നിലവിളികളുടെ അറ്റം
പുതിയ കിനാവിലേക്ക്
ഒരു ഗൃഹപ്രവേശം
സ്വന്തം
ഇരുട്ടിലേക്കുള്ള
ലാസ്റ്റ് ബസ്സ്
ചിലര്‍ക്ക്
വീട് ഒരു കിടപ്പ് മുറി
മരപ്പുര
അന്തിക്കൂട്ട്
മറ്റു ചിലര്‍ക്ക്
അതിര് കെട്ടിത്തിരിച്ച
ശ്മശാനം
കുഴിച്ചിട്ടും
പതിച്ചും
തിളക്കം കൂട്ടിയും ..
വേറെ ചിലര്‍ക്ക്
വിട്ടുമാറാത്ത നടുക്കം
ഒരു മുഴം കയര്‍
എനിക്ക്
കനല്‍ മാടം
ഒട്ടകത്തണല്‍
നിലച്ചു പോയ
ഘടികാരം
അവള്‍ക്ക്
വീടൊരു ത്രാസ്
വിരല്‍ത്തുമ്പിലെ ഭൂഗോളം
തുറക്കുകയെ വേണ്ടാത്ത
വാതില്‍
എന്നിട്ടും
നിര്‍ത്താതെ
കരയുകയാണ്
രാപ്രാവുകള്‍
നേരം പുലരുവോളം !!















