നര്മ്മബോധമുള്ളവനാവുക എന്നത് ഒരു നല്ല ഗുണവിശേഷമാണ് .
ഏതു പ്രതിസന്ധിഘട്ടങ്ങളെയും പുഷ്പംപോലെ മറികടക്കാന്‍ നര്‍മ്മബോധമുള്ളവര്‍ക്ക് സാധിക്കും .
ഇന്ന് മസില് ഇല്ലാത്തവരും മസില് പിടിക്കുന്നു.
എല്ലാവരും വലിയ ഗൌരവക്കാരാണ്.
ഒന്ന് ചിരിക്കാന്‍ ഒരു ചെലവുമില്ല .
എന്നിട്ടും നമുക്കൊക്കെ എന്തൊരു പിശുക്കാണ് ചിരിക്കാന്‍..!
നര്‍മ്മം ജീവിതത്തിന്റെ ഭാഗമാക്കാന്‍ കഴിയുന്നവര്‍ എത്ര ഭാഗ്യവാന്മാര്‍ !
'രസം പറയാനും രസം കേള്‍ക്കാനും രസം
കാണാനും രസം
കുടിക്കാനും രസം
എല്ലാ രസങ്ങളും രസം..'
ഇവിടെ ചില തമാശകള്‍ വായിക്കാം.
ഇവയില്‍ കേട്ടതുണ്ട് ; വായിച്ചതുണ്ട്,
സ്വയം ക്രിയേറ്റ് ചെയ്തതുമുണ്ട്.
ഒരു പക്ഷെ, നിങ്ങളും കേട്ടതുണ്ടാകും ; വായിച്ചതും.
ഒരു പക്ഷെ, നിങ്ങളും കേട്ടതുണ്ടാകും ; വായിച്ചതും.
പിണക്കം
ഭാര്യയും ഭര്‍ത്താവും തമ്മില്‍ പൊരിഞ്ഞ വാക്കേറ്റം നടക്കുകയാണ്. പറയാന്‍ പാടില്ലാത്തതും മറക്കാന്‍ പറ്റാത്തതുമൊക്കെ വിളിച്ചു പറഞ്ഞിട്ടൊടുവില്‍ ഭാര്യ ഏങ്ങലടിച്ചു കൊണ്ട് പറഞ്ഞു:
''നിങ്ങളോടൊപ്പം ഇനി എനിക്ക് വയ്യ. ഞാന്‍ എന്റെ വീട്ടിലേക്കു പോകുകയാ... എന്റെ തല വിധി ..
എത്ര നല്ല അന്വേഷണങ്ങള്‍ വന്നതാ..''
മൂക്കൊലിപ്പിച്ചും തേങ്ങിക്കരഞ്ഞും അവള്‍ തന്റെ കീറിയ ബാഗിലേക്ക് സാരിയും മാക്സിയുമൊക്കെ വാരിവലിച്ചു വെക്കുകയാണ്. പുറത്ത് ഒന്നും സംഭവിക്കാത്ത മട്ടില്‍ പത്രംവായിച്ചിരിപ്പാണ് അയാള്‍ . ഒന്നും മിണ്ടുന്നില്ല.
അവസാനം അവള്‍ ബാഗും തോളിലിട്ട് ഇറങ്ങി.
ഇടയ്ക്കിടെ അവള്‍ അയാളെ തിരിഞ്ഞു നോക്കുന്നുണ്ട്.
ഇടയ്ക്കിടെ അവള്‍ അയാളെ തിരിഞ്ഞു നോക്കുന്നുണ്ട്.
ഇപ്പോള്‍ തിരിച്ചു വിളിക്കും എന്ന പ്രതീക്ഷയിലാണ് നോട്ടം !
അയാള്‍ക്കുണ്ടോ വല്ല കുലുക്കവും?
അയാള്‍ കൂടുതല്‍ സീരിയസായി പത്രം വായിച്ചു കൊണ്ടിരിക്കുകയാണ്..
ഒടുവില്‍ സഹികെട്ട് അവള്‍ പറഞ്ഞു :
'ങ്ങള് വിളിക്ക് ണ് ണ്ടങ്കി അങ്ങട് വിളിക്യാ .. അല്ലെങ്കി ഞാനങ്ങ്ട് കേറി വരും..'
ഇത് കേട്ടപ്പോള്‍ അയാള്‍ക്ക് ചിരി പൊട്ടി ..
'ന്നാ ന്റെ മോള് ങ്ങട് പോര്..'!..
അവന്‍ കേറിവരുമ്പോള്‍ അവള്‍ താടിക്ക് കയ്യും കൊടുത്തിരിക്കുകയാണ്.
എന്ത് പറ്റി ?
'ഒരു ചെറ്റ എന്നോട് ചാറ്റാന്‍ വന്നു .. ആള് ഫെയ്ക്ക് ആണ് .. എന്നെ പോലെ അവനും ഫോട്ടോ ഒന്നും വെച്ചിട്ടില്ല ..
മെല്ലെ മെല്ലെ അവന്‍ അവന്റെ തനി സ്വഭാവം കാണിക്കാന്‍ തുടങ്ങി.
ഞാന്‍ അവന്റെ അമ്മയ്ക്കും അച്ഛനും ഒക്കെ തെറി പറഞ്ഞു ..
അവന്‍ എന്റെ മരിച്ചുപോയ അമ്മയെ അസഭ്യം പറഞ്ഞു ..
