2010, ഡിസംബർ 25, ശനിയാഴ്‌ച

ആശയും കീശയും കേശവന്റെ മീശയും



ഒരു പിശുക്കന് തന്റെ മകനെ പിശുക്ക് പഠിപ്പിക്കാനായി ഒരു അധ്യാപകന്റെ അടുത്തേക്ക് പറഞ്ഞയച്ചു. അദ്ധ്യാപകന് പിശുക്കില് പി.എച്.ഡിയും
പത്മ വിഭൂഷണും  നേടിയ മാന്യ മഹാശിരോമണിയാണ്. രാത്രിയാണ് ക്ലാസ്. അധ്യാപകന്റെ വീട് തന്നെയാണ് സ്കൂള്‍. ഗുരുകുല വിദ്യാഭ്യാസം എന്നൊക്കെ പറയില്ലേ? അത് തന്നെ. ആദ്യത്തെ ക്ലാസ് നടക്കുകയാണ്. ഗുരുദക്ഷിണയൊക്കെ നല്കിയാണ് വിദ്യാരംഭം. ഒന്നാം ദിവസം 'പാഠം ഒന്ന് ഒരു പിശുക്ക്' എന്ന അദ്ധ്യായം സമുചിതമായി തന്നെ തുടങ്ങി. അപ്പോഴേക്കും ഒരപശകുനം പോലെ കറന്റ് അങ്ങ് പോയി. അദ്ധ്യാപകന് ഒരു വിളക്ക് കത്തിച്ചു ക്ലാസ് തുടര്ന്നു. ഒടുവില് ഗുരു ശിഷ്യനോട് ഒരു ചോദ്യം ചോദിച്ചു: ഞാന് സംസാരിക്കുന്നു. നീ കേട്ടിരിക്കുന്നു. ഇതിനു രണ്ടിനും വെളിച്ചത്തിന്റെ ആവശ്യമുണ്ടോ? കുട്ടി പറഞ്ഞു.. 'യു ആര് കറക്റ്റ് സാര്‍. ഇല്ല ഇല്ലേയില്ല. !
'എങ്കില്  നമുക്ക് വിളക്ക് അണക്കാം ..'
അദ്ധ്യാപകന് പറഞ്ഞു തീരും മുന്പേശിഷ്യന്'ത്ഫൂ..' ഒറ്റ ഊത്ത്. വിളക്ക് കെട്ടു. എങ്ങും കനത്ത ഇരുട്ട്. വിശേഷിച്ചൊന്നും സംഭവിക്കാത്ത പോലെ ക്ലാസ്സ് തുടര്ന്നു. അല്പം കഴിഞ്ഞപ്പോള് ശിഷ്യന് ഗുരുവിനോട് തികച്ചും വിനയാന്വിതനായി പറഞ്ഞു: 
'എക്സ് ക്യുസ് മി  സര്,  ഹാവ്  വെരി സ്മാള് ഡൌട്ട് ..'  
'ക്യാരി ഓണ്ഡിയര്, സമര്ത്ഥരായ കുട്ടികള്ക്കാണ് സംശയം ഉണ്ടാവുക. ചോദിച്ചോളൂ ..' അദ്ധ്യാപകന്പ്രചോദിപ്പിച്ചു.സര്, താങ്കള്സംസാരി ക്കുന്നുഞാന്കേട്ടിരിക്കുന്നു ചുറ്റും നല്ല ഇരുട്ടുമാണ്. പിന്നെ എന്തിനാണ് നാം വസ്ത്രം ധരിച്ചിരിക്കുന്നത്അതങ്ങ് അഴിച്ചു വെക്കാം അല്ലെ?
തികച്ചും നാടകീയമായ രംഗമാണ് പിന്നെ അവിടെ അരങ്ങേറിയത്. ഗുരുദക്ഷിണ ശിഷ്യനെ തന്നെ തിരിച്ചേല്പ്പിച്ചിട്ടു ഗുരു ഇങ്ങിനെ പറഞ്ഞു: 'ക്ഷമിക്കണം താങ്കളാണ് എന്റെ ഗുരു; ഞാന്അങ്ങയുടെ വെറുമൊരു ശിഷ്യന്മാത്രം.. '
നാം കാണുകയും അറിയുകയും ചെയ്യുന്ന ചിലയാളുകളുടെ 
ഡി.എന് ..ടെസ്റ്റ് നടത്തിയാലറിയാം ഇക്കഥയിലെ കഥാപാത്രങ്ങളും അവരും തമ്മിലുള്ള ചേര്ച്ചയും ചാര്ച്ചയും.  
പണമുണ്ടായിട്ടും ഒരു നയാപൈസ പോലും ചെലവാക്കാത്ത എത്ര പേര്? കീശയില്കാശ് വെച്ച് ഉമനീരിറക്കി വയറു നിരക്കുന്നവര്‍. പിശുക്കി പിശുക്കി ജീവിക്കുന്നവര്‍. അറ്റ കൈക്ക് ഉപ്പു പോയിട്ട് ഒരു കമ്മ്യൂണിസ്റ്റു പച്ച പോലും ചതച്ചിടാത്തവര്‍.  
അടക്കയും തേങ്ങയും റബ്ബറുമൊക്കെയായി നല്ല ദിവസവരുമാനമുള്ള ഒരു കുടുംബത്തെ എനിക്കറിയാം. വീട്ടിലെ വെപ്പും തീനും കഞ്ഞിക്കു വകയില്ലാത്ത വരുടെത്  പോലെയാണ്. ഉണക്കമീനും മുരിങ്ങാ ചാറും ചമ്മന്തിയും ചക്കക്കൂട്ടാനുമാണ്   വീട്ടിലെ സ്ഥിരം വിഭവങ്ങള്‍. കാരണവരാണ് അവിടുത്തെ കാര്യക്കാരന്‍. അദ്ദേഹം ഇങ്ങിനെയൊക്കെ മതി എന്ന അഭിപ്രായക്കാരനാണ് വലിയ  വീട്ടില്നിന്ന് വന്ന മരുമക്കളൊക്കെ കാരണവരുടെ പിശുക്കത്തരം കാരണം കിടന്നു വീര്പ്പു മുട്ടുകയാണ്. മക്കളും പേരക്കുട്ടികളും ഗൃഹണി പിടിച്ച കുട്ടികളെ പോലെ..
