പ്രാണികളെ ഇഷ്ടത്തോടെയും കൗതുകത്തോടെയും അല്ലാതെ കണ്ടിട്ടില്ലായിരുന്നു .
ഏറെ ഇഷ്ടപ്പെട്ടത് തുമ്പികളെ !
തുമ്പിയെക്കൊണ്ട് കല്ലെടുപ്പിക്കല്‍ അന്ന് എല്ലാ കുട്ടികളുടെയും ഹോബിയായിരുന്നു .
ചങ്ങാതിമാര്‍ ബാപ്പുട്ടിയും , യൂസുഫും ആ അക്രമം ചെയ്യുമ്പോള്‍ കുട്ടിയാണെങ്കിലും ഇത്തിരി വിഷമം തോന്നും. രണ്ടു ചിറകുകളിലും കൂട്ടിപ്പിടിച്ചാണ് പഹയന്മാരുടെ കളി .
ഒടുവില്‍ ആ രണ്ടു ചിറകുകളും കയ്യില്‍ ഊരിപ്പോരും . ..
നമ്മുടെ രണ്ടു കൈകളും ഒരാള്‍ പിഴുതെടുത്താല്‍ എങ്ങനെയുണ്ടാകും ? പാവങ്ങള്‍ !!!
വീടിനു പിറകിലെ കുഞ്ഞു കുഴികളില്‍ ഒളിച്ചിരിക്കുന്ന കുഴിയാനകളെകളോടും ഇഷ്ടമായിരുന്നു . 'വലിയ പേരും ' ചെറിയ ശരീരവുമായി കുഴികളില്‍ ഒളിക്കുന്ന 'ആനകളെ ' ഈര്‍ക്കിള്‍ കൊണ്ട് 'ഇങ്ങോട്ട് വാ ആനെ , വലത്തോട്ട് തിരി ആനെ , ഇടത്തോട്ട് കിട ആനേ എന്നൊക്കെ പറഞ്ഞു 'പാപ്പാന്‍ ' ചമയും .
പാവങ്ങളുടെ ഹജ്ജ് ആണ് 'ജുമുഅ' എന്ന് പറയുന്നപോലെ പാവങ്ങളുടെ 'ആന'യായിരുന്നു കുഴിയാന !
ചെറു ജീവികളെ വെറുക്കാന്‍ തുടങ്ങിയത് ഗള്‍ഫില്‍ വന്നതിനു ശേഷം ആണ് .
വെറുപ്പില്‍ ഒന്നാം സ്ഥാനവും എ പ്ലസും നമ്മുടെ മഹാനായ മൂട്ട അവര്‍കള്‍ക്കും പരിവാരങ്ങള്‍ക്കും തന്നെ !!! ചില്ലറ പ്രശ്നങ്ങള്‍ ഒന്നും അല്ല ഈ ചെറു ജീവികള്‍ മനുഷ്യര്‍ എന്ന വലിയ ജീവികളോടു കാണിക്കുന്നത് .
പ്രവാസിയുടെ ചിരകാല സ്വപ്നവും എത്ര അനുഭവിച്ചാലും കൊതി തീരാത്തതും , പെരുന്നാള്‍ ലീവ് വരുമ്പോള്‍ മാത്രം വയര്‍ നിറയെ കിട്ടുന്നതുമായ 'ഉറക്ക മഹാമഹത്തെ' ഇത്രയേറെ 'സ്വാധീനിക്കുന്ന' മറ്റൊരു സാധനം വേറെയില്ല . നാട്ടില്‍ ഇപ്പോള്‍ ഇവയെ കാണുന്നില്ല ..
മൂട്ടകള്‍ ഒക്കെയും ഫ്രീ വിസ യില്‍ കുടുംബ സമേതം ഗള്‍ഫിലേക്ക് പോന്നു ഇവിടുത്തെ പൌരത്വം സ്വീകരിച്ചു എന്ന് തോന്നുന്നു ..
കട്ടിലിനടിയിലും മുക്കുമൂലകളിലും പകലുറങ്ങിയും കളിച്ചും ചിരിച്ചും കഴിച്ചു കൂട്ടി , രാത്രി ഡ്യൂട്ടിക്ക് കൃത്യമായി ഇവര്‍ ഇറങ്ങി വരും .. ചിലര്‍ സര്‍ക്കസിലെ കോമാളി താഴേക്ക് വീഴും പോലെ , സീലിംഗില്‍ നിന്ന് തുരുതുരാ ബെഡ് - ലേക്ക് ചാടുന്നവരുമുണ്ട് .
നേരം പുലർന്നു ലൈറ്റ് ഇട്ടു നോക്കുമ്പോള്‍ കാണാം തള്ളയും തന്തയും കുട്ട്യാളും മക്കളും ഡ്യൂട്ടി കഴിഞ്ഞു പോകുന്നു .. വല്ലാത്ത ഉറക്കച്ചടവോടെ !
ഒരിക്കല്‍ കട്ടിലിനടിയില്‍ ഇവയെ കൂട്ടത്തോടെ കണ്ടപ്പോള്‍ ഒരു മൂട്ടക്കവിത മനസ്സില്‍ വന്നു .