അത് കേട്ട് എനിക്ക് സഹിച്ചില്ല . ഞാന്‍ അവനെ എനിക്ക് അറിയാവുന്ന തെറി മുഴുവനും പറഞ്ഞു.. അമ്മയെയും പെങ്ങളെയും തിരിച്ചറിയാത്ത നാറി.
എല്ലാം കേട്ട് ചമ്മിയ മുഖവുമായി അവന്‍ പറഞ്ഞു : ഓഹോ , അത് നീയായിരുന്നോ...?
പച്ചപ്പായല്‍
ഗള്‍ഫില്‍ നിന്ന് നാട്ടിലെത്തിയ അയാള്‍ക്ക് നാടന്‍ കോഴി തിന്നാന്‍ ഒരു മോഹം .
അങ്ങനെയാണ് ഭാര്യ വളര്‍ത്തുന്ന പൂവന്‍കോഴിയെ
പിടിക്കാന്‍ കോഴിയുടെ പിറകെ ഓടുന്നത്.
ഒടുവില്‍ കോഴി അദ്ദേഹത്തിന്‍റെ കണ്ണ് വെട്ടിച്ചു പുരപ്പുറത്തു കയറി : എന്നിട്ട് വലിയ ഉച്ചത്തില്‍ ഒന്ന് കൂവിയിട്ടു ഈണത്തില്‍ ഇങ്ങനെ പാടി..
'പച്ചപ്പായലിന്‍ പലവിധ ശല്യം പണ്ടേ പോലെ ഫലിക്കുകുകയില്ലിനി..'
നിസംഗത
'പച്ചപ്പായലിന്‍ പലവിധ ശല്യം പണ്ടേ പോലെ ഫലിക്കുകുകയില്ലിനി..'
നിസംഗത
പ്രസിദ്ധ തത്വ ചിന്തകന്‍ സോക്രട്ടീസിന്റെ ഭാര്യ ഒരു മുന്‍ കോപക്കാരിയായിരുന്നു.
ഒരു ദിവസം ഭര്‍ത്താവിനോട് അവര്‍ കുറെ കയര്‍ത്തു. എല്ലാം നിസംഗനായി കേട്ടിരുന്നു സോക്രട്ടീസ്.
ഒരു കുലുക്കവുമില്ലാതെ ഇരിക്കുന്ന ഭര്‍ത്താവിനെ കണ്ടു അവര്‍ക്ക് കലി കേറി.
ഒരു കുടം വെള്ളം കൊണ്ട് വന്നു തലയിലൂടെ അങ്ങോട്ടൊഴിച്ചു!
എന്നിട്ടും അക്ഷോഭ്യനായി സോക്രട്ടീസ് നിലകൊണ്ടു.
ഒടുവില്‍ ആ കൂസലില്ലായ്മക്ക് മുമ്പില്‍ അവര്‍ തോറ്റുപോയി.
ആകെ നനഞ്ഞു കുതിര്‍ന്ന സോക്രട്ടീസ് ഭാര്യയോട് ചിരിച്ചു കൊണ്ട് പറഞ്ഞു:
നിന്റെ കോപവും ശകാരവും കണ്ടപ്പോഴേ എനിക്ക് തോന്നി. ഇടിയും മിന്നലും ഒന്നിച്ചു വരുന്നുണ്ടെന്ന്.
അത് കഴിഞ്ഞ് ഒരു മഴയും ഞാന്‍ പ്രതീക്ഷിച്ചിരുന്നു. ഇതാ അതും സംഭവിച്ചിരിക്കുന്നു...!!!
ഒരു ദിവസം ഭര്‍ത്താവിനോട് അവര്‍ കുറെ കയര്‍ത്തു. എല്ലാം നിസംഗനായി കേട്ടിരുന്നു സോക്രട്ടീസ്.
ഒരു കുലുക്കവുമില്ലാതെ ഇരിക്കുന്ന ഭര്‍ത്താവിനെ കണ്ടു അവര്‍ക്ക് കലി കേറി.
ഒരു കുടം വെള്ളം കൊണ്ട് വന്നു തലയിലൂടെ അങ്ങോട്ടൊഴിച്ചു!
എന്നിട്ടും അക്ഷോഭ്യനായി സോക്രട്ടീസ് നിലകൊണ്ടു.
ഒടുവില്‍ ആ കൂസലില്ലായ്മക്ക് മുമ്പില്‍ അവര്‍ തോറ്റുപോയി.
ആകെ നനഞ്ഞു കുതിര്‍ന്ന സോക്രട്ടീസ് ഭാര്യയോട് ചിരിച്ചു കൊണ്ട് പറഞ്ഞു:
നിന്റെ കോപവും ശകാരവും കണ്ടപ്പോഴേ എനിക്ക് തോന്നി. ഇടിയും മിന്നലും ഒന്നിച്ചു വരുന്നുണ്ടെന്ന്.
അത് കഴിഞ്ഞ് ഒരു മഴയും ഞാന്‍ പ്രതീക്ഷിച്ചിരുന്നു. ഇതാ അതും സംഭവിച്ചിരിക്കുന്നു...!!!
അധിക പ്രസംഗം
ടുട്ടു മോന്‍ ലച്ചു മോന്റെ രണ്ടു കവിളിലും ആഞ്ഞടിച്ചു .
കരഞ്ഞു കൊണ്ട് ലച്ചു മോന്‍ ടീച്ചറോട്പറഞ്ഞു :
'ന്നെ ടുട്ടു അടിച്ചു ടീച്ചറെ.. ഇതാ ഇവിടെയും ഇവിടെയും .. '
അവന്‍ ടീച്ചര്‍ക്ക് തന്റെ രണ്ടു കവിളും കാണിച്ചു കൊടുത്തു ..
