2010, ഡിസംബർ 19, ഞായറാഴ്‌ച

സൂപ്പി പറഞ്ഞ കഥയും ചെയ്ത പണിയുംഎന്റെ റൂം മേറ്റായിരുന്നു സൂപ്പിക്ക . ഒരു 'ഓഫീസ് ബോയ്' ആയി ജോലി ചെയ്യുന്ന അദ്ദേഹം മുപ്പതോളം പേര്‍ താമസിക്കുന്ന ഞങ്ങളുടെ വില്ലയിലെ 'ശുചീകരണ വകുപ്പു' മന്ത്രികൂടിയാണ്. പാവം, നിരുപദ്രവകാരി, ശുദ്ധ ഗതിക്കാരന്‍ തുടങ്ങിയ ഭേദപ്പെട്ട എല്ലാ ഗുണവിശേഷണങ്ങളും മൂപ്പര്‍ക്ക് ചേരും. ഫലിതം പറയാന്‍ ആളിത്തിരി സമര്‍ഥനാണ്. 

ഒരുപാട് സ്ഥിരം ശ്രോതാക്കളുണ്ട് സൂപ്പിക്കക്ക്. പ്രവാസിയുടെ ടെന്‍ഷന്‍ കുറക്കുന്ന സിദ്ധൌഷധം സുലൈമാനിയാണെന്ന് വാദിക്കുന്നവരുണ്ടാവും. പക്ഷേ, സൂപ്പിക്കയെ കേള്‍ക്കലാണ് ടെന്‍ഷന്‍ പോകാനുള്ള നമ്പര്‍ വണ്‍ മരുന്ന് എന്നാണ്ഞങ്ങള്‍  വില്ലാവാസികളുടെ പക്ഷം.സൂപ്പിക്കയുടെ  തമാശകള്‍ അധികവും ശ്ലീലത്തിന്റെ വിപരീതപദ കാറ്റഗറിയില്‍ ഉള്‍പ്പെടുത്തേണ്ട് വയായതു കൊണ്ട്  അവയെ കുറിച്ച് കൂടുതല്‍ വിശദീകരണം ശരിയാവില്ല. അക്കൂട്ടത്തിലെ  നന്നേ ചെറിയ ഒരു സാമ്പിള്‍  മാത്രം പറയാം..


മൊബൈലില്‍ ഭാര്യയുമായി സംസാരിച്ച് എന്തോ ആലോചിച്ചു കിടക്കുന്ന സൂപ്പിക്കയോട് ഒരിക്കല്‍ ഞാന്‍ ചോദിച്ചു: 'എന്തു പറ്റി.. വല്ലാത്ത  ഒരു ക്ഷീണം പോലെ ..? 
ഉടനടി വന്നു മറുപടി : 
'രണ്ട് റിയാലിന് ഭാര്യയുമായി ഒന്നു ബന്ധപ്പെട്ടു. അതിന്റെ ക്ഷീണാ..'


പുതിയപുതിയ വിറ്റുകള്‍ സാന്ദര്‍ഭികമായി ചുട്ടെടുക്കാന്‍ അസാമാന്യ കഴിവുണ്ടായിരുന്നു സൂപ്പിക്കക്ക്.


ഞങ്ങള്‍ അന്തേവാസികള്‍ മൂന്ന് വിഭാഗക്കാരാണ്. 
ഒന്ന്: വരേണ്യ വര്‍ഗം എന്ന് ഞങ്ങള്‍ അസൂയമൂത്ത് വിളിക്കുന്ന 'വൈറ്റ് കോളേഴ്സ് സിംഗിള്‍ ഷിഫ്റ്റുകാര്‍ .
രണ്ട്: മധ്യവര്‍ഗവക്താക്കള്‍ ആന്റ് നൂണ്‍ ടൈം സ്ലീപ്പേഴ്സ് .
മൂന്ന്: ശമ്പളംകൊണ്ട് പിന്നോക്കം നില്‍ക്കുകയും ജോലി കൊണ്ട് മുന്നോക്കം നില്‍ക്കുകയും ചെയ്യുന്ന 'ലോ ക്ളാസ്സ് ബൂഫിയ - ബഖാല ജീവനക്കാര്‍ ..

ഇക്കൂട്ടത്തില്‍ രണ്ട്, മൂന്ന് കാറ്റഗറിയില്‍പ്പെട്ടവര്‍ക്കാണ് സൂപ്പിക്കയെ കൂടുതല്‍ ആസ്വദിക്കാനുള്ള സൌഭാഗ്യമുണ്ടാവുക. ഒറ്റ ഷിഫ്റ്റുകാര്‍ നേരത്തേ കൂര്‍ക്കംവലി ആരംഭിക്കേണ്ടവരായതിനാലും നേരത്തേ അത് അവസാനിപ്പിക്കേണ്ടവരായതിനാലും സൂപ്പിക്കയുടെ കഥകേട്ട് സുയ്പ്പാവാനൊന്നും അവരെ കിട്ടില്ല. മാത്രവുമല്ല; സൂപ്പിക്ക ജോലി കഴിഞ്ഞെത്തുമ്പോഴേക്കും രാത്രി സൂചി പതിനൊന്നിന്റെ  സ്റ്റേഷന്‍ വിട്ടിരിക്കും.

ആയിരത്തൊന്ന് രാവുകള്‍ എന്ന പ്രസിദ്ധമായ മെഗാസീരിയല്‍ നൈറ്റ് സ്റ്റോറി നടന്നത് രാത്രിയിലായതു കൊണ്ടാവണം രാക്കഥകള്‍ക്ക് രാത്രിയുടെ രണ്ടാംയാമമാണ് പ്രൈംടൈമായി നിജപ്പെടുത്തിയിരിക്കുന്നത്.


സൂപ്പിക്ക കഥപറയല്‍ തുടരുകയും ചൂടുള്ള വിറ്റുകള്‍ വിറ്റഴിക്കുകയും കേള്‍വിക്കാര്‍ കൂടിക്കൊണ്ടിരിക്കുകയും ചെയ്യവേ, രണ്ടു മാസത്തെ ലീവിന് ഇതെഴുതുന്നയാള്‍ നാട്ടിലേക്ക്.


അല്പ സ്വല്പം സാഹിത്യത്തിന്റെ അസ്ക്യതയും  വായനയുടെ ജ്വരവും  ബാധിച്ച ഒരാളെന്ന നിലക്ക് എന്നത്തേയും സമ്പാദ്യമായ കുറേ പുസ്തകങ്ങള്‍ ഒരു നിധിപോലെ  സൂക്ഷിച്ചു പോരുന്നുണ്ടയിരുന്നു.
പൌലോ കൊയ്ലോവിന്റെ 'ആല്‍ക്കമിസ്റ്റ്' മുതല്‍ കെ.പി.കേശവമേനോന്റെ 'നാം മുന്നോട്ട്' വരെയും മുകുന്ദന്‍, സക്കറിയ, കക്കട്ടില്‍, മാധവിക്കുട്ടി  വരെയുമുള്ള ഒരു ചെറിയശേഖരം. പോരാത്തതിന് വീണ്ടും വായിക്കാന്‍ മാറ്റിവച്ച കുറെ ആനുകാലികങ്ങളും. 


