2014, നവംബർ 12, ബുധനാഴ്‌ച

തൃപ്തിയുടെ കണ്ണുകള്‍
തൃപ്തിയുടെ കണ്ണുകള്‍ക്ക്‌ ന്യൂനത കാണാനാവില്ല 
അതൃപ്തിയുടെ കണ്ണുകള്‍ക്ക്‌ നന്മയും

OO

തൊഴിലാളികള്‍ എന്നും ഒറ്റക്കെട്ടാണ് 
മുതലാളിമാരാവട്ടെ  പരസ്പരം ശത്രുക്കളും  
ഒരാള്‍ക്ക്‌ മറ്റേ ആളെ കണ്ടു കൂടാ 
ഇവിടെയും അതെ അവിടെയും അതെ !!

OO

മിക്ക  ഇഷ്ടവും ശാശ്വതമല്ല . ഇ സി ജി രേഖകള്‍ പോലെ ഉയര്‍ന്നും താഴ്ന്നും ഇരിക്കും . 
ഒരു ദുഷ്ടതയും ഖേദം തരാതെ പോവുക ഇല്ല

OO

എപ്പോഴും പരിഭവവും പരാതിയും പറയുന്നവര്‍ 
ആ പറയുന്നതൊന്നും മറ്റൊരാള്‍ക്കും കൊടുക്കാത്തവരായിരിക്കും

OO

ഒരു പ്രതിസന്ധി ഘട്ടത്തില്‍ അവനെന്നെ സഹായിച്ചില്ല എന്ന് സങ്കടം പറയുന്നവന്‍ ആ പറഞ്ഞ ആളിന് ഒരു അത്യാഹിതം സംഭവിച്ചത് അറിഞ്ഞിട്ടു കൂടി ഉണ്ടാവില്ല

OO

ഒരു പാട് എനര്‍ജികളുണ്ട് 
യാന്ത്രിക എനര്‍ജി മുതല്‍ ന്യൂക്ലിയര്‍ എനര്‍ജി വരെ 
ആര്‍ക്കും കൊടുക്കാവുന്നതും 
എത്ര കൊടുത്താലും ഒരു നഷ്ടവും വരാത്തതും  
കൊടുക്കുന്നവര്‍ക്കും കിട്ടുന്നവര്‍ക്കും വലിയ സന്തോഷം ആവുന്നതുമായ ഒരു എനര്‍ജി ഉണ്ട്
അതിന്റെ ശക്തി വിവരണാതീതമാണ്
കിട്ടുന്നവന് അത് അമൂല്യവും 
എന്നിട്ടും  കൊടുക്കാന്‍ കൂടുതല്‍ ആളുകളില്ല  
അതത്രേ പോസിറ്റീവ് എനര്‍ജി

OO

എനിമി എന്നാല്‍ ശത്രു എന്നാണു അര്‍ത്ഥം 
അനിമല്‍ എന്നാല്‍ മൃഗം എന്നും
സത്യത്തില്‍ എല്ലാ എനിമി യും അനിമല്‍ ആണ് 
എനിമി ആണെങ്കില്‍ അവന്റെ മനസ്സില്‍ നിന്ന് ആദ്യം പടിയിറങ്ങുക മനുഷ്യത്വം ആണ് . ആ സ്ഥാനത്ത് കേറി ഇരിക്കുക മൃഗത്വവും
അത് കൊണ്ടാവും ഈ പദങ്ങള്‍ തമ്മില്‍ ഇത്രയേറെ സാമ്യം !!!

OOO

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

 
Copyright © 2010 Iringattiri Drops. All rights reserved.
Design By- മലയാളം ബ്ലോഗ്‌ ഹെല്‍പ്