ടീച്ചര്‍ നോക്കുമ്പോള്‍ വെളുത്ത മുഖത്ത് അഞ്ചു വിരലും പതിഞ്ഞ അടയാളം ..
ടീച്ചര്‍ ദേഷ്യത്തോടെ ടുട്ടുവിനോട് ചോദിച്ചു
'നീ എന്തിനാണ് ടുട്ടു ലച്ചുവിന്റെ മോന്തക്ക് അടിച്ചത്..'?
'അവന്‍ നല്ലവനാണോ എന്ന് നോക്കിയതാ ടീച്ചറെ..'
ടുട്ടു ഒട്ടും കൂസലില്ലാതെ പറഞ്ഞു..
'അധിക പ്രസംഗി ! നല്ലവനാണോ എന്ന് നോക്കാന്‍ അടിക്കുകയാണോ ചെയ്യുക... ?
'എങ്കില്‍ ടീച്ചറും അധിക പ്രസംഗി തന്നെ...
'ഒരു കവിളത്തു അടി കിട്ടിയാല്‍ മറ്റേ കവിളും കാണിച്ചു കൊടുക്കണം, യേശു അങ്ങനെ പറഞ്ഞിട്ടുണ്ട് . എന്നൊക്കെ ടീച്ചര്‍ ഞങ്ങളോട് പ്രസംഗിച്ചത് ഇത്ര പെട്ടെന്ന് മറന്നു പോയോ ...?
പുസ്തകപ്പുഴു
ഉദ്യോഗാര്‍ഥിയോട് ഇന്റര്‍വ്യൂ നടത്തുന്ന ഉദ്യോഗസ്ഥന്‍ :
നിങ്ങള്‍ അടുത്തിടെ വായിച്ച നിങ്ങള്ക്ക് ഏറെ ഇഷ്ടപ്പെട്ട ബുക്ക് ഏതാണ്?
ഉദ്യോഗാര്‍ഥി : മൂന്നു നാല് വര്‍ഷമായി ഞാന്‍ ഒരേ ഒരു ബുക്ക് മാത്രമേ വായിക്കുന്നുള്ളൂ.. നേരം പുലര്‍ന്നത് മുതല്‍ ഉറങ്ങും വരെ ആ ബുക്കിനു മുമ്പില്‍ തന്ന്യാവും.
അത് വായിച്ചിരുന്നാല്‍ സമയം പോകുന്നത് പോലും അറിയില്ല ..
ഓഹോ , അപ്പോള്‍ നിങ്ങള്‍ ഒരു പുസ്തകപ്പുഴു ആണല്ലോ , ആട്ടെ എന്താണ് പുസ്തകത്തിന്റെ പേര്?
'ഫേസ് ബുക്ക് '!!
ഇഷ്ടം

ഭാര്യ : അയല്‍പ്പക്കത്തെ ലതികയുടെ ഭര്‍ത്താവിനു അവളെ എന്തിഷ്ടമാണെന്നോ .. കരളേ... എന്നെ വിളിക്കൂ. ഓഫീസിലേക്ക് പോകുമ്പോള്‍ അവള്‍ക്കു ഉമ്മ കൊടുത്താണ് അങ്ങേരു പോകാറ്; നിങ്ങളെ പോലെയൊന്നുമല്ല.
ആര് പറഞ്ഞു ഞാന്‍ അങ്ങനെ അല്ല എന്ന് ? ഞാനും അവളെ അങ്ങനെത്തന്നെയാ വിളിക്കാറ്..!
അക്കേഷ്യ
ടീച്ചര്‍ : റഷ്യ , മലേഷ്യ , ഇന്തോനേഷ്യ , തുണീഷ്യ ഇത് പോലെ ഒരു സ്ഥലപ്പേര് പറയൂ
പിങ്കി മോള്‍ : അക്കേഷ്യ .... !!
ന്യായം

കുറ്റ വിസ്താരം നടക്കേ , ജഡ്ജി അയാളോട് ചോദിച്ചു : നിങ്ങളുടെ ഭാര്യയോടൊപ്പം അവളുടെ കാമുകനെ കൂടി പിടികൂടിയിട്ടും നിങ്ങള്‍ എന്ത് കൊണ്ട് അവളെ കൊന്നു; കാമുകനെ വെറുതെ വിട്ടു?
" അത് മറ്റൊന്നിനുമല്ല കൊലപാതകത്തിന്റെ എണ്ണം കുറക്കാന്‍ ആയിരുന്നു '
''മനസിലായില്ല ''
'അവള്‍ക്ക് പകരം അവനെയാണ് കൊന്നത് എങ്കില്‍ ആഴ്ചയില്‍ ഒരു മൂന്നു നാലു പേരെ എങ്കിലും കൊല്ലേണ്ടി വന്നേനെ ....'
ചെക്കിംഗ്
അടുക്കളയില്‍ ചെന്ന് ഇടയ്ക്കിടെ പഞ്ചസാരപ്പാത്രം തുറന്നു നോ ക്കുന്ന ഭര്‍ത്താവിനോട് ഭാര്യ : നിങ്ങള്‍ക്കെന്തു പറ്റി മനുഷ്യാ ..
'എന്തോന്ന്..' ?
'ഇടയ്ക്കിടെ ഷുഗര്‍ ഉണ്ടോ എന്ന് നോക്കണം ..' !!!