വായന വേണ്ടവിധം നടക്കുകയില്ലെങ്കിലും വായിക്കാന്‍ കൊള്ളാവുന്ന ചില പുസ്തകങ്ങളൊക്കെ കയ്യിലുണ്ട് എന്ന് ഒരു അഹങ്കാരമായിരുന്നു എന്റെ ഉള്ളില്‍ . കൂട്ടത്തില്‍ 'സ്പേയ്സ്ഫില്ലു' ചെയ്യാന്‍ മറ്റൊന്നുമില്ലാത്തതുകൊണ്ടോ, എഴിതിത്തെളിയുന്നെങ്കില്‍ അങ്ങു തെളിയട്ടേ, എന്ന പത്രാധിപരുടെ കൃപാ കടാക്ഷം കൊണ്ടോ പലപ്പോഴായി അച്ചടിമഷി പുരളാന്‍ ഭാഗ്യം സിദ്ധിച്ച ചില 'സാധനങ്ങളുമുണ്ട് .'   - സത്യം പറഞ്ഞാല്‍  ഒരു പുസ്തക സമാഹാരം ഇറക്കാനുള്ള ധൈര്യമില്ലാത്തതുകൊണ്ടാണ് ഇതൊക്കെയിങ്ങനെ 'പൂച്ച കുഞ്ഞുങ്ങളെ എന്ന പോലെ' കൂടെ കൊണ്ടു നടക്കുന്നത്. 


ഇതെല്ലാം കൂടി മൂന്ന് നാല് കാര്‍ട്ടണുകളിലാക്കി മാസ്കിംഗ് ടാപ്പ് ചെയ്ത് വലിയ മത്തങ്ങ വലിപ്പത്തില്‍ പേരൊക്കെയെഴുതി ഞങ്ങളുടെ സ്റ്റോര്‍ റൂമില്‍ ഭദ്രമായി വെച്ചാണ് 'തെങ്ങോലത്തലപ്പിന്റെ സ്വന്തം നാട്ടിലേക്ക്' സോറി 'ഹര്‍ത്താലുകളുടെ പറുദീസയിലേക്ക്' വിമാനം കയറുന്നത്...
ഇനി 'അളക നന്ദ'യുടെ ഭാഷയില്‍ ഒരു ചെറിയ ഇടവേള.


രണ്ടു മാസത്തെ 'വിനോദ യാത്ര' കഴിഞ്ഞ് തിരിച്ചു വന്നതിന്റെ 'ഹാംഗോവര്‍ '  വിട്ടു മാറും മുമ്പ് 'ഗ്രന്ഥാലയം' ഒന്നടുക്കിപ്പെറുക്കി വെക്കാനും ആവശ്യമില്ലാത്തവ ഒഴിവാക്കി 'കറ കളഞ്ഞ ഒരു ശേഖര'മാക്കി മാറ്റാനുമായി ഒരു സേവനവാരത്തിന് ഒരുങ്ങുന്നത് അങ്ങനെയാണ്.


നാട്ടില്‍ ചെന്നപ്പോള്‍ പുസ്തകങ്ങള്‍ക്ക് മാത്രമായി ഒരു ഷെല്‍ഫ് തന്നെ പണിയിച്ചിരുന്നു. 'എന്റെ ഗ്രന്ഥാലയം' നാലാള്‍ കാണട്ടെ, എന്ന ദുരുദ്ദേശ്യമായിരുന്നു അതിനു  പിന്നില്‍ . ഇപ്പോള്‍ നാട്ടിലൊക്കെ അങ്ങനെയൊരു ഫാഷനുണ്ട്. ഒരക്ഷരം വായിക്കില്ലെങ്കിലും വിശാലമായ
പുസ്തക ഷെല്‍ഫ് ഉണ്ടാവും വീട്ടില്‍ . അതും ഒരു അലങ്കാരമാണ് !
എന്തൊക്കെപ്പറഞ്ഞാലും ഈ പൊങ്ങച്ചത്തിന് ഒരു ഗുണമുണ്ട്. നൂറ് കൊല്ലം ഒരേ ഇരിപ്പ് ഇരുന്നാലും ഒറ്റ പുസ്തകത്തിന്റെയും കവറില്‍പ്പോലും അല്പം പൊടി പുരളില്ല.
ഏതെങ്കിലും ഒരു താളില്‍ ചെറിയ ചുളിവുപോലും വീഴില്ല. കാരണം ഉപയോഗിച്ചാലല്ലേ ഇത്തരം പ്രശ്നങ്ങളൊക്കെ ഉണ്ടാവൂ. ഷെല്‍ഫ് എപ്പോഴും സെയ്ഫായിട്ടിരിക്കും..!


മൂത്ത മോളോട് നേരത്തേ പറഞ്ഞ് ശട്ടം കെട്ടിയിരുന്നു. 'എന്റെ പക്കല്‍ കുറച്ച് പുസ്തകങ്ങളുണ്ട്. അതൊക്കെ ഡോര്‍ ടു ഡോര്‍ ആയി അയച്ചുതരാം. ഈ ഷെല്‍ഫില്‍ അവയൊക്കെ തരം തിരിച്ച് വെക്കണം. വേണമെങ്കില്‍ സുറുമിയെക്കൂടി കൂട്ടിക്കളോണ്ടൂ..'


അത് കേട്ട് ചെറിയ മോള്‍ ഓടിവന്ന് പറഞ്ഞു: കൂടിക്കൊടുക്കുകയൊക്കെ ചെയ്യും ബട്ട്, വെറും ബുക്സ് മാത്രം ഇങ്ങോട്ട് അയക്കരുത്. ഐ വാണ്ട് എ ലാര്‍ജ് സ്നിക്കേഴ്സ് പാക്ക് വിത്ത് ബുക്സ്...' അഞ്ചാം ക്ളാസ് ഇംഗ്ളീഷ് മീഡിയത്തിന്റെ ഒരു പവറേ..! ഞാന്‍ ഉള്ളില്‍ പറഞ്ഞു. മുട്ടയില്‍ നിന്ന് വിരിഞ്ഞിട്ടില്ല അപ്പോഴേക്കും ചോദിക്കുന്നത് 'കൈക്കൂലി' ! 


