2013, ഏപ്രിൽ 6, ശനിയാഴ്‌ച

ബയാളും പുത്യാപ്ലക്കോരയും പിന്നെ നിതാഖാത്തും





ബലദിനടുത്തുള്ള മീന്‍ മാര്‍ക്കറ്റിലേക്ക് ആദ്യമായാണ്‌ പോകുന്നത് . പ്രവാസി എന്ന പേര് കിട്ടിയിട്ട് പത്തുവര്‍ഷമായെങ്കിലും ആ വഴിക്കൊന്നും വഴി തെറ്റി പോലും പോകേണ്ട ആവശ്യം വന്നിട്ടില്ലായിരുന്നു . 
ബാച്ച്ലേഴ്സ് റൂമില്‍ ആയത് കൊണ്ട് കിട്ടിയതു തിന്നും കിട്ടാത്തത് 'പുളിക്കും ' എന്ന് കരുതി സമാധാനിച്ചും എട്ടൊമ്പത് കൊല്ലം കഴിഞ്ഞു . 

മേശമേല്‍ നിരത്തി വെച്ച 'വിഹിത പാത്ര'ത്തില്‍ ഏറ്റവും 'വലിയ മീന്‍ ' തെരഞ്ഞെടുത്തും 'തോനെ കണ്ടം' ഉള്ള ഇറച്ചിപ്പാത്രം സെലക്റ്റ്‌ ചെയ്തും തിന്നു 'സുഖിച്ചു ' നടന്ന കാലത്ത് 'വിനോദയാത്രയില്‍ ' മീരാജാസ്മിന്‍ ദിലീപിനോട് ചോദിച്ച പോലെ തക്കാളിക്ക് എന്താ വില ? അരിക്ക് കിലോക്ക് എത്ര ? കറന്റ് ബില്‍ ഒരു മാസം എത്ര വരും ? മത്തിക്ക് കിലോ എത്ര റിയാല്‍ കൊടുക്കണം ? ഒരു കുറ്റി ഗ്യാസിന് എന്ത് കൊടുക്കണം ? എന്നൊന്നും അറിയില്ലായിരുന്നു :)

ഇപ്പോള്‍ എല്ലാം കിറുകൃത്യമായി അറിയാം .. :)

സനൂസിയില്‍ ആണോ ലാഭം ബദര്‍ സ്റ്റോര്‍ ആണോ നല്ലത് എന്നൊക്കെ ഇന്ന് കാണാപ്പാഠം ആണ് .
മുമ്പ് എന്ത് സനൂസി , എന്ത് ഇന്തോനേശീ .. :)
പറഞ്ഞു വന്നത് മീന്‍ മാര്‍ക്കറ്റിനെ കുറിച്ചാണ് . ഓഫീസില്‍ നിന്ന് സഹപ്രവര്‍ത്തകര്‍ അമീനും സലിം അസ്ലമും (ഒരാള്‍ സുഡാനി രണ്ടാമന്‍ പച്ച എന്ന പാക്കിസ്ഥാനി ) പോകുന്നുണ്ടെന്നു പറഞ്ഞപ്പോള്‍ ഞാനും ഒപ്പം കൂടി ..

മീന്‍ മാര്‍ക്കറ്റ്‌ , മൂക്കിനു ഇത്തിരി 'ദുര്‍ഗന്ധ മണ വാസന ' ആണെങ്കിലും കണ്ണിനു നല്ല 'സുഖസുന്ദര മധുര മനോഹര' കാഴ്ചയാണ് ..
കയ്യും കാലും മീശയും താടിയും വാലും വാലിന്മേല്‍ വാലും ഒക്കെയുള്ള മീന്‍ രാജാക്കന്മാരെ കാണാനേ ഒരു രസമാണ് . കുറെ കണ്ടു പരിചയമുള്ള കഥാപാത്രങ്ങള്‍ , കുറെ അപരിചിതരും കണ്ടാല്‍ ഇരിക്കുന്നിടത്തു എഴുന്നേറ്റു നിന്ന് സലാം കൊടുക്കേണ്ടവയും .. 

കൂട്ടത്തില്‍ പലവിധ രാഷ്ട്രീയക്കാരും ഉണ്ട് .. പച്ചകളും ചോപ്പന്മാരും വെളുപ്പന്മാരും കറുപ്പന്മാരും. ഒന്നിലും പെടാത്ത അരാഷ്ട്രീയക്കാരും ഉണ്ട് യഥേഷ്ടം !!