കൃമിശല്യം
ഒരു മദ്യനിരോധന ക്ലാസ് നടക്കുകയാണ്
ക്ലാസ് എടുക്കുന്ന വേദിയില്‍ മേശപ്പുറത്ത് രണ്ടു ഗ്ലാസ്സുകള്‍ വെച്ചിട്ടുണ്ട്; എല്ലാവര്‍ക്കും കാണത്തക്ക വിധത്തില്‍ .
ക്ലാസ്സ് എടുത്തു കൊണ്ടിരിക്കെ അവതാരകന്‍ പറഞ്ഞു :
ദേ, ഇങ്ങോട്ടു നോക്കൂ.. ഇവിടെ രണ്ടു ഗ്ലാസ്സുകള്‍ . ഇതില്‍ ഒന്നില്‍ പച്ചവെള്ളമാണ് . മറ്റേതില്‍ മദ്യവും.
എന്നിട്ട് രണ്ടു ഗ്ലാസുകളിലെക്കും അദ്ദേഹം ഓരോ മണ്ണിരയെ ഇട്ടു .
ക്ലാസ്സ് തുടര്‍ന്നു . കുറെ കഴിഞ്ഞതിനു ശേഷം അദ്ദേഹം പറഞ്ഞു : ഇപ്പോള്‍ നോക്കൂ ..
നോക്കുമ്പോള്‍ വെള്ളമൊഴിച്ച ഗ്ലാസിലെ
മണ്ണിര കൂളായി വളഞ്ഞു പുളഞ്ഞു കളിച്ചു ചിരിച്ചു നടക്കുന്നു ..
മദ്യം നിറച്ച ഗ്ലാസിലെ മണ്ണിര ദ്രവിച്ചു പൊടിഞ്ഞു പൊടിപോലുമില്ല കണ്ടുപിടിക്കാന്‍ പരുവത്തിലായിരിക്കുന്നു.
ഉടന്‍ അവതാരകന്‍ സദസ്സ്യരോട് ഒരു ചോദ്യം ചോദിച്ചു .
ഇതില്‍ നിന്ന് നിങ്ങള്‍ക്ക് എന്താണ് മനസ്സിലായത്?
പൊടുന്നനെ സദസ്സില്‍ നിന്ന് ഒരാള്‍ ചാടി എഴുന്നേറ്റു പറഞ്ഞു:
മദ്യം കഴിച്ചാല്‍ വയറ്റിലെ വിരകളും കൃമികളും ഒക്കെ ഇത് പോലെ നശിച്ചു പോകും...!!!
ലൈക്
കുവൈത്തിലുള്ള സൂസി ഭര്‍ത്താവിനു വിളിക്കുമ്പോള്‍ പറഞ്ഞു .. 'എനിക്ക് ഇന്നലെ എന്റെ ഗ്രൂപ്പില്‍ നിന്ന് നൂറിലേറെ കമന്റ് കിട്ടി .. ഇത് കേട്ട് ഞെട്ടിയ അവളുടെ ചേട്ടന്‍ തിരിച്ചു ചോദിച്ചു ..
'എന്നിട്ട് നീ എന്ത് ചെയ്തു.. ?
'ഞാന്‍ അവര്‍ക്കൊക്കെ ലൈക് കൊടുത്തു ..'
അമ്പടി കള്ളീ .. അവന്റെ യൊക്കെ ചെകിട്ടത്തു ചെരിപ്പൂരി അടി ക്കുന്നതിനു പകരം നീ അവര്‍ക്ക് ലൈക് കൊടുത്തു അല്ലെ ..
വെറുതെയല്ല നീ നാട്ടിലേക്ക് വരാത്തത് !!
സത്യസന്ധന്‍
ഞാനും അയാളും ഒരേ സീറ്റില്‍ ഇരുന്നു യാത്ര ചെയ്യുകയാണ് . ഒരു മധ്യവയസ്ക്കന്‍ . വര്‍ത്തമാനം പറയുന്നതിനിടക്ക് അയാള്‍ എന്നോട് പറഞ്ഞു . എനിക്ക് ഒരു മകന്‍ ഉണ്ട് . പേര് ഹരിശ്ചന്ദ്രന്‍ . അവന്‍ നടന്നു പോകും വഴി ഒരു നൂറു രൂപ താഴെ കിടക്കുന്നത് കണ്ടാല്‍ പോലും അവന്‍ അതെടുക്കില്ല ..
അവന്‍ അത്ര സത്യസന്ധന്‍ ആയതു കൊണ്ടൊന്നും അല്ല .
പിന്നെ ? ഞാന്‍ ചോദിച്ചു:
'അതെടുക്കാന്‍ കുനിയണ്ടേ എന്ന് വിചാരിച്ചിട്ടാണ് ..'
കടം
വനജ കുളികഴിഞ്ഞു ബാത്ത് റൂമില്‍നിന്ന് ഇറങ്ങിയപാടെ സുരേഷ് കുളിക്കാന്‍ കയറി ..
അവള്‍ മുട്ടോളം എത്തുന്ന ഒരു ടവ്വല്‍ മാത്രമുടുത്ത് കണ്ണാടിക്ക് മുമ്പില്‍നിന്ന് മുടി ചീകുമ്പോഴാണ് കാളിംഗ് ബെല്‍ ശബ്ദിക്കുന്നത്..
അവള്‍ മുട്ടോളം എത്തുന്ന ഒരു ടവ്വല്‍ മാത്രമുടുത്ത് കണ്ണാടിക്ക് മുമ്പില്‍നിന്ന് മുടി ചീകുമ്പോഴാണ് കാളിംഗ് ബെല്‍ ശബ്ദിക്കുന്നത്..