അധികം വൈകാതെ ഇവയൊക്കെ വീട്ടിലെത്തിക്കണം. അങ്ങനെയാണ് വിശാലമായ ഞങ്ങളുടെ സ്വന്തം മുറ്റത്തേക്ക് (എന്ത് ഗള്‍ഫിലും മുറ്റമോ ? അതിശയിക്കണ്ട; ഇത് പുളുവൊന്നുമല്ല) കൊണ്ടു പോയി തരം തിരിക്കല്‍ പരിപാടി ആരംഭിക്കുന്നത്.


ഒന്നൊന്നര മണിക്കൂറെടുത്തിട്ടും ഒരൊറ്റ കാര്‍ട്ടണ്‍ തരം തിരിക്കാനെ കഴിഞ്ഞുള്ളൂ. ബാക്കി നാളെയാകാം; വൈക്കം മുഹമ്മദ് ബഷീര്‍ പറഞ്ഞ പൊലെ 'അള്ളാഹുനിന്റെ ഖജനാവില്‍ സമയം യഥേഷ്ടമുണ്ടല്ലോ' എന്ന് കരുതി  കാര്‍ട്ടണുകളൊക്കെ അവിടെത്തന്നെ അട്ടിയാക്കി വെച്ചാണ് ഉറങ്ങാന്‍ കിടന്നത്.

പിറ്റേന്ന് നേരം വെളുത്ത് ഓഫീസിലേക്ക് ഇറങ്ങാന്‍ തുടങ്ങുമ്പോഴാണ് ഞാനത് ശ്രദ്ധിക്കുന്നത്. എന്റെ പുസ്തകങ്ങളിരിക്കുന്ന സ്ഥലം ജില്ലറ്റ് 3 കൊണ്ട് ഷേവ് ചെയ്ത യുവാവിന്റെ മുഖം പോലെ  ക്ലീനായി കിടക്കുന്നു...! 


'പരേതന്‍ തിരിച്ചു വരുന്നു' എന്ന സലാം കൊടിയത്തൂരിന്റെ ടെലി ഫിലിമില്‍ ഒരു ഗള്‍ഫുകാരന്‍ ഒരാള്‍ക്ക് ഒരു പേന സമ്മാനിക്കുന്നുണ്ട്. 'ജീവിതത്തിലൊരിക്കലും ഒരുപകാരവുമില്ലാത്ത ഈ സാധനമാണ് ഓനെനിക്ക് ഒലത്തീക്കണ്ത്' എന്ന് പറഞ്ഞ് ആ പേന അയാളുടെ മുഖത്തേക്ക് വലിച്ചെറിയുന്ന ഒരു രംഗമുണ്ട്. ആ കഥാപാത്രത്തിന്റെ വംശപരമ്പരയില്‍പ്പെട്ട ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന ഈ നാട്ടില്‍ പുസ്തകങ്ങള്‍ കളവ് പോവുകയോ ? വല്ല മൊബൈലോ ഇഖാമയോ ഒക്കെയാണെങ്കില്‍ മനസ്സിലാക്കാം. ഇനി 
നായ്ക്കളോ മറ്റോ കടിച്ചു വലിച്ചു കൊണ്ടു പോയോ ?  
മനുഷ്യനു പോലും വേണ്ടാത്ത പുസ്തകങ്ങള്‍ മൃഗങ്ങള്‍ക്കെന്തിനാണ്..?
പിന്നെ ഇവയൊക്കെ എവിടെപ്പോയി ? എനിക്കാകെ ആധിയായി. 


കാശുകൊടുത്തു വാങ്ങിയ എന്റെ പുസ്തകങ്ങള്‍ നഷ്ടപ്പെട്ടാലും നാട്ടിലെ എന്റെ ബുക് ഷെല്‍ഫ് ശൂന്യമായിത്തന്നെ കിടന്നാലും കുഴപ്പമില്ലായിരുന്നു. ഒന്നു കൂടി വായിക്കാമെന്ന കൊതിമൂത്ത് 'വായിച്ച് തരാ'മെന്ന് പറഞ്ഞ് സുഹൃത്തുക്കളില്‍ നിന്ന് കടം വാങ്ങിയ എ. പി. ജെ അബ്ദുള്‍ കലാമിന്റെ ‘അഗ്നിച്ചിറകുകളും ‘ എം . പി വീരേന്ദ്രകുമാറിന്റെ 'രാമന്റെ ദു:ഖവും' മുഹമ്മദ് അസദിന്റെ 'മക്കയിലേക്കുള്ള പാത'യും ഒ.വി. വിജയന്റെ 'ഖസാക്കിന്റെ ഇതിഹാസ'വുമൊക്കെ നഷ്ടപ്പെട്ടാല്‍ അവരോട് ഞാനെന്ത് സമാധാനം പറയും...? 


'പുസ്തകം കടം വാങ്ങിയാല്‍ തിരിച്ചു കൊടുക്കേണ്ടതില്ല എന്നൊരു പഴഞ്ചൊല്ലുണ്ട്. ആ ചൊല്ലിന്റെയൊക്കെ കാലം കഴിഞ്ഞു' എന്ന് ഓര്‍മ്മപ്പെടുത്തിയിട്ടാണ് അബ്ദുല്ല മുക്കണ്ണി പുസ്തകങ്ങള്‍ തന്നത് തന്നെ... ഇനിയിപ്പോ ഞാനീ പുസ്തകങ്ങളൊക്കെ എവിടെപ്പോയി തിരയാനാണ് പടച്ചോനേ...?


കവിതകള്‍ , കഥകള്‍ , ലേഖനങ്ങള്‍ , അനുഭവങ്ങള്‍ തുടങ്ങി പ്രകാശം കാണാന്‍ ഭാഗ്യം സിദ്ധിച്ച എന്റെ സൃഷ്ടികള്‍ (പ്ളീസ്, മുഖം ചുളിക്കരുത്. കാക്കക്ക് 'പെണ്‍ കുഞ്ഞും' പൊന്‍ കുഞ്ഞാണല്ലോ..!) മുഴുവനും അക്കൂട്ടത്തിലുണ്ട്. അതൊക്കെ നഷ്ടപ്പെട്ടാല്‍ പിന്നെ...
ഓര്‍ക്കാന്‍ കൂടി വയ്യ.

അന്നേരം നടുപിളര്‍ന്ന കുഞ്ഞു കണ്ണാടിക്കു മുമ്പില്‍ കുനിഞ്ഞ് നിന്ന് തലയിലെ 'വെള്ളക്കാരെ' 'ആഫ്രിക്കക്കാരാ'ക്കാന്‍ വൃഥാ ശ്രമം നടത്തുന്ന കമ്മുക്കയോട് ഞാന്‍ കാര്യം പറഞ്ഞു.


'ആര്ക്ക് വേണം ന്റെ ഉസ്മാനേ, പ്പളത്തെ കാലത്തു ബുക്ക്വാളൊക്കെ..'
- എത്ര അര്‍ത്ഥഗര്‍ഭമായ അതിസുന്ദരമായ മറുപടി !


