2011, ഏപ്രിൽ 3, ഞായറാഴ്‌ച

കഥ / വേഷം


ങ്ങനെയൊക്കെ കൂട്ടിക്കിഴിച്ചിട്ടും ഒരു വഴിയും കാണുന്നില്ല. അമ്പതും നൂറും എന്നൊക്കെ പറയാന്‍ എളുപ്പമാണ്. 
'കുട്ട്യാളെ കെട്ടിക്കലും പുരപ്പണീം നീട്ടിക്കൊണ്ടു പോകുന്നത് പൊട്ടത്തരാ.. ഇന്ന് പത്തിന് നടക്കുന്നത് നാളെ ഇരുപത്തഞ്ചിനും നടക്കൂലാ..'
'കുറച്ചു കൂടി താഴേക്ക്‌ വര്വോ..' ? 
'അല്ല; ഞാനൊരു കാര്യം ചോയിക്കട്ടെ .. ങ്ങക്ക് ഇപ്പൊ എത്തര വയസ്സായി?
ങ്ങക്ക് വേണോ നൂറും നൂറും..'?

'മൂത്തവളെ പറഞ്ഞു വിട്ടതിന്റെ കടം തന്നെ തീര്‍ന്നിട്ടില്ല. അതിനിടക്ക് എവിടുന്നുണ്ടാക്കാനാ ന്റെ അലവ്യേ ഇത്തര വല്യേ ഒരു സംഖ്യ.. '? സ്വര്‍ണ്ണ ത്തിനൊക്കെ ഇപ്പൊ എന്താ വെല..?  
'ഇത് തന്നെ ഓളെ ഓന് പറ്റിയത് കൊണ്ടാ .. ഇബടെ നാട്ടില് വേറെ പെണ്ണൊന്നും കിട്ടാണ്ടായിട്ടില്ല. ഒന്നേ എനിക്ക് കേള്‍ക്കേണ്ടൂ.. ഇത് വേണോ വേണ്ടേ'? രണ്ടാലൊന്ന് നാളെ പറയണം .. അവര്‍ക്ക് വിവരം കൊടുക്കാനുള്ളതാ..'

പിറ്റേന്ന് ഭാര്യയോട്‌ യാത്രപോലും പറയാതെയാണ് അയാളിറങ്ങിയത്.
കല്യാണത്തിന്റെ ഒരുക്കങ്ങള്‍ തകൃതിയായി നടക്കുന്നതിനിടയില്‍ ഭാര്യ അയാളോട് ചോദിച്ചു:
'എന്ത് കണ്ടിട്ടാ നിങ്ങളിതിനു സമ്മതിച്ചത്..'?
'എല്ലാം നടക്കും..'

പറഞ്ഞപോലെ എല്ലാം ഭംഗിയായി നടന്നു. 

കല്യാണത്തിന്റെ അന്നും പിന്നീടും പലപ്പോഴും ഭാര്യയോട്‌ പോലും പറയാതെ അയാള്‍ എങ്ങോട്ടോ അപ്രത്യക്ഷനാവാറുണ്ടായിരുന്നു ..!
00




 
Copyright © 2010 Iringattiri Drops. All rights reserved.
Design By- മലയാളം ബ്ലോഗ്‌ ഹെല്‍പ്