ഇന്ന് ജവാസാത്തില്‍ പോയപ്പോള്‍ ആണ് ആ പഴയ ഉപകരണം വളരെ കാലങ്ങള്‍ക്കു ശേഷം വീണ്ടും കാണുന്നത് .
മുമ്പ് വ്യാപകമായി ഉപയോഗിച്ചിരുന്നതും ഇന്ന് നമ്മുടെ ചിന്തയില്‍ പോലും കടന്നു വരാത്തതുമായ ചില ഉപകരണങ്ങള്‍ വീണ്ടും കാണുമ്പോള്‍ നമുക്കുണ്ടാകുന്നത് വല്ലാത്ത ഒരു കൌതുകമായിരിക്കും .
ഒരു കാലത്ത് ഓഫീസുകളില്‍ ഒക്കെ ഒഴിച്ച് കൂടാനാവാത്ത ഒരു വസ്തുവായിരുന്നു ടൈപ്പ് റൈറ്റര്‍ . ഇന്നത്തെ കമ്പ്യൂട്ടറിന്റെ സ്ഥാനം വഹിച്ചിരുന്ന ഉപകരണം .
പഴയ കാലത്ത് ടൈപ്പ് റൈറ്റിംഗ് സെന്ററുകള്‍ നമ്മുടെ നാട്ടിലൊക്കെ വ്യാപകമായിരുന്നു . ഫീസ് കൊടുത്ത് അത് പഠിക്കാന്‍ പോയതും ഒരാഴ്ച വലിയ ആവേശത്തോടെ പോയി , പിന്നെപ്പിന്നെ മടി പിടിച്ചു പഠനം അവസാനിപ്പിച്ചതും വെറുതെ ഓര്‍മ്മയില്‍ എത്തി .
ജവാസാത്തുമായി ബന്ധപ്പെട്ട ഫോമുകള്‍ സ്വയം ഫില്‍ അപ് ചെയ്യാന്‍ കഴിയാത്തവര്‍ക്ക് ആണ് പുറത്ത് ഈ സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നത് .
ഏതെന്കിലും ഓഫീസുകളില്‍ പണ്ട് കാലത്ത് ഉപയോഗിച്ചവയായിരിക്കും . കണ്ടാല്‍ തന്നെ അറിയാം കാലപ്പഴക്കം .
വലതു കയ്യിലെ നാലു വിരലുകളും
നഷ്ടപ്പെട്ട ഒരാളുടെ അടുത്തേക്കാണ്
ഞാന്‍ എങ്ങനെയോ എത്തിപ്പെട്ടത് ..
ഞാന്‍ എങ്ങനെയോ എത്തിപ്പെട്ടത് ..
അയാളുടെ ചൂണ്ടു വിരല്‍ മാത്രം ഒരു കുഴപ്പവുമില്ലാതെ
പ്രവര്‍ത്തിക്കുന്നുണ്ട് ..
ആ ചൂണ്ടു വിരല്‍ ആണ് അയാളുടെ ജീവിതം കുരുപ്പിടിപ്പിക്കുന്നത് ..
എന്നിട്ടും എല്ലാ വിരലുകളും ഉള്ളവരേക്കാള്‍ വേഗത്തില്‍ ആണ് അയാളുടെ ജോലി നടക്കുന്നത് ! അതിശയിപ്പിക്കുന്ന വേഗത്തില്‍ ..
നിരനിരയായി വലിയ കുടകള്‍ കൊണ്ട് നിര്‍മ്മിച്ച താത്ക്കാലിക കൌണ്ടറുകളില്‍ നോക്കുമ്പോള്‍ എല്ലായിടത്തും ' ഈ പഴയ ഓഫീസര്‍ ' ആണ് പ്രവര്‍ത്തിക്കുന്നത് ..
പേന കൊണ്ട് എഴുതിയ ഫോമുകള്‍ സ്വീകരിക്കപ്പെടാത്തത് കൊണ്ട് ,
മുമ്പ് ഫോം പൂരിപ്പിച്ചു ഉപജീവനം നടത്തിയിരുന്നവര്‍ കണ്ടെത്തിയ
ഏറ്റവും ലളിതമായ മാര്‍ഗം !!!
മിനിറ്റുകള്‍ വേണ്ടി വന്നില്ല , ഫോം ഫില്‍ അപ്പ് ചെയ്യാന്‍ .
പത്തു റിയാല്‍ ആണ് ചാര്‍ജ് . എനിക്ക് ആ മനുഷ്യനോട് വല്ലാത്ത മതിപ്പ് തോന്നി ..
വലതു കയ്യിന്റെ ചൂണ്ടു വിരല്‍ മാത്രം നിര്‍ത്തി
മറ്റു വിരലുകള്‍ ഒക്കെ ദൈവം എടുത്തിട്ടും , കിട്ടിയ ആ ചൂണ്ടു വിരല്‍ കൊണ്ട്
സ്വന്തം ജീവിതം മുന്നോട്ടു കൊണ്ട് പോകുന്നു അയാള്‍ .
