കുഞ്ഞാണി കുഞ്ഞിമ്മുവിനെ എപ്പോഴും പ്രകോപിപ്പിക്കും .
''ജ്ജ് ഞ്ഞോ ട് വല്ലാതെ കളിക്കണ്ട . ഞാന്‍ വേറെ ഒന്നും കൂടി അങ്ങട്ട് കെട്ടും .
ഇസ്ലാമില്‍ നാലെണ്ണം കെട്ടാം എന്ന് നിയമം ണ്ട് ..'!
അത് കേള്‍ക്കുമ്പോള്‍ കുഞ്ഞിമ്മു മോന്ത കനപ്പിച്ച് അമര്‍ത്തിച്ചവിട്ടി അടുക്കളയിലേക്കു പോകും .
കുഞാണിയുടെ ഈ വര്‍ത്തമാനം കേട്ട് ഒരിക്കല്‍ കുഞ്ഞിമ്മുവിന് കലി കേറി .
അവള്‍ അടുക്കളയില്‍ ചെന്ന് വെട്ടുകത്തിയുമായി വന്നു കുഞ്ഞാണിയോട് പറഞ്ഞു .
''മേലാല്‍ ഈ ഈ വര്‍ത്താനം പറഞ്ഞാല്‍ ങ്ങള് നോക്കിക്കോ ഞാനും ശരീഅത്ത് നടപ്പാക്കും ...
ങ്ങക്ക് മാത്രല്ല ശരീഅത്ത്.." !
കുഞ്ഞാണി ഒന്നയഞ്ഞു ..
'ന്റെ കുഞ്ഞിമ്മ്വോ ജ്ജ് എന്ത് ശരീ അത്താ നടപ്പാക്ക്വാ..' ?
''അല്ല മാന്സാ ങ്ങള് ഇസ്ലാം പറഞ്ഞ പോലെ ആണോ കജ്ജ്ണത് ? ഇസ്ലാമില്‍ അന്യ പെണ്ണുങ്ങളെ നോക്കാന്‍ പാടുണ്ടോ ? ഇന്ന് ട്ട് ങ്ങള് നോക്ക് ണ് ല്ലേ ? എഷണി പറയാന്‍ പറ്റ്വോ ഇസ്ലാമില്‍ ? ങ്ങള് ഒരു ദിവസം എത്തെരെ മനുസമ്മാരെ പച്ച എറച്ചിയാ തിന്നുണത് ?
ബീഡി വലിച്ചാം പാടുണ്ടോ ങ്ങള് ഒരു ദിവസം എത്ത്ര കെട്ട് ബീടിയാ വലിച്ചുണത് വല്ല കണക്കൂം ണ്ടോ ?
ഒന്നും മാണ്ട ഒരു മുസ്ലിമായ മന്സന്റെ നിര്‍ബന്ധമായ കടമയാ അഞ്ചു വഖ്ത്തു നിസ്ക്കാരം . അഞ്ചു പോയിട്ട് ഒരു വഖ്ത്തു നിങ്ങള്‍ നിസ്ക്കരിക്ക്ണ് ണ്ടോ ?
നിസ്ക്കരിക്കാത്തോന് ഈ ഭൂമിയില് ജീവിക്കാനെ അര്‍ഹത ല്ല . ഓനെ വെട്ടി ക്കൊല്ലണം ന്നാ
ഇസ്ലാമില് ! അതോണ്ട് , പറഞ്ഞത് പറഞ്ഞു , മേലാല്‍ ഇതും പറഞ്ഞു ഇങ്ങട്ട് വരരുത് ..
ദാ , ഈ കത്തി കൊണ്ട് ഞാന്‍ ശരീഅത്ത് നേര് ക്ക് അങ്ങട്ട് നടപ്പാക്കും ... ! ങ്ങക്ക് കുഞ്ഞിമ്മൂനെ സരിക്കും മനസ്സിലായിട്ടില്ല !!!!
