2014, നവംബർ 12, ബുധനാഴ്‌ച

സാദാ 'ചാരം'മനുഷ്യന്‍ ചെയ്യുന്ന എല്ലാ കാര്യങ്ങളും പരസ്യമായി ചെയ്യാന്‍ പറ്റില്ല . വാതിലടച്ച്‌ കുറ്റിയിട്ടു ചെയ്യേണ്ടതും ഉണ്ട് കൂട്ടത്തില്‍

അതിലൊന്ന് ആണ് വിസര്‍ജനം . 
രണ്ട് . ലൈംഗീക ബന്ധവും അതുമായി ബന്ധപ്പെട്ട ചേഷ്ടകളും . 
മൂന്ന് : പ്രസവം . 

ബെഡ് റൂമില്‍ ചെയ്യേണ്ട 'പരിപാടികളും' വാതിലടച്ചു നിര്‍ വഹിക്കേണ്ട 'കാര്യ സാധ്യവും'    ഒക്കെ നിരത്തു  വക്കിലിരുന്നു സാധിക്കുന്നത്‌ മൃഗങ്ങളെ അനുകരിക്കാനാവും . അവയ്ക്ക് ഇല്ലാത്ത പലതും മനുഷ്യനുണ്ട്‌ അതിലൊന്നാണ് നാണം . അതില്ലാത്തവന് എന്തും ആവാം . എവിടെ വെച്ചും 'എന്തും ചെയ്യാം' . 

അതി വിദൂരമല്ലാത്ത ഭാവിയില്‍ പാര്‍ക്കുകളിലും വഴിയോരങ്ങളിലും നമുക്ക് മൃഗങ്ങള്‍ ഇണചേരുന്ന പോലെ , 
അവ കാഷ്ടിക്കുന്ന പോലെ , അവ പ്രസവിക്കും പോലെ മനുഷ്യനും ചെയ്യുന്നത് കാണാം .

പാര്‍ ക്കില്‍ പോയി ഭക്ഷണം കഴിക്കുംപോലെ ഇനി ഇടയ്ക്കിടെ 
പാര്‍ ക്കില്‍ പോയി ആകാശം കണ്ടു ശാരീരിക ബന്ധവും നടത്താം 

അവ അപ്പപ്പോള്‍ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തി, സംഭവം  നടക്കുന്ന അതെ സമയത്ത്  ലൈവ് ആയി ലോകം മുഴുവനും കാണിക്കാം  . അത് പോസ്റ്റ്‌ ചെയ്തു ലൈക്കും കമന്റ്യും വാങ്ങാം .

അത്തരം ഒരു 'നല്ല നാളേക്ക്' വേണ്ടി നമുക്ക് കാത്തിരിക്കാം ...!!!

സദാചാരം ഇനി നമുക്ക് സാദാ 'ചാരം' പോലെ  തെങ്ങിനു വളമായി ഇട്ടുകൊടുക്കാം . .!!

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

 
Copyright © 2010 Iringattiri Drops. All rights reserved.
Design By- മലയാളം ബ്ലോഗ്‌ ഹെല്‍പ്