മലയാള ഭാഷയുമായോ സാഹിത്യവുമായോ ഒരു ബന്ധവുമില്ലാത്ത ഒരാള്‍ ഒരു 'സാഹിത്യാഭിരുചി ' പരീക്ഷയ്ക്ക് എഴുതാവുന്ന ഉത്തരങ്ങള്‍ :)
ചോദ്യം :
കുമാരനാശാന്‍ വീണ പൂവ് എഴുതാനുണ്ടായ സാഹചര്യം
എന്തായിരുന്നു ?
ഉത്തരം :
അദ്ദേഹത്തിന്‍റെ മകള്‍ വീണ ഒരു പൂവുമായി വരുന്ന വഴിക്ക് അവളൊന്നു വീണു .
ആ കുട്ടിയെ പിടിച്ചെഴുന്നേല്പ്പിച്ചു വീട്ടിലേക്ക് പോകുമ്പോഴാണ് 'വീണ പൂവ് ' എന്ന ആശയം അദ്ദേഹത്തിനു വീണു കിട്ടുന്നത് .
ചോദ്യം :
ബഷീറിന്റെ 'പാത്തുമ്മയുടെ ആട് ' ന്റെ പ്രത്യേകതകള്‍ എന്തൊക്കെയാണ് ?
ഉത്തരം :
അത് എന്തും തിന്നും. ഏതു വേലിയും പൊളിച്ച് കണ്ടിടത്തൊക്കെ കയറി കാഷ്ടിക്കും . ഒടുവില്‍ തിന്നു തിന്നു മൂപ്പരുടെ പുതപ്പടക്കം തിന്നു . അവസാനം അദ്ദേഹം എഴുതിയ കുറിപ്പും ശാപ്പിട്ടു . 'സാഹിത്യം തിന്ന ആട് ' എന്ന പേരില് ആ ആട് ഇന്നും അറിയപ്പെടുന്നു .
ചോദ്യം :
രമണന്‍ ആരായിരുന്നു ?
ഉത്തരം :
എ പ്പോഴും രമയുടെ മണം പിടിച്ചു നടക്കുന്ന ഭര്‍ത്താവ് . അല്ലാതാര് ?
ചോദ്യം :
എം . മുകുന്ദന്റെ 'മയ്യഴിപ്പുഴയുടെ തീരങ്ങളില്‍ ' അദ്ദേഹത്തിന്‍റെ മാസ്റ്റര്‍ പീസ് ' ആണെന്ന് പറയാന്‍കാരണം എന്താണ് ?
ഉത്തരം :
ആ നോവലില്‍ , തന്നെ ചെറുപ്പ കാലത്ത് പഠിപ്പിച്ച ഒരു മാസ്റ്ററെ ക്കുറിച്ച് ചില കാര്യങ്ങള്‍ അവിടെയും ഇവിടെയും പീസ് പീസായി പറയുന്നുണ്ട്അദ്ദേഹം, അത് കൊണ്ട് തന്നെ .
ചോദ്യം :
പുനത്തിലിന്റെ കന്യാവനങ്ങള്‍ ഏതു പശ്ചാത്തലത്തില്‍ എഴുതിയ കൃതിയാണ് ?
ഉത്തരം :
ഒരു കന്യക വനത്തില്‍ പെട്ട് പോകുന്നതും അവളെ ചിലര്‍ അതി സാഹസികമായി രക്ഷിക്കുന്നതും പാശ്ചാ ത്തലമാക്കി എഴുതിയ നോവല്‍ ആണിത് .
ചോദ്യം :
ബഷീറിന്റെ മതിലുകളെ കുറിച്ച് നാലോ അഞ്ചോ വാചകങ്ങള്‍എഴുതുക
ഉത്തരം :
ബഷീറിന്റെ മതിലുകള്‍ അക്കാലത്ത് നിര്‍മ്മിച്ച ഏറ്റവും മനോഹരമായ മതിലുകളില്‍ ഒന്നാ യിരുന്നു . പ്രത്യേക തരം കല്ലുക ളാ ണ് അവ നിര്‍മ്മിക്കാന്‍ ഉപയോഗിച്ചിരുന്നത് . വളരെ വിദൂര ദേശങ്ങളില്‍നിന്ന് പോലും അത് കാണാന്‍ ആളുകള്‍ എത്തിയിരുന്നു . ബഷീറിന്റെ വീടിനു ചുറ്റും ആണ് ഇത് നിര്‍ മ്മിച്ചത് .