പിന്നീടൊരിക്കലും കുഞ്ഞാണി ആ കാര്യം മുണ്ടിയിട്ടില്ല !!!
കുഞ്ഞിമ്മു ജഗലാണല്ലോ. ഇത്രേം കാലം ഒപ്പം ജീവിച്ചിട്ടും കുഞ്ഞാണിക്ക് ഓളെ മനസ്സിലാകാന്‍ വൈകി. ശരീഅത്ത് കുഞ്ഞിമ്മൂനും ഉണ്ടല്ലേ? :)
മറുപടിഇല്ലാതാക്കൂങ്ങക്ക് കുഞ്ഞിമ്മൂനെ സരിക്കും മനസ്സിലായിട്ടില്ല !!!!
മറുപടിഇല്ലാതാക്കൂജഗജില്ലി കുഞ്ഞിമ്മു :)
മറുപടിഇല്ലാതാക്കൂനല്ല അവതരണം ...
മറുപടിഇല്ലാതാക്കൂപെണ്ണിനോട് എന്തും ആവാം എന്ന് വിചാരിക്കുന്ന
പുരുഷവർഗത്തിനുള്ള ഒരു മറുപടി കൂടിയാണ് ഈ കഥ ..
മിണ്ടാട്ടം മുട്ടി കുഞ്ഞാണി,,,
മറുപടിഇല്ലാതാക്കൂഅല്ല ന്റെ ഹിമാറെ ഇജ്ജ് ന്റീലും ബല്യ ശരീഅത്ത് പഠിച്ചോ ?....ഞ്ഞി മ്മള് കൊയങ്ങീതന്നെ...ന്റെ റബ്ബേ...
മറുപടിഇല്ലാതാക്കൂവരനെ ആവശ്യമുണ്ട് എന്നുള്ള പേജ് വായിക്കാൻ ഒരു രസാ .. ശരീഅത്ത് നിയമം നടപ്പാക്കാൻ . ക്ഷമിക്കണം ദുരുദ്ദേശം ഇല്ലേ ഇല്ല
മറുപടിഇല്ലാതാക്കൂപിന്നീടൊരിക്കലും കുഞ്ഞാണി ആ കാര്യം മുണ്ടിയിട്ടില്ല !!!
മറുപടിഇല്ലാതാക്കൂഎങ്ങ്നെ മിണ്ടും ഉഗ്രന്‍ വചനങ്ങളല്ലെ പൊട്ടിച്ചത്.മറുവാക്കുപറയാന്‍
പറ്റ്വോ കുഞ്ഞാണിയ്ക്ക്.
നന്നായി മാഷെ
ആശംസകള്‍
നല്ല കുഞ്ഞിമ്മു
മറുപടിഇല്ലാതാക്കൂകലക്കി മോനെ
മറുപടിഇല്ലാതാക്കൂArif Zain
മറുപടിഇല്ലാതാക്കൂSujesh KP
ആമി അലവി
zakeer hussain
HAINA
muhammed k
ഹക്കീം കമ്പർ
Cv Thankappan
ajith
ഉദയപ്രഭന്‍2
നന്ദി പൂര്‍വം :)
കുഞ്ഞിമ്മു ഫലിതം കലക്കി...ഒരു പാട് അര്‍ത്ഥങ്ങളുള്ള ചെറിയ നര്‍മ്മകഥ
മറുപടിഇല്ലാതാക്കൂഎന്റെ കുഞ്ഞിമ്മു ഇത് വായിച്ചാല്‍.............?
മറുപടിഇല്ലാതാക്കൂഹഹഹഹഹഹഹഹഹഹഹഹ :)കലക്കി...
മറുപടിഇല്ലാതാക്കൂരസായി
മറുപടിഇല്ലാതാക്കൂകുഞ്ഞിമ്മു റോക്സ്... :):)
മറുപടിഇല്ലാതാക്കൂ