2014, നവംബർ 12, ബുധനാഴ്‌ച

പെരുന്നാള്‍ മഹിമ
ഈ ലോകത്തെ നമ്മുടെ ഏറ്റവും വലിയ സൌഭാഗ്യവും 
അലങ്കാരവും 
പ്രതീക്ഷയും 
സ്വപ്നവും 
നമ്മുടെ മക്കളാണ്
അത് കഴിഞ്ഞേ നമുക്ക് മറ്റെന്തും ഉള്ളൂ

ജീവിതത്തിന്റെ സായം സന്ധ്യയില്‍ 
ആറ്റു നോറ്റ് കിട്ടിയ 
കുഞ്ഞു മോനെ 
ദൈവ മാര്‍ഗത്തില്‍ 
ബലി അര്‍പ്പിക്കാന്‍ സന്നദ്ധനായ 
ലോക ചരിത്രം കണ്ട 
എക്കാലത്തെയും 
വിസ്മയമായ 
ഒരു അച്ഛന്റെയും മകന്റെയും 
സംഭവ ബഹുലമായ 
ജീവിതവുമായി ബന്ധപ്പെട്ട ആഘോഷമാണ് 
ബലി പെരുന്നാള്‍

ദൈവ മാര്‍ഗ്ഗത്തില്‍ 
എല്ലാം സമര്‍പ്പിക്കാനുള്ള സന്നദ്ധതയാണ് 
ഈ പെരുന്നാള്‍ മഹിമയുടെ സത്ത !!!
ഹജ്ജ് എന്ന മഹത് കര്‍മ്മവും 
ഇബ്രാഹീമിന്റെയും ഇസ്മായീലിന്റെയും 
ഉജ്ജ്വലമായ ജീവിത കഥകളുമായി 
ബന്ധപ്പെട്ടും ബന്ധിക്കപ്പെട്ടും 
ഓര്‍മ്മ പുതുക്കിയും 
കടന്നു വരുന്നതാണ് .

ഒരേ വേഷവും 
ഒരേ മന്ത്രവും 
ഒരേ മനസ്സുമായി 
ലോകത്തിന്റെ അഷ്ട ദിക്കുകളില്‍ നിന്നുമായി 
വന്നെത്തിയ 
ലക്ഷോപ ലക്ഷം 
അല്ലാഹുവിന്റെ അതിഥികള്‍ ഒത്തുകൂടുന്ന 
മഹാ സംഗമത്തിന്റെ 
പശ്ചാത്തലവും കൂടി 
ഈ പെരുന്നാളിന്റെ 
പൊലിമ വര്‍ദ്ധിപ്പിക്കുന്നു

ഭാഷയോ 
ദേശമോ 
വേഷമോ 
ഭൂഖണ്ഡമോ 
പണ്ഡിതനോ പാമരനോ 
മുതലാളിയോ തൊഴിലാളിയോ 
മലയാളിയോ നേപ്പാളിയോ 
അറബിയോ അനറബിയോ
എന്ന വക തിരിവല്ല
അവന്റെ മുമ്പില്‍ 
എല്ലാവരും ഒന്നാണ് 
എന്ന 
അഖില ലോക സമത്വത്തിന്റെ 
മഹാ പ്രതീകം കൂടിയാണ് 
ഓരോ വാര്‍ഷിക ഹജ്ജും

പ്രകടനപരതയിലല്ല 
ആത്മാര്‍ഥതയിലും 
ത്യാഗ സന്നദ്ധതയിലുമാണ് 
യഥാര്‍ത്ഥ വിജയമിരിക്കുന്നത് 
എന്ന മഹത് സത്യം ആണ് 
ഈ പെരുന്നാളിന്റെ സത് സന്ദേശം !!!

സര്‍വ  മനസ്സുകളിലും  
ശാന്തിയും സമാധാനവും 
ഐക്യവും ഐശ്വര്യവും 
പരസ്പര സ്നേഹവും ബഹുമാനവും 
വളരട്ടെ 

ഞാനെന്ന അഹങ്കാരം ഒഴിവാക്കി 
നാമെല്ലാം മനുഷ്യരാണ് 
നമ്മളെല്ലാം സഹോദരന്മാരാണ് 
ഒന്നാണ് 
എന്ന ചിന്ത മാനസങ്ങളില്‍ പൂവിടട്ടെ  !!

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

 
Copyright © 2010 Iringattiri Drops. All rights reserved.
Design By- മലയാളം ബ്ലോഗ്‌ ഹെല്‍പ്