2014, മാർച്ച് 10, തിങ്കളാഴ്‌ച

'കുട്ടിക്കുപ്പായം'



'കുട്ടിക്കുപ്പായം' എന്ന പഴയ സിനിമ ഇയ്യിടെയാണ് കണ്ടത് .

( ഒരു അറു പഴഞ്ചന്‍ സിനിമയെക്കുറിച്ചാണ് ഈ പോസ്റ്റ്‌ 
എന്ന് കരുതി വായന ഇവിടെ നി ര്‍ത്തരുത് . 
സിനിമയെക്കുറിച്ചല്ല ഈ സിനിമ മുന്നോട്ടു വെച്ച ആശയത്തെക്കുറിച്ചാണ് പറയുന്നത് )

ഏഷ്യ നെറ്റ് മൂവിസില്‍ 'വെളുക്കുമ്പം കുളിക്കുവാന്‍ പോകുന്ന വഴി വക്കില്‍ ' എന്ന പാട്ടാണ് കുട്ടിക്കുപ്പായം 
കാണാനുള്ള പ്രകോപനം ഉണ്ടാക്കിയത് !

കുറച്ചു കണ്ടപ്പോള്‍ മുഴുവനും കാണണം എന്ന് തോന്നി .
ഒരു പാട് നല്ല പാട്ടുകളുള്ള സിനിമ .

അതിലെ അഭിനേതാക്കളുടെ അഭിനയമോ , പടത്തിന്റെ മൂല്യമോ ഒന്നുമല്ല എന്നെ ആകര്‍ഷിച്ചത് .

അക്കാലവും ഇക്കാലവും തമ്മിലുള്ള വിസ്മയാവഹമായ അന്തരം .
പണത്തിന്റെയും സ്വ ര്‍ ണ്ണ ത്തിന്റെയും മൂല്യം .
അന്നത്തെ ജീവിതത്തിന്റെ നിറമില്ലായ്മയും ഇന്നത്തെ ജീവിതത്തിന്റെ
നിറക്കൂട്ടും ! 
സത്യം പറഞ്ഞാല്‍ മൂക്കത്ത് വിരല്‍ വെച്ച് പോകും നമ്മള്‍ !

ഇത്തരം പഴയ സിനിമകള്‍ കാണുമ്പോഴും പഴയ കഥക ള്‍ വായിക്കുമ്പോഴും ചരിത്രം അറിയുമ്പോഴും ഒക്കെയാണ് നമ്മുടെ സംസ്ക്കാരം എന്തായിരുന്നു എന്നും നമ്മുടെ നാട് എങ്ങനെ ആയിരുന്നു എന്നും ഇപ്പോള്‍ നാം എവിടെ എത്തി നില്‍ക്കുന്നു 
എന്നുമൊക്കെ അറിയുക

ഒരു കാലത്ത് നമ്മുടെ ചിന്തകളും സംസ്ക്കാരവും ജീവിത നിറങ്ങളും എന്തായിരുന്നു എന്ന് അറിയാന്‍ പഴയ സിനിമകള്‍ കണ്ടാല്‍ മതി ..
നാം എത്ര ഏറെ ദൂരം സഞ്ചരിച്ചു എന്നും ഇവ വ്യക്തമാക്കും ..
എത്ര നിറം കെട്ട ബ്ലാക്ക് ആന്റ് വൈറ്റ് കാലഘട്ടം ആയിരുന്നു അന്നൊക്കെ എന്ന് നാം വല്ലാതെ അദ്ഭുതപ്പെട്ടു പോകും

ദമ്പതികള്‍ക്ക് കുട്ടികള്‍ ഉണ്ടാവില്ല എന്നുണ്ട്നെകില്‍ അത് പെണ്ണിന്റെ മാത്രം കുറ്റം ആണ് എന്ന മൂഡ വിശ്വാസം വ്യാപകമായിരുന്ന ഒരു കാലം ആണ് കുട്ടിക്കുപ്പായത്തിന്റെതെന്നു തോന്നുന്നു . 
അല്ലെങ്കില്‍ അങ്ങനെ ഒരു വിഷയത്തിന് അക്കാലത്ത് പ്രസക്തി ഉണ്ടാവുകയില്ല തന്നെ .

