ഒരു മധ്യ വയസ്ക്കന്‍ എന്റെ അടുത്ത് വന്നു സലാം പറയുന്നത് .
സലാം മടക്കി അദ്ദേഹത്തിന്റെ മുഖത്തേക്ക് എന്ത് വേണം
എന്ന ഉദ്വേഗത്തോടെ നോക്കുമ്പോള്‍ അയാള്‍
ദയനീയമായി പറയുന്നു .
'സര്‍ ഞാന്‍ ബാബ് മക്കയില്‍ നിന്ന് ബസ്സില്‍ വരുമ്പോള്‍ എന്റെ
മൊബൈലും പേഴ്സും ആരോ പോക്കറ്റടിച്ചു കളഞ്ഞു .
ഇനി റൂമിലേക്ക് തിരിച്ചു പോകാന്‍ കയ്യില്‍ ഒന്നും ഇല്ല . മൊബൈലും പോയി അതിലുണ്ടായിരുന്ന മുന്നൂര്‍ റിയാലും പോയി ..
എന്തെങ്കിലും തന്നു സഹായിക്കണം .
ഭാവവും മട്ടും കണ്ടിട്ട് ഒരു തട്ടിപ്പുകാരനാണ് എന്ന് തോന്നിയില്ലെങ്കിലും സംശയം ഉണ്ടായി എനിക്ക് .
ഞാന്‍ ഒരു ചെറിയ സംഖ്യ കൊടുത്തു .
രണ്ടു മൂന്നു ദിവസങ്ങള്‍ക്കു ശേഷം അയാളെ അവിചാരിതമായി ഞാന്‍ വീണ്ടും കണ്ടു .
ബാബ് മക്കയില്‍ വെച്ച് ..
പഴയ അതെ തന്ത്രം പ്രയോഗിച്ചു മറ്റൊരാളില്‍ നിന്ന്
പണം പിടുങ്ങുന്നു ..!!!
ഈ രീതിയില്‍ മെയ്യനങ്ങാതെ പലതരം തട്ടിപ്പുമായി ജീവിക്കുന്നവര്‍ ഇവിടെ മാത്രമല്ല എവിടെയും ഉണ്ടാകും ..
ആ മനുഷ്യനെ കണ്ടപ്പോള്‍ ആണ് ഞാന്‍ മുമ്പൊരിക്കല്‍ 'ജവാസാത്തില്‍' പോയപ്പോള്‍ കണ്ട
മറ്റൊരാളെക്കുറിച്ച് ഓര്‍ത്തത് !
OO
വളരെ കാലങ്ങള്‍ക്ക് ശേഷം ആണ് ആ പഴയ ഉപകരണം
വീണ്ടും കാണുന്നത് . മുമ്പ് വ്യാപകമായി ഉപയോഗിച്ചിരുന്നതും ഇന്ന് നമ്മുടെ ചിന്തയില്‍ പോലും
കടന്നു വരാത്തതുമായ ചില ഉപകരണങ്ങള്‍ വീണ്ടും
കാണുമ്പോള്‍ നമുക്കുണ്ടാകുന്നത് വല്ലാത്ത ഒരു കൌതുകമായിരിക്കും .
ഒരു കാലത്ത് ഓഫീസുകളില്‍ ഒക്കെ ഒഴിച്ച് കൂടാനാവാത്ത
ഒരു വസ്തുവായിരുന്നു ടൈപ്പ് റൈറ്റര്‍ .
ഇന്നത്തെ കമ്പ്യൂട്ടറിന്റെ സ്ഥാനം വഹിച്ചിരുന്ന ഉപകരണം .
പഴയ കാലത്ത് ടൈപ്പ് റൈറ്റിംഗ് സെന്ററുകള്‍ നമ്മുടെ നാട്ടിലൊക്കെ വ്യാപകമായിരുന്നു .
ടൈപ്പ് റൈറ്റിംഗ്പഠിക്കാന്‍ പോയതും ഒരാഴ്ച വലിയ ആവേശത്തോടെ പോയി പിന്നെപ്പിന്നെ മടി പിടിച്ചു പഠനം അവസാനിപ്പിച്ചതും വെറുതെ ഓര്‍മ്മയില്‍ എത്തി .
ജവാസാത്തുമായി ബന്ധപ്പെട്ട ഫോമുകള്‍ സ്വയം ഫില്‍ അപ് ചെയ്യാന്‍ അറിയാത്തവര്‍ക്കും കഴിയാത്തവര്‍ക്കും ആണ്
പുറത്ത് ഈ സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നത് .
ഏതെന്കിലും ഓഫീസുകളില്‍ പണ്ട് കാലത്ത് ഉപയോഗിച്ചവയായിരിക്കും . കണ്ടാല്‍ തന്നെ അറിയാം കാലപ്പഴക്കം .
വലതു കയ്യിലെ നാലു വിരലുകളും
ഇടതു കയ്യിലെ അഞ്ചു വിരലുകളും നഷ്ടപ്പെട്ട ഒരാളുടെ അടുത്തേക്കാണ്
ഞാന്‍ എങ്ങനെയോ എത്തിപ്പെട്ടത് ..
