അലാറം ശബ്ദിച്ച ഉടനെ സുപ്രിയ ഞെട്ടിപ്പിടഞ്ഞെഴുന്നേറ്റു.
അത് പതിവില്ലാത്തതാണ്. പുതപ്പ് തലവഴി ഒന്നുകൂടിമൂടി ചുരുണ്ടുകൂടലാണ് അവളുടെ പ്രകൃതം. എന്തുകൊണ്ടോ അന്ന് അവള്‍ക്കതിന് കഴിഞ്ഞില്ല.
കട്ടിലിന്റെ ഒരുഭാഗത്ത് മൂടിപ്പുതച്ചുകിടക്കുന്ന ലച്ചുമോനെ സ്നേഹപൂര്‍വ്വം ഒന്നുനോക്കി. ഉറക്കത്തില്‍ തിരിഞ്ഞുംമറിഞ്ഞുംകിടന്ന് അവനെവിടെയൊക്കെയോ എത്തിയിട്ടുണ്ട് . അരികില്‍കിടത്തി കഥ പറഞ്ഞുകൊടുത്ത് ഉറക്കിയതാണ്. ഇപ്പോള്‍ കട്ടിലിന്റെ ഒരറ്റത്ത് വിലങ്ങനെ കിടക്കുന്നു..
പാവം...!! അമ്മയോടൊപ്പമല്ലാതെ കിടക്കാത്ത കുട്ടിയാണ്...
അടുക്കളയില്‍ പാത്രങ്ങളുടെ ശബ്ദം കേള്‍ക്കുന്നുണ്ട്.
പ്രിയേ , എന്ന് നീട്ടിവിളിച്ചു കൊണ്ട് അമ്മ ഇപ്പോള്‍ വരുമെന്നും തന്നെ തട്ടിവിളിക്കുമെന്നും അവള്‍ക്ക് തോന്നി.. അതോര്‍ത്തപ്പോള്‍ അവളുടെ കണ്ണുകള്‍ നിറഞ്ഞു.
'മോളെ ഒന്ന് എഴുന്നേല്‍ക്ക്.. ആരാന്റെ വീട്ടില്‍ പോവേണ്ട കുട്ടിയല്ലേ നിയ്യ് .. ഇങ്ങനെ ഉറങ്ങി ശീലിച്ചാലെങ്ങനാ .. എന്നെയാവും എല്ലാരും കുറ്റം പറയുക.. വളര്‍ത്തു ദോഷം ന്ന്..'
പ്രിയേ , എന്ന് നീട്ടിവിളിച്ചു കൊണ്ട് അമ്മ ഇപ്പോള്‍ വരുമെന്നും തന്നെ തട്ടിവിളിക്കുമെന്നും അവള്‍ക്ക് തോന്നി.. അതോര്‍ത്തപ്പോള്‍ അവളുടെ കണ്ണുകള്‍ നിറഞ്ഞു.
'മോളെ ഒന്ന് എഴുന്നേല്‍ക്ക്.. ആരാന്റെ വീട്ടില്‍ പോവേണ്ട കുട്ടിയല്ലേ നിയ്യ് .. ഇങ്ങനെ ഉറങ്ങി ശീലിച്ചാലെങ്ങനാ .. എന്നെയാവും എല്ലാരും കുറ്റം പറയുക.. വളര്‍ത്തു ദോഷം ന്ന്..'
അവള്‍ അഴിഞ്ഞുലഞ്ഞ മുടി മാടിയൊതുക്കി കട്ടിലില്‍ നിന്നിറങ്ങി . അടുക്കളയില്‍ ആരാണാവോ? അമ്മായിയോ, എളേമ്മയോ അതോ അച്ഛമ്മയോ?
ബ്രഷില്‍ പേസ്റ്റ് പുരട്ടുമ്പോള്‍ , " മോളെ ലച്ചുവിനെ ഒന്ന് വിളിച്ചേ , അവന്റെ സ്കൂള്‍ബസ്സ് ഇതാ ഇപ്പൊ ഇങ്ങെത്തും..." അമ്മ വിളിച്ചു പറയുന്നതായി അവള്‍ക്കു തോന്നി.
ഇല്ല; ആ വിളിയും ശാസിക്കലും ഇനിയുണ്ടാവില്ലെന്ന തിരിച്ചറിവ് അവളില്‍ വല്ലാത്തൊരു ഭീതി വളര്‍ത്തി. അവള്‍ കണ്ണുകള്‍ അമര്‍ത്തിത്തുടച്ചു.
സ്കൂളില്‍ പോയിട്ട് ദിവസങ്ങളായി.. ഇന്ന് മുതല്‍ പോയി തുടങ്ങണം. അമ്മയില്ലാത്ത വീട്ടില്‍ നിന്നിറങ്ങിപ്പോയി അമ്മയില്ലാത്ത വീട്ടിലേക്കുള്ള തിരിച്ചുവരവ്.. ഓര്‍ക്കാനേ കഴിയുന്നില്ല .
അമ്മയ്ക്ക് എന്തെല്ലാം സ്വപ്നങ്ങളായിരുന്നു.. 'നിന്നെ അത്ര വേഗമൊന്നും കെട്ടിക്കില്യ . നന്നായിപഠിച്ച് വല്യ ഒരുജോലിക്കാരി ആയിട്ടെ കെട്ടിക്കൂ.. പ്ലസ്‌ടു കഴിയുമ്പോഴേക്കും കുട്ട്യാളെ അങ്ങ്ട് കെട്ടിക്കും. അടുത്തകൊല്ലം കുട്ടിയായി.. പ്രരാബ്ധമായി . പിന്നെ എവിടെ കുട്ട്യാള്‍ക്ക് ജീവിക്കാന്‍ നേരം? ഇന്നത്തെ കാലത്ത് സ്വന്തംകാലില്‍ നില്‍ക്കാന്‍ ഒരുയോഗ്യതയൊക്കെ ണ്ടാകുന്നത് നല്ലതാ .. ഒരു ധൈര്യത്തിന്..
ആര് കൈവിട്ടാലും ജീവിക്കാമല്ലോ...'
അവള്‍ , ബാത്ത് റൂമിലേക്കു കയറുമ്പോള്‍ 'മോളെ നിന്റെ അടിയുടുപ്പുകളൊക്കെ ഒന്ന് കഴുകിയിട്ടേര് , അതിനി അവിടെയെവിടെയെന്കിലും ചുരുട്ടിക്കൂട്ടിയിടല്ലേ .. '' എന്ന ഓര്‍മ്മപ്പെടുത്തല്‍ മനസ്സില്‍ വന്നു തൊട്ടു വിളിച്ചു.
നല്ലകൂട്ടായിരുന്നു. എല്ലാംപറയാനുള്ള സ്വാതന്ത്ര്യം തന്നിരുന്നു.. ക്ലാസ്സിലും സ്ക്കൂളിലും ഉണ്ടാവുന്ന ചെറിയ വിശേഷംപോലും അമ്മയോട് പറയും. പറഞ്ഞില്ലെങ്കില്‍ ചോദിച്ചറിയും. ഒന്നും മറച്ചു വെച്ചില്ല , മറച്ചുവെക്കാന്‍ ഒന്നും ഇല്ലായിരുന്നു . എന്നാലും ..
കൌമാരം മനസ്സിലും ശരീരത്തിലും ചിത്രംവരച്ചു തുടങ്ങിയപ്പോഴേ അമ്മ ഓര്‍മ്മപ്പെടുത്തിയിരുന്നു . ഒരു മുന്‍ധാരണ ഉണ്ടായിരുന്നു . പതറാതിരുന്നതും പേടിതോന്നാതിരുന്നതും അതുകൊണ്ടാണ് . ഇത്തരം ഘട്ടങ്ങളില്‍ ഏതുകുട്ടിയും ഒന്ന് വിറളും. ഋതുഭേദങ്ങള്‍ പൂവിടുകയാണ് എന്നൊന്നുമറിയാതെ പെട്ടന്നൊരു നാള്‍ ..!!
കൂട്ടുകാരി ആസിഫാക്ക് വല്ലാത്ത അദ്ഭുതമായിരുന്നു .
'അയ്യേ എനിക്ക് അതൊക്കെ ഉമ്മാനോട് പറയാന്‍ നാണമാണ് . ' അവള്‍ ജ്യേഷ്ഠത്തിയോടാണത്രേ എല്ലാം പറയുക. തനിക്ക് ചേച്ചിയും കൂട്ടുകാരിയും അമ്മയും പിന്നെയും ആരൊക്കെയോ ആയിരുന്നു അമ്മ ..
