ഒരു കഥയാണ് .
ഒരു കാട്ടില്‍ രണ്ടാളുകള്‍ ഒരു മരത്തടി ഈരുകയായിരുന്നു . ഈരാനുള്ള സൌകര്യത്തിനു പിളര്‍ന്നു കൊണ്ടിരുന്ന മരത്തടി
വിടര്‍ ന്നു നില്ക്കാന്‍ ഇടയില്‍ ഒരു ആപ്പ് (പൂള് ) വെച്ചിരുന്നു .
കുറച്ചു കഴിഞ്ഞു അവര്‍ ചായ കുടിക്കാന്‍ പോയി
ആ തക്കത്തില്‍ ഒരു കുരങ്ങന്‍ അവിടെ എത്തി .
ഈര്‍ന്നു തുടങ്ങിയ തടിയില്‍ കേറി അവന്‍ 'പരിശോധന '
തുടങ്ങി . അവിടെയും ഇവിടെയും പിടിച്ചു നോക്കി .
ആ ആപ്പ് കണ്ടപ്പോള്‍ കുരങ്ങിന് ഒരു കൌതുകം തോന്നി .
ഒരൊറ്റ വലി .!!!
ആപ്പ് കയ്യില്‍ പോന്നു .
ഉടനെ കാട് നടുങ്ങും വിധം ഒരു കരച്ചില്‍ കേട്ടു .
അത് ആപ്പ് ഊരിയ കുരങ്ങിന്റെതായിരുന്നു .
ആപ്പ് ഊരുമ്പോള്‍ കുരങ്ങിന്റെ വാല് മരത്തടികള്‍ക്കിടയില്‍ ആയിരുന്നു . ആപ്പ് എടുത്തപ്പോള്‍ പിളര്‍ന്നു നിന്നിരുന്ന തടി ഒന്നായി . വാല് കുടുങ്ങിയ കുരങ്ങന്‍ വേദന കൊണ്ട് പുളഞ്ഞു .
ഈര്‍ച്ചക്കാര് വന്നപ്പോള്‍ കണ്ട കാഴ്ച ദയനീയം ആയിരുന്നു
വീണ്ടും ആപ്പ് വെച്ചാണ് കുരങ്ങിന്റെ വാല് രക്ഷപ്പെടുത്തിയത് അപ്പോഴേക്കും വാല് ചപ്പി നാശമായിരുന്നു :)
ഇതില്‍ നിന്നുള്ള പാഠങ്ങള്‍ :
ഒന്ന് : ആവശ്യമില്ലാത്ത കാര്യങ്ങളില്‍ ഇടപെടരുത്
രണ്ട് : ആപ്പ് പേര് പോലെ തന്നെ ചിലപ്പോള്‍ അത് ഉപയോഗിക്കുന്നവരെയും ആപ്പിലാക്കും
മൂന്ന് : പരിചയമില്ലാത്ത വസ്തുക്കളും സാധനങ്ങളും ഉപകരണങ്ങളും കയ്യില്‍ കിട്ടിയാല്‍ അവിടെയും ഇവിടെയും ഞെക്കാനോ അമര്‍ത്താനോ എടുക്കാനോ ഊരാനോ നില്‍ക്കരുത്
നാല് : ആപ്പ് ഒരു സംഭവം തന്നെയാണ് അന്നും ഇന്നും :)
അഞ്ച് : ഏതു ആപ്പ് ആണെങ്കിലും സൂക്ഷിച്ചു ഉപയോഗിക്കുക
ഇല്ലെങ്കില്‍ 'കുരങ്ങിന്റേതു' കുടുങ്ങിയ പോലെ കുടുങ്ങും !!
ആറ് : എല്ലാം സംഭവിച്ചിട്ടു മോങ്ങിയിട്ടു ഒരു കാര്യവും ഉണ്ടാവില്ല :)
0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