നന്നേ കുറിയ വളര്‍ച്ച മുരടിച്ചു പോയ , നമ്മുടെ ഉണ്ട പക്രുവിനെ പോലെ തോന്നിപ്പിക്കുന്ന ഒരു മനുഷ്യന്‍ .
അയാളുടെ ചൂണ്ടു വിരല്‍ മാത്രം ഒരു കുഴപ്പവുമില്ലാതെ
പ്രവര്‍ത്തിക്കുന്നുണ്ട് ..
സത്യത്തില്‍ ആ ചൂണ്ടു വിരല്‍ ആണ് അയാളുടെ ജീവിതം കരുപ്പിടിപ്പിക്കുന്നത് ..
എന്നിട്ടും എല്ലാ വിരലുകളും ഉള്ളവരേക്കാള്‍ വേഗത്തില്‍ ആണ്
അയാളുടെ ജോലി നടക്കുന്നത് !
അതിശയിപ്പിക്കുന്ന വേഗതയില്‍ ..
നിരനിരയായി വലിയ കുടകള്‍ കൊണ്ട് നിര്‍മ്മിച്ച താത്ക്കാലിക
കൌണ്ടറുകളില്‍ എല്ലായിടത്തും ' ഈ പഴയ ഓഫീസര്‍ ' ആണ് പ്രവര്‍ത്തിക്കുന്നത് ..
പേന കൊണ്ട് എഴുതിയ ഫോമുകള്‍ സ്വീകരിക്കപ്പെടാത്തത് കൊണ്ടായിരിക്കാം , മുമ്പ് ഫോം പൂരിപ്പിച്ചു ഉപജീവനം നടത്തിയിരുന്നവര്‍ ഈ വഴി തെരഞ്ഞെടുത്തത് !!
മിനിറ്റുകള്‍ വേണ്ടി വന്നില്ല , ഫോം ഫില്‍ അപ്പ് ചെയ്യാന്‍ .
പത്തു റിയാല്‍ ആണ് ചാര്‍ജ് . എനിക്ക് ആ മനുഷ്യനോട് വല്ലാത്ത മതിപ്പ് തോന്നി ..
വലതു കയ്യിന്റെ ചൂണ്ടു വിരല്‍ മാത്രം നിര്‍ത്തി
മറ്റു വിരലുകള്‍ ഒക്കെ ദൈവം എടുത്തിട്ടും , കിട്ടിയ ആ ചൂണ്ടു വിരല്‍ കൊണ്ട് സ്വന്തം ജീവിതം മുന്നോട്ടു കൊണ്ട് പോകുന്നു അയാള്‍ .
വൈകല്യങ്ങള്‍ കാണിച്ചും അതിനെക്കുറിച്ച് സങ്കടം പറഞ്ഞും യാചിച്ചു ജീവിക്കുന്ന എത്രയെത്ര ആളുകള്‍ ഉണ്ട് നമ്മുടെ സമൂഹത്തില്‍ എന്ന് ഒരു നിമിഷം ഓര്‍ത്ത് പോയി .
സ്വയം അധ്വാനിച്ചു അതിന്റെ വില കൊണ്ട് ജീവിക്കുന്ന ആ ഭക്ഷണത്തിന്റെ അത്ര രുചിയും സ്വാദും മറ്റൊന്നിനും ഉണ്ടാവില്ല എന്ന് തിരിച്ചറിഞ്ഞ ഈ മനുഷ്യന്‍ എന്നെ വല്ലാതെ അദ്ഭുതപ്പെടുത്തി .
മറ്റൊരു കാര്യം കൂടി ചിന്തകളില്‍ അലോസരം സൃഷ്ടിച്ചു !
ഇന്ന് നാം വലിയ കണ്ടു പിടുത്തങ്ങള്‍ ആണെന്ന് ധരിക്കുകയും അവയില്ലെന്കില്‍ നമ്മുടെ ജീവിതം മുട്ടിപ്പോകും എന്നുമൊക്കെ ചിന്തിക്കുന്ന , ലോകത്ത് ഒരു പാട് വിപ്ലവങ്ങള്‍ സൃഷ്‌ടിച്ച , കമ്പ്യൂട്ടറിനും മൊബൈലിനും ഒക്കെ കാലം ഏറെ ചെല്ലുമ്പോള്‍ ഒരു പക്ഷെ ഈ ഗതി വരില്ല എന്ന് ആര് കണ്ടു ?
തിരിഞ്ഞു നോക്കാന്‍ ആളില്ലാതെ ,
എടുക്കാചരക്കുകളായി ,
ആര്‍ക്കും വേണ്ടാത്തവരായി ....
നമ്മുടെയൊക്കെ ജീവിതം പോലെത്തന്നെ !!

ജീവിതയാത്രയില്‍ ദര്‍ശിക്കുന്ന വിഭിന്ന മുഖങ്ങള്‍
മറുപടിഇല്ലാതാക്കൂആശംസകള് മാഷെ