നാരികള്‍ നാരികള്‍ നേരുള്ള നാരികള്‍
വിശ്വസ്നേഹത്തിന്റെ നാരായ വേരുകള്‍
2
ശ്രീമതിക്കു
'ശ്രീ' മതിയോ?
3
പെണ്ണ് ഒരു പുണ്യം
പെണ്ണിനു വേണം കൈപ്പുണ്യം
4
മാരിവില്ലിനെന്തു ചന്തം
നാരി വില്ലായാലോ?
5
കുടുംബിനി നന്നായാല്‍
കൊടും പനിയും പ്രശ്നമല്ല
6
മേനിയിലെന്തുണ്ട്
മേനി നടിക്കാന്‍?
7
എന്തിനാ പെണ്‍ കൊച്ചേ ഈ പൊങ്ങച്ചം
എന്തിനാ ആണ്‍ കൊച്ചേ ഈ പുച്ഛം
8
ആണിന്റെ ആഭരണം പെണ്ണ്
പെണ്ണിന്റെ ആവരണം ആണ്
9
ഗൃഹ പ്രശ്നം പരിഹരിക്കാന്‍ പരിഗ്രഹം
ഗൃഹപ്രശ്നം പെരുകിടാനും പരിഗ്രഹം
ഗൃഹം ഗൃഹമാക്കുന്നതും പെണ്ണ്
ഗൃഹം കാരാഗൃമാക്കുന്നതും പെണ്ണ്
10
പെണ്ണെ നീയാണെന്റെ കണ്ണ്
പെണ്ണെ നീയാണെന്റെ വിണ്ണ്
പെണ്ണെ നീയാണെന്റെ പൊന്ന്
പെണ്ണേ നീയാണെന്റെ മണ്ണ്
11
പെണ്ണൊരു കൃഷിയിടം ഈ മണ്ണിലെ
സ്നേഹത്തിന്‍ ഉറവിടം
ആധികള്‍ തീര്‍ക്കുമാ കരതലം
വ്യാധികള്‍ പോക്കുമാ കണ്‍ തടം
12
പെണ്ണുള്ള വീടൊരു പൂങ്കാവനം
പെണ്ണില്ലാ വീടൊരു കന്യാവനം
13
മകളേ നീയാണെന്‍ കരള്‍
നീയാണെന്‍ പൊരുള്‍
നീയില്ലയെങ്കിലെന്‍
ജീവിതം ഇരുള്‍
14
സോള്‍ നന്നായാല്‍
ഗോള്‍ നന്നായാല്‍
ഗേള്‍ നന്നായാല്‍
ഓള് നന്നായാല്‍
ഓവറോള്‍ നന്നായി
15
അമ്മ തന്‍ മാറിടം
അന്പിന്റെ ഉറവിടം
ആ കാലിന്‍ ചോട്ടില്‍ സ്വര്‍ഗം
ആ കൈകള്‍ തട്ടിയാല്‍ നരകം !!
0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