ഹൗസ് ലീഡര്‍ സൂരജ് കൂടക്കൂടെ തികച്ചും ബാലിശമായ ഓരോ കാരണവും പറഞ്ഞു
അമിതമായ ഇടപെടലിന് ശ്രമം നടത്തുന്നതു മനസ്സിലായിതുടങ്ങിയപ്പോള്‍ തന്നെ അമ്മയോട് വിഷയം അവതരിപ്പിച്ചു. വലിയ പണക്കാരനാണ്. ബൈക്കിലൊക്കെയാണ് വരവ്. രക്ഷിതാക്കള്‍ ഗള്‍ഫില്‍ എവിടെയോ ആണ്. ഒരു ബന്ധുവിന്റെ വീട്ടില്‍നിന്ന് പഠിക്കുകയാണ്.
വിവരങ്ങളൊക്കെ പലരുംപറഞ്ഞു അറിയാം . വലിയവീട്ടിലെ കുട്ടികളുടെ വിശേഷങ്ങള്‍ പറയാനും പ്രചരിപ്പിക്കാനും ആളുകളേറെ ഉണ്ടാകും.
'ആണ്‍കുട്ടികളോട് തീക്കായുംപോലെ നിന്നാമതി . ഇത്തരം അടുത്തുകൂടലും സ്നേഹം ഭാവിക്കലും ഇനി ജീവിതത്തില്‍ ഒരുപാട് ഉണ്ടാകും . ഒരു പെണ്ണിന്റെ മരണം വരെ അത് പ്രതീക്ഷിക്കണം . പ്രലോഭനങ്ങളില്‍ വീണു പോകരുത് .. എങ്ങനെ പോയാലും നഷ്ടം പെണ്ണിന് തന്നെയാവും .. അതിജയിക്കാനുള്ള ത്ന്റെടമാണ് പ്രധാനം..' അമ്മ പറഞ്ഞു തന്നു.
ചില കലാകായിക മത്സരങ്ങളില്‍ പങ്കെടുത്തിരുന്നു . റെഡ് ഹൌസിലെ കുട്ടികളില്‍ കൂടുതല്‍ പോയിന്റ് നേടിയത് താനായിരുന്നു . പലപ്പോഴും അവന്‍ ഓടിവന്നു അഭിനന്ദിച്ചു. അതൊരു പാലമിടലാണ് എന്ന് മനസ്സിലായപ്പോഴാണ് അമ്മയോട് പറഞ്ഞത്. പിന്നീട് അവനോടു വലിയ അടുപ്പം കാണിച്ചില്ല. അവന്‍ മെല്ലെ മറ്റൊരു കുട്ടിയിലേക്ക് ഒരു വികൃതിച്ചാട്ടം ചാടുന്നതാണ് പിന്നെ കണ്ടത്. അമ്മ പറഞ്ഞപോലെ ഇവരൊക്കെ പഠനംപൂര്‍ത്തിയാക്കുന്നതിനിടക്ക് എത്രകുട്ടികളെ ഇങ്ങനെ വലവീശി
പിടിക്കാന്‍ നോക്കും ?
പിന്നീടാണ് അറിഞ്ഞത് . സൂരജിനെയും മീരയെയും പട്ടണത്തിലെ ഒരു ലോഡ്ജില്‍ വെച്ച് പോലീസ് പിടികൂടിയതും മീര ടി.സി. വാങ്ങി വേറെ സ്കൂളിലേക്ക് പോയതും.
തറവാട്ടിലായിരുന്ന കാലത്ത് അമ്മയെ തിരക്കില്ലാതെ കണ്ടിട്ടേയില്ല . തിരുമ്മലും തുടക്കലും അലക്കലും വെച്ചുണ്ടാക്കലുമൊക്കെയായി ഓടിനടക്കുക തന്നെയാവും. ഇടയ്ക്കു തലവേദനയെന്നും പറഞ്ഞുപോയി കുറച്ചുനേരം കിടക്കും . പലപ്പോഴും നെറ്റിയില്‍ തുണിനനച്ചിട്ട് താനും ഒപ്പം ചെല്ലും .
''തലേടെ അകത്ത് എന്തോ വല്ലാത്ത ഒരു കൊളുത്തല്‍ . തല രണ്ടു കഷ്ണമായി ഇപ്പൊ പൊട്ടിത്തെറിക്കും ന്നു തോന്നുണൂ ..'' അമ്മ ഇടയ്ക്കിടെ പറയും..
കുറച്ചു നേരം കിടന്നു ചെറിയ ഒരു സമാധാനം കിട്ടുമ്പോള്‍ വീണ്ടും അമ്മ സജീവമാകും .
സ്വന്തമായി വീടായപ്പോള്‍ അമ്മ പറഞ്ഞു:
" ഇനി ഞാനങ്ങട് ചത്താലും വേണ്ടില്ല ..'
ആറു മാസമേ ആയുള്ളൂ വീട്ടിലേക്കു താമസം മാറിയിട്ട്..
പിന്നെപ്പിന്നെ അമ്മയ്ക്ക് തലവേദന ശക്തമായി വന്നുതുടങ്ങി.. ഒടുവില്‍ താനാണ് അച്ഛനോട് പറഞ്ഞത്.. ''അച്ഛാ അമ്മയെ നല്ല ഒരു ഡോക്ടറെ കാണിക്കണം .. ഇതിങ്ങനെ വെച്ചോണ്ടിരിക്കാന്‍ പറ്റില്ല ..''
സുപ്രിയയുടെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് അമ്മ ചെക്കപ്പിനു പോയത്. അന്ന് വൈകിയാണ് അമ്മയും അച്ഛനും വന്നത് .. എത്തിയ പാടെ ഓടിച്ചെന്ന് അമ്മയോട് ചോദിച്ചു.
'എന്ത് പറഞ്ഞു ഡോക്ടര്‍ '
'എന്ത് പറഞ്ഞു ഡോക്ടര്‍ '
'സാരമില്ല; ചെന്നിക്കുത്തിന്റെ കുഴപ്പമാണ് . സ്കാന്‍ ചെയ്തു. വെറുതെ കുറെ കാശ് കളഞ്ഞു.. '
പക്ഷെ, അച്ഛന്റെ മുഖത്തെ പ്രകാശം പറ്റെ കെട്ടിരുന്നു . പിന്നീട് പലപ്പോഴും അച്ഛന്‍ ചിരിക്കാന്‍ പാടുപെട്ടു പരാജയപ്പെടുന്നത് കാണാമായിരുന്നു.
അമ്മ മെല്ലെമെല്ലെ നഷ്ടപ്പെടുകയാണ് എന്നൊരു ആധി മനസ്സിലെങ്ങനെയോ വളരാന്‍ തുടങ്ങി. വിട്ടു കൊടുക്കില്ല . ഹൈസ്കൂള്‍ പോലും പിന്നിടാത്ത തന്നെയും യു.കെ..ജിയില്‍ പഠിക്കുന്ന ലച്ചുവിനെയും തനിച്ചാക്കി അമ്മ ഒറ്റയ്ക്ക് എങ്ങോട്ട് പോകാനാണ്..? സമ്മതിക്കില്ല ഞാന്‍ ...
ഒരുചെറിയ ഓപ്പറേഷന്‍ ഉണ്ടെന്നു പറഞ്ഞാണ് അമ്മയെ കൊണ്ടുപോയത് . കളിച്ചു ചിരിച്ചു തനിക്കു ഉമ്മയൊക്കെത്തന്നാണ് ഇറങ്ങിപോയത്. നല്ലൊരുമ്മ കിട്ടിയിട്ട് കാലമേറെയായിരുന്നു. അന്ന് മുഴുവനും കവിളില്‍ നിന്ന് ആ ഉമ്മ മാഞ്ഞുപോകാതിരിക്കാന്‍ വളരെ ശ്രദ്ധിച്ചു.!
പിറ്റേന്ന് , ഹൃദയം നടുക്കുന്ന വാര്‍ത്തയാണറിഞ്ഞത്. ചിരിച്ചിറങ്ങിപ്പോയ അമ്മ എല്ലാവരെയും കരയിപ്പിച്ചാണ് തിരിച്ചു വന്നത്. വെള്ളത്തുണിയില്‍ പൊതിഞ്ഞു മായാത്ത പുഞ്ചിരിയുമായി .. ഉറങ്ങിക്കിടക്കുംപോലെ ..!
കുളികഴിഞ്ഞു ബാത്ത്റൂമില്‍ നിന്ന് പുറത്തിറങ്ങി ലച്ചുമോനെ വിളിച്ചുണര്‍ത്താന്‍ ചെല്ലുമ്പോള്‍ അവനെ കാണുന്നില്ല . ഇവനിതെവിടെ പോയി കിടക്കുന്നു എന്ന് വിചാരിച്ചു നോക്കുമ്പോള്‍ മുറ്റത്തെ പൈപ്പിന് കീഴെ കുന്തിച്ചിരുന്നു അവന്‍ ബ്രഷ് ചെയ്യുന്നു.! അമ്മ പേസ്റ്റ് പുരട്ടി ബ്രഷ് കയ്യില്‍ കൊടുത്താലും മടിപിടിച്ച് വാശി കാണിക്കുന്ന അവനും എല്ലാം മനസ്സിലായി തുടങ്ങിയിരിക്കുന്നു.
