'അലല്‍ ജന്‍ബ് '
നമ്മുടെ നാട്ടിലെ ബസ്സുകളെക്കാള്‍ ഒരു പാട് പ്രത്യേകതകള്‍ ഉള്ള ബസ്സുകള്‍ ആണിവ
എവിടെയും നിര്‍ത്തും .
എവിടേക്ക് കേറിയാലും ചാര്‍ജ് ഒന്ന് തന്നെ .
ബസ്സ് പുറപ്പെടുന്ന അവിടെ നിന്ന് കേറി അവസാനം ചെന്നെന്തുന്ന സ്ഥലം വരെ പോയാലും മൂന്നു റിയാല്‍ കൊടുത്താല്‍ മതി .
ഇവിടെ നിന്ന് കേറി കുറച്ചു അപ്പുറത്ത്
ഇറങ്ങിയാലും മൂന്നു തന്നെ !
മറ്റൊരു പ്രത്യേകത ഡ്രൈവറും കിളിയും കണ്ടക്ടറും ചെക്കറും
ഒക്കെ ഒരാള്‍ തന്നെ !
നമ്മുടെ സന്തോഷ് പണ്ഡിറ്റ് നെ പോലെ എല്ലാം 'കൈകാര്യം ' ചെയ്യുന്നതും ഒരേ ഒരാള്‍ തന്നെ !
പിന്നെ ഈ ശകടത്തില്‍ വനിതകള്‍ക്ക് പ്രവേശനം ഇല്ല .
ഇവക്കു അത്ര സുഖകരമല്ലാത്ത ചില പ്രത്യേകതകളും ഉണ്ട് .
ചിലതൊക്കെ പടച്ചോന്റെ കൃപ കൊണ്ട് മാത്രം ഓടുന്നതാണ് .
ഗിയറിന്റെ സ്ഥാനത്ത് ചിലപ്പോള്‍ ഒരു മരക്കഷണം മാത്രമേ കാണൂ
സീറ്റൊക്കെ ചിലപ്പോള്‍ ചമന്തി പരുവത്തില്‍ ആയിരിക്കും .
ചിലത് പ്ലാസ്റ്റിക്ക് കയര്‍ കൊണ്ട് മുറുക്കി കെട്ടിയിട്ടുണ്ടാവും .
ചില സീറ്റില്‍ ഇരുന്നാല്‍ ചിലപ്പോള്‍
അങ്ങോട്ട് വെച്ച ചന്തി ഇങ്ങോട്ട് കിട്ടാന്‍ ഇത്തിരി വിഷമിക്കേണ്ടി വരും
എന്നാലും സീറ്റ് 'മ്ലേച്ചം 'ആണെങ്കിലും കാശ് 'മെച്ചം' ആയതു കൊണ്ട് യാത്രക്കാര്‍ക്ക് കുറവൊന്നും ഉണ്ടാവാറില്ല !!
ഈ ബസ്സില്‍ യാത്ര ചെയ്യുമ്പോള്‍ കീശ മേല്‍ കൈ വെച്ച് ഇരിക്കുന്നതാണ് നല്ലത് . ചിലപ്പോള്‍ കീശ യടക്കം ആരുടെയെങ്കിലും കൂടെ പോകാന്‍ സാധ്യത ഏറെയാണ്
ഈ ബസ്സിലെ ചാര്‍ജ് വാങ്ങലാണ് ഏറെ രസകരം .
നമ്മുടെ പഴയ മുദ്രാവാക്യം പോലെയാണ് .
'തലമുറ തലമുറ കൈമാറി കെടാതെ ഞങ്ങള്‍ സൂക്ഷിക്കും ..'
ല്ലേ . അത് പോലെയാണ് !
ഒരാള്‍ മുമ്പിലുള്ള ആള്‍ക്ക് കൊടുക്കുന്നു അയാള്‍ തൊട്ടു മുമ്പിലുള്ള ആള്‍ക്ക് അങ്ങനെയങ്ങനെ
കൈമാറി കൈമാറി ഡ്രൈവറുടെ കയ്യിലേക്ക് !
ഈ ബസ്സ് യാത്രയിലെ വലിയ ഒരു 'കല്ലുകടി'യാണ് ഇത് .
കുറച്ചു മുമ്പിലാണ് സീറ്റ് കിട്ടിയത് എങ്കില്‍ പിന്നില്‍ നിന്ന് എപ്പോഴും തോണ്ടല്‍ വരും .
ചാര്‍ജ് കൈമാറാനുള്ള തോണ്ടല്‍ ആണിത് ..
സത്യത്തില്‍ ഇതില്‍ കേറി ഇറങ്ങുമ്പോഴേക്കും ഒരു 'തോണ്ടല്‍ മഹാമഹം' തന്നെ പ്രതീക്ഷിക്കാം .
ഇന്ന് ഞാന്‍ കേറിയ ബസ്സില്‍ ആള് കുറവാണ് .
എന്നാലും എല്ലാ സീറ്റിലും ഓരോരുത്തര്‍ ഉണ്ട് .
ഞാന്‍ എന്റെ ചാര്‍ജ് തൊട്ടു മുമ്പിലുള്ള ഒരു യുവാവിന്റെ പക്കല്‍ കൊടുത്തു .

അദ്ദേഹം മുമ്പിലുള്ള ആളുടെ പക്കല്‍ കൊടുക്കും എന്ന് കരുതിയാണ് കൊടുത്തത് .
പക്ഷെ ഞാന്‍ കാണുന്നത് അദ്ദേഹം തന്റെ സീറ്റില്‍ നിന്ന് എഴുന്നേറ്റു പോയി ഡ്രൈവറുടെ പക്കല്‍ കാശ് കൊടുത്ത് തിരിച്ചു വന്നു സീറ്റിലിരിക്കുന്നതാണ് .
പിന്നെയും ആളുകള്‍ കേറി .
ആ യുവാവിന്റെ പക്കല്‍ ചാര്‍ജ് കൊടുത്തവരുടെ കാശൊക്കെ ഇതേ പോലെ എഴുന്നേറ്റു പോയി
അയാള്‍ ഡ്രൈവറുടെ പക്കല്‍ കൊടുത്ത്തിരിച്ചു വരുന്നു !!!
നന്നേ ചെറിയ ഒരു സഹായം ആണെകില്‍ പോലും
എത്ര സന്തോഷത്തോടെയാണ് അയാള്‍ സ്വയം ഏറ്റെടുത്തു ചെയ്യുന്നത് !
ആരെങ്കിലും പിറകില്‍ നിന്ന് തോണ്ടുന്നതും അയാള്‍ തന്ന ചാര്‍ജ്
തൊട്ടു മുമ്പിലുള്ള ആളുടെ പക്കല്‍ കൊടുക്കുന്നതും അത്ര ബുദ്ധിമുട്ടുള്ള കാര്യമേ അല്ല എന്നിട്ടും
അതൊരു കല്ലുകടിയായി ,
അനിഷ്ടമായി , കരുതുന്ന ഈ ഞാന്‍ എവിടെ ?
ഈ ചെറുപ്പക്കാരന്‍ എവിടെ ?
കറുത്ത ശരീരത്തിനകത്തും വെളുത്ത മനസ്സുള്ള ഈ പയ്യന്‍ എവിടെ ?
വെളുത്ത ശരീരത്തിനകത്തും കറുത്ത മനസ്സുള്ള ഈ ഞാന്‍ എവിടെ ?

0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