ചോദ്യം :
എന്താണ് സന്ധി ? എന്താണ് സമാസം ?
ഉത്തരം :
കുടുംബ പ്രശ് നങ്ങള്‍ ഉണ്ടാകുന്നത് ആരിലും വല്ലാത്ത പ്രതിസന്ധി സൃഷ്ടിക്കും . അവ കൂടിയാലോചനയിലൂടെ വേണം പരിഹരിക്കാന്‍. ഇങ്ങനെ പ്രശ്ന പരിഹാരത്തിനായി മധ്യസ്ഥ രെ സമീപിക്കാം . പക്ഷെ മധ്യസ്ഥന്‍ ഒരു പക്ഷത്തേക്കും ചായാന്‍ പാടില്ല . നീതി സമാസമം നടപ്പാക്കണം .
ഇങ്ങനെ ചെയ്യുന്ന പരസ്പര സഹായ സഹകരണ പരിപാടിക്ക് സന്ധി എന്നും ഇങ്ങനെ സമ നിലയിൽ പരിഹരിക്കപ്പെടുന്ന പ്രശ്നങ്ങള്‍ക്ക് സമാസം എന്നും പറയുന്നു .
ചോദ്യം :
പറ്റുവിന മുറ്റു വിന ഇവ തമ്മിലുള്ള വ്യത്യാസം എന്താണ് ?
ഉത്തരം :
നമുക്ക് സ്വന്തം പറ്റുന്ന വിനകള്‍ക്ക് പറ്റു വിന എന്നും മറ്റുള്ളവര്‍ക്ക് പറ്റുന്നവയ്ക്ക് മുറ്റു വിന എന്നും പറയും .
ലേബല്‍ : നര്‍ മ്മം
നിന്നാല്‍ മറ്റൊരാളെകൂടി കുഴീലെറക്കുന്ന പണ്യാവും!
മറുപടിഇല്ലാതാക്കൂആശംസകള്
athenikk vallandishttaayi!!!!
മറുപടിഇല്ലാതാക്കൂവ്യാഖ്യാനങ്ങളൊക്കെ സൂപ്പര്‍
മറുപടിഇല്ലാതാക്കൂരാഷ്ട്രീയത്തില് ശോഭിയ്ക്കും
വിഷു ആശംസകൾ ........ :)
മറുപടിഇല്ലാതാക്കൂവിലയേറിയ അറിവുകള്‍ക്ക് നന്ദി.
മറുപടിഇല്ലാതാക്കൂആളെ കണ്ടാല്‍ പറയില്ലാട്ടോ തലേല്‍ ഇത്രേം വലിയ കാര്യങ്ങളുമായാണ് നടക്കുന്നതെന്ന്
നടക്കട്ടെ നടക്കട്ടെ
മറുപടിഇല്ലാതാക്കൂകുറെ നല്ല അറിവുകള്‍ പകര്‍ന്നു തന്നതിനു നന്ദി!. ഇനിയിപ്പോ പി.എസ്സ്.സി പരീക്ഷയൊന്നും എഴുതാന്‍ പറ്റില്ല. കോടീശ്വരനില്‍ ഒരു കൈ നോക്കിയാലോ?.ഒരൊറ്റ് ചോദ്യം മതി നിങ്ങളെ മലക്കം മറിക്കാന്‍......!
മറുപടിഇല്ലാതാക്കൂസംഗതി കൊള്ളാം.
മറുപടിഇല്ലാതാക്കൂമതിലുകള് ഏറെ രസിച്ചു.
രസമായി എഴുതി
മറുപടിഇല്ലാതാക്കൂപറ്റുവിന കലക്കി. :)
മറുപടിഇല്ലാതാക്കൂഇനിയുമുണ്ടൊരു ജന്മ മെങ്കിൽ
മറുപടിഇല്ലാതാക്കൂടിന്ടു മോന്റച്ഛൻ ഇതല്ലോ .... രസകരം .
ishtapettu......ha..ha..
മറുപടിഇല്ലാതാക്കൂഅറിവിന്റെ ഒരു കൊട്ടപ്പറ ...
മറുപടിഇല്ലാതാക്കൂ