2014, നവംബർ 12, ബുധനാഴ്‌ച

ജീന്‍സ് ഇട്ടതു കൊണ്ട് മാത്രം !!പ്രാര്‍ത്ഥിക്കാന്‍ ഓരോരുത്തര്‍ക്കും  ഓരോരോ കാരണങ്ങള്‍ എന്ന് പറഞ്ഞ പോലെ , ഓരോ മനുഷ്യനെയും പച്ചയ്ക്ക് തിന്നാന്‍ ഓരോരോ കാരണങ്ങള്‍ 

സ്ത്രീ നഗ്നതയ്ക്ക് വേണ്ടി വാചകമടിക്കുയും വീറോടെ വാദിക്കുകയും ചെയ്യാന്‍ 'നഗ്നതാ  മോഹി'കള്‍ക്ക് സ്വാതന്ത്ര്യം ഉണ്ടെങ്കില്‍ മാന്യമായി വസ്ത്രം ധരിക്കണം എന്ന് പറയാന്‍ മറ്റൊരാള്‍ക്കും സ്വാതന്ത്ര്യം ഉണ്ടല്ലോ . 

ഒരാള്‍ അദ്ദേഹത്തിന്‍റെ വ്യക്തിപരമായ ഒരു അഭിപ്രായം പറഞ്ഞതിന്റെ പേരില്‍ അയാളെ വെറുതെ എന്തിനിങ്ങനെ 
ഭര്‍ ത്സി ക്കുന്നു . 

അദ്ദേഹം ഒരു അഭിപ്രായം പറഞ്ഞു എന്ന് കരുതി എല്ലാ 'ലഗ്ഗിന്സുക'ളും നാളെ മുതല്‍ പര്‍ ദ്ദി സ്റ്റുകള്‍  ആവുമോ? 

മറക്കുന്നവര്‍ മറച്ചു നടക്കട്ടെ 
വെളിയില്‍ കാണിച്ചും 
ഇറുക്കി ഉടുത്തും 
മൂടു കുലുക്കിയും 
മറച്ചതിലേറെ മറക്കാതെ വിട്ടും  
നടക്കേണ്ടവര്‍  അങ്ങനെയും നടക്കട്ടെ 

സിന്ദാബാദ് വിളിക്കാന്‍ ഒരാള്‍ക്ക്‌ സ്വാതന്ത്ര്യം ഉണ്ടെങ്കില്‍ 
മൂര്‍ദ്ദാബാദ് എന്ന് വിളിക്കാന്‍ മറ്റുള്ളവര്‍ക്കും സ്വാതന്ത്ര്യം ഉണ്ടല്ലോ !!! 

ജീന്‍സ് ഇട്ടതു കൊണ്ട് മാത്രം ഒരുവളും ജീനിയസ് ആവില്ല 
പര്‍ദ്ദ ഇട്ടത് കൊണ്ട് മാത്രം ഒരുവളും പവിത്രയും ആവില്ല

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

 
Copyright © 2010 Iringattiri Drops. All rights reserved.
Design By- മലയാളം ബ്ലോഗ്‌ ഹെല്‍പ്