ഞാന്‍ നാലുപാടും തിരഞ്ഞു. അലാറം വിളിച്ചുണര്‍ത്തിയ ഉറക്കച്ചടവുമായി കണ്ണു തിരുമ്മി കുളിക്കാ നിറങ്ങുന്നവരോടൊക്കെയും  സങ്കടം പറയുകയും അതേക്കുറിച്ച് അന്വേഷിക്കുകയും ചെയ്തു. എല്ലാവരും 'ആഹ് ആഹ്.. മാ അദ് രീ..
(അയ്യോ, എനിക്കറിയില്ലേ...) എന്ന് പറഞ്ഞു കൊണ്ടിരുന്നു..


ഒടുവില്‍ നാട്ടുകാരനും അയല്‍ക്കാരനുമായ ജലീലാണ് ആ സംശയം എടുത്തിട്ടത്. 'നമ്മുടെ സൂപ്പ്യാക്കയെങ്ങാനും ഖുമാമ (വേസ്റ് ബാസ്ക്കറ്റ്) യിലേക്കിട്ടോന്നാവോ...?

ഞാനൊന്ന് ഞെട്ടി..!! അങ്ങനെ സംഭവിക്കാതിരിക്കട്ടേ എന്ന് ഉള്ളുരുകി പ്രാര്‍ത്ഥിച്ചു. അതൊന്നു ക്ളിയര്‍ ചെയ്യാന്‍ എന്തുണ്ട് വഴി ? സൂപ്പിക്ക ഇ
പ്പോള്‍ കൂര്‍ക്കം വലിയുടെ കല്ലാംപാറ കയറ്റം  കയറുകയായിരിക്കും.!


ഞാന്‍ മറ്റൊന്നും ചിന്തിക്കാതെ നേരെ ഓടിയത് ഖുമാമയിലേക്കായിരുന്നു..


(ക്ഷമിക്കണം എന്റെ കുറിപ്പില്‍ ഈ 'സാധനം' വല്ലാതെ കടന്നു വരുന്നുണ്ട്. നടവഴികളും പാതയോരങ്ങളും  പൊതുസ്ഥലങ്ങളുമൊക്കെ തരം പോലെ ഖുമാമയാക്കി മാറ്റുന്ന നമുക്ക് പ്രത്യേക ഖുമാമയെന്തിന്, ചവറ്റു കൊട്ടയെന്തിന്..?  അല്ല പിന്നെ.!)


അവിടെ ചെന്നു നോക്കുമ്പോള്‍ 'പൊടി പോലുമില്ല കണ്ടുപിടിക്കാന്‍ '  എന്ന പഴയ ഒരു പരസ്യവാചകമാണ് ഓര്‍മ്മ വന്നത്.. ഇന്നലത്തെ വിഴുപ്പൊക്കെ ഇന്നത്തെ സുബഹി വണ്ടിക്ക് എത്തേണ്ടയിടത്ത് എത്തിയിരിക്കുന്നു..!!! 


തിരിച്ച് വന്ന് സൂപ്പിക്കയുടെ റൂമിലെത്തുമ്പോള്‍ അദ്ദേഹം കൂര്‍ക്കം വലിയുടെ ടോപ്പ് ഗിയറില്‍ കത്തിച്ച് വിടുകയാണ്. ഇടക്കിടെ മുമ്പേ പോകുന്ന വാഹനത്തെ മറികടക്കാനെന്ന വണ്ണം ഒരു പ്രത്യേക ശബ്ദത്തില്‍ 'ഹോണടി'ക്കുന്നുമുണ്ട്..!!


ഒരു വിധം കുളിച്ചെന്നു വരുത്തി ഓഫീസിലേക്കോടി..

പുത്രനഷ്ടം, ഭാര്യാനഷ്ടം, മാനനഷ്ടം, ജോലിനഷ്ടം ഇങ്ങനെ കുറേ നഷ്ടങ്ങളെക്കുറിച്ച് കേട്ടിട്ടുണ്ട്. പക്ഷേ, പുസ്തകനഷ്ടം എന്ന ഒരു പുതിയ കഥയിലെ കഥാപാത്രമാകേണ്ടി വരുമെന്ന് സ്വപ്നത്തില്‍ പോലും വിചാരിച്ചിട്ടില്ല.. എന്റെ മനസ്സിലെ തിരയടങ്ങുന്നില്ല.


ഓഫീസിലെത്തി മൊബൈലിലേക്ക് രണ്ടുമൂന്ന് വട്ടം വിളിച്ചിട്ടും സൂപ്പിക്ക എടുക്കുന്നില്ല. ഒടുവില്‍ നിരന്തരമായ വിളിക്കിടയില്‍ എപ്പോഴോ മൂപ്പര്‍ ഫോണെടുത്തു. മുഖവുരയൊന്നും കൂടാതെ ആകാംക്ഷയുടെ
അങ്ങേ അറ്റത്ത് നിന്ന് ഞാന്‍ ചോദിച്ചു:


'സൂപ്പ്യാക്കാ ഇന്നലെ മുറ്റത്തുണ്ടായിരുന്ന ആ കാര്‍ട്ടണുകളൊക്കെ എന്തു ചെയ്തു..'?
എന്റെ  ചോദ്യം കേട്ട പാടെ സൂപ്പിക്ക  ചൂടായി.


'അതിന്റെ ആളെത്തന്നെ ച്ചും കിട്ടണ്ടത്. ഞാനത് മുയുമനും ഖുമാമീക്ക് കൊണ്ടോയി ഇടാന്‍ എത്തര ബുദ്ധി മുട്ടീന്നറ്യോ ? നാലോ അഞ്ചോ വട്ടായിട്ടാ ഞാനതൊക്കെ അങ്ങട്ടെത്തിച്ചത്. എന്തോര് കനായിരുന്നു... മന്സന് പണിണ്ടാക്കാന്‍ നടക്കും ഓരോരോ ബലാലാള്'

എനിക്ക് സങ്കടമാണോ കരച്ചിലാണോ അരിശമാണോ ഈറയാണോ അതല്ല ഇതെല്ലാം കൂടിച്ചേര്‍ന്ന ഒരു 'അവിയല്‍ ' വികാരമാണോ ഉണ്ടായതെന്ന് ഇപ്പോഴും തീര്‍ച്ചയില്ല.


45 comment drops:

പ്രിയ വായനക്കാരേ,കമന്റ്‌ ബോക്സിന്റെ താഴെ കൊടുത്തിരിക്കുന്ന

'ഇമെയില്‍ വഴി സബ്സ്ക്രൈബ് ചെയ്യുക'

എന്നതില്‍ ക്ലിക്ക് ചെയ്‌താല്‍ താങ്കളുടെ കമന്റിനു മറുപടി

ഇ മെയില്‍ ആയി ലഭിക്കും

 1. (((O)))
  എന്റെ വക ആദ്യ വെടി!!
  ഐശ്വര്യമായി തുടങ്ങിക്കോളൂ!