ഞങ്ങള്‍ മൂന്നു പേരും മൂന്ന് രാജ്യക്കാരായത് കൊണ്ട് ഒരേ മീനിനെ തന്നെ ഞങ്ങള്‍ പല പേരിട്ടു വിളിച്ചു :)
നമ്മുടെ പുത്യാപ്ലക്കോരക്ക് അറബിയില്‍ അമീന്‍ പറയുന്ന പേരല്ല സലിം പറയുന്നത് , കൂന്തളിനും ചെമ്മീനിനും ഒക്കെ പുതു പുത്തന്‍ പേരുകള്‍ ; ജമണ്ടന്‍ പേരുകള്‍ . 

എനിക്ക് ആകെ അറിയാവുന്ന 'അറബി മീന്‍ ' 'ബയാള് ' ആണ് ..
'പേരറിയാത്തൊരു നൊമ്പരത്തെ പ്രേമമെന്നാരോ വിളിച്ചു ' എന്ന് പറഞ്ഞ പോലെ 
പേരറിയാത്ത മത്സ്യങ്ങളെ ഞാന്‍ ബയാള് എന്നു വിളിച്ചു :) '

ഏതായാലും പോയത് മൊതലായി .. ഷറഫിയ്യയില്‍ ഇരുപത്തഞ്ചും ഇരുപത്തി രണ്ടും ഒക്കെ കൊടുക്കേണ്ട ഫ്രഷ്‌ ബയാളിനു പതിനഞ്ചു റിയാല്‍ !

മൂന്നു പേരും അവരവരുടെ ടേസ്റ്റ് അനുസരിച്ച് മീന്‍ സെലക്റ്റ്‌ ചെയ്തു !

ക്ലീന്‍ ചെയ്യാന്‍ നോക്കുമ്പോള്‍ മറ്റൊരു സ്ഥലത്തേക്ക് പോകണം ..
ഞാന്‍ ആദ്യമായാണ് പോകുന്നത് . അത് കൊണ്ട് കാണുന്നതൊക്കെ കൌതുകം ആണ് ..
കമ്പൂട്ടറൈസ്‌ഡ് ബില്ലിംഗ് ആണ് ക്ലീനിംഗ് സ്ഥലത്ത് :) 
'തുലാഭാരത്തിനു' അനുസരിച്ച് സംഖ്യ അടക്കണം.
അവിടെയും കണ്ടത് നമ്മുടെ മലയാളി ചൊങ്കന്മാരെ !

മീന്‍ വൃത്തിയാക്കുന്ന 'നിയോജക മണ്ഡല 'ത്തിലേക്ക് ചെന്നപ്പോള്‍ അവിടെ 'വോട്ടു ചയ്യാന്‍ ' ക്യൂ പാലിക്കണം ..

നിര നിരയായി മീനുകളെ 'പോസ്റ്റ് മോര്‍ട്ടം ചെയ്യുന്ന' ടേബിളുകളും ആയുധങ്ങളും മിസൈലുകളും അതുപയോഗിക്കുന്ന ആളുകളുടെ കൈക്കടുപ്പവും ഒക്കെ ഒന്ന് കാണേണ്ട കാഴ്ച തന്നെ !!

മീന്‍ വാങ്ങാന്‍ വന്ന സ്വദേശികള്‍ , തോപ്പ് മടക്കിക്കുത്തി , കാല്‍സറായി പകുതി മുക്കാലും പുറത്തു കാട്ടി , മീന്‍ വെള്ളം സ്പ്രേ ചെയ്യുന്നതില്‍ നിന്ന് പരമാവധി അകലം പാലിച്ചു 'പാവം പാവം നിത്താഖാത്തുകളുടെ ' കരുണക്കായി പഞ്ച പുച്ചമടക്കി കാത്തു നില്‍ക്കുന്നു ..!!

എനിക്ക് അപ്പോള്‍ ചിരിയാണ് വന്നത് .