ഗള്ഫിലുമുണ്ട്  മുന് ചൊന്ന പിശു വര്ഗത്തിലെ ചില ബന്ധക്കാരും സംബന്ധക്കാരും .
അവര് പുറത്തു നിന്ന് ഒരു ചായ പോലുംവാങ്ങികഴിക്കില്ല. ആശയില്ലാഞ്ഞിട്ടൊന്നുമല്ല.നാട്ടിലെ സംഖ്യ പന്ത്രണ്ടുമടങ്ങായി വര്ധിത വീര്യത്തോടെ 
ഓര്മ്മയില്ഓടി എത്തുന്നത് അപ്പോഴായിരിക്കും. 
ഇന്നലത്തെ ഉണക്ക പൊറാട്ട കട്ടന്ചായയില് മുക്കി കടിച്ചു ചവച്ചു പ്രാതല് ഒപ്പിക്കും. രണ്ടു റിയാല് കീശയില് തന്നെ വിശ്രമിക്കും. മസാല ദോശക്കൊക്കെ ആശ യുണ്ടാവും  കേശവന്മാര്ക്ക്. കീശയില്കാശുമുണ്ട്. പക്ഷെ പിശു മനസ്സ് കീശയില് കയ്യിടാന് അനുവദിക്കില്ല. 
മീശ പിരിച്ചു മുട്ടന്വടിയുമായി നില്പ്പുണ്ടാവും കാലമാടന് കീശയോരത്ത്. ഇരുപത്തഞ്ചു കൊല്ലമായി  ഗള്ഫിലുള്ള ഒരാളെ എനിക്കറിയാം. വസ്ത്രങ്ങള്സൂക്ഷിക്കാനും തൂക്കിയിടാനും മറ്റും വ്യാപകമായി ഉപയോഗിക്കുന്ന , റെക്സിന്കൊണ്ട് നിര്മ്മിച്ച ഒരു തോലാബിനു ( അലമാര) മുപ്പത്തഞ്ചോ നാല്പതോ റിയാല്കൊടുത്താല്മതി. പക്ഷെ ആരെങ്കിലും നാട്ടില്പോവുമ്പോള്, ഒഴിവാക്കുന്ന തോലാബാണ് ഇയാ
ളുപയോഗിക്കുക. ഫ്രൂട്സ് അയാള്ക്ക് വലിയ ഇഷ്ടമാണ്. അവ നോക്കി വെള്ളമി റക്കുകയല്ലാതെ  ഒരു കിലോ ആപ്പിളോ ബുര്തുഖലോ (ഓറഞ്ചു) വാങ്ങിക്കഴിക്കില്ല. എന്നിട്ടിപ്പോള് ഷുഗറും പ്രഷറും കൊളസ്ട്രോളും മൂലക്കുരുവും മൂത്രക്കല്ലുമായി  അത്യാവശ്യം ഭേദപ്പെട്ട തറവാട്ടില്നിന്ന് വരുന്ന നാലഞ്ച്  രോഗങ്ങളോടൊപ്പമാണ് ടിയാന്റെ പൊറുതി.
വസ്ത്രങ്ങള്അലക്കാന്സ്വന്തമായി ഒരു ബക്കറ്റു പോലും മഹാനവര്കള്ക്കില്ല. ഒരു ഹലലക്കും പ്രത്യേകിച്ചൊന്നും അദ്ദേഹം വാങ്ങി കഴിക്കില്ല. മറ്റുള്ളവരോടൊപ്പം പുറത്തു പോയി എന്തെങ്കിലും കഴിക്കുന്ന കൂട്ടത്തിലും  കാണില്ല അയാളെ.
ബ്രഷും പേസ്റ്റും ഏരിയലുമൊക്കെ മറ്റു മാര്ഗങ്ങളൊന്നുമില്ലാത്തതുകൊണ്ട് വാങ്ങിക്കും. അത്രയും ഭാഗ്യം.! രോഗം വന്നാലും, ഇത് തന്നെയാണ് അവസ്ഥ . ദിവസങ്ങളോളം ചുമച്ചു ചുമച്ചു ചോര ഛര്ദ്ധിച്ചാലും സഹാമുറിയ്ന്മാരുടെ പ്രാക്കും മുറുമുറുപ്പും ഏറെ സഹിക്കേണ്ടി വന്നാലും അടുക്കളയില്നിന്ന് വല്ല ഇഞ്ചിയോ കുരുമുളകോ ചെറുനാരങ്ങയോ ഒക്കെയെടുത്ത് തല്ക്കാലം  ശമനം മുണ്ടാക്കാന്  നോക്കും. എന്നിട്ട്  .സി ഇല്ലാത്ത വല്ല വരാന്തയിലും  ചുരുണ്ട് കൂടിക്കിടക്കും. ആശുപത്രിയില്പോവില്ല. അപ്പോഴേക്കും പന്ത്രണ്ടു ഇരട്ടി മുട്ടന് വടിയുമായി കീശയോരത്ത് വന്നു നിന്ന് അയാളെ വിരട്ടുന്നുണ്ടാവും.