  മറുപടിഇല്ലാതാക്കൂ
 2. ശ്ച്ചേ ശ്ച്ചേ ആദ്യ വെടിക്കുള്ള ചാനസ് നൌഷാദ് അകംപാടം അടിച്ചെടുത്തു ....പോട്ടെ രണ്ടാം വേദി മറ്റൊരു നൌഷാദ് ആയിക്കോട്ടെ....(((((((((O)))))))))

  മറുപടിഇല്ലാതാക്കൂ
 3. രണ്ടാളും വെടി വെച്ചു പോയതല്ലാതെ ഒരനുശോചനം പോലും രേഖപ്പെടുത്തിയില്ലല്ലോ? കഷ്ടം തന്നെ!.ന്നാ‍ലും ന്റെ സൂപ്പിക്കാ,ങ്ങള് ചെയ്തത് ഒരു കണക്കിനു നന്നായി.മൂപ്പര് ആളുകളുടെയടുത്ത് നിന്നു വായിക്കാനെന്നും പറഞ്ഞു പുസ്തകങ്ങള്‍ വാങ്ങിയിട്ട് നാട്ടിലേക്കയക്കാനുള്ള പരിപാടിയായിരുന്നു, അതങ്ങ് ശരിയായി!

  മറുപടിഇല്ലാതാക്കൂ
 4. ഇത് ഞാന്‍ വേറെ എവിടെയോ വായിച്ചിട്ടുണ്ട് ...സത്യം പറ മാഷെ ...ഇത് നിങ്ങള്‍ എഴുതിയത് തന്നെയെണോ ??..ഇത് നിങ്ങള്‍ വേറെ എവിടെയെങ്കിലും പ്രസിദ്ധീകരിച്ചിട്ടുണ്ടോ ???....ഞാന്‍ സത്യായിട്ടും ഈ കഥ വേറെ എവിടെയോ വായിച്ചിട്ടുണ്ട് .....ഞാന്‍ ഓര്‍ത്തു നോക്കട്ടെ ......!!!!!!

  മറുപടിഇല്ലാതാക്കൂ
 5. Mohamedkutty മുഹമ്മദുകുട്ടി പറഞ്ഞത് നേരാണോ ഇരിങ്ങാട്ടീരി .....എന്നിട്ട് പുസ്തകങ്ങള്‍ ഒക്കെ തിരിച്ചു കിട്ടിയോ ? അതോ പുസ്തകങ്ങള്‍ കടം തന്നവരില്‍ നിന്നും കിട്ടിയോ ?
  ന്താ ഒന്നും മുന്ടാത്തെ ?

  മറുപടിഇല്ലാതാക്കൂ
 6. ഇത് ഗള്‍ഫ്‌ മനോരമയില്‍ ഞാന്‍ വായിച്ചിട്ടുണ്ട് .....മാഷ് വലിയ ആളാണ്‌ അല്ലെ ???...എന്നിട്ടാണോ ഞാന്‍ മാഷെ കളിയാക്കുന്നത് ....ഇന്നത്തോടെ ആ പരിപാടി നിര്‍ത്തി .....!!

  മറുപടിഇല്ലാതാക്കൂ
 7. ഒരു ബ്ലോഗ്‌ തുടങ്ങിയത് നന്നായി.. ഇനി ഇതുപോലുള്ള രസികന്‍ വിഭവങ്ങള്‍ ദിവസം ഓരോന്ന് എന്ന മട്ടില്‍ പോന്നോട്ടെ.. നിമിഷ കവിതകളും കഥകളും നര്‍മ ഭാഷണങ്ങളുമായി ഈ ബ്ലോഗ്‌ ഒരു ഹിറ്റാവുമെന്നു ഉറപ്പാണ്. ഫേസ്ബുക്കിലെക്കാള്‍ ബ്ലോഗില്‍ ശ്രദ്ധിക്കുന്നതാവും നല്ലത് എന്ന് തോന്നുന്നു. ഈ പോസ്റ്റിന്റെ ടൈറ്റില്‍ ഏറെ ഇഷ്ടപ്പെട്ടു.

  മറുപടിഇല്ലാതാക്കൂ
 8. പുസ്തക നഷ്ടത്തില്‍ അനുശോചിക്കുന്നു. സൂപ്പിക്കായുടെ വല്ല വിറ്റും ആയിരിക്കും അവസാനം എന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്.

  നിങ്ങളുടെ എഴുത്തിനെ ഇഷ്ടപ്പെടുന്ന ഒരു അയല്‍നാട്ടുകാരന്‍.

  മറുപടിഇല്ലാതാക്കൂ
 9. ഇരിങ്ങാട്ടിരി…, ട്രോപ്സ് എന്ന് പറഞ്ഞാൽ പോരാ.. ഒന്നാംതരം ഒഴുക്കാ..!!

  മറുപടിഇല്ലാതാക്കൂ
 10. @ Akambadam :
  ഐശ്വര്യറായി ആദ്യം വെടി പൊട്ടിച്ചത് ഏതായാലും ഐശ്വര്യമായി..!
  @ Noushad :
  വെടിക്കാര്‍ കൂടിയാല്‍ വടി എടുക്കേണ്ടി വരും
  @ Md Kutty :
  സൂപ്പിക്കാനെ സുയ്പ്പാക്കാന്‍ മാത്രമല്ല സുഖിപ്പിക്കനുമുണ്ട് ആളുകള്‍
  മുഹമ്മെദ് കുട്ടിക്കന്റെ അയല്പക്കക്കാരനാണോ സൂപ്പിക്ക.. എങ്കില്‍ എന്റെ കാര്യം പോക്കാ..
  @faisu :

  ആ പരിപാടി നിര്‍ത്തി എന്ന് പറഞ്ഞത് ഗള്‍ഫ്‌ മനോരമ വായന നിര്‍ത്തി എന്നായിരിക്കും. വള്ളിക്കുന്ന് കേള്‍ക്കണ്ട അദ്ദേഹത്തിന് മനോരമ എന്ന് കേള്‍ക്കുന്നതേ പ്രീജയാണ്..

  മറുപടിഇല്ലാതാക്കൂ
 11. @ Vallikkunnu :
  ടൈറ്റില്‍ മാത്രമേ ഇഷ്ടപ്പെട്ടുള്ളൂ അല്ലെ
  വല്ലാത്ത ടൈറ്റാണല്ലേ..

  @ Thechikkodan:
  തെച്ചിപ്പൂവും തെച്ചിക്കോടും എനിക്കിഷ്ടമാണ്

  അയല്‍ നാട്ടുകാരനെയും അയല്‍ വീട്ടുകാരനെയും എനിക്കിഷ്ടമാണ്

  വായിക്കുന്ന അയല്നാട്ടുകാരനെ വല്ലാതെ കഷ്ടപ്പെടുത്തുന്ന ഒരിഷ്ടമാണ് ..

