2014, നവംബർ 12, ബുധനാഴ്‌ച

'ഉണ്ടക്കണ്ണി '
ഒരിക്കല്‍ 
അവള്‍ എന്നോട് ചോദിച്ചു 
നിനക്ക് ഈ സന്ധിയും സമാസവും ഒക്കെ 
മനസ്സിലാവുന്നുണ്ടോ ?
ഞാന്‍ പറഞ്ഞു :
ഉണ്ടല്ലോ ..
പറഞ്ഞു തരണോ നിനക്ക് ?
അവള്‍ തലയാട്ടി 

ഒരു പാട് സന്ധികളുണ്ട് 
ആദേശ സന്ധി 
ആഗമ സന്ധി 
ലോപ സന്ധി 
ദ്വിത്വ സന്ധി 

അവളപ്പോള്‍ എന്റെ കണ്ണുകളിലേക്കു 
സൂക്ഷിച്ചു നോക്കി 
ചിരിച്ചു കൊണ്ട് പറഞ്ഞു 
ഏതായാലും എനിക്ക് ഇതൊക്കെ 
വല്ലാത്ത ഒരു പ്രതിസന്ധിയാണ് !!!

അപ്പോള്‍ ഞാനവളോട് ചോദിച്ചു 
ഇക്കൂട്ടത്തില്‍ 
എനിക്ക് ഏറെ ഇഷ്ടം 
ഏതു സന്ധിയാണ് 
എന്നറിയുമോ ?

അവള്‍ ഒന്നും മനസ്സിലാവാതെ 
കണ്ണിറുക്കി കാണിച്ചു .
ഞാന്‍ പറഞ്ഞു : 
ദ്വിത്വ സന്ധി 

അതെന്താ അതിനോട് ഇത്ര ഇഷ്ടം ?

വേറിട്ട്‌ നില്‍ക്കുമ്പോള്‍ 
ഒരു ചന്തവും ഇല്ലാത്തതും 
ഒന്നിച്ചു ചേരുമ്പോള്‍ 
വല്ലാതെ ഇണങ്ങുകയും 
ഒന്നായി തീരുകയും 
ചെയ്യുന്ന സന്ധി ആയതു കൊണ്ട് തന്നെ .

അകന്നു നിന്നാല്‍ ഒരു രസവുമുണ്ടാവില്ല 
ഒന്നിച്ചു നിന്നാലോ എത്ര  മനോഹരം 
ദേ , ഞാനും നീയും പോലെ !!!

അത് കേട്ട് അവളെന്നെ 
കോക്രി കാണിച്ചു 
കൈ പ്പലക്ക് ഒരു നുള്ള് വെച്ച് തന്നു 
ഓടിപ്പോയി !

അന്നേരം
മനസ്സിനകത്ത് ഒരു ദ്വിത്വ  സന്ധി 
പുറത്തു ചാടാന്‍ വെമ്പി നില്പ്പുണ്ടാ യിരുന്നു 
'ഉണ്ടക്കണ്ണി ' !!! 

OO

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

 
Copyright © 2010 Iringattiri Drops. All rights reserved.
Design By- മലയാളം ബ്ലോഗ്‌ ഹെല്‍പ്