വൈകല്യങ്ങള്‍ കാണിച്ചും അതിനെക്കുറിച്ച് സങ്കടം
പറഞ്ഞും യാചിച്ചു ജീവിക്കുന്ന എത്രയെത്ര ആളുകള്‍ ഉണ്ട്
നമ്മുടെ സമൂഹത്തില്‍ എന്ന് ഒരു നിമിഷം ഓര്‍ത്ത് പോയി .
ഇന്ന് നാം വലിയ കണ്ടു പിടുത്തങ്ങള്‍ ആണെന്ന് ധരിക്കുകയും
അവ യില്ലെന്കില്‍ നമ്മുടെ ജീവിതം മുട്ടിപ്പോകും എന്നുമൊക്കെ തോന്നിപ്പിക്കുന്ന , കമ്പ്യൂട്ടറിനും മോബൈലിനും

ഒക്കെ കാലം ഏറെ ചെല്ലുമ്പോള്‍ ഈ ഗതി വരുമായിരിക്കും .
തിരിഞ്ഞു നോക്കാന്‍ ആളില്ലാതെ , എടുക്കാചരക്കുകളായി , ആര്‍ക്കും വേണ്ടാത്തവരായി ....
നമ്മുടെയൊക്കെ ജീവിതം പോലെത്തന്നെ !!!
തിരിഞ്ഞു നോക്കാന്‍ ആളില്ലാതെ , എടുക്കാചരക്കുകളായി , ആര്‍ക്കും വേണ്ടാത്തവരായി ....
നമ്മുടെയൊക്കെ ജീവിതം പോലെത്തന്നെ !!!
വലിയ സന്ദേശം നല്‍കുന്ന ചെറുകുറിപ്പ്
മറുപടിഇല്ലാതാക്കൂതാങ്ക്സ്
ശരിയാ,,
മറുപടിഇല്ലാതാക്കൂജവാസാത്തിന്റെ മുൻപിൽ ധാരാളം കാണാം
ഈ കുറിപ്പ് മുന്നോട്ടു വെക്കുന്ന ആശയം എത്ര സുന്ദരം
ആശംസകൾ
ചെറു കുറിപ്പിലൂടെ ഭംഗിയായി പറഞ്ഞു. അഭിനന്ദനങ്ങള്‍.
മറുപടിഇല്ലാതാക്കൂവലിയ സന്ദേശം..........
മറുപടിഇല്ലാതാക്കൂഒരു വഴിയിൽ രണ്ട്ങ്ങ ധ്രുവങ്ങളെ കൂട്ടി യോജിപ്പിച്ച് കഥ പറഞ്ഞു.
മറുപടിഇല്ലാതാക്കൂടെക്നിക്കൽ സ്റ്റോറി
ആശംസകൾ
നന്നായിരിക്കുന്നു മാഷെ
മറുപടിഇല്ലാതാക്കൂനല്ലൊരു സന്ദേശം!
ആശംസകള്‍
ടൈപ്പ് റൈറ്ററിനു കുറെ കാലം കൊണ്ടാണ് ഈ ഗതി വന്നത്. പുതിയ ലോകത്തെ പുതുമകള്‍ക്ക് ആയുസ്സ് ഒടുങ്ങുവാന്‍ ഏതാനും കൊല്ലങ്ങള്‍ മതി.
മറുപടിഇല്ലാതാക്കൂനല്ല പോസ്റ്റ്
പഴുത്ത പ്ലാവിലകൾ വീഴുമ്പോൾ പച്ച ഇലകൾ ചിരിക്കുന്നു.... കാലം അവയെയും പഴുപ്പിക്കുമെന്നും അവയും ഞെട്ടറ്റ് അടർന്നു വീഴും എന്നുമുള്ള അനിവാര്യമായ പ്രകൃതിനിയമം അവ അറിയുന്നില്ല.....
മറുപടിഇല്ലാതാക്കൂ@ajith
മറുപടിഇല്ലാതാക്കൂ@aboothi:അബൂതി
@Echmukutty
@niDheEsH kRisHnaN
@ഷാജു അത്താണിക്കല്‍2
@Cv Thankappan
@റോസാപൂക്കള്‍2
@Pradeep Kumar
നന്ദി വന്നതിനും പ്രതികരിച്ചതിനും
ഞാൻ റ്റൈപ് ചെയ്യാൻ പഠിച്ചത് ഇത്തരത്തിലൊരു റ്റൈപ് റൈറ്ററിൽ ആയിരുന്നു.
മറുപടിഇല്ലാതാക്കൂപ്രായമായ ഒരു മാഷായിരുന്നു അന്ന് പത്താം ക്ലാസിലെ വെക്കേഷൻ റ്റൈമിൽ എന്നെ പഠിപ്പിച്ച് തന്നത്.
പഴയ ഓർമകളിലേക്ക് മടങ്ങാൻ സഹായകമായൊരു കുറിപ്പ്...ആശംസകൾ..
ഒരു പഴയ പോര്ടബില്‍ ടൈപ്പ് റൈറ്റര്‍ കഴിഞ്ഞ മാസം ഒപ്പിച്ചു.
മറുപടിഇല്ലാതാക്കൂHANDMADE പേപ്പറില്‍ അതിന്റെ പ്രിന്റ് കാണാന്‍, ഒരു വിന്റെജ് പ്രതീതി ആണ്.
http://imgh.us/type.jpg