  പിന്നെ ആകെ ഒരു സമാധാനം,
  ഇഷ്ടവും കഷ്ടവും ചേര്‍ന്നാല്‍ അരിഷ്ടമാകില്ലല്ലോ എന്നാണു

  മറുപടിഇല്ലാതാക്കൂ
 12. @ Naushu :

  കൊള്ളാനൊന്നും കൊള്ളില്ല

  പൊള്ളും വിളയാനെന്തിന്നും

  ഇരിങ്ങാട്ടിരിത്തരങ്ങള്‍ കൊള്ളുകയുമില്ല പൊള്ളുകയുമില്ല

  തള്ളാം; കൊള്ളാം ; പക്ഷെ തല്ലരുത്..!

  @ മൈപ് :

  ഒഴുക്കാണെന്ന് ഒഴുക്കന്‍ മട്ടില്‍ പറഞ്ഞാല്‍ അതിലൊരു വഴുക്കുണ്ടോ എന്റെ മൈപ്പേ..

  മറുപടിഇല്ലാതാക്കൂ
 13. ഭയങ്കര ക്രൂരകൃത്യമായിപ്പോയി.

  ചിരിയല്ല, കരച്ചിലു തന്നെയാ വരുന്നത്.

  ഇനി ഞാൻ ബ്ലോഗിലെ ബാക്കി പോസ്റ്റുകളൊക്കെ വായിച്ചിട്ട് വരാം.

  മറുപടിഇല്ലാതാക്കൂ
 14. :)
  chirichu sharikkum pinne oru vishama avasanam

  book nashttapettal ulla vishamma paryaan kazhilla

  മറുപടിഇല്ലാതാക്കൂ
 15. സൂപ്പിക്കാന്റെ കുറേ വിറ്റുകള്‍ ഉണ്ടാകുമെന്നു കരുതി വായിച്ചു തുടങ്ങിയപ്പോ.ആദ്യത്തെ വിറ്റു തന്നെ കിടുക്കി..അല്ലെങ്കിലും സൂപ്പീക്കാനോടാ പുസ്തകക്കളി:)

  മറുപടിഇല്ലാതാക്കൂ
 16. സൂപിക്കയുടെ ഒരു മറുപടി പഞ്ചോടെ നിര്‍ത്തി
  ഇരുന്നെങ്കില്‍ ആ ബുക്സ് പോയതിന്റെ വിഷമം
  കുറച്ചു ലഖൂകരിക്കാമായിരുന്നു. ഇതിപ്പോ നര്‍മവും
  പോയി മര്മത് ഒരു അടിയും കിട്ടിയ പോല്‍ ആയി.
  ഇഷ്ടപ്പെട്ടു മാഷെ..ആശംസകള്‍.

  മറുപടിഇല്ലാതാക്കൂ
 17. ഹായ് കൂയ് പൂയ്!
  ഖുമാമക്കഥക്കൊരു സെലൂട്ട്!

  മറുപടിഇല്ലാതാക്കൂ
 18. sooppikka pusthakangal soopaakkiyalle? Nashta dhukhathil panku cherunnu.

  മറുപടിഇല്ലാതാക്കൂ
 19. ithu vayikkan ithiri late poyi mashe.. kidilam,kikkidilam... ningalu puli aarunnalle......

  മറുപടിഇല്ലാതാക്കൂ
 20. സൂപ്പിക്ക സൂപ്പറായി..................അങ്ങനെ സൂപ്പറായ സൂപ്പിക്കയുടെ സൂപ്പര്‍ കഥകള്‍ സൂപ്പര്‍ എഴുത്തുകാരനായ സൂപ്പര്‍ ഇരിങ്ങാട്ടിരിക്ക് സൂപ്പറായി ഇനിയും എഴുതാനാകട്ടെ......

  മറുപടിഇല്ലാതാക്കൂ
 21. സൂപ്പിക്ക ഞങ്ങളുടെ നാട്ടില്‍ തൂപ്പിക്കയാ ....... ഗുമാമ ഞങ്ങളുടെ നാട്ടില്‍ ബലദിയ കോട്ടയാ ......... തൂപ്പിക്ക സുപ്പറായി ഇരിങ്ങാട്ടിരി .....ഇതോടെ ഞാന്‍ നിങ്ങളുടെ ആരാധകനുമായി ഇരിങ്ങാട്ടിരി ...........അടിപൊളി .........സൂപ്പര്‍

  മറുപടിഇല്ലാതാക്കൂ
 22. ഞാന്‍ ഇഷ്ടപ്പെടുന്ന എഴുത്തുകാരില്‍ ഒരാളാണ് താങ്കള്‍.
  കുറെ മുമ്പു താങ്കളുടെ കഥകള്‍ എവിടെയോക്കെയോ വായിച്ചിരുന്നു.
  പിന്നീട് ജോലിത്തിരക്കും, പ്രവാസവും വായന നഷ്ട്ടപ്പെടുത്തി.
  ഇപ്പോള്‍ കുറേശെ തിരിച്ചു കൊണ്ട് വരാന്‍ ശ്രമിക്കുന്നു.
  ആദ്യ പോസ്റ്റ് നോക്കുക എന്നൊരു ദുശീലം കൂടെ ഉണ്ടെനിക്ക്.
  ഒരു പാട് ഇഷ്ടായി. അഭിപ്രായം പറഞ്ഞു അങ്ങയെ ചെറുതാക്കുന്നില്ല.
  സന്തോഷായി. ബ്ലോഗില്‍ ഉണ്ടെന്നറിഞ്ഞതില്‍..
  ഇനി ഓരോന്നായി വായിക്കട്ടെ.

  മറുപടിഇല്ലാതാക്കൂ
 23. എന്നാലും പുസ്തകനഷ്ടം വല്ലാത്ത കഷ്ട്മാ ..... ഇനി ചിഞ്ചൂസിനെക്കൂടി കൂട്ടിക്കോണ്ട് മൂത്ത മോള് കഷ്ടപ്പെടേണ്ടല്ലോ..... നിങ്ങള്‍ക്ക് ബലദിയക്കാരോട് ഒന്നു സംസാരിച്ച് അവ തിരിച്ചെടുക്കാന്‍ ശ്രമിക്കാമായിരുന്നൂ...

  മറുപടിഇല്ലാതാക്കൂ
 24. ..........എല്ലാവരും പൊട്ടിച്ച വെടികള്‍ പാഴ് വെടികളായിരുന്നു ഇനി എന്റെ വക ഒരു അസ്സല്‍ വെടി ''''''''''ഡ പ്പേ!!!!!! (സരസമായ അവതരണം അസ്സലായിട്ടുണ്ട്)

  മറുപടിഇല്ലാതാക്കൂ
 25. നഷ്ട്ടതിനെ കഥ പറഞ്ഞു എന്നെ ഇഷ്ട്ടപ്പെടുത്തിയല്ലോ എന്ടിഷ്ട്ടാ ................എന്തൊരു കഷ്ടം !!

