മഴ കോരിച്ചൊരിയുകയാണ്. കരണ്ട് പോയിരിക്കുന്നു. ശക്തമായ കാറ്റില്‍ തുറന്നു കിടന്ന ഏതോ ജനല്‍ പാളികള്‍ ചേര്‍ന്നടയുന്ന ശബ്ദം കേട്ടാണ് അയാള്‍ ഞെട്ടി ഉണര്‍ന്നത് . ശക്തമായ മിന്നലുണ്ട്. കാതടപ്പിക്കും വിധം ഇടി പൊട്ടുന്നുണ്ട്.ജനല്‍പാളികള്‍ ചേര്‍ത്തടക്കുമ്പോഴാണ് അയാള്‍ ഓര്‍ത്തത്: 'മോള്‍ക്ക് ഇടി പേടിയാണല്ലോ.. പ്ലസ് വണ്ണിനു പഠിക്കുന്ന കുട്ടിയാണ് പറഞ്ഞിട്ടെന്തു കാര്യം..'?അയാള്‍ മകളുറങ്ങുന്ന മുറിയുടെ പാതി ചാരിയ കതകു മെല്ലെ തുറന്നു. ഭാഗ്യം! മോളുണര്‍ന്നിട്ടില്ല. ഉണര്‍ന്നിരുന്നുവെങ്കില്‍ രണ്ടു ചെവിയും പൊത്തിപ്പിടിച്ചു ഓടി വരും.. വല്ലാതെ ചേര്‍ന്നിരിക്കും ... ഇടി ശമിക്കും വരെ.പാവം.. നല്ല ഉറക്കത്തിലാണ്. ഞെട്ടിയുണര്‍ന്നു അവള്‍ പേടിച്ചേക്കുമോ എന്ന് കരുതി അയാള്‍ അവളുടെ അരികെ കട്ടിലിലിരുന്നു..
ഇടിമിന്നലിന്റെ കണ്ണഞ്ചിപ്പിക്കുന്ന പ്രകാശഞൊറികള്‍ക്കിടയിലൂടെ അവളുടെ ഓമന മുഖം അയാള്‍ അരുമയോടെ നോക്കിക്കണ്ടു.
ഒടുവില്‍, അവളെ ഉണര്‍ത്താതെ, വാത്സല്യപൂര്‍വ്വം ആ നെറുകയില്‍ ഒരുമ്മ നല്‍കാന്‍ മുതിരവേ, പെട്ടെന്ന് അവള്‍ ഞെട്ടി യുണര്‍ന്നു.! മിന്നല്‍ വെളിച്ചത്തില്‍ അവ്യക്തമായി അവള്‍ കണ്ടു.. അച്ഛന്‍..!ഒരു നിമിഷം! അവള്‍ വല്ലാതാവുന്നതും പേടിച്ചരണ്ട്, അവളുടെ അമ്മ കിടക്കുന്ന മുറിയിലേക്ക് ഓടിക്കേറി വാതില്‍ വലിച്ചടച്ചു കുട്ടിയിടുന്നതും അയാള്‍ ഒരു ഞെട്ടലോടെ അറിഞ്ഞു..
ഒരു മിന്നല്‍ പിണര്‍ അയാളുടെ ഹൃദയവും തകര്‍ത്ത് പൊട്ടിച്ചിതറി..!
2010, ഡിസംബർ 22, ബുധനാഴ്‌ച
കഥ - മിന്നല്‍ പിണര്‍
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
കലികാലം....
മറുപടിഇല്ലാതാക്കൂ@ Noushu : കാലികളുടെ കാലം എന്ന് പറയുന്നതല്ലേ നല്ലത്?
മറുപടിഇല്ലാതാക്കൂകാണുന്നതും കേള്‍ക്കുന്നതും വായിക്കുന്നതുമൊക്കെ ഞെട്ടിക്കുന യാതാര്ത്യങ്ങളാവുമ്പോള്‍
ഒരു മകള്‍ തന്റെ അച്ഛനെ സംശയിച്ചാല്‍ അവളെ കുറ്റം പറയാന്‍ പറ്റുമോ?