അടുത്ത റൂമിലെ ചിഞ്ചുമോള്‍ ആയിരിക്കും എന്ന് കരുതി അവള്‍ വാതില്‍ തുറന്നു നോക്കുമ്പോള്‍ സുരേട്ടന്റെ സുഹൃത്ത് അനൂപ് ..!!
അവള്‍ ആകെ ചമ്മിപ്പോയി ..
സുരേട്ടന്‍ ഇല്ലേ?
അവള്‍ വാതില്‍ പൊളിക്കു മറഞ്ഞു നിന്ന് കൊണ്ട് പറഞ്ഞു.
കുളിക്കാന്‍ കേറി .. ഇപ്പോള്‍ കേറിയതെ ഉള്ളൂ..
എങ്കില്‍ ഞാന്‍ പിന്നെ വരാം ..
ഓകെ..
തിരിച്ചു പോകാന്‍ ഒരുങ്ങും മുമ്പ് അനൂപ് അവളോട് മെല്ലെ പറഞ്ഞു:
ആ ടവ്വല്‍ ഒരു നിമിഷം ഒന്ന് മാറ്റാമോ ? വെറുതെ വേണ്ട,
അഞ്ഞൂറ് റിയാല്‍ തരാം.. മറ്റാരും അറിയില്ല.
ഒരു നിമിഷം മാത്രം മതി ..
അവള്‍ ഒന്നാലോചിച്ചു ..
വെറുതെ അഞ്ഞൂറ് കിട്ടുകയല്ലേ ?
അവന്‍ അവളുടെ കയ്യില്‍ അഞ്ഞൂറ് റിയാല്‍ വെച്ച് കൊടുത്തു..
ഒരു നിമിഷം ടവ്വല്‍ മാറ്റി.
പെട്ടെന്ന് വാതില്‍ അടച്ചു..!
കുളി കഴിഞ്ഞു സുരേഷ് പുറത്തിറങ്ങി..
ആരാ വന്നത്?
അത് അനൂപ് ആയിരുന്നു.
നിങ്ങള്‍ കുളിക്കുകയാണ് എന്ന് പറഞ്ഞപ്പോള്‍ പിന്നെ വരാം എന്ന് പറഞ്ഞു പോയി.
അവനു ഒരു അഞ്ഞൂറ് റിയാല്‍ കടം കൊടുത്തിരുന്നു.
അത് ഇന്ന് തരാം എന്ന് പറഞ്ഞിരുന്നു..!!!
പൂച്ചെണ്ട്
സീതിഹാജിക്കഥകള്‍ ഏറെ പ്രസിദ്ധമാണ് .. ഇവയില്‍ കൂടുതലും അദ്ദേഹത്തിന്റെ പേരില്‍ ആരോപിക്കപ്പെട്ട കഥകള്‍ ആണ് .
ഇക്കാര്യം ജീവിച്ചിരിക്കുന്ന കാലത്തെ അദ്ദേഹത്തിനു അറിയാമായിരുന്നു. എന്നിട്ടും അവ കേട്ടു അദ്ദേഹം ആസ്വദിച്ചു ചിരിക്കും .
അത്തരം ഒരു കഥ .
സീതി ഹാജി ഒരു തെരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തോടെ വിജയിച്ചു . നാട് നീളെ ആഹ്ലാദപ്രകടനം നടക്കുകയാണ് .. പച്ച ഹാരമണിഞ്ഞു ഹാജിയും ഉണ്ട് പ്രകടനത്തില്‍ ..
ഇക്കാര്യം ജീവിച്ചിരിക്കുന്ന കാലത്തെ അദ്ദേഹത്തിനു അറിയാമായിരുന്നു. എന്നിട്ടും അവ കേട്ടു അദ്ദേഹം ആസ്വദിച്ചു ചിരിക്കും .
അത്തരം ഒരു കഥ .
സീതി ഹാജി ഒരു തെരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തോടെ വിജയിച്ചു . നാട് നീളെ ആഹ്ലാദപ്രകടനം നടക്കുകയാണ് .. പച്ച ഹാരമണിഞ്ഞു ഹാജിയും ഉണ്ട് പ്രകടനത്തില്‍ ..
അനുയായികള്‍ ഉറക്കെ വിളിക്കുകയാണ്
'പൂച്ചെണ്ട് പൂച്ചെണ്ട് ആയിരമായിരം പൂച്ചെണ്ട്
സീതി ഹാജിക്ക് പൂച്ചെണ്ട് ..'
ഇത് കേട്ടു ദേഷ്യം വന്ന സീതി ഹാജി മുദ്രാവാക്യം വിളിക്കുന്ന ഒരുത്തനെ അടുത്തു വിളിച്ചു പറഞ്ഞു..
എടാ പൂച്ചണ്ട് പൂച്ചണ്ട് എന്ന് വിളിച്ചു കൂവാതെ
സീതിഹാജിക്ക് ആന ണ്ട് ആന ണ്ട് ആനണ്ട് ന്നു വിളിക്കെടാ ഹമുക്കേ..!!
ഇത് തികച്ചും നിര്‍ദോഷമായ ഒരു തമാശപോസ്റ്റ് ആണ് .
മറുപടിഇല്ലാതാക്കൂഒന്ന് ചിരിക്കാന്‍മാത്രം വല്ലതും കിട്ടിയോ എന്തോ ?
നിങ്ങള്‍ക്കും അറിയാമായിരിക്കും നല്ല നര്‍മ്മകഥകള്‍
അവകൂടി ഇവിടെ പങ്കുവെച്ചാല്‍ നന്നായിരുന്നു.