എന്നാല്ഇവരുടെ വീടുകളിലെ അവസ്ഥയോ? 'പണം പുല്ലെടീ നമുക്കില്ലെടീ 'എന്നായിരുന്നു പണ്ട് നാം പാടിയിരുന്നത്. എന്നാലിപ്പോള്'പണം പുല്ലെടാ നമുക്കുന്ടെടാ..'  എന്നാ മട്ടിലാണ് കെട്ട്യോളും കുട്ട്യാളും വാരി വിതറുന്നത്.. അവരെ കുറ്റം പറയാനൊക്കുമോ അവര്ക്ക് നോക്കെത്താ ദൂരത്തു കണ്ണ് നട്ട് ഇരിക്കുകയൊന്നും വേണ്ട.. 'ആയിരം, നാലായിരംഎണ്ണായിരം പിന്നെ പത്തായിരം ..' എന്ന പാട്ടും പാടി ഇരുന്നാല് മതിയല്ലോമാസാമാസം കിറുകൃത്യമായി പറന്നു ചെല്ലുകയല്ലേ പള പള മിന്നുന്ന ഗാന്ധിത്തലകള് ..!
ഇനി ഓള്ക്കോ, കുട്ട്യാള്ക്കോ, ഒരു ഏനക്കെടോ, ഒക്കാനമോ, തുമ്മിയാല് തെറിക്കുന്ന  മൂക്കോ, മട്ടന് പനിയോ, ചിക്കന് ശനിയോ, ഒക്കെ വരുന്നുണ്ടെന്നു വിവരം ലഭി ച്ചാലോടെന്ഷന് മരം 
കിടന്നുലയുകയായി. പിന്നെ വിളിയോട് വിളി.. നാട്ടിലെ ഏറ്റവും വലിയ ഹോസ്പിറ്റലിലേക്ക് 
തന്നെ വിട്ടോളൂ.. എന്ന് മൊബൈല് കത്തിച്ചു വിളി. ഓട്ടോക്കൊന്നും പോണ്ട .. കാറ് കിട്ടുമോന്നു നോക്ക്. കാറ്..! പണം കായ്ക്കുന്ന മരത്തിന്റെ വേര് ദ്രവിക്കുന്നതിലേറെ ഉത്കണ് പണം സ്വീകരിക്കുന്ന കൈകള്ക്കുള്ളിലെ കൊച്ചു പനിചൂടിനാണ് എന്നര്ത്ഥം ..  
അത് കൊണ്ടെന്തുണ്ടായി?
ഒരനുഭവം പറയാം. ഇയ്യിടെ നാട്ടിലെ പേര്കേട്ട ഒരു സ്വകാര്യ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റിനെ കാണാന്പോവേണ്ട ഒരു അവസരമുണ്ടായി. രാവിലെ പോയാല്ഇരുട്ടിയിട്ടേ, വരാന്കഴിയൂ എന്ന് 'നല്ല പാതി'. ഒന്ന് വിളിച്ചിട്ട് പോവാമെന്നായി ഞാന്‍. ബുക്ക് ചെയ്യാം. അതിനു പത്തു രൂപ അധികം കൊടുക്കണം. എന്നാലും വേണ്ടില്ല. ഡോക്ടറുടെ വാതിലിനു മുമ്പിലുള്ള  ഇരിപ്പുണ്ടല്ലോ, അത് 'അണ് സഹിക്കബള് ' തന്നെ. വിളിച്ചപ്പോള്, 'രണ്ടരക്ക് ശേഷമേ മാഡം എത്തൂ..'  എന്ന് കിളി മൊഴി. കൃത്യം രണ്ടരക്ക് തന്നെ ഓടിക്കിതച്ചെത്തി. ചെന്ന് നോക്കുമ്പോള്, ഡോറിനു മുമ്പില് രണ്ടോ, മൂന്നോ പേര് മാത്രം..ഇതെന്തു പുതുമ? എന്നേക്കാള് അത്ഭുതം സഹധര്മ്മിണിക്ക്. .! അടുത്ത കാലത്തൊന്നും അവിടെ ചെല്ലേണ്ട 'ബഹു വിശേഷമൊന്നും ' ഇല്ലാതിരുന്നതു കൊണ്ട്, അവള്ക്കും ഒന്നും മനസ്സിലായില്ല. അപ്പോഴാണ്നന്നായി 'വയറു വികാസം' വന്ന ഒരു സഹോദരിയെ കണ്ടത്. 'പ്രതി'യെ കൂടെ കാണാനില്ല. 'ഇരമാത്രമേ രംഗത്തുള്ളൂ. അവനെ  ഇനി അടുത്ത 'ശിലാന്യാസ' ബ്രഹ്മ മുഹൂര്ത്തത്തില് നോക്കിയാല് മതി. അന്നേരം അങ്ങിനെ ഒരു തമാശ മനസ്സിലിരുന്നു കയറു പൊട്ടിച്ചു. ഭാര്യ  സഹോദരിയോടു കാര്യം തിരക്കി.
'ഇപ്പൊ എല്ലാരും ഓളെ വീട്ട്ക്കാ പോവ്‌ക, ഇവിടുന്നാവുമ്പോ, കര്യായോന്നും നോക്കൂലാ.. ഇവിടെ അമ്പതാ ഫീസ്‌.. അവിടെ മുന്നൂറാ..! മാഡത്തെ കണ്ടിറങ്ങിയപ്പോള്, സ്ത്രീ പറഞ്ഞത് , അറബികളുടെ ഭാഷയില് 'മിഅ ഫില് മിഅ' (നൂറ്ക്ക് നൂറ് ) ശരിയാണെന്ന് ബോധ്യപ്പെട്ടു.
