2014, മാർച്ച് 10, തിങ്കളാഴ്‌ച

'അവളോളജി'




സ്കൂളില്‍ നിന്ന് പഠിച്ചു
ബയോളജി
കോളേജില്‍ നിന്ന്
സുവോളജി
പിന്നെ
സൈക്കോളജി
ജോലി കിട്ടാന്‍
ടെക്നോളജി

ഒടുവില്‍
പഠിക്കും തോറും
പിടികിട്ടാതാവുകയും
പിടികിട്ടും തോറും
പഠിക്കാന്‍ കഴിയാതാവുകയും
ചെയ്യുന്ന
ഒരു 'സങ്കീര്‍ണ്ണോളജി'യില്‍
'വിരുതാനന്തര വിരുതം '
എടുക്കാനുള്ള ശ്രമത്തിലാണ്
അയാള്‍ ഇപ്പോള്‍
'അവളോ'ളജിയില്‍ ...!!

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

 
Copyright © 2010 Iringattiri Drops. All rights reserved.
Design By- മലയാളം ബ്ലോഗ്‌ ഹെല്‍പ്