം

ഞങ്ങള്‍ കുളിക്കുന്നത് ഞങ്ങളുടെ ശരീരത്തിലെ
അഴുക്കു പോകാനാണ്
എന്നാല്‍ ഏതു ഗംഗയില്‍ പോയി കുളിച്ചാലാണ്
നിന്റെയൊക്കെ അഴുക്കു നീങ്ങി പോവുക എന്ന്
ഒരു കാക്ക

ഓന്ത് നിറം മാറുന്ന പോലെ എന്നൊക്കെ പറഞ്ഞു
ഞങ്ങളെ അവഹേളിക്കുന്നവനേ , നീ അറിയണം

നിന്നെ പോലെ സ്വന്തം പോക്കറ്റ് നിറക്കാനോ
ആരാന്റെ മുതല്‍ കയ്യിട്ടു നക്കാനോ ഒന്നുമല്ല

ശത്രുക്കളില്‍ നിന്ന് രക്ഷ നേടാനാണ്
ഞങ്ങള്‍ അങ്ങനെ ചെയ്യുന്നത്

നിന്നെ പോലെ നിമിഷം പ്രതി
നിറം മാറുന്ന ഒരു ജീവി ഈ ലോകത്ത്
വേറെ ഉണ്ടാവില്ല എന്ന്
ഒരു ഓന്ത്

പോത്തിനോട് വേദം ഓതിയിട്ട് എന്താ കാര്യം
എന്ന് ചോദിക്കുന്ന നീ
ഓതിയ വേദത്തിനും വേദാന്തങ്ങള്‍ക്കും കയ്യും കണക്കുമുണ്ടോ ?
എന്നിട്ടോ നിന്റെ കാര്യം ഇപ്പോഴും കണക്കാണ് എന്ന്
ഒരു പോത്ത്

മനുഷ്യാ ,
നീ നിന്റെ വൃത്തി കേടുകളും
അധമത്വവും ദുഷ്ടതയും
മറച്ചു വെക്കാനല്ലേ ഞങ്ങള്‍
പാവം ജന്തുക്കളുടെ തലയില്‍
എല്ലാം കെട്ടിവെച്ചു
ഇങ്ങനെ ഞെളിയുന്നത് ?

മേലില്‍ ഇത്തരം ജല്പനങ്ങളുമായി
വന്നേക്കരുത് പറഞ്ഞേക്കാം
എന്ന്
ലോക അനിമല്‍ അസോസിയേഷന്‍ പ്രസിഡ ന്റ്
ശ്രീ സിംഹത്താന്‍ ഭൂലോക മണ്ഡലം !!!

ഇല


ഇന്ന് ഉച്ചയ്ക്ക് മെസ്സ് റൂമിലേക്ക്‌ ഭക്ഷണം കഴിക്കാന്‍ ചെല്ലുമ്പോള്‍ അവിടെ കാര്യമായി ഒരു ചര്‍ച്ച നടക്കുകയാണ് .

ഒരു സുഹൃത്തിന്റെ വകയായി വലിയ ഒരു തളികയില്‍ ജര്‍ജീര്‍ എന്ന ഇല യുടെ വലിയ ഒരു കൂമ്പാരം . ഉപ്പും നാരങ്ങ നീരുമൊക്കെ ചേര്‍ത്ത് പച്ചയ്ക്ക് തിന്നാന്‍ പാകത്തില്‍ തയ്യാറാക്കി വെച്ചിരിക്കുന്നു . എല്ലാവര്‍ക്കും അവനതു വിതരണം ചെയ്യുന്നുണ്ട് . എനിക്കും കിട്ടി കുറച്ചു ഇലകള്‍ .

അത് കൊണ്ടാവണം ചര്‍ച്ച ഇലകളെ കുറിച്ചാണ് .
ഞാന്‍ ഒരു പ്ലേറ്റില്‍ ഭക്ഷണം എടുത്തു അവരോടൊപ്പം കഴിക്കാനും 'ചര്‍ച്ചിക്കാനും' കൂടി .

ഇപ്പോള്‍ അവര്‍ സംസാരിക്കുന്നതു ആടുകളെ കുറിച്ചാണ്

ജലീല്‍ പറയുന്നു : ഏറ്റവും സുരക്ഷിതമായ വാഹനം ആണ് വിമാനം . ഏറ്റവും അപകടം കൂടിയതും അത് തന്നെ .

അത് പോലെയാണ് ആടും .

ഏറ്റവും ഔഷധപ്രധാനമായ ഇറച്ചി ആണ് ആടിന്റെത്
പക്ഷേ ഏറ്റവും അപകടം ഉള്ള ഇറച്ചിയും അതിന്റെത് തന്നെ

കാരണം ആടുകള്‍ തിന്നുന്നത് മുഴുവനും മരുന്നുകളാണ് . ഔഷധ ഇലകളാണ് . അത് കൊണ്ട് ആ ഗുണം ഇറച്ചിയിലും കാണും . ഗുണം പോലെ തന്നെ അപകടവും ഉണ്ട് . കൊളോസ്ട്രോള്‍ ന്റെ ഉസ്താദ് ആണ് ആട്ടിറച്ചി .

ഞാനും കൂട്ടത്തില്‍ ചേര്‍ന്ന് പറഞ്ഞു :

അത് ശരിയാണ് ആടുകള്‍ എന്തെല്ലാം ഇലകളാണ് കഴിക്കുന്നുന്നത് ? മറ്റു മൃഗങ്ങളെ പോലെ വെറും പുല്ലോ പ്രത്യേക ഇലകളോ മാത്രമല്ല ആടുകള്‍ തിന്നുന്നത് .
മാത്രവുമല്ല വയറു സംബന്ധമായ വല്ല അസ്വസ്ഥതകളും അവയ്ക്ക് ഉണ്ടാവുമ്പോള്‍ അവ ചില ഇലകള്‍ മാത്രം തെരഞ്ഞെടുത്തു തിന്നുന്നത് കാണാം . ചില സമയങ്ങളില്‍ ചില ഇലകള്‍ തിന്നാതെ പോകുന്നതും കണ്ടിട്ടുണ്ട് .

കുട്ടിക്കാലത്ത് വീട്ടില്‍ ആടിനെ വളര്‍ത്തിയിരുന്നു . ചിലപ്പോഴൊക്കെ അവയെ തീറ്റാന്‍ ഞാനും പോയിട്ടുണ്ട് . ആ അനുഭവം വെച്ചും മറ്റു ചിലയിടങ്ങളില്‍ വായിച്ച അറിവ് വെച്ചും ഞാനും ചര്‍ച്ചയില്‍ ഇടപെട്ടു .

ചുരുക്കത്തില്‍ ആടുകള്‍ 'ജീവിക്കുകയും സഞ്ചരിക്കുകയും തിന്നുകയും കുടിക്കുകയും ചെയ്യുന്ന ' കോട്ടക്കല്‍ ആര്യവൈദ്യ ശാലകളാണ് ' ഞാന്‍ പറഞ്ഞു

അപ്പോഴാണ്‌ സിദ്ധീഖിന്റെ കമന്റ് :

'അതൊക്കെ ചെങ്ങായിമാരെ നാട്ടിലെ ആടിന്റെ കാര്യം ല്ലേ . ഇബിടുത്തെ ആടുകള്‍ ഖുബ്ബൂസ് അടക്കം തിന്നും .
പച്ച എലകള്‍ പോയിട്ട് ഒണക്ക എല കൂടി കിട്ടാനില്ല അയ്‌റ്റാക്ക്

ങ്ങള് പറീണ ആ 'കൊണം' കിട്ടണംന്നു ണ്ടെങ്കി
വേറെ ചെലത്‌ തിന്നാല്‍ മതി .
എന്നും പറഞ്ഞു അവന്‍ ഭയങ്കര ചിരി ചിരിക്കുന്നു ..!!!