മുമ്പ്, ഗവണ്മെന്റ് ആശുപത്രിയിലേ,  അസുഖമുണ്ടായിരുന്നുള്ളൂ.. ഇപ്പോള്, സ്വകാര്യക്കാരെയും ബാധിച്ചു എന്നേയുള്ളൂ.. ദൈവത്തിന്റെയല്ല സാംക്രമിക രോഗങ്ങളുടെതാണല്ലോ ഇപ്പോള്കുറച്ചു കാലമായിട്ടു, നമ്മുടെ നാട്..! ആരോഗ്യ മന്ത്രി ടീച്ചര് ആയിട്ടും, വനിത യായിട്ടും ശ്രീമതി യായിട്ടും സഖാവായിട്ടും വിശേഷമൊന്നുമില്ല. ഡങ്കിയെന്നും പിങ്കിയെന്നും മങ്കി യെന്നും  തക്കാളിയെന്നും കാബെജെന്നു മോക്കെയുള്ള ഓമനപ്പേരില് സ്ത്രീകളെയും കുട്ടികളെയും 
വലക്കാന് പുതിയ പുതിയ ആസുര സംക്രമണങ്ങള്ആകാശത്ത് നിന്ന് പൊട്ടി വീഴുകയല്ലേ?
കുറച്ചു ദിവസങ്ങള്ക്കു മുമ്പ് ഉമ്രക്കു വന്ന ഒരു നാട്ടുകാരനെ കാണാനിടയായി. ഒരു സൂപ്പര് സൂപ്പര്മാര്ക്കറ്റിന്റെ ഓണ റാണ് കക്ഷി. നാട്ടു കാര്യങ്ങള് പങ്കു വെക്കുന്നതിനിടെ 
അദ്ദേഹം പറഞ്ഞു:'' ഞങ്ങളുടെ കച്ചവടവും ഇവിടുത്തെ പോലെ തന്നെ. കാര്യമായ 
വ്യത്യാസമൊന്നും ഇല്ല .ഗള്ഫ് ഭാര്യമാര് നോട്ടു കെട്ടുമായി കാറില് വന്നിറങ്ങും. കൊട്ടയെടുത്തങ്ങു കേറും. ആട് തൊടിയില് കേറിയ പോലെ കണ്ടതൊക്കെ കടിക്കും. വേണ്ടതും വേണ്ടാത്തതും 
പെറുക്കിയെടുത്തു എത്രയാണോ ഞങ്ങള് പറയുന്നത് അത് ബില്ല് പോലും നോക്കാതെ തന്നങ്ങു പോവും. ബാക്കി പോലും ചോദിക്കില്ല . ഒരു സാധനത്തിന്റെയും വില അവര്ക്ക റിയേണ്ട. ഒന്ന് അന്വേഷിക്കുക 
കൂടിയില്ല.."    
നാല് കാലില്അനുവദിച്ചു കിട്ടിയ ഇത്തിരിയിടത്ത് കിനാവ്കണ്ടും ബാത്ത് റൂമിന് മുമ്പില്ക്യൂ നിന്നും ഇഷ്ടമുള്ളതൊന്നും വാങ്ങി തിന്നാതെ രോഗം വന്നാല്പോലും ചികിത്സിക്കാതെ പിശുക്കി ജീവിക്കുമ്പോള്, സ്വന്തം വീട്ടില്കരിച്ചും പൊരിച്ചും വറുത്തും മൊരിച്ച് കളയുന്ന പ്രവാസിയുടെ ജീവിതത്തെ കുറിച്ച് ഓര്ക്കാന്അവനു തന്നെ നേരമില്ലെങ്കില്പിന്നെ ആര്ക്കുണ്ടാവും നേരം? അവിടെ നിരത്തി വെച്ച വിഭവങ്ങളില് നിന്ന് എന്ത് കഴിക്കണമെന്നറിയാതെ കുടുംബം വിഷമിക്കുന്നു. ഇവിടെ കിട്ടിയതില് നിന്ന് എന്താണ് കഴിക്കുക പടച്ചോനെ എന്ന് പ്രവാസി നെടുവീര്പ്പിടുന്നു..! എന്തൊരു വിരോധാഭാസം..!
പിശുക്ക് ഒരു രോഗമാണ് . മാനസിക രോഗം. സമ്പത്ത് കുറഞ്ഞു പോവുമോ എന്നാ പേടി യാണിത്തിന്റെ പിന്നിലെ പ്രധാന വില്ലന്‍. ആവശ്യങ്ങള്ക്ക് ചെലവാക്കാനുള്ളതാണ് പണം.  ആവശ്യത്തിനു ഉപയോഗിക്കുന്നില്ലെങ്കില്അത് വെറും കടലാസ്. നമുക്ക് വേണ്ടി നാം ചെലവാക്കുന്നത് മാത്രമാണ് നമ്മുടേത്‌. ബാക്കിയുള്ളത് അനന്തരാ വകാശികളുടെതാണ്.ദൈവം നല്കുന്ന ദാര്യമായ പണം ഉദാരമായി ചിലവഴിച്ചി ല്ലെങ്കില്ഒരു പക്ഷെ മറ്റു വഴികളിലൂടെ അവന്തന്നെ അത് തിരിച്ചു പിടിക്കില്ലെന്ന് ആരറിഞ്ഞു?
ഓന്തോടിയാല്വേലി വരെ
ചെമ്മീന്തുള്ളിയാല്ചട്ടി വരെ
പിശുക്കന്പിശുക്കിയാല്ഖബര്വരെ
ഞാന്എഴുതിയാല്ഇതാ ഇത് വരെ.