ബ്രഷ് ചെയ്തു കഴിഞ്ഞു കുളിമുറിയിലേക്കോടിപോകുന്ന ലച്ചുവിനെ അവള്‍ അദ്ഭുതത്തോടെ നോക്കി നിന്നു..!!
പതിവിലും നേരത്തെ അവന്‍ സ്കൂളിലേക്ക് പോകാന്‍ റെഡിയായിയിരിക്കുന്നു. അവനെ ബസ്സ് കേറ്റി വിട്ടു സ്വയം ഒരുങ്ങലിലേക്ക് തിരിയുമ്പോഴും അവളുടെ കണ്ണുകള്‍ നനഞ്ഞു തന്നെയിരുന്നു . .
മുടി മെടയുമ്പോള്‍ പിന്നില്‍ നിന്നു ഒരു കൈ അവളെ തലോടുന്നതും 'നീ മെടയാന്‍ നിന്നാല്‍ ബസ്സ് അങ്ങ് പോകും ' എന്നും പറഞ്ഞു അമ്മ വന്നു മുടി മെടഞ്ഞു തരുന്നതായി അവള്‍ക്കു അനുഭവപ്പെട്ടു.
![]() |
വര : ഇസ്ഹാഖ് നിലമ്പൂര്‍ |
ബസ്സ്റ്റോപ്പിലെത്തുമ്പോള്‍ മൈമൂനത്താത്ത എത്തിയിട്ടില്ല. സാധാരണ താനെത്തും മുമ്പേ അവരെത്തിയിടുണ്ടാവും . ഇന്ന് പക്ഷെ താന്‍ നേരത്തെയാവും.. ബസ്സ് വരാന്‍ ഇനിയുമുണ്ട് ആറേഴു മിനിറ്റ്.. ബസ്സിനു കൊടുക്കാന്‍ ചില്ലറയില്ലെങ്കില്‍ അവരാണ് സഹായിക്കുക..
മൈമൂനത്താത്ത ദൂരെ നിന്നു നടന്നു വരുന്നത് കണ്ടു. അക്കരപ്പുരത്താണ് അവരുടെ വീട് . പട്ടണത്തിലെ ഒരാശുപത്രിയിലെ ജീവനക്കാരിയാണ് .
കണ്ടപാടെ അവര്‍ ചോദിച്ചു: " ഇന്ന് ഇന്റെം മുമ്പിലെത്തിയോ ഇയ്യ്... ..?
തലയാട്ടി , തികച്ചും ദുര്‍ബലമായ ഒരു ചിരി ചിരിച്ചു .
'നാലഞ്ചു ദിവസായിട്ട് അന്നെ കാണണ് ല്ലല്ലോ എന്ത് പറ്റി ? അസുഖം എന്തേലും ഉണ്ടായിരുന്നോ?'
ആ ചോദ്യം അവളില്‍ ഒരു തേങ്ങലാണ് സൃഷ്ടിച്ചത്.
എത്ര അടക്കിപ്പിടിച്ചിട്ടും അവള്‍ക്കു നിയന്ത്രിക്കാനായില്ല .
അവള്‍ നിന്നു വിതുമ്പി.
അവര്‍ അവളെ ആശ്വസിപ്പിച്ചു .
'എന്ത് പറ്റി ന്റെ കുട്ടിക്ക് ..?''
'അമ്മ ..'
'അമ്മ ..?'
'പോയി ..'!
അവരുടെ കണ്ണുകളും നിറഞ്ഞു.. അവരവളെ ചേര്‍ത്ത് പിടിച്ചു സമാധാനിപ്പിച്ചു .
യാത്രയിലൊക്കെയും അവള്‍ വിതുമ്പുകയായിരുന്നു. കണ്ടക്റ്റ ര്‍ക്ക് ചാര്‍ജ്ജ് കൊടുത്തത് പോലും സ്വയമറിയാതെയാണ്.
ഒറ്റയ്ക്കുള്ള ജീവിതയാത്ര തുടങ്ങുകയാണ് ..
ബസ്സില്‍ നിന്നിറങ്ങി സ്കൂളിലേക്ക് നടക്കുമ്പോള്‍ കൂട്ടുകാരികള്‍ സഹതാപത്തോടെ അവളെ നോക്കുന്നത് കണ്ടു. ആരും ഒന്നും ചോദിച്ചില്ല ..
ക്ലാസ് ടീച്ചര്‍ വിജി അവളെ അടുത്ത് വിളിച്ചു പറഞ്ഞു:
'വിധിയെ തടുക്കാന്‍ ആര്‍ക്കും കഴിയില്ല. നന്നായി പഠിച്ചു ഒരു നിലയിലെത്തണം . എല്ലാം മറന്നേ പറ്റൂ.. ഞങ്ങള്‍ ഉണ്ടാകും കുട്ടിയുടെ കൂടെ..'
ഇന്റര്‍വെല്ലിനു കൂട്ടുകാരി ജമിന അവളുടെ അടുത്തേക്ക് ചേര്‍ന്നിരുന്നു പറഞ്ഞു:
'നീയും ഇപ്പൊ എന്നെപോലെ ആയി .. അവളുടെ കണ്ണുകളും നിറഞ്ഞിരുന്നു .
'ഇനി അന്റെ അച്ഛന്‍ പുത്യ പെണ്ണ് കെട്ടും .. പിന്നത്തെ കാര്യം ഒന്നും പറയാണ്ടിരിക്ക്യാ നല്ലത് .. നിനക്ക റിയോ..എനിക്ക് ഇപ്പൊ വീട്ടിലേക്കു ചെല്ലുന്നതെ ഇഷ്ടല്ല ...!! അവള്‍ കണ്ണ് തുടച്ചു പൊട്ടിപ്പൊട്ടിക്കരഞ്ഞു..
ഒരു ദീര്‍ഘ നിശ്വാസത്തോടെ കഥയ്ക്ക് 'ശലഭായനം ' എന്ന ശീര്‍ഷകമെഴുതി നീരജ എഴുന്നേറ്റു. കഥയുടെ പേര് അത് തന്നെയിരിക്കട്ടെ . അകാലത്തില്‍ വേദനയില്ലാത്ത ലോകത്തേക്ക് പറന്നുപോയ യുവകവയിത്രി രമ്യാആന്റണിയുടെ കവിതാസമാഹാരത്തിന്റെ പേര് തന്നെയാണ് തന്റെ ഈ കഥയ്ക്ക് നല്ലത് ..
നീരജ അടുക്കളയിലേക്കു നടന്നു . തൊണ്ടയില്‍ ഒരു മുറുകെപ്പിടുത്തം കിടന്നു പിടക്കുന്നുണ്ട് . ഫ്രിഡ്ജില്‍ നിന്ന് തണുത്ത വെള്ളമെടുത്തു കുടുകുടെ കുടിച്ചു . ദാഹം തീരുന്നില്ല . വാഷ്ബേസിനരികെ ചെന്ന് മുഖം കഴുകാന്‍ ഒരു കുമ്പിള്‍ വെള്ളമെടുക്കുമ്പോള്‍ അവള്‍ കണ്ണാടിയില്‍ തന്റെ മുഖം കണ്ടു!
കണ്ണുകള്‍ കലങ്ങിയിരിക്കുന്നു .. കൊഴിഞ്ഞു തീരാറായ മുടിയികള്‍ അവിടവിടെ ചിതറിക്കിടക്കുന്നു .. തലക്കകത്ത് വല്ലാത്ത ഒരു പുകച്ചില്‍ ..
മകള്‍ അഷിത വരാന്‍ ഇനിയും സമയമെടുക്കും ..
നീരജ എഴുത്ത് മുറിയിലേക്ക് മെല്ലെ നടന്നു . തലക്കകത്ത് പെരുപ്പ് വര്‍ധിച്ചിരിക്കുന്നു ..
അവള്‍ കസേരയിലേക്ക് ചാഞ്ഞു . അവളുടെ കണ്ണുകള്‍ മെല്ലെ അടഞ്ഞു .
അന്നേരം , കോളിംഗ്ബെല്‍ നിര്‍ത്താതെ കരയുന്നുണ്ടായിരുന്നു!!
.
മനസിനെ വല്ലാതെ പിടിച്ചുലച്ചു .... അമ്മയുടെ നഷ്ട്ടം ..... ആ വേദന അതെ പടി അനുഭവപെട്ടു. മാഷേ നന്നായിരിക്കുന്നു അല്ലാതെ എന്ത് പറയാന്‍ ...
മറുപടിഇല്ലാതാക്കൂനന്നായി എഴുതി. ശരിക്കും കണ്ണ് നനഞ്ഞു പോയി.
മറുപടിഇല്ലാതാക്കൂ'ആണ്‍കുട്ടികളോട് തീക്കായുംപോലെ നിന്നാമതി" എന്ന പ്രയോഗം ഇന്നത്തെ കാലത്ത് ഏറെ പ്രസക്തമാണ്. അഭിനന്ദനങ്ങള്‍ !
