കഞ്ഞികള്‍ പലവിധം .
മുമ്പൊക്കെ 'കഞ്ഞികള്‍' കുറവായിരുന്നു .
'കഞ്ഞി കുടിയന്മാര്‍ ' കൂടുതലും ..
ഇപ്പോള്‍ കഞ്ഞി കുടിയന്മാര്‍ കുറവും കഞ്ഞികളും 'കുടിയന്മാരും' കൂടുതലും ആയി !
കുട്ടിക്കാലത്ത് ഭക്ഷണം കഴിക്കാന്‍ പോകാറില്ലായിരുന്നു .
'കഞ്ഞി കുടിക്കാന്‍ ' പോകാറാണ് പതിവ്.
പത്തുമണിക്കഞ്ഞിയുമുണ്ടായിരുന്നു അക്കാലത്ത്.
ഉച്ചക്കഞ്ഞി മുതല്‍ മോന്തി നേരത്ത് വാറ്റുകഞ്ഞി കുടിക്കുന്നവരുമുണ്ടായിരുന്നു .
ഇന്ന് കഞ്ഞി കുടിക്കുന്നവര്‍ അപൂര്‍വം .
കഞ്ഞി നമ്മുടെ ജീവിതത്തില്‍ നിന്ന് പാത്രം ഒഴിഞ്ഞു പോയിട്ട് കാലം കുറച്ചായി..
എന്നാലും നമ്മുടെ പഴയ കാല ഓര്‍മ്മകളില്‍ കഞ്ഞി നിറഞ്ഞു നില്‍ക്കുന്നുണ്ട്.
കഞ്ഞിയും ചമ്മന്തിയും ചുട്ട പപ്പടവും ..
പഴഞ്ചൊല്ലുകളിലും ഉണ്ടായിരുന്നു കഞ്ഞിക്ക് പ്രമുഖമായ സ്ഥാനം ..
കഞ്ഞിക്ക് വകയില്ലാത്തവന്‍
കോരന് കഞ്ഞി കുമ്പിളില്‍ തന്നെ
കള്ളന് കഞ്ഞി വെച്ചവന്‍
നീയില്ലാത്ത ജീവിതം ഉപ്പില്ലാത്ത കഞ്ഞി പോലെ ...
അങ്ങനെയങ്ങനെ !
പലര്‍ക്കും കഞ്ഞിയെ ഇഷ്ടമല്ല. എങ്കിലും ഇപ്പോഴും അപൂര്‍വം ചില തട്ടുകടകളില്‍ കഞ്ഞി കിട്ടും ഇപ്പോഴും.. ജിദ്ദയില്‍ നല്ല കഞ്ഞിയും ചമ്മന്തിയും അച്ചാറും കിട്ടുന്ന കുറെ മലയാളി ഹോട്ടലുകള്‍ ഉണ്ട് . അവിടെ കുറെ സ്ഥിരം പറ്റുകാരും .
പണ്ടൊക്കെ ബിരിയാണിക്കും നെയ്ചോറിനും തെങ്ങാച്ചോറിനും ഒക്കെ പൂതിയായിരുന്നു .അവയുടെ പേര് കേള്ക്കുമ്പോഴേ വായില്‍ വെള്ളമൂറും .
ഇന്ന് കഞ്ഞിയും ചമ്മന്തിയും എന്ന് കേള്ക്കുമ്പോള്‍ വായില്‍ വെള്ളമൂറുന്നു..
കിട്ടാത്തതും കൂടുതല്‍ ഉപയോഗിക്കാത്തതും മുന്‍ കാലങ്ങളില്‍ ഉപയോഗിച്ചിരുന്നതും ആയ വസ്തുക്കളോട് , ഭക്ഷണത്തോട് , ഉപകരണങ്ങളോട് , ചില മണങ്ങളോട് പോലും നമുക്ക് വല്ലാതെ ഒരു ഇഷ്ടം തോന്നും ..
ആ ഇഷ്ടം നമ്മുടെ ഓര്‍മ്മകളില്‍ പോലും രുചി പകരും .
പുത്തന്‍ ഉടുപ്പിന്റെ മണം
കപ്പ പുഴുങ്ങുന്നതിന്റെ മണം
ഇറച്ചി തിളയ്ക്കുന്നതിന്റെ മണം
പഴുത്ത ചക്കയുടെ മണം
സ്കൂളിലേക്ക് നാക്കിലയില്‍ പൊതിഞ്ഞു കൊണ്ട് പോയ പൊതിച്ചോറിന്റെ മണം .
ബലൂണിന്റെ മണം .
ഉത്സവപ്പറമ്പില്‍ വലിയ തളികയില്‍ നിരത്തി വെച്ച ജിലേബിയുടെ മണം
നേര്‍ച്ചചോറിന്റെ മണം
പുതു മഴയുടെ മണം ...
പിന്നെ പിന്നെ ,
മൂക്കിന്‍ തുമ്പത്ത് നിന്ന് ഒരിക്കലും മാറി പോകാത്ത ഉമ്മയുടെ മണം !!!
കൊതിപ്പിക്കുന്ന മണം
മറുപടിഇല്ലാതാക്കൂസ്നേഹത്തിന്റെ മണം
പിന്നെ ഉള്ളില്‍ നൊമ്പരത്തിന്‍റെ ഓര്‍മ്മകളെ ഉണര്‍ത്തിക്കൊണ്ട്......
നന്നായി മാഷെ
ആശംസകള്‍
ദൈവേ....ഇതെല്ലാം കൂടി എന്ന് ഞാന്‍ വായിച്ച് തീര്‍ക്കും!
മറുപടിഇല്ലാതാക്കൂഉസ്മാന് ഭായ് ഫേസ് ബുക്കിലേയ്ക്ക് കുടിയേറിയതില്‍ പിന്നെ ഇരിങ്ങാട്ടിരിത്തരങ്ങള് ഒന്നും കാണാറില്ലാരുന്നു. ഇപ്പോ എല്ലാം കൂടി ഒറ്റയടിയ്ക്ക് പോസ്റ്റിയാല്‍ എനിയ്ക്ക് രാഫണനെപ്പോലെ പത്ത് തലയെങ്കിലും വേണം.
തറവാട്ടിലേക്ക് തന്നെ വന്നു അല്ലെ :) നന്നായി .
മറുപടിഇല്ലാതാക്കൂസൂക്ഷിച്ചു വെക്കാന്‍ ഒരിടം എന്ന നിലക്കാണ് ഇവിടം ഉപയോഗിക്കുന്നത് . എഴുത്ത് തതക്കാലം അവിടെ തന്നെ ഫൈസല്‍ ജീ
മറുപടിഇല്ലാതാക്കൂബ്ലോഗിനെ കുറിച്ചുള്ള ഈ നിതാന്ത ജാഗ്രതയ്ക്ക് ഒരു ലൈക്
Ath enthaayaaoum nannaayi usmaanikka....♡♡♡
മറുപടിഇല്ലാതാക്കൂകൊള്ളാം ഇക്ക ... ഒരു സ്പെയര്‍ സ്ടോറേജ് എപ്പോഴും നല്ലത് തന്നാ :)
മറുപടിഇല്ലാതാക്കൂoru karuthal.....eppozhum nannu..
മറുപടിഇല്ലാതാക്കൂകൊള്ളാം മാഷെ
മറുപടിഇല്ലാതാക്കൂ