33 comment drops:

പ്രിയ വായനക്കാരേ,കമന്റ്‌ ബോക്സിന്റെ താഴെ കൊടുത്തിരിക്കുന്ന

'ഇമെയില്‍ വഴി സബ്സ്ക്രൈബ് ചെയ്യുക'

എന്നതില്‍ ക്ലിക്ക് ചെയ്‌താല്‍ താങ്കളുടെ കമന്റിനു മറുപടി

ഇ മെയില്‍ ആയി ലഭിക്കും

  1. ശരിയാ ശരിയാ... കുറെ പഹയന്മാരെ ഇതേ പോലെ കണ്ടിട്ടുണ്ട്.. ഒരു പെപെസി വാങ്ങികുടിക്കാന്‍ പറഞ്ഞാല്‍ ഗ്യാസാ എന്ന് പറയും .. മറ്റാരേലും വാങ്ങിയാല്‍ അതിനു ഗ്യാസുമില്ല ഷുഗറും ഇല്ല.. മോന്തികുടിക്കും .. ... രണ്ട് റിയാല്‍ ബസ്സിനു കൊടുക്കാന്‍ മടിച്ച് ഹറാജില്‍ നിന്നും അല്‍കുമ്റ വരെ നടക്കുന്ന വിരുതനെ എനിക്കറിയാം .. എന്നിട്ട് റൂമില്‍ വന്ന് പട്ടി ശ്വാസം വിടുന്ന പോലെ വിട്ട് ഒറ്റക്കിടപ്പാ.... എന്തിനാ ഇങ്ങനെ ഉണ്ടാക്കുന്നത് എന്ന് ചോദിച്ചാല്‍ ... പിന്നെ കാശുണ്ടാക്കാനല്ലെ ഇങ്ങോട്ട് പോന്നത് എന്ന മറുചോദ്യം ആവും ഉത്തരം

    മറുപടിഇല്ലാതാക്കൂ
  2. പറഞ്ഞതത്രയും വാസ്തവം. ചെലവാക്കെണ്ടിടത്ത് ചെലവാക്കിയില്ലെങ്കില്‍ അത് മറ്റുവഴിക്കു ഇരട്ടിയായി പോകും!

    "'പ്രതി'യെ കൂടെ കാണാനില്ല. 'ഇര' മാത്രമേ രംഗത്തുള്ളൂ. അവനെ ഇനി അടുത്ത 'ശിലാന്യാസ' ബ്രഹ്മ മുഹൂര്‍ത്തത്തില്‍ നോക്കിയാല്‍ മതി."

    ഈ പരിഹാസം നന്നേ ബോധിച്ചു!

    മറുപടിഇല്ലാതാക്കൂ
  3. പണ്ട് കേട്ട ഒരു തമാശ!
    കറന്‍റ് ചെലവാകുമെന്ന പേടിയില്‍ അയാള്‍ ഫാന്‍ ഇട്ടില്ല.
    വിശറി കൊണ്ട് ഭാര്യയോട് വീശിതരാന്‍ പറഞ്ഞു. പിന്നെയാ ഓര്‍ത്തത്‌..വിശറി കേടുവരില്ലേ? വീശണ്ട.അങ്ങനെ പിടിച്ചാല്‍ മതി. ഞാന്‍ അങ്ങോട്ടും ഇങ്ങോട്ടും കറങ്ങാം..
    (ചിലര്‍ അങ്ങനെയാണ്. ധനികനായി മരിക്കാന്‍ വേണ്ടി ദരിദ്രനായി അവര്‍ ജീവിച്ചു കൊണ്ടേയിരിക്കുന്നു)
    നന്നായി ഈ പുരാണം..

    മറുപടിഇല്ലാതാക്കൂ
  4. ഖുബ്ബൂസ് വെള്ളത്തിൽ മുക്കിത്തിന്നുന്നതല്ല.....
    .
    .
    ആഴ്ചക്കൊരിക്കൊ കുളിക്കുന്ന പിശുക്കും......
    .
    .
    ഇട്ട വസ്ത്രം തന്നെ 3 മുതൽ 4 നാൾ വരെ ധരിച്ച് നടക്കുന്നതിനെപ്പറ്റിയും എങ്ങിനെ എഴുതേണ്ടി വരുമോ

    മറുപടിഇല്ലാതാക്കൂ
  5. @ ഹംസ : ഇവര്‍ പിശുക്കിയുണ്ടാക്കുന്നത് കാശല്ല വെറും ഗ്യാസ് ആണ്..ജീവിതം പിശുക്കി പിശുക്കി ഗ്യാസാക്കി കളയുന്നവര്‍..

    @ തെച്ചിക്കാടന്‍ : ആ ബോധ്യം എനിക്കും നന്നായി ബോധിച്ചു.
    എന്നെ ഒരു ഒരു ബാധയായി പിന്തുടരാന്‍ തീരുമാനിച്ചിരിക്കയാണ്‌ അല്ലെ?
    ഒഴിയാബാധക്ക് നന്ദിയുടെ ഒരായിരം തെച്ചിപ്പൂക്കള്‍..