ഒരു കാര്യം ഉറപ്പാണ് ..
ചില തമാശക്കഥകളിലും ഉണ്ട് നമ്മെ ചിന്തിപ്പിക്കുന്ന ചില സത്യങ്ങള്‍ ,
നമ്മെ ഉണര്‍ത്തുന്ന ചില സന്ദേശങ്ങള്‍ .
തിരിച്ചറിവിന്റെ ചില തീപ്പൊരികള്‍ ...
ഉം ഉം ചിരിച്ചു, ചിരിച്ചു.......
മറുപടിഇല്ലാതാക്കൂചില തമാശകള്‍ നമ്മെ ഇരുത്തി ചിരിപ്പിക്കുകയും ഇരുത്തി ചിന്തിപ്പിക്കുകയും ചെയ്യും .
മറുപടിഇല്ലാതാക്കൂഇതില് എനിക്കിഷ്ടപ്പെട്ടത് "കടം" തന്നെ ..
നിര്ദോഷം എന്ന് തോന്നുന്ന പലതും എങ്ങിനെ അപകട കാരണങ്ങള്‍ ആകുന്നു എന്ന് ഈ തമാശ വരികള്‍ക്കിടയിലൂടെ
വായിച്ചാല്‍ നമുക്ക് മനസ്സിലാക്കിത്തരുന്നു .............പ്രത്യകിച്ചും വര്‍ത്തമാന കാലത്ത് !!
കൊള്ളാം.ഇതില ചിലതൊക്കെ നേരത്തെ വായിച്ചിട്ടുണ്ട്
മറുപടിഇല്ലാതാക്കൂ**എടാ പൂച്ചണ്ട് പൂച്ചണ്ട് എന്ന് വിളിച്ചു കൂവാതെ
മറുപടിഇല്ലാതാക്കൂസീതിഹാജിക്ക് ആന ണ്ട് ആന ണ്ട് ആനണ്ട് ന്നു വിളിക്കെടാ ഹമുക്കേ..!!
**അവള്‍ ഒന്നാലോചിച്ചു ..
വെറുതെ അഞ്ഞൂറ് കിട്ടുകയല്ലേ
**അവന്‍ അത്ര സത്യസന്ധന്‍ ആയതു കൊണ്ടൊന്നും അല്ല .പിന്നെ ? ഞാന്‍ ചോദിച്ചു:'അതെടുക്കാന്‍ കുനിയണ്ടേ എന്ന് വിചാരിച്ചിട്ടാണ്
***മദ്യം കഴിച്ചാല്‍ വയറ്റിലെ വിരകളും കൃമികളും ഒക്കെ ഇത് പോലെ നശിച്ചു പോകും...!!!
**'അവള്‍ക്ക് പകരം അവനെയാണ് കൊന്നത് എങ്കില്‍ ആഴ്ചയില്‍ ഒരു മൂന്നു നാലു പേരെ എങ്കിലും കൊല്ലേണ്ടി വന്നേനെ
*'അവന്‍ നല്ലവനാണോ എന്ന് നോക്കിയതാ ടീച്ചറെ..
*ചമ്മിയ മുഖവുമായി അവന്‍ പറഞ്ഞു :
ഓഹോ , അത് നീയായിരുന്നോ
***'ങ്ങള് വിളിക്ക് ണ് ണ്ടങ്കി അങ്ങട് വിളിക്യാ .. അല്ലെങ്കി ഞാനങ്ങ്ട് കേറി വരും
നന്നായി ഇക്കാ, ഇടക്കൊക്കെ ഇത്തരം തമാശപോസ്റ്റുകൾ മനസ്സൊന്ന് റിലാക്സ് ചെയ്യിക്കാൻ ഉപകരിക്കും. എനിക്കിഷ്ടപ്പെട്ടത് ഇതാണ്,
മറുപടിഇല്ലാതാക്കൂഗള്ഫില് നിന്ന് നാട്ടിലെത്തിയ അയാള്‍ക്ക് നാടന്‍ കോഴി തിന്നാന്‍ ഒരു മോഹം .
അങ്ങനെയാണ് ഭാര്യ വളര്‍ത്തുന്ന പൂവന്‍കോഴിയെ
പിടിക്കാന്‍ കോഴിയുടെ പിറകെ ഓടുന്നത്.
ഒടുവില്‍ കോഴി അദ്ദേഹത്തിന്‍റെ കണ്ണ് വെട്ടിച്ചു പുരപ്പുറത്തു കയറി : എന്നിട്ട് വലിയ ഉച്ചത്തില്‍ ഒന്ന് കൂവിയിട്ടു ഈണത്തില്‍ ഇങ്ങനെ പാടി..
'പച്ചപ്പായലിന്‍ പലവിധ ശല്യം പണ്ടേ പോലെ ഫലിക്കുകുകയില്ലിനി..'
പിന്നെ ആ 'പുസ്തകപ്പുഴുവും'. കുഴപ്പമല്ല്യാ കാര്യങ്ങൾ. പക്ഷെ ഒന്നുകൂടി എഡിറ്റിംഗ് നടത്തി നല്ലത് മാത്രം ഉൾപ്പെടുത്താമായിരുന്നു എന്ന അഭിപ്രായമുണ്ട്. പക്ഷെ മൊത്തത്തിൽ നല്ല ഒരു പോസ്റ്റ്. ആശംസകൾ.