വളരെ ഇരുത്തി വായിപ്പിച്ച കഥ ..മനസ്സില്‍ തട്ടുന്ന അവതരണം കൊള്ളാം ഇക്കാ ...
മറുപടിഇല്ലാതാക്കൂമനസ്സിലൊരു വിങ്ങലായീക്കഥ.
മറുപടിഇല്ലാതാക്കൂനന്നായി അവതരിപ്പിച്ചു.
ആശംസകളോടെ
വളരെ നന്നായിരിക്കുന്നു; പ്രമേയത്തിനും അവതരണത്തിനും പുതുമ അവകാശപ്പെടാനില്ലെങ്കിലും വാക്കുകള്‍ ഹൃദയത്തോളം ചെന്നെത്തുന്നു, വേദനിപ്പിക്കുന്നു; മനോഹരം..
മറുപടിഇല്ലാതാക്കൂമനസ്സില് നൊമ്പരത്തിപ്പൂവ് ഇളകിയാടി.....അമ്മക്കിളിയുടെ താരാട്ടിനായി കാതോര്‍ത്തു....
മറുപടിഇല്ലാതാക്കൂഒരു വിങ്ങൽ....
മറുപടിഇല്ലാതാക്കൂകഥയ്ക്കുള്ളിലെ കഥയായിരുന്നു അല്ലേ? കഥാകൃത്ത് കഥയില്‍ അലിഞ്ഞു ചേരുന്ന ആഖ്യാനത്തില്‍ വായനക്കാരനെയും കൂടെ കൊണ്ട് പോകുന്നു. തലയ്ക്കകത്ത് ഒരു പെരുപ്പ് കയറും പോലെ....
മറുപടിഇല്ലാതാക്കൂശെരിക്കും മനസ്സില്‍ തൊട്ടു.
മറുപടിഇല്ലാതാക്കൂകഥയ്ക്കുള്ളിലെ കഥയായ അമ്മ നഷ്ടപ്പെട്ട കുട്ടിയുടെ വേദന. . നന്നായി.
മറുപടിഇല്ലാതാക്കൂസങ്കടപ്പെടുത്തിയല്ലോ
മറുപടിഇല്ലാതാക്കൂനല്ല കഥ, വളരെ നന്നായി അനുഹവിച്ചു. ഞാനിപ്പോൾ 'നീഹാരബിന്ദുക്കളിലെ'ഒരു കഥ വായിച്ച് ആകെ ഞെട്ടിയിരിക്കുവാണ്. അത്കൊണ്ട് ഇനി ഞെട്ടൽ ഭാക്കിയില്ല. നല്ല എഴുത്ത് എന്ന് ഞാൻ പറയേണ്ട ആവശ്യമില്ലല്ലോ ? ആശംസകൾ മാഷേ.
മറുപടിഇല്ലാതാക്കൂവായിച്ചു. അമ്മയും മോളും തമ്മിലുള്ള കൂട്ടുകാരിയെ പോലുള്ള് കൂട്ട് ഒരുപാട് ഇഷ്ട്ടപെട്ടു. എന്റെ കൂട്ടുകാരിയുടെ ഉമ്മയെ പോലെ.
മറുപടിഇല്ലാതാക്കൂഅമ്മ മകൾ നൽകിയ ഉപദേശങ്ങൾ വായിക്കപ്പെടേണ്ടതു തന്നെ.
അമ്മയും മകളുമായി കഥ മുന്നോട്ട് പോകൽ ആയിരുനൂ ഞാനിഷ്ട്ടപ്പെട്ടത്.
വളരെ നന്നായി അഭിനന്ദനങ്ങള്‍
മറുപടിഇല്ലാതാക്കൂനല്ല പ്രമേയം... വായിച്ചു തീര്‍ന്നത് അറിഞ്ഞില്ല..
മറുപടിഇല്ലാതാക്കൂമടുപ്പില്ലാത്ത അവതരണം വളരെ നന്നായി...
" തീ കായുന്ന അകലം " എന്ന പ്രയോഗത്തിലൂടെ ഭാഷയുടെയും പഴമയുടെയും ഉദാഹരണത്തിന്റെയും ഒപ്പം സമകാലികവുമായ സമസ്യക്ക് നല്ല പരിഹാരവുമായും നിര്‍ദേശം വെക്കുമ്പോള്‍ പെണ്കുഞ്ഞുള്ള എതൊരച്ചന്റെയും മുന്‍കരുതലുകളും ആകുലതകളും അങ്ങയെപ്പോലെ ഞങ്ങളെയും അലട്ടിയെന്നതാണ് സത്യം...
ആ ഒരു പ്രയോഗം ആണ് കഥാന്ത്യം വരെയും കൂട്ടിക്കൊണ്ടു പോയതും...
കഥക്കൊടുവില്‍ ഒരു കഥയുടെ ഇടപെടല്‍ വേണ്ടായിരുന്നു എന്ന് തോന്നി. അതുവരെ കഥക്കുണ്ടായിരുന്ന ജീവസ്സ് നഷ്ടമായ പോലെ. ഒരു കാന്‍സര്‍ രോഗി എഴുതുന്ന കഥയെന്നതാണ് ഉദ്ദേശിച്ചതെന്ന് തോന്നുന്നു. പക്ഷെ അതിലും വികാരതീവ്രമായേനേ അത് ആദ്യം പറഞ്ഞ് വന്ന രീതിയില്‍ ആയിരുന്നെങ്കില്‍ എന്ന് തോന്നിപ്പോയി.
മറുപടിഇല്ലാതാക്കൂനല്ല അവതരണം മാഷേ
മറുപടിഇല്ലാതാക്കൂഒന്ന് കൂടി വായിക്കണം
ഏതൊരു മരണവും നഷ്ടം തന്നെയാണ്.
മറുപടിഇല്ലാതാക്കൂപ്രത്യേകിച്ച് അമ്മയുടെ മരണം .. പക്ഷെ ആര് നഷടപ്പെട്ടാലും മെല്ലെ മെല്ലെ വേദനയുടെ മുറിവ് ഉണങ്ങിവരും ..അത് പ്രകൃതി നിയമം ആണ് . പക്ഷെ ഒരു മകളുടെ മനസ്സില്‍ നിന്ന് അമ്മയുടെ മരണം അത്ര പെട്ടന്നൊന്നും മാറി പോവില്ല..
ഇവിടെ കഥക്കുള്ളില്‍ മറ്റൊരു കഥ പറയാനാണ് ശ്രമിച്ചത് .. അത് വിജയിച്ചോ എന്തോ?
നല്ല വാക്കുകള്‍ക്കും നല്ല വിലയിരുത്തലുകള്‍ക്കും നല്ല നിരീക്ഷണങ്ങള്‍ക്കും നന്ദി..
വളരെ നന്നായിട്ടുണ്ട് ........
മറുപടിഇല്ലാതാക്കൂമനസ്സിലൊരു വിങ്ങലായി പടര്‍ന്നല്ലോ ഈ അമ്മയും മകളും....
മറുപടിഇല്ലാതാക്കൂകഥയ്ക്ക് ഉള്ളിലെ കഥ .
മറുപടിഇല്ലാതാക്കൂസുപ്രിയ വളര്‍ന്നു വലുതായിട്ടും അമ്മ
ആയിട്ടും, സ്വന്തം അമ്മയുടെ വേര്‍പാട്
മനസ്സില്‍ ഉണ്ടാക്കിയ മുറിവുകള്‍ മായാതെ
കിടക്കുന്നു..നീരജ എന്ന കഥാകാരി
ആയി മാറുബോളും എഴുത്തില്‍ അവള്‍ പഴയ
സുപ്രിയ ആവുന്നു...
മനസ്സില്‍ തട്ടി വായിച്ചു...പക്ഷെ കഥയിലെ കഥാകാരി
twist സത്യത്തില്‍ കഥയുടെ തീവ്രത കുറച്ചു കളഞ്ഞു...
അത് കഥാകാരന്റെ ഇഷ്ടം...ആശംസകള്‍... .
മാഷേ ഞാന്‍ ഇവിടെ വന്നു വായിക്കുന്നത് ആദ്യായിട്ടാണ്, ഉള്ളിലൊരു തേങ്ങല്‍ വന്നമര്‍ന്നു പോയി ഇവിടെ, കഥാപാത്രവും എഴുത്തുകാരിയും ഒരേ തലങ്ങളില്‍ കൂടെ നടന്നു പോവുകയാണെന്ന് തോന്നി.. മുന്നേ പല കഥകളും വായിച്ചിട്ടുള്ളത് കൊണ്ട് നന്നായി എന്ന് പ്രത്യേകം പറയേണ്ടല്ലോ...