ഈ 'നിതാഖാതുകളെ ' ഇവിടെ നിന്ന് 'യാ അല്ലാഹ് റൂ ബര്‍ റ ' എന്ന് പറഞ്ഞു ആട്ടി വിട്ടാല്‍ ഇവിടുത്തെ 'കഥ' എന്താവും എന്ന് ഒരു നിമിഷം ആലോചിച്ചു പോയി .. !!!
അവസാനത്തെ നിതാഖാത്തു വണ്ടിയും പുറപ്പെട്ടു പോയാല്‍ ഈ മീന്‍ മാര്‍ക്കറ്റിലെ രംഗം എങ്ങനെ ആയിരിക്കും ?

നമ്മുടെ നാട്ടിലും ചില പണിയൊന്നും എത്ര പൈസ തരാം എന്ന് പറഞ്ഞാലും നമ്മള്‍ എടുക്കൂല .. അതെ പോലെ ഇവിടെയും ഉണ്ടല്ലോ ചില പണികളൊക്കെ .. !!!
എ സി ഇല്ലാത്തിടത്തും ചില 'മര്‍ റ തഫ്ശാന്‍ ശുഗ്ല്‍ ' ഉണ്ടല്ലോ .. :) 

ചുരുക്കത്തില്‍ നിതാകാത്ത് വിദേശികളുടെ മാത്രമല്ല , സ്വദേശികളുടെയും പേടിസ്വപ്നം തന്നെയാണ് .. !!!

അവര്‍ ഒരു പക്ഷെ 'അത്രക്കൂറ്റും അങ്ങ്ട്ട് ആലോയിച്ചിട്ടുണ്ടാകൂല ' .. ല്ലേ ... ? :)

34 comment drops:

പ്രിയ വായനക്കാരേ,കമന്റ്‌ ബോക്സിന്റെ താഴെ കൊടുത്തിരിക്കുന്ന

'ഇമെയില്‍ വഴി സബ്സ്ക്രൈബ് ചെയ്യുക'

എന്നതില്‍ ക്ലിക്ക് ചെയ്‌താല്‍ താങ്കളുടെ കമന്റിനു മറുപടി

ഇ മെയില്‍ ആയി ലഭിക്കും

  1. നല്ല തമാശയില്‍ പൊതിഞ്ഞ് ഗൌരവമുള്ളൊരു കാര്യം അവതരിപ്പിച്ചു. അവരും അത്രയ്ക്കങ്ങട് ആലോചിച്ചിട്ടുണ്ടാവൂല. നിതാഖാത്തുകളൊക്കെ പടികടന്നാല്‍ ഈവക വേലകളൊക്കെ ആര്‍ ചെയ്യും?

    മറുപടിഇല്ലാതാക്കൂ
  2. വളരെ കൃത്യമായി വരാനിരിക്കുന്ന ഒരു സാഹചര്യം നര്‍മ്മത്തിന്റെ മേമ്പൊടിയോടെ കോറിയിട്ടു ...ഒരു ദിവസം ബലദിയ വണ്ടി വന്നില്ലേല്‍ ഈ രാജ്യത്തിന്റെ സ്ഥിതി എന്താകും ..വിദേശികളെ ഓടിക്കാന്‍ നടക്കുന്നവര്‍ ഒരിക്കലും ചിന്തിക്കാത്ത ഒരു വിഷയം ഉണ്ട് ..വിദേശികള്‍ ഇല്ലേല്‍ ഒരു മാതിരിപ്പെട്ട പണിയൊന്നും ഇവിടെ പിന്നെ നടക്കൂല .. അഭിനന്ദനം മാഷേ

    മറുപടിഇല്ലാതാക്കൂ
  3. നിതാഖാത്ത് നടപ്പിലാക്കിയാല്‍ അങ്ങ് സൗദിയും, ഇങ്ങ് മലയാളിയും ജീവിക്കും നല്ല അന്തസ്സായി ജോലി ചെയ്ത്,.

    മറുപടിഇല്ലാതാക്കൂ
  4. നര്‍മ്മത്തിന്‍റെ ചായം ചാലിച്ച് ഗൌരവമുള്ള കാര്യങ്ങളാണുന്നയിച്ചത്... കൊള്ളാം.അഭിനന്ദനങ്ങള്‍.

    മറുപടിഇല്ലാതാക്കൂ
  5. മീന്‍ മാര്ക്കെറ്റൊക്കെ നാട്ടിലെ പോലെ തന്നെ . മൊത്തം മലയാളീസ് .

