പുതിയ വഴികള്‍ തേടുകയും പുതിയ ശബ്ദം കേള്‍പ്പിക്കാന്‍ ശ്രമിക്കുകയും ചെയ്യുമ്പോള്‍ മാത്രമേ എഴുത്തുകാരന്‍ ശ്രദ്ധേയനാവൂ .
നമുക്ക് അനുഭവപ്പെടുന്നത് മാത്രമല്ല അനുഭവം .
കാണുന്നതും അറിയുന്നതും വായിക്കുന്നതും പഠിക്കുന്നതും ഒക്കെ അനുഭവങ്ങളാണ് .
ഏറ്റവും സമര്‍ത്ഥമായി നുണ പറഞ്ഞു യാഥാര്‍ത്ഥ്യം ആണെന്ന് തെറ്റിദ്ധരിപ്പിക്കുകയാണ് പ്രതിഭാധനനായ ഒരു കഥാകാരന്റെ ജോലി
എഴുത്ത് എളുപ്പ വഴിയില്‍ ക്രിയ ചെയ്യേണ്ട ഒന്നല്ല .
സര്‍ഗാത്മകത യാണ് അതിന്റെ അടിത്തറ .
അതില്ലാത്തവന്‍ ആ പണിക്കു പോകാതിരിക്കുകയാണ് നല്ലത്
ക്ഷമയും അര്‍പ്പണബോധവും നിത്യാഭ്യാസവും തന്നെയാണ് കഥാകാരന്‍ ആവാന്‍ വേണ്ട പ്രാഥമിക ഗുണങ്ങള്‍
ആദ്യത്തെ പാരഗ്രാഫും അവസാനത്തെ പാരഗ്രാഫും ഒരു കഥയുടെ പ്രധാനപ്പെട്ട അവയവങ്ങളാണ് .
ആദ്യത്തേത് തുടര്‍ന്നു വായിപ്പിക്കാനും അവസാനത്തെതു കഥ ഒരു അനുഭവമായി വായിച്ചു കഴിഞ്ഞിട്ടും വായനക്കാരന്റെ കൂടെ പോകാനും
പുതിയത് വല്ലതും പറയാനുണ്ടെങ്കില്‍ മാത്രം പറയാന്‍ ശ്രമിക്കുക
ഇനി അങ്ങനെ ഇല്ലെങ്കില്‍ പറയുന്നതില്‍ എന്തെങ്കിലും പുതുമ സൃഷ്ടിക്കാന്‍ ശ്രമിക്കുക .
നമ്മുടെ തട്ടകം ഏതെന്നു തിരിച്ചറിയുക . ആ വഴിയിലൂടെ പോയവരുടെ രചനകള്‍ വായിക്കുക , പഠിച്ചു വായിക്കുക .
സാഹിത്യ ശാഖയിലെ താരതമ്യേന പ്രയാസം കുറഞ്ഞ എഴുത്ത് ലേഖനമെഴുത്താണ് . അതിനു വിശദാംശങ്ങള്‍ ആണ് വേണ്ടത് . അത് എവിടെ നിന്നും സ്വീകരിക്കാം എന്ന സൗകര്യം ഉണ്ട് . എഴുതുന്നവര്‍ ഏറെയും ലേഖനം എഴുതുന്നത് ഈ സൗകര്യം കൊണ്ടാണ് !
കഥക്കും കവിതക്കും നോവലിനും വിശദാംശങ്ങളല്ല ഭാവനയാണ് വേണ്ടത് . സര്‍ഗാത്മകത ഏറെ വേണ്ടത് ഈ രംഗത്താണ് .
ശൂന്യതയില്‍ നിന്നാണ് ഇവ സൃഷ്ടിക്കേണ്ടത് . അനുകരണം പോയിട്ട് സാമ്യം പോലും ഇവിടെ കുറ്റമാണ് .
അനുഭവം അപ്പടി എഴുതിയാല്‍ അത് കഥയാവില്ല . അത് റിപ്പോര്‍ട്ടിംഗ് ആയോ കുറിപ്പ് ആയോ ആണ് പരിഗണിക്കപ്പെടുക .
കൂടുതല്‍ വായിക്കുകയും
മറുപടിഇല്ലാതാക്കൂചിന്തിച്ച് എഴുതുകയും ചെയ്യുക....
ആശംസകള്‍