ചില കുരുക്കള്‍
സ്വാദോടെ
തിന്നാനുള്ളത്
ചിലത് ദൂരേക്ക്
വലിച്ചെറിയാനുള്ളത്
ചിലത്
തുപ്പിക്കളയാനുള്ളത്
ചിലത്
കളിക്കാനുള്ളത്
ചിലത്
തിന്നിട്ടും തിന്നിട്ടും
തീരാതെ
പിന്നെയും പിന്നെയും
കടിച്ചു പൊട്ടിക്കാനുള്ളത്
ചിലത്
വിങ്ങിപ്പൊട്ടാനുള്ളത്
ചിലത്
എന്നെന്നും വേദനിക്കാനുള്ളത്
ചിലത്
കടക്കണ്ണുകളില്‍
കുസൃതി ഒളിപ്പിച്ചു
നഖം കൊണ്ട്
മെല്ലെ
ഞെക്കിക്കളയാനുള്ളത്
ചിലത് മാത്രം അരുമയോടെ
ഓമനിക്കാനുള്ളത്
ഈത്തപ്പഴക്കുരുവിനു അറിയില്ലല്ലോ
മഞ്ചാടിക്കുരുവിന്റെ 'മധുരം ' !!!
0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