    മറുപടിഇല്ലാതാക്കൂ
  6. മാഷ്‌ ഇപ്പോള്‍ മീന്‍ മാര്‍ക്കറ്റില്‍ പോയി.. ഇനി ആട് അറുക്കുന്ന ആട് ഹലഗയിലും ഒന്ന് പോകണം..അവിടെ ആട് വെട്ടുന്നതും മുറിക്കുന്നതും ഒക്കെ ബംഗാളികള്‍ ആണ്..'നിതാഖാത്' വന്നാല്‍ ആ പണി ഒക്കെ സൌദികള്‍ ചെയ്യേണ്ടി വരുമെല്ലോ...

    മറുപടിഇല്ലാതാക്കൂ
  7. എല്ലാ വേലത്തരങ്ങളും സൂത്രത്തിൽ പഠിച്ചെടുത്ത് അവർ അതും ചെയ്യും.....
    ആദ്യമൊരു തമാശ പറയുകയാണെന്ന മട്ടിലാണ് വായിച്ചത്. പറഞ്ഞെത്തിയത് കാതലായൊരു വിഷയത്തിലും....

    മറുപടിഇല്ലാതാക്കൂ
  8. നിതാഖാത് തന്നെയും സര്‍ക്കാരിനു പിടിച്ചു നില്ക്കാന്‍ വേണ്ടിയുള്ള ഒരു തക്കിടി അല്ലെ ?സ്വദേശി വല്‍ക്കരണം നടത്തി എങ്കിലും ഭരണം നിലനിര്‍ത്താം എന്ന പൂതി ?അപ്പോള്‍ പ്രധാന ഇടങ്ങളില്‍ ഒക്കെ സ്വദേശികള്‍ കയറിപ്പറ്റുമെങ്കിലും ഇത് പോലെയുള്ള ജോലികള്‍ വിദേശികള്‍ക്ക് നല്‍കാന്‍ ആണ് സാധ്യത ..

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. എങ്കിൽ ആദ്യം പിടികൂടേണ്ടത് വൈറ്റ് കോളർ മാരെ ആവില്ലേ ?

      ഇല്ലാതാക്കൂ
  9. മീൻ മാര്ക്കട്റ്റ് കാർഫോർ ഏറ്റെടുക്കും എന്നിട്ട് ശമ്പളവും കുറയ്ക്കും. അല്ലാതെ ഈ കാലത്ത് അറബികൾ മീൻ മുറിക്കാൻ നിക്കൂല. :)

    ഈ മാര്ക്കട്റ്റ് സന്ദര്ശനം കലക്കി ..

    മറുപടിഇല്ലാതാക്കൂ
  10. കണ്ണുള്ളപ്പോള്‍ കണ്ണിന്‍റെ വിലയറിയില്ല .... :)

    മറുപടിഇല്ലാതാക്കൂ
  11. സംഗതി കലക്കി.... നിത്താഖാത്തല്ല ഓന്‍റെ അമ്മോന്‍ വന്നാലും പണി കിട്ടും.....

    മറുപടിഇല്ലാതാക്കൂ
  12. ഉം, അപ്പോള്‍ വൈറ്റ് കോളര്‍ഒക്കെ നിതാഖാത്തിനകത്തും ബ്ലാക്ക്‌ കോളര്‍ ഒക്കെ അതിനു പുറത്തും വരുന്ന കാലം ആയേക്കുമല്ലേ.

    മറുപടിഇല്ലാതാക്കൂ
  13. അവസാനത്തെ നിതാഖാത്തു വണ്ടിയും പുറപ്പെട്ടു പോയാല്‍ ഈ മീന്‍ മാര്‍ക്കറ്റിലെ രംഗം എങ്ങനെ ആയിരിക്കും ?....ithu ഇപ്പോള്‍ അവര്‍ ആലോചിച്ചു കാണും ..അത്താണ് തല്‍ക്കാലം എങ്കിലും മതിയാക്കിയത് ..

    മറുപടിഇല്ലാതാക്കൂ
  14. ചുരുക്കത്തില്‍ നിതാകാത്ത് വിദേശികളുടെ മാത്രമല്ല , സ്വദേശികളുടെയും പേടിസ്വപ്നം തന്നെയാണ് .. !!!

