ഓട എന്നും കുഴല്‍ എന്നും വേറിട്ട് കേള്‍ക്കുമ്പോള്‍ ഉള്ള വികാരമല്ല
ഓടക്കുഴല്‍ എന്ന് കേള്‍ക്കുമ്പോള്‍ ഉണ്ടാകുന്നത് .
കൃത്യമായും സൂക്ഷ്മമായും ചേര്‍ത്തു വെക്കുമ്പോള്‍
വിസ്മയം വിരിയുന്ന ചില വസ്തുക്കളുണ്ട് .
അവ നാദമായും സ്വരമായും സംഗീതമായും അനുഭൂതിയായും പരിണമിക്കും .
ഹൃദയം കീഴടക്കും .
നാദ ശലഭങ്ങള്‍ സുഷിരങ്ങളിലൂടെ പുറത്തു വന്ന് പ്രകൃതിയും കടന്നു മനസ്സുകളില്‍
അനുരണനത്തിന്റെ ആന്ദോളനങ്ങള്‍ സൃഷ്ടിക്കും .
ഹൃദയ രോഗങ്ങള്‍ക്ക് പോലും ഒരു വേള ശമനമാകും .
സൂക്ഷ്മവും കൃത്യവും ചേതോഹരവുമായ ചേര്‍ത്തു വെക്കലിലൂടെ
മാസ്മരികത സൃഷിക്കാന്‍ കഴിയുന്ന ഒരു പാട് കാര്യങ്ങളുണ്ട് .
വെറും കല്ല് അതിമനോഹരമായ ശില്പമാകുന്നതും മരത്തടി നായനാനന്ദകരമായ കൌതുകമാകുന്നതും ഇങ്ങനെയാണ് ..
അക്ഷരങ്ങളുടെ കാര്യവും അതെ
ജീവിതവും അതെ !
സിദ്ധിയുള്ളവന്റെ കയ്യിലെ അസംസ്കൃത വസ്തു ശില്പിയുടെ കയ്യിലെ ശിലയാണ് .
സിദ്ധിയില്ലാത്തവന്‍റെ കണ്ണില്‍ അത് വെറും ഒരു കല്ല് .
നമ്മുടെ കയ്യിലുള്ള അസംസ്കൃത വസ്തുക്കള്‍ ഉപയോഗിച്ച്
നമ്മുടെ ജീവിതവും നമ്മുടെ അക്ഷരങ്ങളും
നാദ ശലഭങ്ങളായി പരിണമിച്ച് പ്രകൃതിയെയും മനസ്സുകളെയും
സംഗീത സാന്ദ്രമാക്കട്ടെ ...!!!
ശില്പിയുടെ ചാതുര്യം.....
മറുപടിഇല്ലാതാക്കൂ