ഞങ്ങള്‍ക്ക് അവന്‍ എന്താണ് ഉദ്ദേശിക്കുന്നത് എന്ന് മനസ്സിലായില്ല !!

ഞങ്ങള്‍ അവന്റെ മുഖത്തേക്ക് നോക്കി , മനസ്സിലായില്ല എന്ന ഭാവത്തില്‍ .

അപ്പോള്‍ അവന്‍ ചിരിച്ചു കൊണ്ട് പറയുന്നു : ആ കൊണം കിട്ടണം ന്നുണ്ടെങ്കില്‍ ഈ നാട്ടിലെ മനുസമ്മാരെ അറുത്തു തിന്നാല്‍ മതി .
കൊട്ടക്കണക്കിനു എല അല്ലെ അവര് തിന്ന്‍ണത്

അപ്പോഴാണ്‌ ഞങ്ങള്‍ക്ക് ബള്‍ബ് കത്തിയത് !!!

പിന്നെ ഒരു കൂട്ടച്ചിരി യാണ് മുഴങ്ങിയത് .

OO

ഒരു ക്രൂരമായ ഫലിതം ആണ് സിദ്ധീഖ് പറഞ്ഞത് എങ്കിലും അതില്‍ ഒരു സത്യമുണ്ട് . നമ്മുടെ നാട്ടിലേക്കാള്‍ ഇവിടുത്തുകാര്‍ ഭക്ഷണത്തോടൊപ്പം ഇലകള്‍ ഒരു പാട് കഴിക്കുന്നുണ്ട് . അതും പച്ചയ്ക്കാണ് തിന്നുക

നമ്മുടെ നാട്ടില്‍ മുരിങ്ങയോ ചീരയോ മത്തന്റെ ഇലയോ ഒക്കെ കറി വെച്ച് വേവിച്ചു കഴിക്കും എന്നല്ലാതെ പച്ചയ്ക്ക് തിന്നുന്നത് കുറവാണ്

ഇവിടെ പച്ചക്കറി വണ്ടികളോടൊപ്പം ഇലകളുടെ മാത്രം വണ്ടികളും യഥേഷ്ടം കാണാം . പല ആകൃതിയിലും രൂപത്തിലും ഉള്ള ഇലകള്‍ . എനിക്കൊന്നും പേരറിയാത്ത , രുചി അറിയാത്ത ഒരു പാട് തരം ഇലകള്‍ .
പച്ചക്കറി വണ്ടിക്കാരെ പോലെ ഇല വില്‍ക്കുന്ന വണ്ടിക്കാര്‍ക്കും നല്ല കച്ചവടമാണ് . കൂടുതലും സ്വദേശികളാണ്‌ വാങ്ങുക .

ഇവരുടെ ഭക്ഷണത്തില്‍ ഇറച്ചിക്ക് നല്ല സ്ഥാനം ഉണ്ട് .
അത് പോലെ ഇലകള്‍ക്കും .

ഓരോ ഇലയും ഒരു പാട് ഔഷധ ഗുണങ്ങളുള്ളവയാണ് എന്ന് ഇവര്‍ സാക്ഷ്യപ്പെടുത്തുന്നു .

പ്രഷര്‍ , ഷുഗര്‍ , കൊളസ്ട്രോള്‍ , തുടങ്ങിയ , വന്നാല്‍ പിന്നെ 'മയ്യിത്ത് ആവും വരെ ഒപ്പം ഉണ്ടാകുന്ന 'രോഗങ്ങളെ നിയന്ത്രിക്കാന്‍ ഇത്തരം ഇലകള്‍ ബെസ്റ്റ് ആണുപോലും .
വിലയും തുച്ചം ഗുണവും മെച്ചം !!

ചുരുക്കി പറഞ്ഞാല്‍ 'നിങ്ങള്‍ക്കും ആവാം കോടീശ്വരന്‍ 'എന്ന് പറഞ്ഞ പോലെ ഒന്ന് മനസ്സ് വെച്ചാല്‍ 'നമുക്കും ആവാം സഞ്ചരിക്കുന്ന കോട്ടക്കല്‍ ആര്യവൈദ്യ ശാല

ഇതിനു വേണ്ടി ജീവിക്കുന്നവരും ജീവിക്കാന്‍ വേണ്ടി ഇത് ഉപയോഗിക്കുന്നവരും ഉണ്ട് :


ഇതിനു വേണ്ടി ജീവിക്കുന്നവരും ജീവിക്കാന്‍ വേണ്ടി ഇത് ഉപയോഗിക്കുന്നവരും ഉണ്ട് : ആഹാരം

ഇടയ്ക്കിടെ ഇത് കിട്ടണം : പലഹാരം

ഏതു കാര്യത്തിനുമുണ്ട് : പരിഹാരം
ഏതു എഴുത്തുകാരന്റെയും ഒരു സ്വപ്നം : സമാഹാരം
ദുഷ്ട മനസ്സുകള്‍ക്കെ ഇത് സാധിക്കൂ : സംഹാരം
ഒരു മനുഷ്യന് മറ്റൊരു മനുഷ്യന് വേണ്ടി ചെയ്യാവുന്ന നല്ല കാര്യം : ഉപകാരം


നന്നേ ചെറിയത് ആണെങ്കിലും ഇത് കിട്ടുമ്പോള്‍ എല്ലാവര്‍ക്കും ഉണ്ടാകും സന്തോഷം : ഉപഹാരം

അണിയിക്കുന്നവനും സ്വീകരിക്കുന്നവനും ആഹ്ലാദം : ഹാരം
ഒരാള്‍ക്കും ഇഷ്ടമല്ല ഈ സ്വഭാവം : അഹങ്കാരം
മുസ്ലിമിന് ഇഷ്ടം : നിസ്ക്കാരം
ഹിന്ദുവിന്റെ ഇഷ്ടം : ഓം കാരം
ക്രിസ്ത്യനു ഇഷ്ടം : കുമ്പസാരം
ദുഷ്ടന് ഇഷ്ടം : ഹുങ്കാരം
ഇതൊക്കെ ക്ഷമയോടെ വായിച്ച നിങ്ങള്ക്ക് എന്റെ : നമസ്ക്കാരം

'ഡ്രൈ ഡേ '


ആഴ്ചയില്‍
ഏഴു ദിവസവും
പ്രവാസികള്‍ക്ക് പൊതുവേ
'ഡ്രൈ ഡേ 'ആണ് .


ആകെ ഒരു 'കൂള്‍ ഡേ ' ഉള്ളത്
'ഫ്രൈഡേ ' മാത്രം !

അന്ന് 'ഫ്രൈ' യുടെയും
'ഫ്രീ'യുടെയും 'ഡേ' ആണെന്ന് മാത്രമല്ല
'ഹോളി ഡേ'യും
വിശുദ്ധ ദിനമായ 'ഹോളി' ഡേ'യും ആണ് .