  മറുപടിഇല്ലാതാക്കൂ
 26. ഇത് വായിച്ചു തുടങ്ങി പുസ്തകങ്ങളുടെ കാര്യം പറഞ്ഞു തുടങ്ങിയപ്പോള്‍ തന്നെ ഞാന്‍ മനസ്സില്‍ പ്രാര്‍ത്ഥിക്കുകയായിരുന്നു..പുസ്തകങ്ങള്‍ നഷ്ട്ടപ്പെടല്ലേ, പുസ്തകങ്ങള്‍ നഷ്ട്ടപ്പെടല്ലേ എന്ന്...അവസാനം ഞാന്‍ ഭയപ്പെട്ടത് തന്നെ സംഭവിച്ചു. എന്തായാലും ഞാന്‍ സൂപ്പിക്കയെ കുറ്റം പറയില്ല. മൂപ്പരുടെ ജോലിയാണല്ലോ 'ഖുമാമ' നീക്കം ചെയ്യല്‍. എന്തായലും, നന്നായിരിക്കുന്നു മാഷെ.

  മറുപടിഇല്ലാതാക്കൂ
 27. സുഹൃത്തുക്കളെ , ഇത് എന്റെ ബ്ലോഗിലെ ആദ്യത്തെ പോസ്റ്റ്‌ ആണ് ..
  മുമ്പ് വായിച്ചവര്‍ ക്ഷമിക്കണം .. വായിക്കാത്തവര്‍ വായിക്കാന്‍ വേണ്ടിയാണ് വീണ്ടും പോസ്റ്റ്‌ ചെയ്തത് ..
  അഭിപ്രായങ്ങള്‍, പ്രതികരണങ്ങള്‍ , ഇവിടെ എഴുതിയാലും ...!!!

  മറുപടിഇല്ലാതാക്കൂ
 28. ഖുമാമ കടത്താന്‍ ആ പാവം പെട്ട പെടാപാട് ഓര്‍ക്കുമ്പോള്‍ കഷ്ടം തോന്നുന്നു...ഒരാള്‍ പോലും സഹായിക്കാനില്ലാതെ...
  ഇനിയെങ്കിലും പുസ്തകങ്ങള്‍ പുറത്തേക്ക് വെക്കുമ്പോള്‍ ഒരു 'അപകട'ചിഹ്നം എങ്കിലും പെട്ടിക്കു മുകളില്‍ വെക്കണം...ആ...!

  മറുപടിഇല്ലാതാക്കൂ
 29. പുത്രനഷ്ടം, ഭാര്യാനഷ്ടം, മാനനഷ്ടം, ജോലിനഷ്ടം ഇങ്ങനെ കുറേ നഷ്ടങ്ങളെക്കുറിച്ച് കേട്ടിട്ടുണ്ട്. പക്ഷേ, പുസ്തകനഷ്ടം എന്ന ഒരു പുതിയ കഥയിലെ കഥാപാത്രമാകേണ്ടി വരുമെന്ന് സ്വപ്നത്തില്‍ പോലും വിചാരിച്ചിട്ടില്ല.. എന്റെ മനസ്സിലെ തിരയടങ്ങുന്നില്ല.
  അവസാനം അത് തന്നെ സംഭവിച്ചു ല്ല്യെ ....സൂപ്പിക്കയുടെ ആരോഗ്യത്തിനു കുഴപ്പം ഒന്നുമില്ല എന്ന് കരുതി സന്തോഷിക്കുന്നു ....

  മറുപടിഇല്ലാതാക്കൂ
 30. ഐക്കരപ്പടിയന്‍ and കുറിയോടന്‍ നാട്ടിലെ പൊഎ അടുത്ത് തന്നെ വന്നല്ലോ ..................

  മറുപടിഇല്ലാതാക്കൂ
 31. ഞങ്ങളുടെ ഭാഷയില്‍ പറഞ്ഞാല്‍ 'തൂപ്പീക്ക' ആള് 'പറ്റീക്ക്'(കൊള്ളാം). താന്‍ കുറിച്ച് വെച്ച സിദ്ധാന്തങ്ങളും കണ്ടെത്തലുകളും അടങ്ങിയ തുണ്ട് കടലസുകള്‍ അഗ്നിക്കിരയാക്കിയ 'ഡയമണ്ട്' എന്ന പട്ടിയെ നോക്കി വിലപിച്ച സര്‍ ഐസക് ന്യൂടന്റെ
  മാനസികാവസ്ഥ നിങ്ങള്‍കും ഉണ്ടായതു പോലെ തോന്നി ഇത് വായിച്ചപ്പോള്‍...,. ഒരു കുസ്രിതി ചിരിയോടെ ഇരിക്കുന്ന തൂപ്പീക്കയെ ഓര്‍ത്ത് ഞാന്‍ ചിരിച്ചു പോയി താങ്കള്‍ തരിച്ചുപോയി കാണും.

  മറുപടിഇല്ലാതാക്കൂ
 32. ഉസ്മാന്റെ മുറിയിൽ സംസാരിച്ചിരുന്ന തൃപ്തി മനസ്സിൽ! നല്ലൊരു ലേഖനം. പുസ്തകമാക്കണം ഇന്നല്ലെങ്കിൽ നാളെ. എന്റെ ബുക്ക് ഷെല്ഫിലും ഒരിഞ്ച് സ്പെയ്സ് ഒഴിച്ചിടുന്നുണ്ട്
  ....

  മറുപടിഇല്ലാതാക്കൂ
 33. ഞാനത് മുയുമനും ഖുമാമീക്ക് കൊണ്ടോയി ഇടാന്‍ എത്തര ബുദ്ധി മുട്ടീന്നറ്യോ ? നാലോ അഞ്ചോ വട്ടായിട്ടാ ഞാനതൊക്കെ അങ്ങട്ടെത്തിച്ചത്. എന്തോര് കനായിരുന്നു... മന്സന് പണിണ്ടാക്കാന്‍ നടക്കും ഓരോരോ ബലാലാള്'
  oru ahankaram ullathu..njan oru maha vayanakkaran..ennathu neengi kitty.alle..