    @ ഇസ്മില്‍ ; ഒരു നര്‍മ്മ പുരാണ പൂരണത്തിന് നന്ദി


    @ മുജീബ് : ഞാന്‍ എഴുതിയാല്‍ ഇതാ ഇവിടെ വരെ എന്ന് പറഞ്ഞു ഞാന്‍ അവസാനിപ്പിച്ചതാ.. അവിടെ നിന്ന് മുജീബിനു തുടങ്ങാവുന്നതേയുള്ളൂ..
    എല്ലാ വിധ മുന്‍ തുണയും പിന്‍ തുണയും അഡ്വാന്‍സായി ആശംസിക്കുന്നു..

    മറുപടിഇല്ലാതാക്കൂ
  6. പ്രവാസം നല്‍കുന്ന ബിരുദം
    അതും നിര്‍ബന്ധിത ബിരുദം
    എന്നും പരീക്ഷയുള്ള ബിരുദം
    ചിലര്‍ക്ക് കടുപ്പമേറിയ ബിരുദം
    അങ്ങിനെ പലതും പഠിപ്പിക്കുന്നു ഈ ബിരുദം ...!!

    മറുപടിഇല്ലാതാക്കൂ
  7. @ Namoos : ഇപ്പൊ ബിരുദത്തിനല്ല മാര്‍ക്കറ്റ് വിരുതിനാണ്..
    ബിരുദക്കവിതക്ക് ഒരു കിടിലന്‍ നന്ദി..

    മറുപടിഇല്ലാതാക്കൂ
  8. ഓന്തോടിയാല്‍ വേലി വരെ
    ചെമ്മീന്‍ തുള്ളിയാല്‍ ചട്ടി വരെ
    പിശുക്കന്‍ പിശുക്കിയാല്‍ ഖബര്‍ വരെ
    പ്രവാസം ഒരു വനവാസമാണെന്നുള്ള സത്യം നാട്ടിലെ എത്ര കുടുംബങ്ങള്‍ ചിന്തിക്കുന്നു....??

    മറുപടിഇല്ലാതാക്കൂ
  9. @ Faslu : 'പ്രവാസം ഒരു വനവാസം' നല്ല കണ്ടെത്തലായി..
    'ദരിദ്രവാസം അവസാനിപ്പിക്കാന്‍ പ്രവാസം
    ദരിദ്രനായി വസിക്കാന്‍ പ്രവാസി'

    മറുപടിഇല്ലാതാക്കൂ
  10. ചികിത്സിച്ചു മാറ്റാന്‍ കഴിയാത്ത
    വ്യാധിയാണ് പിശുക്ക്
    അത് പിടിപെട്ടാല്‍ മാന്യതയുടെ മുഖത്ത്
    വെറിയുടെ നിഴല്‍ പടരും

    off topioc
    back ground color വായന ദുഷ്കരമാക്കുന്നു
    try a light desighn

    മറുപടിഇല്ലാതാക്കൂ
  11. വളരെയേറെ ഇഷ്ട്ടപ്പെട്ടു ഉസ്മാന്‍ ഭായ്‌ ...കൂടുതല്‍ അഭിപ്രായം എഴുതണമെന്നുണ്ട് ..ലാപ്ടോപ്പിന്‍റെ കീ തേഞ്ഞു ...പോകുമോ എന്നൊരു പേടി ...ഹ..ഹ...ഹാ .......

    മറുപടിഇല്ലാതാക്കൂ
  12. >>>>off topioc
    back ground color വായന ദുഷ്കരമാക്കുന്നു
    try a light desighn<<<<

    പ്രിയ മനാഫ് ക എന്താണ് ബാക്ക് ഗ്രൌണ്ട് പ്രശ്നം ? ഞാന്‍ മോസില്ല ,ക്രോം എന്നിവയില്‍ നോക്കിയിട്ട് പ്രശ്നമൊന്നും കാണുന്നില്ല ....

    ദാ ഈ ചിത്രത്തില്‍ കാണുന്നത് പോലെ അല്ലെ കാണുന്നത് http://2.bp.blogspot.com/_lt9uqeigjxI/TRcZzSGpxaI/AAAAAAAACkQ/A7nbiLebVmc/s1600/iringattiridrops.blogspot.com+screen+capture+2010-11-28-4-4-34.png

    അതോ പോസ്റ്റിന്റെ പിന്‍ ഭാഗത്ത്‌ കറുപ്പ് നിറമോ മറ്റോ ഉണ്ടോ ? internet explorer ഉപയോഗിക്കുമ്പോള്‍ സാധാരണ ബ്ലോഗുകളില്‍ ലോഡ് ആകാത്ത പ്രശ്നം ഉണ്ട് .അതാണോ ഉദ്ദേശിച്ചത് ...?

    മറുപടിഇല്ലാതാക്കൂ
  13. ഉസ്മാനിക്ക, ഇവിടെ വരാനിത്തിരി വൈകിയെങ്കിലും വെള്ളിയാഴ്ചത്തെ കൂടികാഴ്ച മൂലം പിണക്കം മാറിയിരിക്കുമല്ലോ... കാണാനും കേള്‍ക്കാനും പറ്റിയതില്‍ വലിയ സന്തോഷം. ഒരു പോസ്റ്റില്‍ തന്നെ ഇത്രയധികം ഉപമകളും ഉദാഹരണങ്ങളും കൊണ്ട് കാണിക്കുന്ന ഈ ഇരിങ്ങാട്ടിത്തരം തുടര്‍ന്നില്ലെങ്കില്‍ ഞാന്‍....ബാക്കി തുടര്‍ന്നില്ലെങ്കില്‍ പറയാം...
    ആക്ഷേപ ഹാസ്യത്തിന്റെ മാലപ്പടക്കങ്ങള്‍ക്കായി ഇനിയും കാത്തിരിക്കുന്നു. കൂടെ ഒപ്പും വെച്ചിട്ടുണ്ട്.

