ബസ്സിലാണ് പോകുക .
സാദാ ബസ്സില്‍ ..
അത് എന്ത് കൊണ്ടാന്നറിയോ ?
നാട്ടുകാര്‍ക്ക് ഒരു വിചാരം ണ്ട് .
ഞമ്മള്‍ ഗള്‍ഫ് കാര്‍ നാട്ടീ ചെന്നാ ബസ്സിലൊന്നും പോകൂലാ ന്ന് .. !!!
ബസ്സ് കാത്തു നില്‍ക്കല്‍ ന്റെ സ്റ്റോപ്പില്‍ തന്നെ .
അത് കേട്ടപ്പോ അനക്ക് എന്താ ഒരു 'പുഞ്ഞം' ?
എനിക്ക് ബസ്സില്ലെങ്കിലും ബസ്സ് സ്റ്റോപ്പ്‌ണ്ട് പേരെന്താന്നറിയോ ?
കുഞ്ഞാണിപ്പടി !!
അവടെ എല്ലാ ബസ്സും നിര്‍ത്തൂല .. ചെലത് ഒക്കെ നിര്‍ത്തും .
കുറെ കാത്തു നിക്കുമ്പോ ഒന്ന് അങ്ങട്ട് വരും . ഞാന്‍ കജ്ജ് കാട്ടും .
ചില ഡ്രൈവര്‍മാര്‍ നിര്‍ത്താതെ പോകും .
ഞാന്‍ ഓനെ കൊറേ ചീത്ത വിളിക്കും
പിന്നേം കാത്തിരിക്കും . അങ്ങനെ ഒന്ന് രണ്ടെണ്ണം നിര്‍ത്താതെ പോകും .
ഒടുക്കം ഒന്ന് നിര്‍ത്തും .
ഞമ്മള്‍ അങ്ങട്ട് ചാടിക്കേറും ..
സീറ്റൊക്കെ കിട്ടി ഒന്ന് സുഖായി ഇരുന്നാല്‍ പിന്നെ ഞാന്‍ ഡ്രൈവറെ പിരാകാന്‍ തുടങ്ങും ..
ആരും കേക്കാതെ .
എന്താന്നറിയോ പിരാകുന്നത് ?
''ഈ പോത്ത് കാക്ക എന്തിനാ എല്ലാടത്തും ങ്ങനെ നിര്‍ത്ത് ണത് ..
ങ്ങനെ അവനാം പടിക്കെ ഒക്കെ നിര്‍ത്ത്യാല്‍ നേരം ബെളുക്കും പെരിന്തല്‍മണ്ണ എത്തുമ്പോളത്തെക്കും ...
'' ഓനും ഓന്റെ ഒരു പോത്തും വണ്ടീം .. !!!:)
---------------
കജ്ജ് - കൈ
പിരാകുക - പ്രാകുക
അവനാം പടി - അവനവന്റെ പടി
ബെളുക്കുക - വെളുക്കുക

അതോണ്ടാ ബുദ്ധിയുള്ളോന്‍ കാറില്‍ പറ്ക്കണത്........
മറുപടിഇല്ലാതാക്കൂആശംസകള്