2010, ഡിസംബർ 20, തിങ്കളാഴ്‌ച

കഥ - ലളിത ഗാനം

രാത്രിയില്‍ കിടപ്പറയില്‍ ഇടതൂര്‍ന്ന മുടിയിഴകളില്‍ തഴുകിത്തലോടി അവന്‍ അവളോട് പറഞ്ഞു:
എന്തൊരഴക്.. എന്ത് മിനുപ്പ്‌.. എന്തൊരു ഉന്മത്ത ഗന്ധം..!
പിറ്റേന്ന് ഉച്ചക്ക്, വറ്റുകള്‍ക്കിടയില്‍ നിന്ന് ഒരു മുടി നാരിഴ വിരലിലുടക്കിയപ്പോള്‍, അവന്‍ പൊട്ടിത്തെറിച്ചു :
'എന്തായിത്..'?
അവള്‍ വളരെ ശാന്തയായി, മുടിയിഴ കൈ വെള്ളയിലെടുത്തു ഓമനിച്ചു
ഈണത്തില്‍ ഇങ്ങിനെ പാടി:
എന്തൊരഴക്.. എന്ത് മിനുപ്പ്‌.. എന്തൊരുന്മത്ത ഗന്ധം..!

9 comment drops:

പ്രിയ വായനക്കാരേ,കമന്റ്‌ ബോക്സിന്റെ താഴെ കൊടുത്തിരിക്കുന്ന

'ഇമെയില്‍ വഴി സബ്സ്ക്രൈബ് ചെയ്യുക'

എന്നതില്‍ ക്ലിക്ക് ചെയ്‌താല്‍ താങ്കളുടെ കമന്റിനു മറുപടി

ഇ മെയില്‍ ആയി ലഭിക്കും

  1. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ
  2. ഓടേണ്ട ഓടേണ്ട ഓടി തളരേണ്ട ..." മേത്തരം ഇരിങ്ങാട്ടിരിത്തരങ്ങള്‍ "
    വേരെയുമുണ്ടേ......... ;)

    മറുപടിഇല്ലാതാക്കൂ
  3. "കറിയെല്ലാം കൊള്ളാം പക്ഷെ വിളമ്പിയത് കോളാമ്പിയില്‍ ആയിപ്പോയി "
    എന്നൊരു ചൊല്ല് കേട്ടിട്ടുണ്ട് ...

    രസിച്ചു

    മറുപടിഇല്ലാതാക്കൂ
  4. @ Sameer Thikkodi : കോളാമ്പിയല്ലേ ഇപ്പോഴത്തെ ഫാഷന്‍ ?
    തിക്കോടി തിരക്ക് കൂട്ടി ഓടി പോയോ?
    കണ്ടു പോയതിനു നന്ദി ..

    Noushad @ വേല ഒക്കെ വെച്ചിട്ടു മാറി നിന്നു ചിരിക്കുന്നൊ?
    ഓടിയതും തള്ര്ന്നതും ഒക്കെ തങ്കളാണല്ലൊ..

    മറുപടിഇല്ലാതാക്കൂ
  5. ഇനി രക്ഷയില്ല ,ഇരിങ്ങാട്ടീരി പ്രളയം വരുന്നു .... ഞാന്‍ ഓടീ ....:)

    മറുപടിഇല്ലാതാക്കൂ
  6. athinushesham...dappe ennoru shabadam kettille?ath santhosham kondu kai muttiyadaa..allathe..che....njangal santhushtraanu

    മറുപടിഇല്ലാതാക്കൂ
  7. കൊള്ളാം.
    ഉരുളക്കുപ്പേരി പോലെയുള്ള നല്ല മറുപടി.
    അല്ലെങ്കിലും തൊട്ടാല്‍ ചൂടാവുന്ന ഭര്‍ത്താക്കന്‍മാര്‍ വായിക്കട്ടെ.

    മറുപടിഇല്ലാതാക്കൂ

 
Copyright © 2010 Iringattiri Drops. All rights reserved.
Design By- മലയാളം ബ്ലോഗ്‌ ഹെല്‍പ്