ചിര്‍ക്കൊക്കെ
'ആക്രമിച്ചു'കേറിയ 'വെള്ളക്കാരെ'
'ആഫ്രിക്കക്കാ'രാക്കുന്ന
'ഡൈ'യുടെ 'ഡേ' യും

ചുരുക്കത്തില്‍
ഫ്രൈ ഡേ ഈസ് ഫുള്ളി ഫ്രീ ഡേ ആന്റ് ഹാപ്പി ഡേ

OO

'വെള്ളി' യാഴ്ചേ നീ 'വെള്ളി' ആഴ്ചയല്ല
'സ്വര്‍ണ്ണ 'ആഴ്ചയാണ്

ക്ലിക്ക്


ഇ  ലോകം ഇതില്‍ തുടങ്ങുന്നു : ക്ലിക്ക്

കൊടുക്കാന്‍ എല്ലാവര്‍ക്കും മടിയാണ് .
കിട്ടാന്‍ എല്ലാവര്‍ക്കും പൂതിയുമാണ് : ലൈക്‌


ഇ - ലോകത്തെ ഇബ് ലീസ് : ഫേക്ക്

ഇത് അവിടെ ഹൃദയത്തെയും
ഇവിടെ സൌഹൃദത്തെയും തകര്‍ക്കും : ബ്ലോക്ക്

പുറമേ ഉണ്ടായാലും അകമേ ഉണ്ടാവരുത് : ബ്ലാക്ക്

കൌമാരക്കാരന്റെ കാലന്‍ : ബൈക്ക്

ഏതു പ്രായക്കാര്‍ക്കും ഇഷ്ടമാണ് : ജോക്ക്

ആ പേര് പോലും നമ്മെ ബാല്യത്തിലേക്ക് കൂട്ടിക്കൊണ്ടു പോകും : ചോക്ക്

ട്രീറ്റ് മെന്റാണ് ചിലപ്പോള്‍
ഒരു ട്രീറ്റ് മെന്റിനും രക്ഷിക്കാനാവില്ല മറ്റു ചിലപ്പോള്‍ : ഷോക്ക്

എന്തൊരു ചന്തമാണ് കാണാന്‍ : പീകോക്ക്

മാസത്തില്‍ നാലു വട്ടം വരും ,
ആരുടെ അടുത്തു നിന്നെങ്കിലും ഒന്ന് കിട്ടിയാല്‍ ഹൌ പറയണ്ട : വീക്ക്

ഏറെ സൂക്ഷിച്ചു ഉപയോഗിക്കേണ്ടത് : വാക്ക്
കണ്ണില്‍ നിന്നും മനസ്സിലേക്കുള്ള പാലം : നോക്ക്
ജീവിതത്തില്‍ എപ്പോഴും വേണ്ട ഗുണം : ഊക്ക്
ഇതിനു അടിമപ്പെട്ടാല്‍ അവന്റെ കാര്യം പോക്ക് : കിക്ക് !!!

വട്ട്


സൌദികള്‍ക്കുണ്ട്
തലയ്ക്കു മീതെ
ഒരു വട്ട്

എന്റെ ചങ്ങാതി
മജീദ്‌
ചോറിന് വേണ്ടിയാണ്
പിടിക്കുന്നത്‌
വട്ട്


എന്റെ റൂം മേറ്റായിരുന്ന
സൈതാലിക്കാക്കും
ഉണ്ടായിരുന്നു വട്ട്
എന്തിനും ഏതിനും ചൂടാകുന്ന അയാളെക്കുറിച്ച്
'സഹമുറി'യന്‍മാര്‍ പറയും :
ആ കാക്കാക്ക്‌ വട്ടാണ്.
മുഴുത്ത വട്ട് !

പിന്നെയാണ് 'ഉസ്താദ് ഹോട്ടലി'ലെ
അമ്മായിക്ക് വട്ടായത്
ഹിറ്റായത് !!

എനിക്കും ഉണ്ടായിരുന്നു
കുട്ടിക്കാലത്ത്
വട്ട്
ഒരു വട്ടം കൂടി വീണ്ടും
ഉരുട്ടാന്‍ കൊതിക്കുന്ന
വട്ട് !!!

വട്ടുകളില്‍
അന്നും ഇന്നും
എനിക്കേറെ ഇഷ്ടപ്പെട്ട
വട്ടാണ്
ആ വട്ട് !!!

എല്ലാ വട്ടും സഹിക്കാം
പക്ഷേ,
എന്റെ കൂടെ പഠിച്ച ഗോപാലന്റെ വട്ടാണ്
എന്നെ ഞെട്ടിക്കുന്ന ഏക വട്ട്‌
അവന്
തലയ്ക്കാണ്
വട്ട് !

വട്ടുകള്‍ പലവിധം
ഞെട്ടിപ്പിക്കുന്ന വട്ടും
ഇഷ്ടപ്പെട്ട വട്ടും
ഒരു വിധം !!



ഈ എഴുതിയതും
ഒരു വട്ട് തന്നെ
നട്ടുച്ച വട്ട് !!!

വാക്കുകളും മക്കളും


വാക്കുകളും മക്കളും ഒരു പോലെയാണ് പല കാര്യത്തിലും .

ഓമനിക്കും തോറും രണ്ടും നമ്മുടെ ഹൃദയത്തോട് ചേര്‍ന്ന് നില്‍ക്കും . പിന്നെയും പിന്നെയും നമ്മുടെ തലോടലിനായി കാക്കും . മക്കളെ ഓമനിക്കും പോലെ വാക്കുകളെയും ഓമനിക്കാന്‍ പറ്റും .
മക്കളെ എത്ര നാം ഇഷ്ടപ്പെടുന്നുവോ അവര്‍ അതിലേറെ നമ്മെയും ഇഷ്ടപ്പെടും . നമുക്ക് കീഴ്പ്പെടും . അനുസരിക്കും .


വാക്കുകളും അങ്ങനെ തന്നെ . അടുക്കും തോറും കൂടുതല്‍ അടുക്കും . ഓമനിക്കും തോറും നമുക്ക് കീഴ്പ്പെട്ടു അനുസരിച്ച് നമ്മുടെ ദാസന്മാരായി മാറും

നാം എന്താണോ അതാണ്‌ നമ്മുടെ മക്കള്‍ അത് പോലെ
നാം എന്താണോ അതാണ്‌ നമ്മുടെ വാക്കുകള്‍

നമ്മുടെ മക്കളെ മറ്റുള്ള മക്കളെക്കാള്‍ നാം ഇഷ്ടപ്പെടുന്നു
നമ്മുടെ വാക്കുകളെയും ഇങ്ങനെ തന്നെ

നമ്മുടെ മക്കളുടെ വൈരൂപ്യം നമുക്ക് കാണാന്‍ കഴിയില്ല
മറ്റൊരാളുടെ കണ്ണിലൂടെ നോക്കുമ്പോള്‍ മാത്രമാണ് അത് തിരിച്ചറിയുക . വാക്കുകളും അതേ പോലെ .