    മറുപടിഇല്ലാതാക്കൂ
  14. @ Manaf : സ്വന്തത്തോട്‌ പോലും പിശുക്കുന്ന മനുഷ്യനെ എന്ത് പേര് വിളിക്കും?
    ഈ സ്വഭാവം വ്യാധി മാത്രമല്ല വ്യാളി കൂടിയാണ്..
    @ Basheer :
    ബഷീര്‍ ജീ ലാപ്ടോപ് കീ തേയാതെ നോക്കുക നമുക്ക് ഇനിയും എഴുതണം ; വായിക്കണം
    ലാപ്‌ ടോപ്‌ കീ.... ജയ്‌ ..!
    നല്ല വാക്കുകള്‍ക്കു നല്ല വാക്കുകളെ പകരം തരാനുള്ളൂ..

    നല്ല വാക്കും നല്ല നോക്കുമാണ് നല്ല തോക്കിനേക്കാള്‍ നല്ലത്.

    @ Saleem : പിണക്കം നിര്‍ത്തണം ഇണക്കം നില നിര്‍ത്തണം
    പിണക്കം മാറാന്‍ വണക്കം
    ഇണക്കം കൂടാന്‍ വഴക്കം
    ഈ 'ഭീഷണി' ഒരു സിംഫണിയായി ആസ്വദിച്ചിരിക്കുന്നു..
    'ഇക്ക'യെ നമുക്ക് കൊക്കയിലെറിയാം..
    ഈ ഐക്കരപ്പടിയില്‍ എന്ത് ഇക്ക എന്ത് ചക്ക ?

    മറുപടിഇല്ലാതാക്കൂ
  15. @ നൌഷാദ് വടക്കേല്‍ ആണ് , ഈ ബ്ലോഗിന്റെ ശില്പി. പൊതുവേ മടിയനായ എന്നെ ഒരു ബ്ലോഗറാക്കിയിട്ടെ അടങ്ങൂ.. എന്ന വാശി വല്ലാതെ ഏശിയപ്പോഴാണ് ഈ പോരിശയോക്കെ പറയാനും കേള്‍ക്കാനും അവസരമുണ്ടായത്.. വെറും ഒന്നോ രണ്ടോ ദിവസത്തെ അക്ഷര ബന്ധം മാത്രമാണ് നൌഷാദു മായുള്ളൂ.. എന്നിട്ടും ഇങ്ങിനെ മനോഹരമായ ഒരു സര്‍ഗ മുറ്റം ഒരുക്കിത്തന്ന അദ്ദേഹത്തോടാണ് എന്റെ കടപ്പാട് മുഴുവനും..

    മറുപടിഇല്ലാതാക്കൂ
  16. എന്നാലിപ്പോള്‍ 'പണം പുല്ലെടാ നമുക്കുന്ടെടാ..' എന്നാ മട്ടിലാണ് കെട്ട്യോളും കുട്ട്യാളും വാരി വിതറുന്നത്.. അവരെ കുറ്റം പറയാനൊക്കുമോ? അവര്‍ക്ക് നോക്കെത്താ ദൂരത്തു കണ്ണ് നട്ട് ഇരിക്കുകയൊന്നും വേണ്ട.. 'ആയിരം, നാലായിരം, എണ്ണായിരം പിന്നെ പത്തായിരം ..' എന്ന പാട്ടും പാടി ഇരുന്നാല്‍ മതിയല്ലോ? മാസാമാസം കിറുകൃത്യമായി പറന്നു ചെല്ലുകയല്ലേ പള പള മിന്നുന്ന ഗാന്ധിത്തലകള്

    നന്നായിട്ടുണ്ട് ഈ പിശുക്ക് ..ഇവിടെ കമന്റാന്‍ ഞാനും പിശുക്ക് കാണിക്കുന്നില്ല ..എന്തേ..
    ഇരിങ്ങാട്ടിരി ഗ്രൂപ്പില്‍ കാണുന്നില്ല രണ്ടു വരി കവിതകള്‍ എന്തേ?

    മറുപടിഇല്ലാതാക്കൂ
  17. @ Acharyan : അല്പം തിരക്ക്..!
    വിനിമയ നിരക്ക് പോലെ തന്നെയാണ് തിരക്കിന്റെ കാര്യവും..
    എപ്പോഴാ കൂടുക എപ്പോഴാ കുറയുക ഒരു നിശ്ചയവുമില്ല..
    ആചാര്യന്റെ മനയിലൂടെ ഇന്നലെ ഒന്ന് വന്നു പോന്നു..
    വന്ന വിവരം അറിയിക്കാന്‍ മാത്രം സമയം അപ്പോള്‍ കയ്യിലില്ലായിരുന്നു ..
    വരും വീണ്ടും..

    മറുപടിഇല്ലാതാക്കൂ
  18. ഇരിങ്ങാട്ടിരിത്തരങ്ങളില്‍ ആദ്യമായിട്ടാണ് മെയിലില്‍ ലിങ്ക് കിട്ടി നേരത്തെ ഈ ബ്ലൊഗ് കാണാഞ്ഞത് നഷ്ടമായി എന്ന് തോന്നി... ഈയിടെ പലതും വായിച്ചു പോകും ഒരഭിപ്രായം കുറിക്കാന്‍ സമയകുറവും മടിയും...എന്നാലും ഈ പോസ്ട് അങ്ങനെ വിട്ട് പോകാന്‍ മനസ്സ് സമ്മതിച്ചില്ല. തുറന്നെഴുതിയ സത്യങ്ങള്‍!!