കാലികം തന്നെ!
മറുപടിഇല്ലാതാക്കൂമകളെ കുറ്റം പറയാന്‍ പറ്റില്ല എങ്കിലും അച്ഛന്റെ അവസ്ഥ എന്തായിരിക്കും.
@ Thechikkodan : ശരിയാണ് സര്‍, ആ അച്ഛന്റെ മാനസികാവസ്ഥ വിവരിക്കാനാവില്ല. ആമയൂരില്‍ നടന്ന മൃഗീയമായ ഒരു പൈശാചികതയാണ് ഈ കഥക്ക് പ്രേരണ.സ്വന്തം മകളെ ലൈംഗീകമായി പീഡിപ്പിച്ച ഒരു മനുഷ്യ മൃഗം.. മകളുടെ ബ്ലൌസ് കത്രിക കൊണ്ട് വെട്ടിക്കീറുമ്പോള് ആ മകള്‍ ചോദിക്കുന്നു എന്തിനാണച്ഛാ ബ്ലൌസ് കീറുന്നത് എന്ന് ?.. ആ നരാധമന്‍ ആ കുട്ടിയെ കാമ ദാഹം തീര്‍ത്തു കൊന്നു വെന്നു മാത്രമല്ല പിറ്റേന്ന് മരിച്ചു കിടക്കുന്ന കുട്ടിയെ പിന്നെയും അയാള്‍ ഭോഗിച്ചു പോലും..!
മറുപടിഇല്ലാതാക്കൂതാന് സുരക്ഷിതയല്ല എന്നൊരു തോന്നല്‍ പരിസര വായനയിലെ അനുഭവങ്ങളിലൂടെ ആ മകളില്‍ ഊട്ടപ്പെട്ടിരിക്കുന്നു. തന്‍റെ പിതാവിന്‍റെ സ്നേഹത്തെ തെറ്റായി ധരിക്കാന്‍ മാത്രം അവളില്‍ വര്‍ത്തമാന വാര്‍ത്തകള്‍ സ്വാധീനം ചെലുത്തിയിരിക്കുന്നു.
മറുപടിഇല്ലാതാക്കൂകുറ്റം മകളുടെയോ അച്ഛന്...റെയോ അല്ല. സമൂഹം അത്ര മാത്രം മൂല്യ ചോഷണത്തിന് അടിമപ്പെട്ടിരിക്കുന്നു എന്നതാണ് ഗൗരവതരമായ ഒരു വായന. മറ്റൊരര്‍ത്ഥത്തില്‍, ഒരു പ്രായം കഴിഞ്ഞാല്‍ മക്കളെ മാറ്റി കിടത്തണം എന്ന പഴയ ശീലത്തിന്‍റെ താത്പര്യവും ഇതിന്‍റെ രണ്ടാം വായനക്ക് വിഷയമാകുന്നു.
മകളെ ലൈംഗികമായി ഉപയോഗിച്ച കുറ്റത്തിന് വിചാരണ നേരിടുന്ന പ്രതി { അച്ഛന്‍..!!!} വിചാരണാ വേളയില്‍ കോടതിയോട് പറഞ്ഞ വാക്കുകളെയും നമുക്കിവിടെ സ്മരിക്കാം. "എന്ത് കൊണ്ടും അവളെ ഉപയോഗിക്കാന്‍ അവകാശപ്പെട്ടവന്‍ ഞാനാണ്". ഇത്തരം അച്ഛന്‍മാര്‍ എണ്ണത്തില്‍ കുറവെങ്കിലും ഇവര്‍ ഒരു വലിയ ഭീഷണി തന്നെയാണ് നമ്മുടെ സമൂഹത്തില്‍ ഉയര്‍ത്തുന്നത്..
കുറഞ്ഞ വരികളിലൂടെ കനപ്പെട്ട ഒരു ചിന്തയെ അനുവാചകരിലേക്ക്
എറിഞ്ഞ് നല്‍കാന്‍ ഈ അക്ഷരക്കൂട്ടത്തിന്നാകുന്നുണ്ട്.