മറുപടിഇല്ലാതാക്കൂട്വിസ്റ്റ് കലക്കീ...ഓരോ മരണവും ഉണ്ടാക്കുന്നത് ഓരോ വിടവുകള്‍ ആണ്. ഒരിക്കലും നികത്താനാകാത്ത വിടവുകള്‍...എന്റെ അച്ഛനും അമ്മയും ഇല്ലാതെ ഞാന്‍ എങ്ങനെ ജീവിക്കും എന്നോര്‍ത്ത് പലപ്പോഴും ഞാന്‍ കരഞ്ഞിട്ടുണ്ട്. നിസ്വാര്‍ത്ഥമായ മനുഷ്യജന്മങ്ങള്‍..
മറുപടിഇല്ലാതാക്കൂഉസ്മാനിക്കാ നന്നായി...ഒറ്റയിരിപ്പിനു വായിച്ചുതീർത്തു...കഥയ്ക്കുള്ളിലെ കഥ എന്തോ
മറുപടിഇല്ലാതാക്കൂഅതിനോടുമാത്രം യോജിക്കാനാവുന്നില്ലാ...അത് അതുവരെയുള്ള ഒഴുക്ക്
നഷ്ടപ്പെടുത്തിയത്പോലെ തോന്നി...പിന്നെ ഞാനാദ്യായിട്ടാ ഒരാളുടെ ബ്ലോഗ്ഗിനു
കമന്റുന്നത്...തൂടക്കം നിങ്ങളിൽ നിന്നായതിൽ സന്തോഷം...
എന്ത് പറ്റി ന്റെ കുട്ടിക്ക് ..?''
മറുപടിഇല്ലാതാക്കൂ'അമ്മ ..'
'അമ്മ ..?'
'പോയി ..'!
അവരുടെ കണ്ണുകളും നിറഞ്ഞു..
അവരുടേത് മാത്രമല്ല ഓരോ വായനക്കാരന്റെയും കണ്ണ് നിറച്ചു.. ..ഈ വരികള്‍...
അവസാനത്തെ ട്വിസ്റ്റ് വേണ്ടായിരുന്നു... കഥയ്ക്കുള്ളിലെ കഥ....
അവസാനത്തെ ട്വിസ്റ്റ് വേണ്ടായിരുന്നു...പറയാന്‍ കരുതിയത് മനോരാജും മറ്റു ചിലരും പറഞ്ഞു .അവസാനത്തെ വഴിതിരിയല്‍....അത് ഒഴിവാക്കുന്നത് കൂടുതല്‍ നന്നായേനെ.
മറുപടിഇല്ലാതാക്കൂഎങ്കിലും കഥാകൃത്തിന്റെ സ്വാതന്ത്ര്യത്തെ ചോദ്യം ചെയ്യുന്നില്ല മനസ്സ് വിങ്ങുന്ന രചന
ആശംസകള്‍.
ഒരു വിങ്ങല്‍ ആയി....
മറുപടിഇല്ലാതാക്കൂഇഷ്ഹാക്ക് ഭായിയുടെ ചിത്രവും നന്നായിരിക്കുന്നു.
ഉസ്മാന്‍ ജി, കഥ വായിച്ചു. അപ്പോള്‍ ആ അമ്മ താനില്ലാത്ത നാളുകള്‍ നോക്കിക്കാണുകയാണല്ലേ ആ എഴുത്തിലൂടെ. അവരില്ലാത്ത അവസ്ഥയില്‍ മക്കള്‍ എങ്ങനെ ദൈനംദിന പ്രവൃത്തികള്‍ മുന്നോട്ട് കൊണ്‌ട് പോകുമെന്ന്, നന്നായി പറഞ്ഞിരിക്കുന്നു. അതിഭാവുകത്വമോ, വലിയ അല്ലലോ ഇല്ലാതെ ലളിതഭാഷയില്‍ പറഞ്ഞ ഈ കഥ വ്യത്യസ്ഥത പുലര്‍ത്തി. ആശംസകള്‍ ഭായ്..
മറുപടിഇല്ലാതാക്കൂMohiyudheen MP : ഡിയര്‍ മൊഹി,കഥയുടെ കാമ്പ് എന്ന് ഞാന്‍ കരുതിയ അതെ അര്‍ത്ഥത്തിലുള്ള താങ്കളുടെ വായനക്ക് പ്രത്യേക നന്ദി.. കഥയിലെ ട്വിസ്റ്റ് അതുകൊണ്ട് കൊണ്ട് തന്നെ അനിവാര്യമായിരുന്നു എന്ന് വരുന്നു. നന്ദി.. ഈ വേറിട്ട വായനക്ക്..
മറുപടിഇല്ലാതാക്കൂപട്ടേപ്പാടം റാംജി : അതെ ഇസ്ഹാഖ് ഭായിയുടെ വര അതിമനോഹരമായിരിക്കുന്നു .. ചിത്രത്തെ കുറിച്ചുള്ള വേറിട്ട അഭിപ്രായത്തിനു നന്ദി .. ഈ അഭിനന്ദനം ഇസ്ഹാഖ് ജിക്ക് സമര്‍പ്പിക്കുന്നു ...
യാത്രയിലൊക്കെയും അവള്‍ വിതുമ്പുകയായിരുന്നു. കണ്ടക്റ്റ ര്‍ക്ക് ചാര്‍ജ്ജ് കൊടുത്തത് പോലും സ്വയമറിയാതെയാണ്.
മറുപടിഇല്ലാതാക്കൂഒറ്റയ്ക്കുള്ള ജീവിതയാത്ര തുടങ്ങുകയാണ് ..
ഒറ്റയ്ക്കുള്ള യാത്രകള്‍ മിക്കപ്പോഴും സ്നേഹിക്കുന്നവരുടെ വാക്കുകള്‍ ആകും നയിക്കുക
കഥ നന്നായി അവതരിപ്പിച്ചു ആശംസകള്‍
വളരെ നന്നായി എഴുതിയിരിക്കുന്നു
മറുപടിഇല്ലാതാക്കൂകണ്ണ് നിറയുന്ന കഥ. അവസാനം ഇങ്ങനെ വേണ്ടിയിരുന്നില്ല. എനിക്ക് ഈ ഫീലിംഗ് വരുന്ന അവതരണം ഇഷ്ടമല്ലെന്ന് വേറെ കാര്യം. ഏറ്റവും ദുഃഖമുള്ള അനുഭവം പോലും നര്‍മത്തില്‍ എഴുതുന്നതാണ് താല്പര്യം. എന്‍റെ ഒരു അനുഭവം വായിക്കാന്‍ മറക്കല്ലിട്ടോ. തിരഞ്ഞു കഷ്ടപ്പെടണ്ട. ഇവിടിരുന്ന് വായിച്ചാല്‍ മതി.
മറുപടിഇല്ലാതാക്കൂതീര്ത്തും സാധാരണവും പുതുമയില്ലാത്തതുമായ ഒരു കേവല കഥയായിത്തീരുമായിരുന്നിടത്തു നിന്നും തകച്ചും അസ്വാഭാവികവും (കഥാകഥനത്തില്‍ നൂതനവുമായ) ഒരു വഴിത്തിരിവിലൂടെ(ഉള്‍പ്പിരിവുകള്‍../?)സുഭദ്രമായ ഒരു തലത്തിലേക്ക് കഥയെ പരിവര്‍ത്തനം ചെയ്യുക വഴി വായനക്കാരന് വേറിട്ടൊരു ആസ്വാദ്യത ലഭ്യമാക്കുന്നു....
മറുപടിഇല്ലാതാക്കൂമാഷേ..കഥാവസാനത്തിലെ ആ ട്വിസ്റ്റ് ഇല്ലായിരുന്നെങ്കില്‍...,,,,,?
നല്ല അവതരണം..
മറുപടിഇല്ലാതാക്കൂഒപ്പം വായനക്ക് ശേഷവും വിങ്ങലുണ്ടാക്കുന്ന നല്ല എഴുത്തും..!
ഒരു കഥാപാത്രം ,ഒരു സന്ദര്‍ഭം ,ഒരു ക്ലിമാക്സ് ഇവയൊക്കെ എഴുത്തുകാരന്റെ നിയന്ത്രണത്തില്‍ അല്ലെന്നും പലപ്പോഴും ദൈവം തൂലിക കയ്യിലെടുക്കും എന്ന് ഈ കഥയില്‍ ഇടപെടുന്ന കമ്മന്ടര്‍മാര്‍ക്ക് ആരാ പറഞു കൊടുക്കാ ?
മറുപടിഇല്ലാതാക്കൂകണ്ണുനീര് വരാതെ ഈ കഥ മുഴുമിപ്പിക്കാനാവില്ല ഇക്ക.
മറുപടിഇല്ലാതാക്കൂread story. very interesting. the style you adopted is also good. the drawing of ishaq is also good.
മറുപടിഇല്ലാതാക്കൂbest wishes.
sreejith.
നന്നായി എഴുതിയിരിക്കുന്നു. നല്ല കഥ.
മറുപടിഇല്ലാതാക്കൂനന്നായി എഴുതി
മറുപടിഇല്ലാതാക്കൂഇക്കാ നന്നായി..ഒറ്റയിരിപ്പിനു വായിച്ചു,കഥയ്ക്കുള്ളിലെ കഥ അതിനോടുയോജിക്കാൻ കഴിയുന്നില്ല...
