മലയുടെ പുറം
മലപ്പുറം
നന്മയുടെ ഇപ്പുറം
മലപ്പുറം
വെണ്മയുടെ മറുപുറം
മലപ്പുറം
ഒരുമയുടെ മാറിടം
മലപ്പുറം
ചിലര്‍ക്ക് മലപ്പുറം
കലഹപ്പുറം
ലഹളപ്പുറം
അനുഭവസ്ഥ ര്‍ക്ക് മലപ്പുറം
സ്നേഹപ്പുറം
ഹൃദയം തൊടുന്നൊരു
മമതപ്പുറം
അപ്പുറവും ഇപ്പുറവുമില്ലാതെ
'സോദരത്വേന വാഴുന്ന'
മാതൃകപ്പുറം !!
▬▬▬▬▬▬▬▬▬▬▬▬▬
** ഏതെങ്കിലും അപക്വമായ ജല്പനങ്ങളുടെ പേരില്
ഒരു പ്രദേശത്തെ മൊത്തം ആക്ഷേപിക്കല്ലേ സുഹൃത്തേ ,
അത് അവിടെ സ്നേഹത്തോടെ , സൌഹാ ര്‍ദ്ദത്തോടെ , സൌമനസ്യത്തോടെ ,
പരസ്പര വിശ്വാസത്തോടെ ജീവിക്കുന്ന 'മനുഷ്യരെ' മൊത്തം അവഹേളിക്കുന്നതിന് തുല്യമല്ലേ ?
0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