2010, ഡിസംബർ 22, ബുധനാഴ്‌ച

സൂചിമുനക്ക(ഥ)വിതകള്‍

  • അഭയം
കമ്പ്യൂട്ടറില്‍
സുരക്ഷിതയാണെന്നു കരുതി
ഒളിച്ചിരുന്ന
ഒരു ഇളമുറക്കാരി കവിത
പേടിച്ചരണ്ടു 
ഇറങ്ങിയോടി 
A four  ല്‍ കേറി വാതിലടക്കുന്നു  
  • പരിണാമം
താഴേക്ക്‌ വീണ ആപ്പിള്‍
കൃത്യം തല മണ്ടയില്‍ തന്നെ പതിച്ചപ്പോഴാണ്
ഗള്‍ഫ്‌  ഗേറ്റിനു
ഒരു പുതിയ ബ്രാഞ്ച് കൂടി തുറന്നത്.
  • നീല വെളിച്ചം
ഒന്നര  മാസം മാത്രം പ്രായമായ
പെണ്‍ പൂവിനെ നോക്കി
2011
നാവു നുണക്കുമ്പോള്‍
ഫ്രോയിഡിന്റെ ഒരു ഭീമന്‍ ചിത്രം
സ്ക്രീനില്‍ തെളിയുന്നു.
  • വികസനം
കുന്നുകള്‍ നാട്ടിലിറങ്ങിയപ്പോള്‍ കാണുന്നത്
കോണ്ക്രീറ്റ് കാടുകള്‍
കണ്‍സ്യൂമര്‍ സ്റ്റോറുകള്‍ക്ക്  മുമ്പില്‍
ക്യൂ നില്‍ക്കുന്നതാണ്
  • പ്ലാസ്റ്റിക് സര്‍ജറി
സഹിക്ക വയ്യാതെ
രണ്ടു ഹൈ ഹീല്‍ ചെരുപ്പുകള്‍
ഓപ്പറേഷന്‍ തിയേറ്ററിനു മുമ്പില്‍
പ്ലാസ്റ്റിക്  സര്‍ജറിക്കായി കാത്തു കിടക്കുന്നു
  • നിലവിളി
ട്രാഫിക് ജാം സമയത്ത്
ലോറിയില്‍ കേറ്റി ക്കൊണ്ട് പോവുന്ന
പുഴയും മണലും
കുന്നും മരങ്ങളും 
പരസ്പരം കെട്ടിപ്പിടിച്ചു പൊട്ടിക്കരഞ്ഞു:
ഒരു ഹര്ത്താലിനു പോലും
വഴി കാണുന്നില്ലല്ലോ ദൈവങ്ങളെ..
  • കവര്‍ സ്റ്റോറി
ഗത്യന്തരമില്ലാതെ
പേനയും കടലാസും
തിരിച്ചേല്‍പ്പിച്ചു
പോലിസ് നായയുമായി
കവര്‍ സ്റ്റോറി തെരുവിലേക്ക്

6 comment drops:

പ്രിയ വായനക്കാരേ,കമന്റ്‌ ബോക്സിന്റെ താഴെ കൊടുത്തിരിക്കുന്ന

'ഇമെയില്‍ വഴി സബ്സ്ക്രൈബ് ചെയ്യുക'

എന്നതില്‍ ക്ലിക്ക് ചെയ്‌താല്‍ താങ്കളുടെ കമന്റിനു മറുപടി

ഇ മെയില്‍ ആയി ലഭിക്കും

  1. നിലവിളി എനിക്കേറെ ഇഷ്ടമായി.

    നീല വെളിച്ചം മനസ്സിലായില്ല !

    മറുപടിഇല്ലാതാക്കൂ
  2. നിലവിളി നന്നായി ഇഷ്ടപ്പെട്ടു ഇക്ക

    മറുപടിഇല്ലാതാക്കൂ
  3. എല്ലാം ഒനിനോന്നു മെച്ചം തന്നെ,,,
    പിന്നെയും എനിക്കേറ്റവും ഇഷ്ടപ്പെട്ടത്..
    പരിണാമവും , നിലവിയും ആണ്..
    നന്ദി..
    നല്ല കൃതികള്‍ വായിക്കാന്‍ അവസരം ഒരിക്കി തന്നതിന്...

    മറുപടിഇല്ലാതാക്കൂ

 
Copyright © 2010 Iringattiri Drops. All rights reserved.
Design By- മലയാളം ബ്ലോഗ്‌ ഹെല്‍പ്