മറുപടിഇല്ലാതാക്കൂഅതുവരെയുള്ള ഒഴുക്ക് നഷ്ടപ്പെട്ടത് പോലെ തോന്നി...പിന്നെ ഒരു കാര്യം
ഇന്നെവരെ ഞാനാരുടെയും ബ്ലോഗിൽ കമന്റിയിട്ടില്ല...നിങ്ങളിൽ നിന്ന്
തുടങ്ങനായതിൽ സന്തോഷം...
അകലേക്ക് നോക്കി ഞാന്‍ പലപ്പോഴുമിരുന്നിട്ടുണ്ട് ..കടല്‍ എനിക്കിഷ്ട്ടമായത് എന്റെപോന്നു മോന്റെ മരണ ശേഷമാണ് ..അവനു കടല്‍ ഇഷ്ട്ടമായിരുന്നു ..കളിക്കൊപ്പുകളെക്കാള്‍ ...അവന്‍ എന്നോട് അവസാനം പറഞ്ഞ ആഗ്രഹവും ..നമുക്കൊരുമിച്ചൊരു കടല്‍ കാണാന്‍ പോക്കാണ് ....ഓരോ യാത്രയിലും ഞാന്‍ കടല്‍ കാണാന്‍ പോകും ..എന്റെ ഉമ്മയും അതിരുകള്‍ കാണാത്ത കടലിഷ്ട്ടപ്പെട്ടിരുന്നു ..ഉപ്പാടെ വേര്‍പാടിന് ശേഷം ഞാന്‍ ഓരോ പ്രാവശ്യവും ഉമ്മയെ കൂടെ കൂട്ടി തന്നെയാണ് പോകാര്‍ ..കടലെത്തും വരെ സംസാരിക്കാറുള്ള ഉമ്മ കടലെത്തിയാല്‍ പിന്നെ ഒന്നും മിണ്ടില്ല ..അവര്‍ ഏതെങ്കിലും മൂലയ്ക്ക് കടലിലേക്ക് നോക്കിയിരിക്കും ...ഉപ്പാടെ വേര്‍പാട് ഉമ്മാനെ എത്രയധികം വേദനിപ്പിച്ചുരുന്നു വെന്ന് എനിക്കറിയാം ...ഇവിടെ നഷ്ട്ടം അമ്മയെയാണ് ...തണല്‍ നഷ്ട്ടപ്പെടുമ്പോള്‍ താങ്ങ് നഷ്ട്ടപ്പെടുമ്പോള്‍ നാം സ്വയം പര്യാപ്തരാവും ..ആ മകളുടെ വേവലാതികള്‍ കേള്‍ക്കാന്‍ ശൂന്യതയില്‍ നിന്നും അമ്മയുടെ കരങ്ങളുണ്ട് ..എനിക്കും എന്റെ കൂടെ എന്ടുമ്മയും മോനുമുണ്ട് ..മാഷേ കണ്ണുകള്‍ നിറഞ്ഞു ...
മറുപടിഇല്ലാതാക്കൂഅനുഭവം പകരുന്ന വരികൾ .... ഒരു ശൂന്യത മുന്നിൽ അവശേഷിപ്പിച്ചുകൊണ്ട് കഥ അവസാനിക്കുന്നു. എന്നാലും ചില ഓർമ്മപ്പെടുത്തലുകളായി ഒരു ഞെട്ടലായി മറയാതെ നിൽക്കുന്നു ...
മറുപടിഇല്ലാതാക്കൂഅഭിപ്രായം എഴുതാന്‍ കൈ വിറക്കുന്നു,കണ്ണു നിറഞ്ഞതിനാല്‍ കാണാനും പറ്റുന്നില്ല അത്രക്ക് ലെയിച്ചുപോയി.അഭിനന്ദനങ്ങള്‍ മാഷേ.
മറുപടിഇല്ലാതാക്കൂവായിച്ചു കഴിഞ്ഞിട്ടും വല്ലാതെ haunt ചെയ്യുന്നു.. ഒറ്റപ്പെട്ട പാതയില്‍ , തനിച്ചു പിച്ച വക്കെണ്ടുന്ന ബാല്യം..
മറുപടിഇല്ലാതാക്കൂവേര്പാടുകള് എന്നും നഷ്ട്ടം തന്നെ ...മാഷേ നന്നായി എഴുതി ....
ഒരു നൊമ്പരം ബാക്കിയാക്കി ഈ വരികള്‍..!
മറുപടിഇല്ലാതാക്കൂമാഷേ താങ്കളുടെ കഥകള്‍ ഒത്തിരി വായിച്ചിട്ടുണ്ടെങ്കിലും ഇത് വല്ലാതെ മനസ്സിനെ നൊന്പരപ്പെടുത്തി.അമ്മയും മകളും തമ്മിലുള്ള ആത്മ ബന്ധത്തിന്റെ ആഴങ്ങളിലൂടെ മാഷ് പറയാന്‍ ശ്രമിച്ച നമുക്കിന്നു നഷ്ടമായിക്കൊണ്ടിരിക്കുന്ന മക്കളോട് അമ്മമാര്‍ക്കുള്ള കരുതലിന്റെ സന്ദേശം ....സ്വയം സൂക്ഷിക്കാനും ആവശ്യമായ മുന്കരുതലെടുക്കാനും മക്കള്‍ക്ക് അമ്മമാര്‍ നല്‍കിയിരുന്ന ഉപദേശ നിര്‍ദ്ദേശങ്ങള്‍ വല്ലാതെ ആഴത്തില്‍ സ്പര്‍ശിച്ചു. അതുകൊണ്ട് തന്നെയാണ് ആ അമ്മയുടെ നഷ്ടം മകളോടൊപ്പം വായനക്കാരിലേക്ക് മുഴുവനും വ്യാപരിപ്പിക്കാന്‍ സാധിച്ചത്. വായിച്ചു കഴിയുമ്പോള്‍ ഒരു വല്ലാത്ത വിങ്ങല്‍ ഹൃദയത്തില്‍ തങ്ങി നില്കുന്നതും അത് കൊണ്ട് തന്നെയാണ്. പിന്നെ അവസാന ഭാഗത്ത് വന്ന കഥക്കുള്ളിലെ കഥ അതുവരെയുള്ള ആ ഒഴുക്കിനു ആരോഗ്യകരമല്ലാത്ത ഒരു തിരിവല്ലേ സൃഷ്ടിച്ചതെന്ന് എന്റെ വിവരക്കേട് കൊണ്ട് ഒരു സംശയം. കാരണം അത് വരെയുണ്ടായിരുന്ന ആ ഫീല്‍ പെട്ടെന്ന് ഒരു കഥയായിരുന്നു എന്ന ഒരു ഒതുങ്ങളിലേക്ക് ഉള്‍വലിയുന്ന പോലെ തോന്നി ....അഭിനന്ദനങ്ങള്‍ ...
മറുപടിഇല്ലാതാക്കൂമനസ്സില് ഒരു വല്ലാത്ത നോമ്പരം തീര്‍ത്തു ഈ കഥ
മറുപടിഇല്ലാതാക്കൂഇരിങ്ങാട്ടിരി മാഷിന്റെ വേറിട്ടഒരു ശൈലിയും കാണുന്നു
തുടക്കം തൊട്ടു അവസാനം വരെ ഒറ്റ ശ്വാസത്തില്‍ തന്നെ വായിച്ചു എന്ന് പറയാം
ഒരമ്മയുടെ വ്യഥയും മകളുടെ ഓര്‍മ്മകളും നന്നായി പകര്‍ത്തി
അവസാനം ലച്ചുമോന്‍ സ്വന്തം പല്ല് തേച്ചു കുളിക്കാന്‍ ബാത്രൂരിമിലെകൊടിയ ഭാഗം വന്നപ്പോ മനസ്സൊന്നു പിടച്ചുവോ .......
നന്ദി മാഷേ
"കൊഴിഞ്ഞു തീരാറായ മുടിയികള്‍ അവിടവിടെ ചിതറിക്കിടക്കുന്നു..തലക്കകത്ത് വല്ലാത്ത ഒരു പുകച്ചില്‍".കാന്‍സറിന്‍റെ പിടിയിയിലായ കഥാ കാരി തന്റെ മകള്‍ക്ക് വന്നു ഭവിക്കാന്‍ പോകുന്ന അനാഥബാല്യത്തേയും അതിന്‍റെ വ്യാകുലതകളെയും ഉള്ളം പൊള്ളിക്കും വിധം പറഞ്ഞുവെച്ചശേഷം തിരിച്ചു വരാരായ അഷിതയുടെ കോളിംഗ് ബെല്‍ ശബ്ദം കേള്‍ക്കാന്‍ കാത്തു നില്‍കാതെ.. യാത്രയാവുകയായ്രുന്നു!..