മക്കള്‍ നന്നായാല്‍ അത് രക്ഷിതാക്കള്‍ക്ക് വലിയ അഭിമാനം ആണ് . അവര്‍ എവിടെ എത്തിയാലും അവര്‍ ഉയരുന്നതിന് അനുസരിച്ച് അച്ഛനും അമ്മയും ഉയരും . അഭിമാനമാകും മക്കള്‍ . അവര്‍ ചീത്ത ആയാലും ഇത് തന്നെ സ്ഥിതി .
അത് നമുക്കും ചീത്തപ്പേരുണ്ടാക്കും

വാക്കുകളുടെ കാര്യവും ഇങ്ങനെ തന്നെ .

നല്ല മക്കളെ നന്നായി വളര്‍ത്തി വലുതാക്കി നാടിനും വീടിനും സമൂഹത്തിനും ഉപകരിക്കുന്ന രീതിയില്‍ മാറ്റി എടുത്താല്‍
അതാവും ഒരു അച്ഛന്റെയും മകന്റെയും ഏറ്റവും വലിയ സംതൃപ്തി . വാക്കുകളുടെ കാര്യവും ഇത് തന്നെ .

വാക്കുകള്‍ ആയാലും മക്കള്‍ ആയാലും സമൂഹത്തിനു ഉപകരിക്കുമ്പോഴാണ് അവ സാര്‍ ത്ഥകമാവുന്നത് .

നല്ല മക്കള്‍ ഒരിക്കലും അച്ഛനെയും അമ്മയെയും വേദനിപ്പിക്കില്ല . നല്ല വാക്കുകളും ഒരിക്കലും നമ്മെ വേദനിപ്പിക്കില്ല . മറ്റുള്ളവരെയും .

വൃത്തി കെട്ട മക്കളാണ് ഒരാളുടെ ഏറ്റവും വലിയ ദുര്യോഗം
വൃത്തി കെട്ട വാക്കുകളാണ് ഒരാളുടെ ഏറ്റവും വലിയ ശാപം

മക്കളെ നന്നായി വളര്‍ത്തുക അല്ലെങ്കില്‍ അവര്‍ ഒരിക്കല്‍ നമുക്കെതിരെ തിരിയും .
വാക്കുകളും നന്നായി ഉപയോഗിക്കുക അല്ലെങ്കില്‍ അവ നമ്മെ ഒരിക്കല്‍ തിരിഞ്ഞു കൊത്തും

നല്ല വാക്കും നല്ല നോക്കും നല്ല തോക്കിനേക്കാള്‍ നല്ലത്
മക്കള്‍ നന്നായാല്‍ പൂക്കള്‍ അല്ലെങ്കിലോ ...... ?

എന്റെ മക്കളാണ് എന്റെ യശസ്സ്
എന്റെ വാക്കുകളാണ് എന്റെ മനസ്സ്
എന്റെ മക്കളാണ് എന്റെ ശക്തി
എന്റെ വാക്കുകളിലാണ് എന്റെ കീര്‍ത്തി
മക്കള്‍ നന്നായാല്‍ വീട് 'വൃദ്ധി' സദനം
ഇല്ലെങ്കില്‍ 'വൃദ്ധ സദനം' തന്നെ ശരണം !!

വാക്കുകള്‍ നന്നെങ്കില്‍ നമ്മുടെ മനസ്സ് തന്നെ 'വൃദ്ധി' സദനം
വൃത്തി കെട്ടതാണെങ്കിലോ അത് തന്നെയാണ് ഏറ്റവും 'മലിന സ്ഥലം'

'വാക്കുകള്‍ തീര്‍ക്കും മുറിവിന്നീര്‍ച്ച
വാളിന്റെ വക്കിനേ ക്കാളുണ്ട്‌ മൂര്‍ ച്ച
ആരെയും നോവിക്കുകില്ലെന്നു നേര്‍ ച്ച
നേ ര്‍ന്നവര്‍ക്കാണെന്നും മന:സുഖം തീര്‍ച്ച '

ഈ ലോക ജീവിതത്തിലെ നമ്മുടെ അലങ്കാരങ്ങളാണ് മക്കള്‍
നമ്മുടെ വാക്കുകളും നമുക്ക് അലങ്കാരമാകട്ടെ !!!


ഉടുപ്പില്ലാത്തവരേക്കാള്‍ ഇന്നുള്ളത് ഉളുപ്പില്ലാത്തവരാണ് !!!


ഉടുപ്പില്ലാത്തവരേക്കാള്‍
ഇന്നുള്ളത്
ഉളുപ്പില്ലാത്തവരാണ് !!!

O


അവന്റെ ഹരം വിസ്ക്കി
എന്റെ ഹരം 'ദസ്തയോവിസ്ക്കി' !!

O

വായിക്കാനാളില്ല
വായ്നോക്കാനാളുണ്ട് !!!

O

വാ ' തുറന്നാല്‍ അറിയാം ഒരാളുടെ സംസ്ക്കാരം
'വാളി'ല്‍ പോയാലറിയാം ഒരാളുടെ സ്വഭാവം

O

കൈവല്യം എത്ര സുന്ദരം
വൈകല്യം എത്ര ദുസ്സഹം

O

വൈവിധ്യം എന്തോരിഷ്ടമാണ്
വൈധവ്യം എന്തൊരു കഷ്ടമാണ്

O

ഇഷ്ടപ്പെടുവാന്‍
ആരുമില്ലേല്‍
കഷ്ട പ്പെടുവാന്‍ പിന്നെ എന്ത് വേണം ?

O

ചിലര്‍ തുറന്നെഴുതും
ചിലര്‍ 'തുരന്ന്' എഴുതും
ചിലര്‍ പരന്നു എഴുതും
ചിലര്‍ പടര്‍ന്നു എഴുതും
ചിലര്‍ കവര്‍ന്ന് എഴുതും
ചിലര്‍ മാനം കവര്‍ന്നു എഴുതും
ചിലര്‍ മനം കവര്‍ന്നും എഴുതും
എഴുത്തുകള്‍ മനം കവരുന്നവ ആവട്ടെ
മാനം കവരുന്നവ ആവാതിരിക്കട്ടെ

ആദ്യം എന്നോട്
പിന്നെ മാത്രം നിന്നോട്

O

ആസ്വദിച്ച് എഴുതുക
ആസ്വദിച്ചു വായിക്കുക
ആസ്വദിച്ചു ഭക്ഷണം കഴിക്കുക
ആസ്വദിച്ചു ജോലി ചെയ്യുക
പച്ച വെള്ളം കുടിക്കുന്നത് പോലും ആസ്വദിച്ചു ആവുക
ആസ്വദിക്കാനുള്ള മനസ്സുണ്ടോ
നടന്നു പോകുന്ന വഴിയില്‍ കാണുന്ന
കേവലം ഒരു പുഴുവിന് പോലും
നല്ല അഴക്‌ കാണും !!!

O

മഴയില്‍
അഴുകി വഴുതും
വഴിയിലൂടിഴയും
പുഴുവിനും
വഴിയുമഴക്

പുഴു ഇഴയുന്നു
പുഴ ഒഴുകുന്നു
മഴ പെയ്യുന്നു
മഴു കൊയ്യുന്നു

OO


ഒന്ന് മണക്കാനും ഒരുമ്മ കൊടുക്കാനും പറ്റിയല്ലോ ...!!!