"കട്ടിലിന്റെ ചോട്ടിലൊരു കൂട്ടം മൂട്ട
മൂട്ടകളുടെ മൂട്ടിലൊരു കൊട്ട മുട്ട .."!
ഏതു ബോംബും ഇവരുടെ മുമ്പില്‍ നിഷ്പ്രഭമാണ്!!
വളരും തോറും പിളരുകയും പിളരും തോറും വളരുകയും ചെയ്യുന്ന കേരള കോണ്ഗ്രസ് പോലെയാണ് മൂട്ടകളും . മരുന്ന് വെക്കും തോറും കുറയുകയും പോയതിലേറെ വേഗത്തില്‍ വീണ്ടും വരികയും ചെയ്യുന്ന വര്‍ഗ്ഗം ..
സുരേഷ് ഗോപിയുടെ 'ദേ , പോയി ദേ വന്നു' പ്രയോഗം ഇവരുടെ കാര്യത്തില്‍ ആപ്റ്റ് ആണ് !
മൂട്ടയെ കൊല്ലാന്‍ മരുന്ന് വെച്ച കാരണത്താല്‍ ജീവന്‍ വരെപോയ ഒരു പാട് കഥകളും ഉപകഥകളും കുറേയുണ്ട് പ്രവാസികള്‍ക്ക് ഗിര്‍ഗിര്‍ പറഞ്ഞു നടക്കാന്‍ !!!
ഏതു മൂട്ട ബോംബും ഇവരുടെ മുമ്പില്‍ നിഷ്പ്രഭമാണ്!!
വളരും തോറും പിളരുകയും പിളരും തോറും വളരുകയും ചെയ്യുന്ന കേരള കോണ്ഗ്രസ് പോലെയാണ് മൂട്ടകളും . മരുന്ന് വെക്കും തോറും കുറയുകയും പോയതിലേറെ വേഗത്തില്‍ വീണ്ടും വരികയും ചെയ്യുന്ന വര്‍ഗ്ഗം ..
സുരേഷ് ഗോപിയുടെ 'ദേ , പോയി ദേ വന്നു' പ്രയോഗം ഇവരുടെ കാര്യത്തില്‍ 'മിഅ ഫില്‍ മിഅ ' ആപ്റ്റ് ആണ് !
ബാച്ച്ലേഴ്സ് റൂമില്‍ നിന്ന് ഇപ്പോള്‍ ഫാമിലി റൂമിലേക്ക് വന്നപ്പോള്‍ അവിടെ ഞങ്ങളെ സ്വീകരിക്കാന്‍ ഒരു ലക്ഷത്തി ഇരുപത്തി നാലായിരത്തോളം വരുന്ന നല്ല മീശയും ചുവന്ന നിറവുമുള്ള 'റെഡ് വളണ്ടിയേര്‍സ്' കാത്തിരിക്കുന്നുണ്ടായിരുന്നു ..
ഇപ്പോള്‍ എന്റെ അസ്വസ്ഥത മുഴുവനും ആ സൈനീക വ്യൂഹം ആണ് .
ആളെ മനസ്സിലായില്ലെങ്കില്‍ പറയാം .. കൂറ എന്ന കൂതറ !!!
മനുഷ്യന്‍ എത്ര നിസ്സഹായാന്‍ ആണ് എന്ന് ബോധ്യപ്പെടുന്ന ചില സന്ദര്‍ഭങ്ങള്‍ ആണ് ഇവയൊക്കെ നന്നേ ചെറിയ ജീവികളോടു പോലും നാം പലപ്പോഴും തോറ്റുപോകുന്നു !!
മൂട്ടകൾക്കും കൂറകൾക്കും ഈ നിതാഖാത് ഒന്നും ബാധകമല്ലേ .. ?
മറുപടിഇല്ലാതാക്കൂനിയമനിർമ്മാണം നടത്തണം
ഉറക്കം കെടുത്തുന്ന വര്‍ഗ്ഗം.
മറുപടിഇല്ലാതാക്കൂനാട്ടിലിപ്പോള് കാണാനില്ല.
ആശംസകള്‍
:)
മറുപടിഇല്ലാതാക്കൂഅല്പം ബോറിക് പൌഡർ (മെഡിക്കൽ ഷാപ്പിൽ കിട്ടും).
മറുപടിഇല്ലാതാക്കൂഅത്ര തന്നെ പാൽപൊടി
രണ്ടും പാലിൽ പേസ്റ്റ് പരുവമാക്കി കൂറ വരുന്ന ഭാഗങ്ങളിൽ തേക്കുക.
മൂന്നു ദിവസം കൂറ തിന്നൊട്ടെ.
പിന്നെ വംശനാശം വന്നു കൂറ അപ്രത്യക്ഷയ്മാവും .
super...
മറുപടിഇല്ലാതാക്കൂCan u help me....how to use Blog....
മറുപടിഇല്ലാതാക്കൂI dont know how will type Malayalam in in Blog........
malayalm yengene blogil type cheyyum..........onn paranj taramo??