  മറുപടിഇല്ലാതാക്കൂ
 34. എന്താണ് പറയേണ്ടത് എന്ന് തന്നെ അറിയുന്നില്ല ... വളരെ രസത്തില്‍ വായിച്ചു കൊണ്ട് എത്തിയതായിരിന്നു

  ഒരക്ഷരം വായിക്കില്ലെങ്കിലും വിശാലമായ
  പുസ്തക ഷെല്‍ഫ് ഉണ്ടാവും വീട്ടില്‍ . അതും ഒരു അലങ്കാരമാണ് !
  എന്തൊക്കെപ്പറഞ്ഞാലും ഈ പൊങ്ങച്ചത്തിന് ഒരു ഗുണമുണ്ട്. നൂറ് കൊല്ലം ഒരേ ഇരിപ്പ് ഇരുന്നാലും ഒറ്റ പുസ്തകത്തിന്റെയും കവറില്‍പ്പോലും അല്പം പൊടി പുരളില്ല.
  ഏതെങ്കിലും ഒരു താളില്‍ ചെറിയ ചുളിവുപോലും വീഴില്ല. കാരണം ഉപയോഗിച്ചാലല്ലേ ഇത്തരം പ്രശ്നങ്ങളൊക്കെ ഉണ്ടാവൂ. ഷെല്‍ഫ് എപ്പോഴും സെയ്ഫായിട്ടിരിക്കും..!
  ഞാന്‍ പലയിടത്തും കണ്ടിട്ടുണ്ട് ഒന്ന് ചോദിച്ചാല്‍ പോലും വായിക്കാന്‍ തരില്ല...


  ഈ വരികളൊക്കെ വളരെ ആസോതിച്ചു വായിച്ചു കാര്യത്തിലെക്കെത്തിയപ്പോള്‍
  ഇടക്കെപ്പോഴോ അതിനു ഒന്നും സംഭവിക്കരുതെ എന്ന് മനസ്സില്‍ തോന്നി .... അവസാനം അത് എവിടെയെങ്കിലും മാറ്റിവെച്ചിട്ട് സൂപ്പിക്ക ഒരു തമാശയും പറഞ്ഞു അത് കാട്ടി തരും എന്നാണു ഞാന്‍ വിജാരിച്ചത് ... പുസ്ത്തക നഷ്ട്ടം എനിക്ക് മനസ്സില്‍ വല്ലാത്തൊരു നഷ്ട്ടം അനുഭവപെടുന്നു അപ്പോള്‍ അങ്ങയുടെ വേദന ....

  മറുപടിഇല്ലാതാക്കൂ
 35. എന്തൊക്കെയോ പറയണം എന്നുണ്ട്..
  പക്ഷെ... ഒന്നും പറയാന്‍ കഴിയുന്നില്ല..
  നന്നായിട്ടും നന്നൂന്നെഴുതാന്‍ മനസ്സ് സമ്മതിക്കുന്നില്ല..
  ...ന്നാല്‍ നന്നായില്ലെന്നെഴുതാന്‍ മനസ്സാക്ഷിയനുവദിക്കുന്നുമില്ല..
  negateev കമന്റ്സ് പ്രേരണയാവുമെന്നു പറഞ്ഞു കേള്‍ക്കാം ;
  പക്ഷെ... പ്രാവര്‍ത്തികം ആകുന്നത് negateev എനര്‍ജി തന്നെയാണ് എന്നാണു എന്റെ വിശ്വാസം...
  പലപ്പോഴും ചില വാദങ്ങള്‍ ചെരുപ്പ് പോലെയാണല്ലോ...
  നമ്മുടെ വീട്ടിലേക്കു കയറുമ്പോള്‍ നമ്മള്‍ അതങ്ങ് ഊരി വെക്കും..
  എന്തെങ്കിലും പറയണമല്ലോ അല്ലെ..?
  സൂപ്പിക്കാന്റെ തമാശ ഉണ്ടെന്നു പറഞ്ഞു വിളിച്ചു കൊണ്ട് വന്നിട്ട് പഴയ പുസ്തകവും ഷെല്‍ഫും തന്നെ ( മുമ്പ് താക്കോല്‍ പൊടിപിടിച്ച കഥയുടെ ) തുടര്‍ച്ച തന്നെ തികട്ടി വന്നുവെന്നൊരു കുറ്റം ഞാന്‍ പറഞ്ഞാല്‍ ഇക്ക എങ്ങിനെ എന്നെ തല്ലുമെന്ന് ആലോചിക്കുകയായിരുന്നു... അവിടുന്നിടു വരെ വരുമ്പോഴേക്കും തല്ലാനുള്ള എനര്‍ജി പോയികിട്ടും... ആളെ വിട്ടു തല്ലിക്കാതിരുന്നാല്‍ മതി...

  ഇക്ക തന്ന ഈ പണിക്കു ഒരു മറുപണി തരണമല്ലോ...
  ഇന്നാ പിടിച്ചോ...
  ഇവിടെ വന്ന കാലത്തെ ആദ്യത്തെ ചവിട്ടുകൂട്ടല്‍ (അക്ഷരങ്ങളുടെ) ...
  http://iamsakeer.blogspot.com/2011/04/blog-post.html

  മറുപടിഇല്ലാതാക്കൂ
 36. ഊശ്! ന്റെ സൂപ്പിക്കാ... സുയിപ്പാക്കി കളഞ്ഞില്ലെ പഹയാ...

  അല്ലെങ്കിലും പുത്തകം മുറ്റത്താണോ കൊണ്ടയ്ക്കണ്ടത്.... ഇങ്ങളെ പറഞ്ഞാ മതി...ഹും!

  മറുപടിഇല്ലാതാക്കൂ
 37. പുസ്തകം അലര്‍ജിയായവര്‍ക്ക് എങ്ങനെയെങ്കിലും അത് ഖുമാമയില്‍ തട്ടിയില്ലെങ്കില്‍ ഒരു സമാധാനം ഉണ്ടാവൂല്ലാ ,അതിനെ സ്നേഹിക്കുന്നവര്‍ക്കാകട്ടെ അങ്ങനെ ചെയ്തെന്നു കേട്ടാലും ,.ഇനിയിപ്പോ എന്താ ചെയ്യുക ?പഴയ പോസ്റ്റ്‌ ആണെങ്കിലും നിങ്ങളുടെ എഴുത്ത് വര്‍ഷങ്ങളെ കീഴടക്കുന്നു ,,,

  മറുപടിഇല്ലാതാക്കൂ
 38. ന്നാലും ന്റെ സൂപ്പിക്കാ... ഇങ്ങള് പറ്റിച്ചല്ലോ..???

  മറുപടിഇല്ലാതാക്കൂ
 39. പുസ്തകങ്ങളുടെ നഷ്ടം വലിയ വേദനയാണ്,ഇത് ഭാവനാവിലാസവും ഹാസ്യവും സമംചേര്‍ത്ത ഒരു നര്‍മ്മകഥയായി വായിക്കാനാണെനിക്കിഷ്ടം.

  മറുപടിഇല്ലാതാക്കൂ

 
Copyright © 2010 Iringattiri Drops. All rights reserved.
Design By- മലയാളം ബ്ലോഗ്‌ ഹെല്‍പ്