എല്ലാം ഒന്നിനൊന്നു മികച്ചത് ചിന്തവഹമായ ചിരികള്‍
മറുപടിഇല്ലാതാക്കൂആസ്വദിച്ചു.
മറുപടിഇല്ലാതാക്കൂ"ന്യായം" കൂടുതല്‍ രസിപ്പിച്ചു.
മാഷേ,
മറുപടിഇല്ലാതാക്കൂചിലത് മുമ്പ് കേട്ടതാണെങ്കിലും ചിരിച്ചു, അല്ല ചിരിപ്പിച്ചു, ഇത് ഇടക്കൊക്കെ തുടരാം, മസില്‍ പിടിത്തം പോയി കിട്ടുമല്ലോ..
ആശംസകളോടെ..
ഇരിങ്ങാട്ടിരിയ്ക്ക് “പൂച്ചണ്ട്”
മറുപടിഇല്ലാതാക്കൂഅപ്പൊ എന്റെ കോഴി പ്രേമവും മാഷ് വിഷയമാക്കിയല്ലേ ...ഹാസ്യം മനുഷ്യന്റെ മാനസിക സംഘര്‍ഷം അയവു വരുത്താന്‍ ഏറ്റവും നല്ല മരുന്നാണ്. ആ സിദ്ദി മാഷിനു ആവോളം ലഭിച്ചിട്ടുണ്ട്. പക്ഷെ അവ വേണ്ട രീതിയില്‍ വിനിയോഗിക്കപ്പെടുന്നുണ്ടോ എന്ന കാര്യം സംശയം...മാഷ് ഇപ്പൊ പഴയപോലെ സജീവമായി എഴുതി കാണുന്നില്ല...ഒരു പക്ഷെ കാരണങ്ങലുണ്ടായിരിക്കും.എന്നാലും മാഷെ എഴുത്ത് ഇഷ്ടപ്പെടുന്ന നിര്‍ദ്ദോശ് ഫലിതം ഇഷ്ടപ്പെടുന്ന നിരവധി പേരെ മാഷ് നിരാശ്പ്പെടുത്തില്ലെന്നു കരുതുന്നു ...
മറുപടിഇല്ലാതാക്കൂഹാസ്യം ഇഷ്ടമാണ് അതുകൊണ്ട് തന്നെ എല്ലാം നന്നായി ആസ്വദിച്ച്. അന്യനോട് ഒന്ന് ചിരിച്ചാല്‍ അത് പോലും നിങ്ങള്‍ക്ക് ഒരു പ്രതിഫലമായി റബ്ബിന്റെ അടുത്ത് ഉണ്ടാകും എന്ന് പഠിപ്പിച്ച മുഹമ്മദ് നബിയുടെ അനുയായികള്‍ ഇന്ന് ചിരിക്കാന്‍ പിശുക്ക് കാണിക്കുന്നു. എനി ചിരിച്ചാല്‍ തന്നെ അത് കേവലം ഇരു ചുണ്ടുകളില്‍ മാത്രം ഒതുങ്ങുകയും ചെയ്യുന്നു.
മറുപടിഇല്ലാതാക്കൂകൊള്ളാം...ട്ടോ.... ഓഫീസിലായത് കൊണ്ട് തുറന്നു ചിരിക്കാന്‍ കഴിയില്ലല്ലോ...
മറുപടിഇല്ലാതാക്കൂരസം...രസം. ആകെ രസം!
മറുപടിഇല്ലാതാക്കൂഇക്ക എല്ലാം നന്നായി....
മറുപടിഇല്ലാതാക്കൂചിലത് മുന്‍പ് കേട്ടിട്ടുണ്ട്. ചിലത് ആദ്യമായിട്ടും.
മറുപടിഇല്ലാതാക്കൂചിരിക്കാന് ഇഷ്ടമില്ലാത്തവര്‍ ഉണ്ടാവില്ലല്ലോ
നല്ലോണം ചിരിച്ചു ആ ചാറ്റ് ആണ് എനിക്കിഷ്ട്ടം ..എല്ലാം കൊള്ളാം
മറുപടിഇല്ലാതാക്കൂചിലതൊക്കെ കേട്ടിട്ടുണ്ട്..!! ഇരിങ്ങാട്ടിരി ചിരിപ്പിച്ചു.. !!
മറുപടിഇല്ലാതാക്കൂഇരിങ്ങാട്ടിരി സാബ് ഈ രസം വല്ലാതെ രസിച്ചു, രസങ്ങളൊരുപാട് കൂട്ടി ചേര്‍ത്തുണ്‌ടാക്കിയ മിശ്രിതമായത് കൊണ്‌ടാവണം തുടക്കം മുതല്‍ അവസാനം വരെ രസിച്ച് വായിച്ചു. ആശംസകള്‍
മറുപടിഇല്ലാതാക്കൂ:)
മറുപടിഇല്ലാതാക്കൂ'പൂച്ചെണ്ട് പൂച്ചെണ്ട് ആയിരമായിരം പൂച്ചെണ്ട്
മറുപടിഇല്ലാതാക്കൂസീതി ഹാജിക്ക് പൂച്ചെണ്ട് ..'
ഇത് കേട്ടു ദേഷ്യം വന്ന സീതി ഹാജി മുദ്രാവാക്യം വിളിക്കുന്ന ഒരുത്തനെ അടുത്തു വിളിച്ചു പറഞ്ഞു..
എടാ പൂച്ചണ്ട് പൂച്ചണ്ട് എന്ന് വിളിച്ചു കൂവാതെ
സീതിഹാജിക്ക് ആന ണ്ട് ആന ണ്ട് ആനണ്ട് ന്നു വിളിക്കെടാ ഹമുക്കേ..!!
