2014, നവംബർ 12, ബുധനാഴ്‌ച

യാ സലാം യാ സൗദി അറേബ്യ !!
ഒരു വ്യാഴ വട്ടക്കാലത്തെ പ്രവാസം കൊണ്ട് എന്ത് നേടി എന്ന ചോദ്യത്തിന് ഒരു പാട് നേടി എന്നാണു ഉത്തരം 
ഒരു സര്‍ക്കാര്‍ ജോലി ഒഴിവാക്കി ഇവിടെ ഇങ്ങനെ  കിടന്നു കഷ്ടപ്പെടെണ്ടിയിരുന്നോ എന്ന ചോദ്യത്തിന് അതായിരുന്നു ശരിയായ തീരുമാനം എന്നും മറുപടി 

കുറച്ചു  സ്വപ്നങ്ങളുമായി ആണ് ഇവിടെ വന്നിറങ്ങിയത് അവ  ഏതാണ്ടെല്ലാം  സഫലമായി . അല്‍ഹംദുലില്ല 

ഒരു വിളിപ്പാടകലെ മക്കയും മദീനയും 
വീട് വെക്കാന്‍ ഇത്തിരി മണ്ണ് 
വീട് എന്ന സ്വപ്നം 
കുടുംബത്തെ കൂടെ കൂട്ടണം എന്ന ആഗ്രഹം 
കുടുംബത്തിലെ സാമ്പത്തിക പ്രയാസ സമയങ്ങളിലൊക്കെ ഒരു കൈ സഹായം 
പിന്നെ മനസ്സില്‍ നന്മയുള്ള ഒരു പാട് മനുഷ്യരെ കാണാനുള്ള യോഗം 
അവരെക്കുറിച്ച് പറയാനുള്ള സൗകര്യം 
പിന്നെ നിങ്ങള്‍ എന്ന വലിയ സമ്പാദ്യം 

ഒന്നും നഷ്ടപ്പെടാതെ ഒന്നും നേടാനാവില്ല എന്ന തിരിച്ചറിവ് 

വെറും ശൂന്യമായ കൈകളോടെ വന്നിറങ്ങിയ ഒരാള്‍ക്ക് ഇനി ഇതില്‍ പരം എന്ത് വേണം ? 
ലകല്‍ ഹംദ് വലക ശ്ശുക്ര്‍ 

നന്ദി അല്ലാഹുവിനോട് 
പിന്നെ എന്റെ പോറ്റമ്മയായ ഈ നാടിനോട് 
ബര്‍ക്കത്തുള്ള ഇവിടുത്തെ കറന്‍സിയോട്
നന്ദി നന്ദി മാത്രം 

എന്റെ ഉമ്മ ഇന്നില്ല 
പോറ്റുമ്മ മാത്രമാണ് ഉള്ളത് 
ജീവിതത്തിനു മധുരം നല്‍കിയ 
നിറവും മണവും നല്‍കിയ 
സൌഭാഗ്യങ്ങളും  സൌകര്യങ്ങളും നല്‍കിയ 
പോറ്റുമ്മാ 
നിങ്ങള്ക്ക് നന്ദി 
ഒരുപാടൊരുപാട് 
യാ സലാം യാ സൗദി അറേബ്യ !!!

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

 
Copyright © 2010 Iringattiri Drops. All rights reserved.
Design By- മലയാളം ബ്ലോഗ്‌ ഹെല്‍പ്