@ Namoos :എന്റെ കഥയെക്കാള്‍ കേമമായ ഒരു അവലോകനം നടത്തിയതിനു നന്ദി..
മറുപടിഇല്ലാതാക്കൂകലികാലം....
മറുപടിഇല്ലാതാക്കൂനാലു വയസ്സുള്ള ഒരു പെണ്‍കുട്ടി പോലും സ്വന്തം വീടിനകത്ത് സുരക്ഷിതമല്ല എന്നു തിരിച്ചറിവുള്ള ഇന്നത്തെ സഹൂഹത്തില്‍ ആ പെണ്‍കുട്ടി സ്വന്തം പിതാവിനെ സംശയിചില്ലങ്കിലെ അത്ഭുതമുള്ളൂ .....
മറുപടിഇല്ലാതാക്കൂപാവം പിതാവ് .
കുഴപ്പം അച്ചന്റെത് തന്നെ.
മറുപടിഇല്ലാതാക്കൂമക്കള് തന്നോളം വളര്‍ന്നാല്‍ താനെന്നു വിളിക്കണം.
മകളായാലും സഹോദരിയായാലും അവ്സരങ്ങള്‍ക്കൊത്ത് 'അകലം'പാലിക്കണം.
സുന്ദരവും ഒപ്പം മനസ്സില്‍ തീ പടര്‍ത്തുന്നതുമായ കഥ.
അച്ചനെ പേടിക്കേണ്ട അവസ്ഥ മുമ്പ് ഉണ്ടായിട്ടുണ്ടെങ്കിലല്ലാതെ അച്ചനെ കുറിച്ച് ഒരിക്കലും ഇങ്ങിനെയുള്ള ചിന്ത വരില്ല. പ്ളീസ്... ഇത്തരം നെഗറ്റീവായ മെസ്സേജുകൾ ഒരിക്കലും പ്രോത്സാഹിപ്പിക്കപെടാൻ പാടില്ല. കഥകളാണെങ്കിൽ പോലും അമ്മയും അച്ചനെയും കുറിച്ച് ഒരു തരത്തിലും മോശമായ ചിന്തയുണ്ടാവുന്നതിനെ പ്രോത്സാഹിപ്പിക്കാൻ പറ്റില്ല.
മറുപടിഇല്ലാതാക്കൂഅച്ഛനും ഒരു വേള സൂക്ഷിക്കപ്പെടെന്ടവനാണ് എന്ന ബോധം ഇന്നത്തെ അമ്മമാര്‍ മക്കള്‍ക്ക് നല്‍കാന്‍ നിര്‍ബന്ധിതരാണ്...കഥ
മറുപടിഇല്ലാതാക്കൂവായിച്ചപ്പോള് ഒരു മിന്നല്‍ പിണര്‍ എന്‍റെ നെഞ്ചിലും പൊട്ടിച്ചിതറി..!
കലി കാലത്തിനല്ല, കാലത്തെ വെല്ലാന്‍ വെമ്പല്‍ കൊള്ളുന്ന കാമ രാക്ഷസനായ പുരഷനാണ്. ..!
നേരത്തെ വായിച്ചിരുന്നു
മറുപടിഇല്ലാതാക്കൂഇപ്പോള് വീണ്ടും ഒരു മിന്നല്‍ പാഞ്ഞു!
എന്റെ ഒരു കൂടുകാരി ഇതുപോലെ എന്നോട് ഒരു കാര്യം പറഞ്ഞിടുണ്ട് ,അവളുടെ അച്ചനെ കുറിച്ച്, അയാള്‍ ലഹരിയില്‍ ആയിരുന്നുപോലും.........
മറുപടിഇല്ലാതാക്കൂമാഷേ നല്ല എഴുത്,,
കാലികളുടെ കാലം എന്ന് പറയാന്‍ പറ്റില്ല.അതിനൊക്കെ എന്ത് മാത്രം സംസ്കാരം ഉണ്ട്.അതൊന്നും ഇത്ര തരം താഴില്ല...
മറുപടിഇല്ലാതാക്കൂ