'മച്ചി' എന്ന പ്രയോഗം അന്നും ഇന്നും നമുക്ക് സുപരിചിതമാണ് .
'മച്ചന്‍' എന്ന് നാം ഒരിക്കലും കേട്ടിട്ടേയില്ല .
മച്ചി എന്ന പ്രയോഗം ഒരു ന്യൂനതയെ മാത്രമല്ല ധ്വനിപ്പിക്കുന്നത് . ഒന്നിനും കൊള്ളാത്ത 'കനിയൊന്നും കായക്കാത്ത കല്പക വൃക്ഷം ' ! എന്നാണു കവി പോലും വിശേഷിപ്പിക്കുന്നത് !

കുട്ടികളുണ്ടായില്ലെങ്കില്‍ അത് സ്ത്രീയുടെ കുറ്റം മാത്രമായി കണ്ടിരുന്ന ഒരു കാലം ഉണ്ടായിരുന്നു . അതേ പോലെ പെണ്‍ കുട്ടികള്‍ മാത്രം ഉണ്ടാകുന്നതും 
പാവം സ്ത്രീകളുടെ തലയില്‍ കെട്ടിവെച്ചിരുന്ന കാലവും കഴിഞ്ഞു പോയി .

ഇന്ന് നമുക്ക് 'ക്രോമോസോമുകളെ 'ക്കുറിച്ച് അറിയാം, 'സെമന്‍ കൌണ്ടിംഗ് 'നെ ക്കുറിച്ച് അറിയാം 'എക്സും വൈയും' അറിയാം , പുരുഷന്റെ 'വൈ' യും സ്ത്രീയുടെ 'എക്സും' ചേര്‍ ന്നാലാണ് ആണ്‍കുട്ടി ഉണ്ടാവുന്നത് എന്നും 'എക്സും' 'എക്സും' ചേര്‍ ന്നാലാണ് പെണ്‍കുട്ടി ഉണ്ടാവുന്നത് എന്നുമൊക്കെ സ്കൂളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് പോലും അറിയാം .

എന്നാല്‍ അക്കാലത്തെ അവസ്ഥ ഒന്ന് ആലോചിച്ചു നോക്കൂ .
ഇതിന്റെ പേരില് എത്രയെത്ര 'സുബൈദമാര്‍' കണ്ണീര് കുടിച്ചിട്ടുണ്ടാവും . ബന്ധം ഒഴിവായി വീട്ടിലിരുന്നു തേങ്ങി യിട്ടുണ്ടാവും ..!!!

'അറിവില്ലായ്മ ഇരുട്ടാണ്‌ ' എന്ന് പറയുന്നത് ഇത് കൊണ്ടൊക്കെ തന്നെയാണ് . ഒരു പക്ഷെ അക്കാലത്തൊന്നും 
വൈദ്യ ശാസ്ത്രവും ഇത്ര പുരോഗതി പ്രാപിച്ചിട്ടുണ്ടാവില്ല .

സിനിമക ള്‍ക്കും എഴുത്തുക ള്‍ക്കും ഒക്കെ സമൂഹവുമായി ചില ഇടപെടലുകള്‍ നടത്താന്‍ കഴിയുമെന്നതിനും ഇവയ്ക്കും ചില ദൌത്യങ്ങള്‍ നി ര്‍വഹിക്കാന്‍ ഉണ്ട് 
എന്നതിനും ഇതൊക്കെ തെളിവായി നമ്മുടെ മുമ്പിലുണ്ട് .

ഇന്നും നാം ശരിയാണ് എന്ന് വിശ്വസിക്കുന്ന പല അബദ്ധങ്ങളും ഒരു പക്ഷേ വരും കാലം ആയിരിക്കും തിരുത്തുക .

അപ്പോഴേക്കും തീ തിന്നവരും അനുഭവിച്ചവരും അജ്ഞതയുടെ പേരില് ജീവിതം നേദിച്ച വരും എത്തേണ്ടിടത്ത് എത്തിയിരിക്കും 
എന്ന് മാത്രം !!

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

 
Copyright © 2010 Iringattiri Drops. All rights reserved.
Design By- മലയാളം ബ്ലോഗ്‌ ഹെല്‍പ്