2014, സെപ്റ്റംബർ 15, തിങ്കളാഴ്‌ച

മന്ദഹാസം


മന്ദഹാസം ഒരു കലയാകുന്നു
പരിഹാസം കൊലയും

ആദ്യത്തേത് വിരിയുന്നത്
ആര്‍ദ്രതയില്‍ നിന്ന്
രണ്ടാമത്തേത് ഉടലെടുക്കുന്നത്
ശത്രുതയില്‍ നിന്ന്


ആര്‍ദ്രത പൂവിളിയാണ്
ശത്രുത കൊലവിളിയും

പൂവിളി എത്ര സുന്ദരം
കൊലവിളി എത്ര ദുഷ്ക്കരം

ഉപകാരം ചെയ്യാനായില്ലെങ്കിലും
ഉപദ്രവിക്കാതിരിക്കാനാവും

അതാവും ചിലപ്പോള്‍ വലിയ ഉപകാരം

ഉപകാരം തന്നെ
ഏറ്റവും നല്ല
ഉപഹാരം !!

സംഹാരം തന്നെ
ഏറ്റവും ഹീനമായ
ഉപദ്രവം !!

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

 
Copyright © 2010 Iringattiri Drops. All rights reserved.
Design By- മലയാളം ബ്ലോഗ്‌ ഹെല്‍പ്