സോപ്പ് തീര്‍ന്നിട്ട് രണ്ടു ദിവസമായി .
എന്നും വാങ്ങണം വാങ്ങണം എന്ന് കരുതും .
മറക്കും . കുളി മുറിയില്‍ കേറിയാലെ ഓര്‍മ്മ വരൂ .

ഒടുവില്‍ ഇന്നലെ വാങ്ങി കൊണ്ട് വന്നു .
മൈസൂര്‍ സാന്റല്‍ . ഏറ്റവും വലുത് തന്നെ വാങ്ങി .
എന്നും വാങ്ങേണ്ടല്ലോ ..


ഇന്ന് രാവിലെ മേലാകെ വെള്ളം പാര്‍ന്നു ഒരു മൂളിപ്പാട്ടും പാടി മെല്ലെ സോപ്പിന്റെ സീല്‍ പൊട്ടിച്ചു .
അവള്‍ക്കു വേദനിക്കാതെ , നഖം കൊണ്ട് പോറലേല്‍ക്കാതെ ശ്രദ്ധിച്ചു സൂക്ഷിച്ചു അവളെ പൊതിഞ്ഞു കിടന്ന നേര്‍ത്ത പ്ലാസ്റ്റിക് ആവരണം എടുത്തു മാറ്റി .

എന്നിട്ട് , അവള്‍ക്കു ഒരു ഉമ്മ കൊടുത്തു .
കൊതിപ്പിക്കുന്ന മണം മൂക്കിലേക്ക് വലിച്ചു കേറ്റി

ബിസ്മി ചൊല്ലി തേച്ചു തുടങ്ങിയതെ ഉള്ളൂ .
പ്ലും .
കക്കൂസിലേക്ക് .

ഞാന്‍ അവളെ തന്നെ നോക്കി കുറെ നേരം നിന്നു .

അവള്‍ എന്നെയും ദയനീയമായി നോക്കി .
ഒരു വട്ടമെങ്കിലും ഉപയോഗിച്ചിരുന്നു എങ്കില്‍ സങ്കടം ഇല്ലായിരുന്നു

എന്നാലും ഒന്ന് മണക്കാനും ഒരുമ്മ കൊടുക്കാനും
പറ്റിയല്ലോ . ഭാഗ്യം





എത്ര കിട്ടിയാലും മതിയാവാത്തത് :


എത്ര കിട്ടിയാലും മതിയാവാത്തത് :
പണം

എത്ര ഉണ്ടായാലും പിന്നെയും ഉണ്ടാവേണ്ടത് :
ഗുണം


ആണിന് ഏറെ ഇഷ്ടം :
ഭരണം

പെണ്ണിന് ഏറെ കൌതുകം :
ആഭരണം

എല്ലാവര്‍ക്കും ഏറെ ഇഷ്ടം :
ഭക്ഷണം

ആര്‍ക്കും ഇഷ്ടമില്ലാത്തത് :
ശിക്ഷണം

എല്ലാവരും ആസ്വദിച്ചു പറയുന്നത് :
പരദൂഷണം

വരും എന്ന് ഉറപ്പാണ് .
പക്ഷേ വരുന്നത് ആര്‍ക്കും ഇഷ്ടമല്ല :
മരണം

OO

അത് നന്നായാല്‍ മറ്റെല്ലാം നന്നായി :
മനം

അത് ഉണ്ടായാല്‍ പരാജയം ഉറപ്പ് :
തലക്കനം

വന്നു പോകാന്‍ എളുപ്പം :
ദിനം

വന്നാല്‍ പോകാന്‍ പ്രയാസം :
ദീനം

അത് കിട്ടാന്‍ മനുഷ്യന്‍ എന്തും ചെയ്യും :
ധനം

കൊടുക്കുന്നവനും
കിട്ടുന്നവനും ഏറെ സന്തോഷം നല്‍കുന്നത് :
ദാനം

ഏറെ വിസ്മയിപ്പിക്കുന്ന ഒരു അദ്ഭുതം :
വാനം

ആരെയും ലയിപ്പിക്കുന്നത് :
ഗാനം

മനുഷ്യന് മാത്രം കഴിയുന്നത്‌ :
മനനം

എപ്പോഴും മിനുക്കാന്‍ ഇഷ്ടപ്പെടുന്നത് :
വദനം

ആര്‍ക്കും ഇഷ്ടമല്ലാത്ത വികാരം :
കദനം

ആരെയും വിഷമിക്കുന്ന അവസ്ഥ :
പതനം

ഈ ലോകത്തെ ഏറ്റവും വലിയ രസം :
ലയനം

മനുഷ്യന് ഒഴിച്ച് കൂടാനാവാത്ത സംഗതി :
അയനം

ആരും ഇഷ്ടപ്പെടുന്ന ഇടം :
സദനം

പ്രായം കൂടുന്തോറും ഇന്നത്തെ ഏതൊരു
മനുഷ്യന്റെയും പേടി സ്വപ്നം :
വൃദ്ധ സദനം

OO


L

അക്ഷരങ്ങള്‍ ഒരു വെളിച്ചം അല്ലെ മാഷേ .. !!!


ബുദ്ധി മാന്ദ്യം ബാധിച്ച രണ്ടു കുട്ടികളെ അവര്‍ക്കായുള്ള സ്കൂളില്‍ കൊണ്ട് ചെന്നാക്കലും തിരിച്ചു കൊണ്ട് വരലും ആയിരുന്നു രതീഷിന് ജോലി . ഒരു ഹാജിയാരുടെ രണ്ടു മക്കളായിരുന്നു അവര്‍ .

പതിനാറും പതിനെട്ടും വയസ്സ് പ്രായം ഉള്ള ആ കുട്ടികള്‍ക്ക് ഒരു മൂന്നു വയസ്സുകാരന്റെ ബുദ്ധി പോലും ഇല്ലായിരുന്നു . ഹാജി വലിയ പണക്കാരനായിരുന്നു . അവിടുത്തെ ഒരു വീട്ടു ഡ്രൈവര്‍ കൂടി യായി ജോലി നോക്കുകയായിരുന്നു രതീഷ്‌ .

ഒരു ദിവസം . കോഴിക്കോട്ടേക്ക് തുണിത്തരങ്ങള്‍ എടുക്കാന്‍ ഹാജിയാരും കുടുംബവും പുറപ്പെട്ടു . ഡ്രൈവര്‍ ആയി രതീഷും . സ്ഥലത്തെത്തി .
തുണിക്കടയുടെ മുമ്പില്‍ അവരെ ഇറക്കി വണ്ടി പാര്‍ക്ക് ചെയ്യാന്‍ പറ്റിയ സ്ഥലം നോക്കി ചെല്ലുമ്പോള്‍ ഒരു ഗ്രൌണ്ടിനു സമീപം കുറെ ആളുകള്‍ തടിച്ചു കൂടി നില്‍ക്കുന്നു .

രതീഷ്‌ വണ്ടി പാര്‍ക്ക്‌ ചെയ്തു അവിടെ എന്താണ് നടക്കുന്നത് എന്നറിയാന്‍ അങ്ങോട്ട്‌ ചെന്നു . ആദ്യം കണ്ട ഒരാളോട് എന്താണ് ഇവിടെ നടക്കുന്നത് എന്ന് ചോദിച്ചു .

