2014, നവംബർ 12, ബുധനാഴ്‌ച

പുതിയ പ്രവാസി
ഇന്ന് എന്റെ റൂം മേറ്റ് നാട്ടില്‍ പോവുകയാണ് . 
വെറും പത്ത്  ദിവസത്തിന് 

ടിക്കറ്റ് ന് രണ്ടായിരത്തി എണ്ണൂര്‍ റിയാല്‍ . 

പുതു തലമുറയിലെ  പ്രവാസി പഴയ പ്രവാസിയെ  പോലെയൊന്നും അല്ല . 
രണ്ടും മൂന്നും കൊല്ലം കഴിഞ്ഞു നാട്ടില്‍ പോയിരുന്ന ബാപ്പമാരുടെ മക്കള്‍ ഇപ്പോള്‍ കൊല്ലത്തില്‍ രണ്ടും മൂന്നും  വട്ടം ഒക്കെയാണ് നാട്ടില്‍ പോയി വരുന്നത് . 

പഴയ തലമുറയിലെ ഒരു പ്രവാസിയും പത്തു ദിവസത്തിന് ഇത്ര വലിയ ഒരു സംഖ്യ ചെലവാക്കി പോകില്ല . 

ഇന്നത്തെ 'കുട്ടികള്‍' ക്ക്  നാട്ടില്‍ പോക്ക് പെരിന്തല്‍മണ്ണക്കോ കോഴിക്കോട്ടെക്കോ പോകുന്ന മേനിയെ ഉള്ളൂ 

അന്ന് പവര്‍ പോയി പണം വരട്ടെ എന്നായിരുന്നു ബാപ്പമാരുടെ ചിന്ത 
ഇന്ന് പണം പോയി പവര്‍ വരട്ടെ എന്നാണു അവരുടെ മക്കളുടെ ചിന്ത 

OO

അന്ന് ബാപ്പമാര്‍ കയ്പ്പുനീര്‍ കുടിച്ചു കഷ്ടപ്പെട്ട് പഠിപ്പിച്ചു മക്കളെ . ഇപ്പോള്‍ നാട്ടില്‍ നിന്നും വരുന്ന കുട്ടികളുടെ കയ്യില്‍ ഒരു കെട്ടു സര്‍ട്ടി ഫിക്കേറ്റ് ഉണ്ട് . നന്നായി ഇംഗ്ലീഷ് സംസാരിക്കും . കമ്പ്യൂട്ടര്‍ പരിജ്ഞാനവും ലോകവിവരവും ഉണ്ട് . അത് കൊണ്ട് തന്നെ നല്ല ശമ്പളമുള്ള ജോലിയും ഉണ്ട് 

പഴയ പ്രവാസിയുടെ  ബാഗില്‍ ഒന്നോ രണ്ടോ തോര്‍ത്തു മുണ്ടും മൂന്നോ നാലോ ലുങ്കിയും ആണ് ഉണ്ടായിരുന്നത് . കത്തെഴുതാന്‍ പോലും അറിയാത്ത പ്രവാസികളും ഉണ്ടായിരുന്നു അന്ന്!

OO

പഴയ പ്രവാസി  കുടുംബം നോക്കാനാണ് 
ഇങ്ങോട്ട് പോന്നത് . 
പുതിയ പ്രവാസി  അവനവനെ നോക്കാനാണ്!!!

OO 

മെഴുകു തിരികളുടെ കാലം കഴിഞ്ഞു ഇനി നൂറ്റിപ്പത്ത് ബള്‍ബുകളുടെ കാലം ആണ്!!

OO

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

 
Copyright © 2010 Iringattiri Drops. All rights reserved.
Design By- മലയാളം ബ്ലോഗ്‌ ഹെല്‍പ്