2014, നവംബർ 12, ബുധനാഴ്‌ച

സഹനം പ്രയാസമാണുണ്ണീ
സഹനം പ്രയാസമാണുണ്ണീ 
പ്രഹസനമല്ലോ സുഖപ്രദം !!!

OO

പേര് ഉണ്ടാവാനാണ് പാട് 
പോര് ഉണ്ടാവാന്‍ ഒരുപാടുമില്ല 
പോരുണ്ടായാല്‍ പോകാനാണ് പാട് 
പേര് ഉണ്ടായാല്‍ പോകാനില്ല പാട്
ഒരുപാട് വേണ്ടതൊന്നും ഒരുപാടില്ല 
ഒരുപാട് വേണ്ടാത്തതെല്ലാം ഒരുപാടുണ്ട് താനും !!!

OO

കൈവല്യമെത്ര സുന്ദരം 
വൈകല്യമെത്ര ദുഷ്ക്കരം 
വൈവിധ്യമെത്ര രസകരം 
വൈധവ്യമെത്ര ദുസ്സഹം !!!

OO

ചാരത്തെ പോലും 
വെറും ചാരമാണെന്ന് 
വിചാരിക്കരുത് .
തരം വരുമ്പോള്‍ 
ചാരെ വരും 
ചാരി നില്‍ക്കും 
ചാടി വീണ്
ചാരം പോലും 
നമ്മെ 
വിചാരണ ചെയ്യും !!!

OO 

ചെലവാക്കലും 
ചില വാക്കുകളും ഒരു പോലെയാണ് 
ചിലയിടത്ത് 
വശ്യം 
ചിലയിടത്ത് 
ആവശ്യം 
ചിലയിടത്ത് 
അത്യാവശ്യം 
ചിലയിടത്ത് 
അനാവശ്യം 

OO

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

 
Copyright © 2010 Iringattiri Drops. All rights reserved.
Design By- മലയാളം ബ്ലോഗ്‌ ഹെല്‍പ്