ഇങ്ങക്കും പൂച്ചെണ്ട്... :)
അല്പം നര്‍മ്മത്തിനും അല്ലെ?
മറുപടിഇല്ലാതാക്കൂരസായി.
ആശംസകള്‍
തമാശക്ക് വേണ്ടി കളവു പറയുന്നവന് നാശം........ നാശം........ നാശം.....
മറുപടിഇല്ലാതാക്കൂമുഹമ്മദ് നബി(സ)
നന്നായി ... വായിച്ചു രസിച്ചു...
മറുപടിഇല്ലാതാക്കൂകൂടുതലൊന്നും പറയാനില്ല..
അല്ല ; പറയേണ്ടതില്ല..
നര്‍മ്മം ശരിക്കും രസിപ്പിച്ചു ...
മറുപടിഇല്ലാതാക്കൂ:)
മറുപടിഇല്ലാതാക്കൂNalla onnanm tharam iringatiriharangal...
മറുപടിഇല്ലാതാക്കൂനല്ല ഒന്നാം തരം ഇരിങ്ങട്രി തരങ്ങള്‍ ഏനിക് ഇസ്ടായ് ..
മറുപടിഇല്ലാതാക്കൂചിരിപ്പിക്കാനും വേണം ഇച്ചിരി കഴിവ് അല്ലേ..?
മറുപടിഇല്ലാതാക്കൂതമാശകള് ആവര്‍ത്തന വിരസതയുണ്ടയാക്കില്ലാ എന്നാണു എന്റെ പക്ഷം
നന്നായിട്ടുണ്ട്
ഭാവുകങ്ങള്‍
ഇനി ഒരാഴ്ചത്തേക്ക് എനിക്ക് ചിരിക്കാൻ വയ്യ...അതു കൊണ്ട് തന്നെ എല്ലാം വായിച്ച് ഒരു മിച്ച് ചിരിച്ചു... മാഷെ കലക്കി കേട്ടോ...
മറുപടിഇല്ലാതാക്കൂസംഗതി ചീറിട്ടാ... എനിക്കിഷ്ടായി..
മറുപടിഇല്ലാതാക്കൂചിരിച്ചു ചിരിച്ചു .... അവോളം ചിരിച്ചു !
മറുപടിഇല്ലാതാക്കൂരസിപ്പിച്ചു ... ആശംസകള്‍
മറുപടിഇല്ലാതാക്കൂചിരിച്ചവര്ക്ക്, ചിരിച്ചെന്നു പറഞ്ഞവര്‍ക്ക്, ചിരി ഉള്ളിലൊതുക്കി ,ഒന്നും ഉരിയാടാതെ പോയവര്‍ക്ക്, ഇവിടെ വന്നു വായിച്ചവര്‍ക്ക് .. എല്ലാവര്ക്കും നന്ദി ..
മറുപടിഇല്ലാതാക്കൂചിരിക്കാന് ഓരോരോ കാരണങ്ങള്‍
മറുപടിഇല്ലാതാക്കൂചിരിപ്പിക്കാന് ഓരോരോ പോസ്റ്റുകള്‍ !
(യാ അഹീ, അന സിര്ച്ചു സിര്ച്ചു മൌത്തായി)
ഹഹഹാ!
പല ബ്ലോഗും വായിച്ചു പോകും..കമന്റുന്ന പരിപാടി കുറവ് ആയിരുന്നു ....ഈ പോസ്റ്റ് ഇട്ടതിന്റെ ഉടനെ വായിച്ചിരുന്നു ...വീണ്ടും ഈ വഴിയെ പാസ്സ് ചെയ്യേണ്ടി വന്നു ....ഒരു വട്ടം പോകുമ്പോ മിണ്ടിയില്ലെങ്കിലും രണ്ടാം വട്ടവും ഈ വിടിന്റെ പരിസരത്ത് വരുമ്പോ എങ്ങിനെ മിണ്ടാതിരിക്കും....മേത്തരം പോക്രിത്തരങ്ങള്‍ അല്ല ഇരിങ്ങാട്ടിരിത്തരങ്ങള്‍ തുടരട്ടെ ............
മറുപടിഇല്ലാതാക്കൂആ അഞ്ഞൂറ് റിയാല്‍ ഇഷ്ടായി എന്നാലും ഔരത് കാണിച്ചത് മോശായി
മറുപടിഇല്ലാതാക്കൂഎടാ പൂച്ചണ്ട് പൂച്ചണ്ട് എന്ന് വിളിച്ചു കൂവാതെ
മറുപടിഇല്ലാതാക്കൂസീതിഹാജിക്ക് ആന ണ്ട് ആന ണ്ട് ആനണ്ട് ന്നു വിളിക്കെടാ ഹമുക്കേ..!!
jobhunterfb.blogspot.in ഈ ലിങ്ക് ചിലപ്പോള്‍ നിങ്ങളെയോ നിങ്ങളുടെ ഫ്രണ്ട്സിനോ ഒരു ജോലി ലഭിക്കാന്‍ സാധിച്ചേക്കും
മറുപടിഇല്ലാതാക്കൂഎല്ലാം നന്നായിട്ടുണ്ട് മാഷേ...സത്യത്തില്‍ ങ്ങക്ക് പൂച്ചെണ്ടോ...
മറുപടിഇല്ലാതാക്കൂആശംസകള്. ........ഇനിയും പോരട്ടെ. .......
മറുപടിഇല്ലാതാക്കൂ