    മറുപടിഇല്ലാതാക്കൂ
  15. നര്‍മ്മത്തില്‍ നല്ല കാര്യങ്ങള്‍ നന്നായി അവതരിപ്പിച്ചു.

    മറുപടിഇല്ലാതാക്കൂ
  16. അവസാനത്തെ നിതാഖാത്തു വണ്ടിയും പുറപ്പെട്ടു പോയാല്‍ SAUDI മാര്‍ക്കറ്റിലെ രംഗം എങ്ങനെ ആയിരിക്കും ?

    മറുപടിഇല്ലാതാക്കൂ
  17. എല്ലാം കണ്ടു അറിയാം അല്ലെ?
    കാര്യം ഭംഗി ആയി അവതരിപ്പിച്ചു
    ,മാഷെ.

    മറുപടിഇല്ലാതാക്കൂ
  18. അഷ്‌റഫ്‌ സല്‍വ
    Jefu Jailaf
    Naushu
    ജെപി @ ചെറ്റപൊര
    സോണി
    ആചാര്യന്‍
    Thekkepurakkal Baby
    ആറങ്ങോട്ടുകര മുഹമ്മദ്‌
    Abduljaleel (A J Farooqi)
    ente lokam

    നന്ദി സുഹൃത്തുക്കളെ വായനക്കും പ്രതികരണങ്ങള്‍ക്കും





    മറുപടിഇല്ലാതാക്കൂ
  19. നര്‍മ്മത്തില്‍ പൊതിഞ്ഞൊരു നൊമ്പരം. എഴുത്ത് പതിവുപോലെ നന്നായി.

    മറുപടിഇല്ലാതാക്കൂ
  20. നാട്ടുകാരെ ജോലിക്കു കിട്ടാത്തവയില്‍ ആളെക്കൊണ്ടുവരാന്‍ ഒരു പുതിയ നയം വന്നാല്‍ അവരുടെ പ്രശ്നം തീരില്ലേ?

    മറുപടിഇല്ലാതാക്കൂ
  21. ചിരിയിൽ പൊതിഞ്ഞ ചിന്തകൾ നന്നായിരിക്കുന്നു മാഷെ .....ഇഷ്ടായി

    മറുപടിഇല്ലാതാക്കൂ
  22. നര്‍മ്മത്തിന്‍റെ മഷിയില്‍ നിറംപിടിപ്പിച്ച സത്യങ്ങള്‍
    നന്നായിരിക്കുന്നു
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  23. നർമ്മത്തിൽ പറഞ്ഞ വലിയ കാര്യങ്ങൾ
    വിഷു ആശംസകൾ

    മറുപടിഇല്ലാതാക്കൂ
  24. Nithakath vannal.
    Laundriyil avarude vallitrousar aaru alakkum
    Avarude car aaru kazhukum
    Kafalath paisa evidannu kittum
    Iquama inathil kittunna kodikkanakkinu riyal
    Cherukida sthabhanangalellam nadathunnathum,aa sthabhanangalellam odunnathum pravaasikal moolamaanu appol athellam adachupoottendi varum.appol aa inathil varunna sambathika nashtam.
    ini kachavada sthabanangalil salesman aayi saudi pauranmaare vachaal business nallareethiyil nadakkumo?avarku number kodukkane time kaanoo.
    choodum thanuppum sahich petroladikkunnapoleyulla jolikal avar cheyyumo?
    Baladiyya joli aaru cheyyum.
    Hotel boofia thudangiya sthabhanangalil aaru joli cheyyum
    Iringaattiri paranja pole fish marketil aaru joli cheyyum
    Enthoke nithakath vannalumshari arabikal cheruppam muthal kandum kettum sheelicha kure karyangalund.athonnum oru suprabhathathil maattan kazhiyilla.maattam varumaayirikkum but athinu kure samayam edukkum.

    മറുപടിഇല്ലാതാക്കൂ
  25. അത്രക്കൂറ്റും അങ്ങ്ട്ട് ആലോയിച്ചിട്ടുണ്ടാകൂല...അതെന്നെ കാര്യം.

    മറുപടിഇല്ലാതാക്കൂ

 
Copyright © 2010 Iringattiri Drops. All rights reserved.
Design By- മലയാളം ബ്ലോഗ്‌ ഹെല്‍പ്