അവന്‍ പറഞ്ഞു : ഗള്‍ഫിലേക്ക് ജോലിക്കാരെ റിക്രൂട്ട് ചെയ്യുന്ന ഒരു പ്രാഥമിക ഇന്റര്‍വ്യൂ ആണ് . ഡ്രൈവിംഗ് അറിയുന്ന ആര്‍ക്കും പങ്കെടുക്കാം . വിജയിച്ചാല്‍ ഗള്‍ഫിലേക്ക് പോകാം . ഒരു പത്തു രൂപ അടച്ച് ഫോം ഫില്‍ അപ് ചെയ്തു ഡ്രൈവിംഗ് ടെസ്റ്റ്‌ പാസ്സാകണം .

ഒരു തമാശയ്ക്ക് രതീഷിനും വെറുതെ ഒന്ന് പങ്കെടുത്താലോ എന്ന് തോന്നി . വെറും പത്തു രൂപയല്ലേ ഉള്ളൂ . പിന്നെ വണ്ടി കൊണ്ട് എന്ത് കളിയും കളിക്കാന്‍ അറിയുകയും ചെയ്യും .

ഫോം ഫില്‍ അപ്പ്‌ ചെയ്തു . പുഷ്പം പോലെ വണ്ടി ഓടിച്ചു കാണിച്ചു . തിരിച്ചു പോന്നു .

ഒരു ദിവസം രതീഷിന്റെ മൊബൈലിലേക്ക് ഒരു ഫോണ്‍ കോള്‍ . ഹലോ മിസ്റ്റര്‍ രതീഷ്‌ അല്ലെ ?

ആരോ കളിയാക്കാനായി വിളിക്കുകയാവും എന്ന് കരുതി , 'അതെ ആരാണാവോ അപ്പുറത്തെ മിസ്റ്റര്‍' എന്ന് തിരിച്ചു ചോദിച്ചു .

അപ്പോള്‍ മാത്രമാണ് മുമ്പ് നടന്ന 'പത്തു രൂപ ' ടെസ്റ്റ്‌ ഓര്‍ത്തത് .
ട്രാവല്‍സില്‍ നിന്നുമാണ് വിളിക്കുന്നത്‌ . ഉടന്‍ പാസ് പോര്‍ട്ടുമായി ഇവിടെ എത്തണം . ഒരു ഇന്റര്‍വ്യൂ ഉണ്ട് .

പിറ്റേന്ന് , എന്നാല്‍ അതും ഒന്ന് അറ്റന്റ് ചെയ്യാം എന്ന് കരുതി പോയി . ഇന്റര്‍വ്യൂ വില്‍
പങ്കെടുത്തു . ചോദിച്ച ചെറിയ ചില ചോദ്യങ്ങള്‍ക്ക് ഉത്തരം പറഞ്ഞു . ഉടന്‍ തന്നെ മെഡിക്കല്‍ എടുക്കാന്‍ ആവശ്യപ്പെട്ടു .

കളി കാര്യമായി എന്ന് അപ്പോഴാണ്‌ രതീഷിനു തോന്നിയത് . പിറ്റേന്ന് തന്നെ മെഡിക്കല്‍ എടുത്തു വീട്ടില്‍ ചെല്ലുമ്പോള്‍ ഇനി വീട്ടുകാരെ ഇക്കാര്യം അറിയിക്കാതിരിക്കാന്‍ പറ്റില്ല എന്ന് തോന്നി .

അമ്മയോട് ആദ്യം പറഞ്ഞു : അമ്മയ്ക്ക് അത് വലിയ ഷോക്ക് ആയി . ഉടനെ എല്ലാവരെയും അറിയിച്ചു . ആര്‍ക്കും സമ്മതം ഇല്ല .
കാരണം ഒന്നേ ഒന്ന് !!
പോകുന്നത് സൌദിയിലേക്കാണ് !
'സൗദി ആണ് രാജ്യം , ശരീ അത്താണ് കോടതി .. '

വേറെ എവിടേക്ക് പോയാലും അങ്ങോട്ട്‌ പോകേണ്ട .
പക്ഷെ രതീഷിനു ഒരു കുലുക്കവും ഉണ്ടായില്ല .
കുടുംബത്തിന്റെ വിയോജിപ്പ് കണക്കിലെടുക്കാതെ രതീഷ്‌
ചുട്ടു പൊള്ളുന്ന ഒരു രാത്രിയുടെ ഏതോ ഒരു യാമത്തില്‍ ജിദ്ദയില്‍ വന്നിറങ്ങി ..

O O

ഇന്നലെ രാത്രി ഒരാള്‍ വന്നു എന്നോട് ചോദിച്ചു :
മാഷെ നിങ്ങളുടെ ചങ്ങാതിക്കൂട്ടത്തില്‍ എന്നെയും കൂട്ടാമോ ?
ഞാന്‍ പറഞ്ഞു : ക്ഷമിക്കണം , നിലവില്‍ അയ്യായിരം
തികഞ്ഞിരിക്കുന്നു . ഇനി ആരെയെങ്കിലും ഒഴിവാക്കിയാലേ മറ്റൊരാളെ എടുക്കാന്‍ പറ്റൂ .

ഓകെ . ഞാന്‍ ഫോളോവറായി തുടരാം ..
അപ്പോഴാണ്‌ ഞാന്‍ അദ്ദേഹത്തിന്‍റെ വാളില്‍ ഒന്ന് ചെന്ന് നോക്കിയത് . കൂടുതലും അക്ഷരങ്ങളാണ് . കൊച്ചു കൊച്ചു ആശയങ്ങളാണ് പോസ്റ്റുകളിലെ വിഷയം എങ്കിലും ചെളിയുടെ ഒരു ലാഞ്ചന പോലും എവിടെയും കാണുന്നില്ല .

കൂടെ കൂട്ടിയ വ്യക്തികളും ഒക്കെ നന്നായി എഴുതുന്നവര്‍ തന്നെ . കുറച്ചൊക്കെ എഴുതുകയും നന്നായി വായിക്കുകയും ചെയ്യുന്ന ആളാണ്‌ കക്ഷി എന്ന് ബോധ്യമായി . ഞാന്‍ പറഞ്ഞു .

ഒന്ന് വെയ്റ്റ് ചെയ്യണേ . 'മരിച്ചു കിടക്കുന്ന ' ആരെങ്കിലും ഉണ്ടോ എന്ന് നോക്കട്ടെ '
അതിനു കിട്ടിയ മറുപടി ഇതായിരുന്നു 'ഇന്നാ ലില്ലാഹി ...''
ആ മറുപടി വല്ലാത്ത കൌതുകത്തോടെ ആണ് വായിച്ചത് !!

എങ്ങനെ എങ്കിലും അദ്ദേഹത്തെ കൂടെ കൂട്ടണം എന്ന് കരുതി
ഫ്രണ്ട് ലിസ്റ്റ് പരതിയപ്പോള്‍ ഒരു ഫ്രണ്ട് നെ കിട്ടി . പേരില്ല . ഒരു സ്ഥാപനത്തിന്റെ പേരിലാണ് പ്രൊഫൈല്‍ . രണ്ടായിരത്തി പത്തില്‍ ഒപ്പം കൂടിയതാണ് .