മറുപടിഇല്ലാതാക്കൂനേര്ക്ക് നേരെ പറഞ്ഞാല്‍ ഒട്ടും പുതുമ അവകാശപ്പെടാന്‍ ഇല്ലാത്ത ഈ കഥ അസാധാരണമായ ട്വിസ്റ്റിങ്ങിലൂടെ വളരെ മനോഹരമായി ചിത്രീകരിച്ച ഉസ്മാന്‍ മാഷ്ക്ക് നന്ദി!..
നേരത്തെ വായിച്ചു എങ്കിലും ഒരു അഭിപ്രായം എഴുതാന്‍ സാങ്കേതികത്വം ഒരു തടസ്സമായി .
മറുപടിഇല്ലാതാക്കൂഅമ്മ / ഉമ്മ , നാം അറിയതെ നമ്മുടെ ഓരോ ചലനങ്ങളിലും ആ സാന്നിധ്യം ഉണ്ട് . നാം എത്ര കരുത്തര്‍ ആയാലും വീഴാന്‍ പോകുമ്പോള്‍ അറിയാതെ വിളിച്ചു പോവുക എന്റുമ്മാ എന്നാണു ...പ്രശസ്തമായ ഒരു ഒരു പേര്‍ഷ്യന്‍ കവിതയുടെ ആശയം ഇങ്ങിനെ ... ചീത്ത കൂട്ട് കെട്ടുകളില്‍ പെട്ട മകന്‍ , ഒരു വേള ഉമ്മയുടെ ശരീരം പിളര്‍ന്നു ഹൃദയം കൊണ്ടുവരാന്‍ സൌഹൃദം അവനെ നിര്‍ബന്ധിപ്പിച്ചു . ആ പ്രേരണ ഉമ്മയുടെ മാറ് പിളര്‍ന്നു തുടിക്കുന്ന ഹൃദയവുമായി കൂട്ടുകാരുടെ മുന്നിലേക്ക് ഓടുന്നതിലെത്തി ..വഴിയില്‍ ഒരു കല്ല് തട്ടി നിലത്ത് വീണ മകനെ നോക്കി ആ ഹൃദയം വിളിച്ചു ചോദിച്ചു "എന്റെ മോനെ എന്തെങ്കിലും പറ്റിയോ എന്ന്..."
അതാണ് ഉമ്മ.
.....അവതരണശൈലി മാതാവിലെക്കുള്ള കൂടുതല്‍ ചിന്തകള്‍ ഉയര്‍ത്തുന്നുണ്ട് .അവസാനം കഥ മറ്റൊരു കഥക്ക് വഴി മാറിയപ്പോള്‍ ഒരു കല്ല് കടി തോന്നിയെങ്കിലും പരിചിത പ്രമേയം വിത്യസ്തത രീതിയില്‍ മുന്നോട്ടു വെക്കാന്‍ മാഷിനു കഴിഞ്ഞു ....
മനസ്സിനെ ആഴത്തില്‍ സ്പര്‍ശിച്ചു.....നല്ലൊരു വായനാനുഭവം ..
മറുപടിഇല്ലാതാക്കൂനന്ദി...
@ അബ്ദുല്ല മുക്കണ്ണി : നല്ലൊരു പരന്ന വായനക്കാരനായ താങ്കളുടെ വേറിട്ട അഭിപ്രായത്തിന് നന്ദി .. എല്ലാ വായനക്കാര്‍ക്കും പ്രതികരിച്ച സുഹൃത്തുക്കള്‍ക്കും നന്ദി ..
മറുപടിഇല്ലാതാക്കൂ@ മുഹമ്മദു കുട്ടി മാവൂര്‍ : അമ്മയുടെ കരുതലാണ് ഒരു പെണ്‍കുട്ടിയുടെ വലിയ ഊര്‍ജ്ജം .. മക്കളോട് സുഹൃത്തുക്കളോട് എന്ന പോലെ പെരുമാറാന്‍ കഴിഞ്ഞാലേ മക്കള്‍ക്ക് എന്തും തുറന്നു പറയാനുള്ള സ്വാതന്ത്ര്യം ഉണ്ടാകൂ .. നന്ദി , നല്ല നിരീക്ഷങ്ങള്‍ക്ക് ..
ഈ കഥ വായിക്കുന്നവരുടെ എല്ലാം ഒരു തേങ്ങല്‍ താങ്കള്‍ക്ക് കേള്‍ക്കാന്‍ പറ്റും . വളരെ നന്നായിരിക്കുന്നു. ആശംസകള്‍
മറുപടിഇല്ലാതാക്കൂസഫീര് പരിയാരത്ത്
കഥക്കുള്ളിലെ കഥ എന്ന നിലക്കാണ് ഈ കഥ ശ്രദ്ധേയമാകുന്നത് .
മറുപടിഇല്ലാതാക്കൂഅര്ബുദം ബാധിച്ച കഥാകാരി സ്വന്തം കഥ തന്നെയാണ് എഴുതുന്നത് .. മരണം വരിക്കുന്നതിലേറെ നീരജയെ അലട്ടുന്നത് പറക്കമുറ്റാത്ത തന്റെ മകള്‍ തന്നെയാണ് . അമ്മ നഷ്ടപ്പെടുന്നത് ഏതൊരു മക്കള്‍ക്കും സഹിക്കാന്‍ കഴിയില്ല . പക്ഷെ ആണ്‍കുട്ടികള്‍ പെട്ടെന്ന് യഥാര്‍ത്ഥ്യം മനസ്സിലാക്കി ജീവിച്ചു തുടങ്ങുമ്പോള്‍ മകള്‍ക്ക് അമ്മയുടെ നഷ്ടം അത്ര പെട്ടെന്നൊന്നും മറികടക്കാന്‍ ആവില്ല .. ലച്ചുവും സുപ്രിയയും വേറിട്ട് നില്‍ക്കുന്നത് ഇവിടെയാണ് ..
മകളും അമ്മയും തമ്മിലുള്ള ബന്ധം വെറും അമ്മ / മകള്‍ എന്ന അര്‍ത്ഥത്തില്‍ മാത്രമല്ല എന്ന വലിയ ഒരാശയം ഈ കഥ നമ്മോടു പറയുന്നു .. സത്യത്തില്‍ ഈ കഥയുടെ കരുത്ത് ഈ ട്വിസ്റ്റ് ആണ് .. അതില്ലെങ്കില്‍ ഈ കഥ തികച്ചും സാധാരണമായ ഒരു കഥ ആയേനെ ..
നല്ല കഥ ..."വേര്‍പാട് നോവല്ല വെരറ്റൊടുങ്ങലാണ്" നന്നായിരിക്കുന്നു ..ഭാവുകങ്ങള്‍ ...
മറുപടിഇല്ലാതാക്കൂഒരു ബ്ലോഗ് അഡ്മിനിസ്ട്രേറ്റർ ഈ അഭിപ്രായം നീക്കംചെയ്തു.
മറുപടിഇല്ലാതാക്കൂഅമ്മയുടെ നഷ്ടം ഒരു കൌമാരക്കാരിയുടെ മനസ്സില്‍ കൂടി വായിക്കാന്‍ കഴിഞ്ഞു ..... അവള്‍ക്കു ചുറ്റിലും അത് ഉണ്ടാക്കുന്ന മാറ്റങ്ങള്‍ അവളിലെന്ന പോലെ തിരിച്ചരിയിക്കാന്‍ കഴിഞ്ഞ അവതരണ ശൈലി ഇഷ്ടപ്പെട്ടൂ ..... അവസാന ഭാഗത്തെ നാടകീയത ഒഴിവാക്കാമായിരുന്നു എന്ന് തോന്നിപ്പോയത് അതുവരെ തന്ന വായനാനുഭാവതോടുള്ള ഇഷ്ടക്കൂടുതല്‍ കൊണ്ടായിരിക്കാം ..... ഭാവുകങ്ങള്‍ ....!!!!
മറുപടിഇല്ലാതാക്കൂനന്ദി വിജയ് കുമാര്‍ .. ഇവിടം വരെ വന്നതിനും നല്ല നിരീക്ഷണത്തിനും ..
ഇല്ലാതാക്കൂaadyamayaanu njanivide ethunnath.... Pakshe Njan iniyum varum... Manasilundaakkunna ee thengalukalkku vendi...
മറുപടിഇല്ലാതാക്കൂMANDANS,,,,
ഈ ടെമ്പ്ലേറ്റ് വളരെ നന്നായിട്ടുണ്ട് ...:)
മറുപടിഇല്ലാതാക്കൂഅതെ ഇരിങ്ങാട്ടിരി ...കഥയുടെ ആ ട്വിസ്റ്റ് തന്നെയാണ് എനിക്ക് ഇഷ്ടപ്പെട്ടത് ..അങ്ങനെ ഒരവസാനം ഞാന്‍ പ്രതീക്ഷിച്ചതേയില്ല ..ഞാന്‍ വായിക്കുകയായിരുന്നില്ല .കാണുകയായിരുന്നു അവരെ ..അത് കൊണ്ട് ,,ഇടയ്ക്ക് കണ്ണ് നനഞ്ഞു ..ലച്ചു സ്വയം എണീറ്റ് പല്ല് ബ്രഷ് ചെയ്യുന്ന ഭാഗം മുതല്‍ കഥ എന്നെ വിഴുങ്ങിക്കളഞ്ഞു...നല്ല കഥകള്‍ ഇങ്ങനെ തുടരാന്‍ കഴിയട്ടെ എന്നാശംസിക്കുന്നു ..
