അങ്ങോട്ട് പോകുമ്പോള്‍ കിട്ടിയ ടാക്സിക്കാരന്‍ ഞങ്ങള്‍
ഇറങ്ങും വരെ ഞങ്ങളോട് 'ക മ ' എന്ന് മിണ്ടിയില്ല .
ഒന്ന് ലോഹ്യം പറയാന്‍ ഓങ്ങിയെങ്കിലും അയാളുടെ മുഖഭാവവും മട്ടും മാതിരിയും കണ്ടു
ആ ശ്രമം പാതി വഴിയില്‍ ഉപേക്ഷിച്ചു .
സംസാരിക്കാന്‍ താത്പര്യമില്ലാത്തവരോട് സംസാരിക്കുന്നത് ഒരു 'പീഡനം' തന്നെ ആണല്ലോ .
ആളൊരു ബംഗാളിയാണ് .
തിരിച്ചു പോരുമ്പോള്‍ കിട്ടിയ ടാക്സിക്കാരന്‍ ഒരു എതോപ്യക്കാരനായിരുന്നു .
നല്ല ഒഴുക്കോടെ അറബിയും ഇംഗ്ലീഷും സംസാരിക്കുന്നു ..
ഇടയ്ക്കിടെ എന്റെ മടിയിലിരിക്കുന്ന കുട്ടിയോട് ലോഹ്യം പറയുന്നു .
അവന്റെ തലയില്‍ തലോടുന്നു ..
കിലുകിലെ സംസാരിക്കുന്നു ..!
നിങ്ങളുടെ ഭാഷ മലയാളം കടുകട്ടിയാണ് .. അല്ലെ ?
ഞാന്‍ പറഞ്ഞു . ഭാഷ അറിയാത്തവര്‍ക്ക് എല്ലാ ഭാഷയും കട്ടി തന്നെ .
അതിനു അദ്ദേഹം മറുപടി പറഞ്ഞത് എന്നെ ഞെട്ടിച്ചു കൊണ്ട് .
'അതൊക്കെ ശരിയാണ് '
തനി മലയാളത്തില്‍ !
പിന്നെയും അദ്ദേഹം ഞങ്ങളെ ഞെട്ടിച്ചു കൊണ്ടിരുന്നു !
ഒന്ന് മുതല്‍ പത്തു വരെ അദ്ദേഹം തെറ്റില്ലാതെ എണ്ണുന്നു ..
ഒന്ന് , രണ്ടു , മൂന്നു ...
പത്ത് , ഇരുപത് , മുപ്പത് , നാല്പതു .. അങ്ങനെ നൂറു വരെ സുഖമായി പറഞ്ഞു പോകുന്നു .
സുഖം തന്നെയല്ലേ ?
എന്തൊക്കെയുണ്ട് വിശേഷങ്ങള്‍ ..
ഒരു അടി വെച്ച് തന്നാലുണ്ടല്ലോ ..
തുടങ്ങി കുറെ വാചകങ്ങള്‍ മലയാളത്തില്‍ പറയുന്നു ..
പിറകില്‍ ഇരിക്കുന്ന ഭാര്യക്കും കുട്ടികള്‍ക്കും വല്ലാത്ത ഹരമായി ..
എന്റെ കുട്ടികളെയൊക്കെ പഠിപ്പിക്കുന്നത് ഇന്ത്യന്‍ ടീച്ചര്‍സ് ആണ് എന്ന് അദ്ദേഹം പറയുന്നത് ഒരു ഇന്ത്യ ക്കാരന്‍ എന്ന നിലക്ക് ഞാന്‍ അഭിമാന പൂര്‍വം കേട്ടിരുന്നു ..

നിങ്ങള്‍ ഇന്ത്യക്കാരെ എനിക്ക് ഇഷ്ടമാണ് . പ്രത്യേകിച്ച് കേരളക്കാരെ !
എന്റെ ചില സുഹൃത്തുക്കളില്‍ നിന്നാണ് മലയാളം പഠിച്ചത് .
കുറച്ചേ അറിയൂ . എന്നാലും ഏത് ഭാഷയും എനിക്കിഷ്ടമാണ് .
പഠിക്കാന്‍ ശ്രമിക്കും . കൂട്ടത്തില്‍ പഠിക്കാന്‍ ഏറെ ടഫ്ഫ് നിങ്ങളുടെ ഭാഷ തന്നെ ..
അങ്ങനെയങ്ങനെ അദ്ദേഹം സംസാരിച്ചു കൊണ്ടേയിരുന്നു ..
ഞങ്ങള്‍ ഇറങ്ങും വരെ !
ചില മനുഷ്യര്‍ അങ്ങനെയാണ് ..
അവര്‍ കുറച്ചു നേരമേ നമ്മുടെ കൂടെ ഉണ്ടാവൂ എന്നാലും അവര്‍ നമ്മെ കയ്യിലെടുക്കും ..
മറക്കാത്ത ചില നിമിഷങ്ങള്‍ സമ്മാനിക്കും ..
വാചാലമായി സംസാരിച്ചു നമ്മോടൊപ്പം സജീവമാകും ..
ഇത്തിരി സമയമേ കൂടെ ഉള്ളൂ എങ്കിലും മറക്കാത്ത ചില ഓര്‍ മ്മകള്‍ സമ്മാനിക്കും .
ചിലര്‍ ആരോടും മിണ്ടാതെ, മറ്റുള്ളവര്‍ക്ക് മുഖം കൊടുക്കാതെ,
സ്വന്തം ലോകത്ത് മാത്രം ചുരുങ്ങും .
ഒരു ചിരിയോ ഒരു വാക്കോ , ഒരു സന്തോഷം പറച്ചിലോ ,
ഒന്നും ഇല്ലാതെ മറ്റുള്ളവരെ ഒന്ന് ശ്രദ്ധിക്കുക പോലും ചെയ്യാതെ
അവര്‍ കടന്നു പോകും !!!

ബഹുജനം പലവിധം.....
മറുപടിഇല്ലാതാക്കൂ