'അയാള്‍ക്ക് ' ടി സി കൊടുത്ത് പറഞ്ഞയച്ചു . ഇദ്ദേഹത്തെ ചേര്‍ത്തു . പിന്നെ വാളില്‍ ചെന്ന് വിശദമായി 'പരിശോധിച്ചു '

വടകരക്കാരന്‍ . ജിദ്ദയില്‍ താമസിക്കുന്നു . ഒരു കമ്പനിയിലെ സെയില്‍സ് മാന്‍ ആയി വര്‍ക്ക് ചെയ്യുന്നു . ഒന്ന് പരിചയപ്പെടണം എന്ന് മനസ്സ് പറഞ്ഞു :
ഫോണ്‍ നമ്പര്‍ ചോദിച്ചു . തന്നു . സംസാരിച്ചു .

മുകളില്‍ പറഞ്ഞ 'കഥ' ; യിലെ കഥാപാത്രം ആണ് രതീഷ്‌ !!!
എട്ടു വര്‍ഷത്തോളമായി സൌദിയില്‍ . ഒരു പാട് സംസാരിച്ചു .

ഒടുവില്‍ ഞാന്‍ ചോദിച്ചു : ഇവിടെ ഞങ്ങളെ പോലെയുള്ള ആളുകള്‍ക്ക് ജീവിക്കാന്‍ വലിയ വിഷമങ്ങളൊന്നും തന്നെ ഇല്ല . എന്നാല്‍ നിങ്ങളെ പോലെയുള്ള മറ്റൊരു മതാനുയായി കള്‍ക്ക് എന്തെങ്കിലും വിഷമം ഉണ്ടായിട്ടുണ്ടോ ഇവിടെയുള്ള ജീവിതത്തില്‍ ?

വീട്ടില്‍ നിന്ന് പോരുമ്പോള്‍ കുടുംബത്തിന്റെ ആശങ്കയും ആധിയും ശരിയായിരുന്നു എന്ന് എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ ?

സത്യത്തില്‍ അതൊന്നു അറിയാന്‍ മന :പൂര്‍വ്വം തന്നെ ആയിരുന്നു ആ ചോദ്യം .
അദ്ദേഹം പറഞ്ഞു : സൗദി മൊത്തം കറങ്ങി നജ്രാന്‍ ബോര്‍ഡര്‍ വരെ പലപ്പോഴും ഞാന്‍ യാത്ര ചെയ്തിട്ടുണ്ട് . സൌദിയില്‍ ഞാന്‍ പോകാത്ത സ്ഥലം ഇല്ല .
എനിക്ക് ഇത് വരെ ഒരു വിഷമവും എവിടെ നിന്നും ഉണ്ടായിട്ടില്ല .

അപ്പോള്‍ ഞാന്‍ ചോദിച്ചു : ഒരൊറ്റ സംഭവം പോലും ഉണ്ടായിട്ടില്ലേ ?
അപ്പോള്‍ അദ്ദേഹം പറഞ്ഞു : ഒരൊറ്റ സംഭവം ഉണ്ടായിട്ടുണ്ട് : അതെന്തായിരുന്നു ?

അദ്ദേഹം പറഞ്ഞു . ഞാനൊരിക്കല്‍ ഒരു ചായ കുടിക്കാന്‍ വേണ്ടി ഒരിടത്ത് വണ്ടി സൈഡ് ആക്കി . ഇറങ്ങി . ഉടന്‍ നല്ല വസ്ത്രം ധരിച്ച ഒരു പയ്യന്‍ വന്നു 'അസ്സലാമു അലൈകും ' എന്ന് പറഞ്ഞു .

ഉടന്‍ അവന് എന്റെ നട്ടെല്ലിന് ഒരു കുത്ത് കുത്തി '
എനിക്ക് നന്നേ വേദനിച്ചു . ഞാന്‍ അമ്മോ എന്ന് വിളിച്ചു
അവന്‍ ചിരിച്ചു കൊണ്ട് ഓടിപ്പോയി .
അവന്‍ ബുദ്ധിക്കു സ്ഥിരതയില്ലാത്ത ഒരു കുട്ടി ആയിരുന്നു എന്ന് തോന്നുന്നു ..
അത്രേ ഉണ്ടായിട്ടുള്ളൂ .. പിന്നെ ഇത് വരെ ഒരു പ്രശ്നവും ഉണ്ടായിട്ടില്ല .

എന്റെ വണ്ടിയില്‍ എ പ്പോഴും ഒരു ബുക്ക് ഉണ്ടാകും . ഒഴിവു കിട്ടുമ്പോള്‍ ഒക്കെ ഞാനത് എടുത്തു വായിക്കും . ഏതാ ആ ബുക്ക് ?

അതൊരു സുഹൃത്തിനോട്‌ ആവശ്യപ്പെട്ടിട്ട് തന്നതാ .
ഒരു പരിഭാഷ യാണ് .
ബുക്കിന്റെ പേര് പറഞ്ഞില്ല '
ഖുര്‍ആന്‍ പരിഭാഷ ' അതെന്തിനാ കൂടെ കൊണ്ട് നടക്കുന്നത് ?
അക്ഷരങ്ങള്‍ ഒരു വെളിച്ചം അല്ലെ മാഷേ .. !!!

OO

നാം കേള്‍ക്കുന്നതും അറിയുന്നതും പ്രചരിക്കുന്നതും പ്രചരിപ്പിക്കുന്നതും ഒന്നുമാവില്ല ചിലപ്പോള്‍ സത്യം . സത്യം പലപ്പോഴും നമ്മുടെ ചിന്തകള്‍ക്കും അപ്പുറം ഒരു പാട് ഒരു പാട് ദൂരെ ആയിരിക്കും

OO

അത്രേ ഉള്ളുവോ ?


ഇന്ന് സ്വാതന്ത്ര്യ ദിനം ആയതു കൊണ്ട് മോളോട് സംസാരിക്കുമ്പോള്‍ അവരുടെ സ്വാതന്ത്ര്യ ദിന ആഘോഷങ്ങളെ കുറിച്ച് ചോദിച്ചു അറിയണം എന്ന് നേരത്തെ തന്നെ നിശ്ചയിച്ചിരുന്നു . ആദ്യം വിളിക്കുമ്പോള്‍ അവള്‍ എത്തിയിട്ടില്ല . അവള്‍ വന്നാല്‍ മിസ്സ്‌ അടിക്കാന്‍ ശ്രീമതിയെ ഏല്‍പ്പിച്ചു .

പറഞ്ഞ പോലെ അവള്‍ വന്ന ഉടനെ മിസ്സ്‌ അടിച്ചു .
ഞാന്‍ തിരിച്ചു വിളിച്ചു .
'എങ്ങനെ ഉണ്ടായിരുന്നു നിങ്ങളുടെ സ്വാതന്ത്ര്യ ദിനം ..'?
എന്ന് ചോദിച്ചപ്പോള്‍ അവള്‍ എന്നോട് തിരിച്ചു ചോദിച്ചു .
'നിങ്ങള്‍ പഠിക്കുന്ന കാലത്ത് എങ്ങനെ ആയിരുന്നു സ്കൂളുകളില്‍ ഈ ദിനം ആഘോഷിച്ചിരുന്നത് ?