മറുപടിഇല്ലാതാക്കൂഓ ടോ ..തൊട്ടു മുകളിലെ നൌഷാദ് ന്റെ കമന്റ് വായിച്ചു ...എന്താ നൌഷാദ് ? ബ്ലോഗിന്റെ Template എങ്ങനെയുണ്ട് എന്ന് ചോദിക്കാനും പറയാനും ഉള്ള സന്ദര്‍ഭം ആയിരുന്നോ അത് .കഥ എങ്ങിനെ വായിച്ചു ..എന്ത് വികാരം ഉണ്ടാക്കി ..ഇഷ്ടപ്പെട്ടുവോ ? ഇല്ലെങ്കില്‍ അതുമൊക്കെ പറയാനല്ലേ ഈ പോസ്റ്റ് വായനക്കാരുടെ മുന്നില്‍ കഥാകൃത്ത് സമര്‍പ്പിച്ചിട്ടുള്ളത് ..ഒന്നും പറയാന്‍ ഇല്ലെങ്കില്‍ മൌനം ആയിരുന്നു അഭികാമ്യം ...എനിക്ക് പറയാന്‍ തോന്നിയത് കൊണ്ടാണ് ഇത് കൂടി പറഞ്ഞു പോകുന്നത് ..നന്ദി ..:)
വളരെ നന്ദി രമേശ്ജി .. താങ്കളുടെ ഈ വരവിനും ആത്മാര്‍ത്ഥമായ പ്രതികരണത്തിനും. ബ്ലോഗ് എഴുത്തുകാര്‍ക്ക് പ്രോത്സാഹനവും പ്രചോദനവും നല്‍കുന്ന താങ്കളെ പോലുള്ള വ്യക്തികളുടെ സേവനം വളരെ വിലപ്പെട്ടതാണ് ..
ഇല്ലാതാക്കൂനൗഷാദ് വടക്കേല്‍ ആണ് ഈ ബ്ലോഗ് ഡിസൈന്‍ ചെയ്തത് .. അദ്ദേഹം വരുത്തിയ പുതിയ മാറ്റം ശ്രദ്ധയില്‍ പെടുത്താന്‍ ആവും ആ കമന്റ് .. നന്ദി പൂര്‍വം
അമ്മയേയും മകളേയും ഒരുപാടൊരുപാട് ഇഷ്ടായിരിയ്ക്കണൂ.... ആര്‍ദ്രതയുള്ള മനസ്സില്‍ നിന്നേ ഇത്തരം വാക്കുകളും വരികളും പിറവിയെടുക്കുള്ളൂ....മനസ്സില്‍ ഒരു ചെറിയ നൊമ്പരന്മ് ബാക്കിയാക്കി ഈ വായന നിര്‍ത്തേണ്ടി വന്നു..... സ്നേഹാശംസകള്‍ .........
മറുപടിഇല്ലാതാക്കൂഅസ്സലായിട്ട് എഴുതി..
മറുപടിഇല്ലാതാക്കൂനൊമ്പര പെടുത്തിയ കഥ ആശംസകള്‍
മറുപടിഇല്ലാതാക്കൂvery touching. liked the depiction of the mother-daughter bond. was simply drawn into the story which rose to a level beyond that of a mere story. was living through the experience.
മറുപടിഇല്ലാതാക്കൂthe twist at the end made it even more poignant. could identify with the anxiety of a mother for her children.
manassile vingal aduthakaalathonnum maayilla
കഥയിലെ നല്ല 'കഥ' .. എല്ലാരും പറഞ്ഞ പോലെ ഒരു തേങ്ങലായി വിങ്ങുന്നു...
മറുപടിഇല്ലാതാക്കൂനന്ദി ഉസ്മാൻ ജീ...
കഥ ഇഷ്ടമായി .അമ്മയും മകളും വളരെ ഹൃദയ സ്പര്‍ശിയായി . പക്ഷെ അവസാനത്തെ ട്വിസ്റ്റ് അത് വളരെ ദുര്‍ബലമായി പോയോ എന്ന് സംശയിക്കുന്നു .. അമ്മ കഥയിലൂടെ താന്‍ ഇല്ലാതെ വരുമ്പോള്‍ ഉള്ള അവസ്ഥ ഓര്‍ക്കുന്നു . പക്ഷെ എന്തോ പെട്ടെന്ന് വരുന്ന ട്വിസ്റ്റ് ആ സന്ദേശം വായനക്കാരനിലേക്ക് എത്തിക്കാന്‍ ഇത്തിരി ബുദ്ധി മുട്ടുന്നുണ്ട് . പിന്നെ തോന്നിയ ഒരു കാര്യം "'മോളെ ഒന്ന് എഴുന്നേല്‍ക്ക്.. ആരാന്റെ വീട്ടില്‍ പോവേണ്ട കുട്ടിയല്ലേ നിയ്യ് ." ആരാന്റെ എന്ന് പറയില്ലല്ലോ മറ്റൊരാളുടെ അല്ലെങ്കില്‍ വേറൊരു വീട്ടില്‍ എന്നൊക്കെ അല്ലെ പറയൂ ആരാന്റെ എന്ന് പറയുമ്പോള്‍ അജ്ഞാതനായ ഒരാളുടെ വീട്ടില്‍ എന്നൊരു ആശയം അല്ലെ ഉണ്ടാകുക .
മറുപടിഇല്ലാതാക്കൂതൊണ്ടയില് വന്നു നിന്ന എന്തോ ഒന്നിനെ പിടിച്ചു നിര്‍ത്തിയാണ് വായിച്ചു തീര്‍ത്തത്. നാലു ദിവസം മുമ്പ് വരേ ഉമ്മയുടെ കൂടെത്തന്നെയായിരുന്നു. ഇതാ.. ഇപ്പൊത്തന്നെ കാണണമെന്ന് ഒരു വല്ലാത്ത.... ചില എഴുത്തുകള്‍ അങ്ങിനെയാണ്. മാഷേ....വളരെ നന്നായിരിക്കുന്നു.
മറുപടിഇല്ലാതാക്കൂനന്നായി എന്ന് പറയുന്നത് ശരിയാണ് എന്ന് എനിക്ക് തോന്നുന്നില്ല..
മറുപടിഇല്ലാതാക്കൂഇത് ഉഗ്രന്‍.....,,,
വായിച്ചപ്പോള്‍ നല്ല ഒരു ഫീല്‍ കിട്ടി...കണ്ണൊക്കെ നിറഞ്ഞു...
അവതരണം..ശില്പങ്ങള്‍ എല്ലാം ഒന്നിനൊന്നു മെച്ചം...
അല്ലെങ്കിലും ഉസ്മാനിക്കാ യുടെ അവതരണത്തിന്റെ വ്യത്യസ്തത ആണ് എല്ലാ കഥകളെയും മികവുട്ടതാക്കുന്നത്..
ഇക്ക യുടെ എല്ലാം ആര്‍ത്തിയോടെ വായിക്കുന്നവനാണ് ഞാന്‍...,,,
so keep going...
May ALLAH bless you for everything esp ur creativity in writng..
എന്താ പറയുക മാഷേ ...എല്ലാരും പറഞ്ഞപോലതന്നെ ...മാഷീന്നു ഇനിയും ഞാന്‍ ഏറെ പ്രതീക്ഷിക്കുന്നു ...
മറുപടിഇല്ലാതാക്കൂകഥയുടെ അവസാനം വരെയും വായനകാരനെ പിടിച്ചിരുത്തുന്ന ശക്തി ഈ കഥയ്ക്കും ഉണ്ടായിരുന്നു .
മാഷിന്റെ കഥകള്‍ക്ക് അവസാനമില്ലാതിരിക്കട്ടെ , എല്ലാ ആശംസകളും
ശലഭായനത്തിലെ രമ്യ എന്റെ സുഹൃത്തായിരുന്നു.. കൂട്ടം സൈറ്റിൽ പരിചയം.. ധന്യ പറഞ്ഞത് പോലെ കഥ പകർത്തി കഥാകാരി അത് ജീവിതത്തിൽ അനുഭവിച്ച് പോകുന്നതും .. മരണങ്ങളെന്നും നഷ്ടം പ്രത്യേകിച്ച് പറക്കമുറ്റാത്ത കുഞ്ഞുങ്ങൾക്ക്..
മറുപടിഇല്ലാതാക്കൂഇഷ്ടപ്പെട്ടു,അഭിനന്ദനങ്ങള്‍.
മറുപടിഇല്ലാതാക്കൂ