അവളങ്ങനെയാണ് .
അങ്ങോട്ട്‌ ഒന്ന് ചോദിക്കുമ്പോള്‍ ഇങ്ങോട്ട് വേറെ ഒന്ന് ചോദിക്കും .
ഞാന്‍ പറഞ്ഞു :
ഞങ്ങള്‍ അന്ന് പതിവിലും നേരത്തെ സ്കൂളില്‍ എത്തും . അസംബ്ലി ഉണ്ടാകും . പതാക ഉയര്‍ത്തും .
പ്രതിജ്ഞ ചൊല്ലും . മിഠായി വിതരണം ഉണ്ടാകും . ഹെഡ് മാസ്റ്റര്‍ സ്വാതന്ത്ര്യ സമര സേനാനികളെ കുറിച്ച് ഒരു ലഘു പ്രഭാഷണം നടത്തും . ദേശീയ ഗാനം ചൊല്ലും പിരിഞ്ഞു പോരും . വീട്ടിലേക്കു നേരത്തെ പോരാന്‍ കഴിഞ്ഞതില്‍ സന്തോഷിക്കും ..

അത്രേ ഉള്ളുവോ ?
അതെ
പിന്നെന്താ വേണ്ടത് ? 'അത്രേ ഉള്ളോ.. ' എന്ന ചോദ്യത്തില്‍ നിങ്ങള്ക്ക് വേറെ എന്തോ ഉണ്ട് എന്ന ഒരു ധ്വനി ഉണ്ടല്ലോ .. ഞാന്‍ പറഞ്ഞു .

ഉണ്ട് ഉപ്പാ ....!!!
ഞങ്ങള്‍ നിങ്ങള്‍ പറഞ്ഞ പോലെയുള്ള ചടങ്ങുകള്‍ ഒക്കെ കഴിഞ്ഞിട്ട് ഇന്ന് സ്കൂളിന് അടുത്തുള്ള ഒരു
സ്ഥാപനത്തിലേക്ക് പോയി . അതു ബുദ്ധി മാന്ദ്യം സംഭവിച്ച കുട്ടികളുടെ അഭയ കേന്ദ്രം ആണ് . അവിടെ എല്ലാ പ്രായക്കാരും ഉണ്ട് . നമ്മുടെ ബസ്മല്‍ മോന്റെ പ്രായമുള്ള കുട്ടികള്‍ അടക്കം വലിയ കുട്ടികള്‍ വരെ ഉണ്ട് .
ചെവി കേള്‍ക്കാത്തവര്‍ , കാതു കേള്‍ക്കാത്തവര്‍ , ബുദ്ധി ഇല്ലാത്തവര്‍ അങ്ങനെ .. വിധി ചതിച്ച കുറെ കുട്ടികള്‍ . അമ്പത്തി ആറോളം കുട്ടികള്‍ ഉണ്ട് അവിടെ .

ഞങ്ങള്‍ പത്താം ക്ലാസ്സുകാര്‍ നേരത്തെ തന്നെ പോകാന്‍ പ്ലാന്‍ ചെയ്തതായിരുന്നു . ആ സ്ഥാപനത്തിന് കൊടുക്കാന്‍ കുറച്ചു സംഖ്യയും ഞങ്ങള്‍ സ്വരൂപിച്ചിരുന്നു .
പിന്നെ കുറച്ചു പലഹാരങ്ങള്‍ , ബിസ്ക്കറ്റ്സ് , ഐസ്ക്രീം , മിഠായികള്‍ , കളിക്കോപ്പുകള്‍ ഒക്കെ കൊണ്ട് പോയിരുന്നു ..
അവര്‍ക്ക് ഞങ്ങളെ കണ്ടപ്പോള്‍ എന്തൊരു സന്തോഷമായി എന്ന് അറിയാമോ ?

ഞങ്ങളുടെ കൈകളില്‍ പിടിച്ചും ഞങ്ങള്‍ക്ക് പാട്ടൊക്കെ പാടി തന്നും അവരുടെ സന്തോഷം ഞങ്ങളുമായി പങ്കു വെച്ചു .
ചില കുട്ടികള്‍ പാട്ട് പാടുന്നത് കേട്ടപ്പോള്‍ വല്ലാത്ത സങ്കടം ആയി ഉപ്പാ ..

പല വാക്കുകളും ശരിക്ക് പറയാന്‍ കഴിയുന്നില്ല .
വിക്കിയും ശബ്ദമില്ലാതെയും വാക്കുകള്‍ കിട്ടാതെയും ..
എന്നിട്ടും ഭയങ്കര സന്തോഷത്തോടെ പാടുക തന്നെയാണ് അവര്‍ ..
കസേരക്കളി ഒക്കെ ഉണ്ടായിരുന്നു .

കളിക്കിടയില്‍ കസേര കിട്ടിയ കുട്ടികളുടെ മുഖത്തെ സന്തോഷം ഒന്ന് കാണുക തന്നെ വേണം .
പോരുമ്പോള്‍ കുട്ടികള്‍ കൈകളില്‍ നിന്ന് വിടുന്നില്ല ...!!!

നമ്മളൊക്കെ എത്ര ഭാഗ്യവാന്മാരാണ് ...
എന്ന് പറഞ്ഞു അവളുടെ തൊണ്ട ഇടറിയോ എന്ന്
എനിക്ക്സം ശയം ..!!!
ഞാന്‍ പെട്ടെന്ന് ഫോണ്‍ കട്ട് ചെയ്തു !

OO
എന്തൊക്കെ അപാകതകള്‍ പറയാനുണ്ടെങ്കിലും പഴയ കാല വിദ്യാഭ്യാസത്തേക്കാള്‍ ഇക്കാലത്തെ വിദ്യാഭ്യാസത്തിനു ഒരു പാട് പ്ലസ് പോയിന്റുകള്‍ ഉണ്ട് .

അന്ന് ടെക്സ്റ്റ് പുസ്തകത്തില്‍ പറയുന്നത് മാത്രം പഠിപ്പിച്ചും അത് തന്നെ നോട്ടു ബുക്കില്‍ ചോദ്യോത്തരമായി എഴുതി അത് തന്നെ കാണാതെ പഠിച്ചു അത് തന്നെ പരീക്ഷയ്ക്ക് വന്നു അത് തന്നെ എഴുതി വിജയിക്കലായിരുന്നു വിദ്യാഭ്യാസം . ബുക്കുകളില്‍ പരിമിത പ്പെടുന്ന വിദ്യാഭ്യാസം

ക്ലാസ്സില്‍ നിന്ന് മാത്രമല്ല ചുറ്റുപാടില്‍ നിന്നും ഒരു പാട് പഠിക്കാനുണ്ട് എന്ന് പഠിപ്പിക്കുന്ന പുതിയ വിദ്യാഭ്യാസം തന്നെയാണ് യഥാര്‍ത്ഥ വിദ്യാഭ്യാസം . സഹജീവികളെ കുറിച്ച് അറിയാതെ , അവരുടെ വിഷമങ്ങളിലേക്ക് ചെവി കൊടുക്കാതെ , ക്ലാസ് റൂമിലും പുസ്തകത്താളിലും മാത്രം ഒതുങ്ങുന്ന വിദ്യാഭ്യാസം വിദ്യാ'ഭാസം' അല്ലേ ? !

OO

 
Copyright © 2010 Iringattiri Drops. All rights reserved.
Design By- മലയാളം ബ്ലോഗ്‌ ഹെല്‍പ്