    കമ്പിനി മെസ്സില്‍ നിന്ന് മാത്രം ഭക്ഷണം, വെള്ളിയാഴ്ചകളില്‍ സുഹൃത്തുക്കളേയോ ബന്ധുക്കളെയോ സന്ദര്‍ശിക്കുക ശമ്പളം ഒരു റിയാല്‍ പോലും ചിലവാക്കാതെ നാട്ടില്‍ എത്തിക്കുക ..ഇതാണ് മൂപ്പരുടെ അജന്ത ചിട്ടിയും മറ്റും നടത്തി വട്ടചിലവ് ഒപ്പിക്കും ..

    ഒരിക്കല്‍ അദ്ദേഹം പറഞ്ഞു ഞാന്‍ എത്ര പാടുപെട്ടാലും സാരമില്ല വീട്ടില്‍ എല്ലാവരും സുഖമായും സന്തോഷമായും കഴിയട്ടെ. ആ നല്ല മനസ്സിനെ 'പിശുക്കന്‍' എന്നു വിളിക്കാന്‍ തോന്നിയില്ല .. പക്ഷെ അതു കണ്ടറിഞ്ഞ് ജീവിക്കണ്ടത് വീട്ടിലുള്ളവരാണ്.
    അത്യാവശ്യം ആവശ്യം അനാവശ്യം എന്ന് ദൈനദിനചിലവുകളെ വകതിരിക്കാനുള്ള
    വിവേകം വീട്ടമ്മ കാണിക്കണം. "Gulf is not a bed of roses" എന്ന് വീട്ടുകാരേയും പറഞ്ഞ് അറിയിക്കണം ..

    മറുപടിഇല്ലാതാക്കൂ
  19. ഇതു വായിച്ചപ്പോള്‍ ഞാനാകെ ആശയക്കുഴപ്പത്തിലായി.പിശുക്കന്മാരെ വിമര്‍ശിച്ചു കൊണ്ടു തുടങ്ങി ഇടയില്‍ നാട്ടിലെ ധൂര്‍ത്തും വിവരിച്ചു.ഗള്‍ഫുകാരന്‍ പിശുക്കിയുണ്ടാക്കുന്നതിനെ വീട്ടുകാര്‍ ധൂര്‍ത്തടിക്കുന്നതാണ് നാം സാധാരണ കാണുന്നത്. അപ്പോള്‍ സമ്പാദിക്കുന്നവന്‍ തന്നെ അതു ധൂര്‍ത്തടിക്കണമെന്നാണൊ?. ഞാനുമൊരു പിശുക്കനാണ്. എന്തും ആവശ്യത്തിനു മാത്രം ചിലവഴിക്കാനിഷ്ടപ്പെടുന്നയാള്‍!.അതു കൊണ്ട് ഉള്ളതു കൊണ്ടു ആവശ്യങ്ങള്‍ മനസ്സിലാക്കി ജീവിക്കാന്‍ ശ്രമിക്കണം. മാണിക്യം പറഞ്ഞ അഭിപ്രായമാണെനിക്ക്. ഒരു പോസ്റ്റ് എന്ന നിലയില്‍ വായിച്ചു രസിക്കാതെ ഇതിന്റെ ഗൌരവം എല്ലാവരും മനസ്സിലാക്കുന്നത് നന്നായിരിക്കും.

    മറുപടിഇല്ലാതാക്കൂ
  20. പിശുക്ക് പുരാണം കേമമായി.

    മറുപടിഇല്ലാതാക്കൂ
  21. >>>ഒരു പോസ്റ്റില്‍ തന്നെ ഇത്രയധികം ഉപമകളും ഉദാഹരണങ്ങളും കൊണ്ട് കാണിക്കുന്ന ഈ ഇരിങ്ങാട്ടിത്തരം തുടര്‍ന്നില്ലെങ്കില്‍ ഞാന്‍....ബാക്കി തുടര്‍ന്നില്ലെങ്കില്‍ പറയാം...
    ആക്ഷേപ ഹാസ്യത്തിന്റെ മാലപ്പടക്കങ്ങള്‍ക്കായി ഇനിയും കാത്തിരിക്കുന്നു. <<<

    സലിം ഇക്ക പറഞ്ഞത് തന്നെയാണ് എനിക്കും പറയാനുള്ളത് ...
    ഞങ്ങളെല്ലാരും കൂടി ഒരു യുണിയന്‍ ഉണ്ടാക്കി അങ്ങോട്ടിറങ്ങും കേട്ടോ ...പറയണ്ടല്ലോ പിന്നത്തെ പുകിലുകള്‍ ...;)

    മറുപടിഇല്ലാതാക്കൂ
  22. എന്തൊക്കെ പിശുക്കത്തരം കാണിച്ചാലും പോസ്റ്റിട്ടാല്‍ കമന്റിടുന്നതില്‍ പിശുക്കത്തരം കാണിക്കരുതെന്നാ കണ്ണൂരാന്‍റെ അഭ്യര്‍ത്ഥന.

    മറുപടിഇല്ലാതാക്കൂ
  23. കാശ് ചിലവാകാതിരിക്കാന്‍ വേണ്ടി ഉച്ചഭക്ഷണവും രാത്രിഭക്ഷണവും ഒരുമിച്ചു കഴിക്കുന്ന ഒരു വിരുതന്‍ എന്‍റെ മുന്നില്‍ ഉണ്ട്...

    മറുപടിഇല്ലാതാക്കൂ
  24. ഇരിങ്ങാട്ടിത്തരങ്ങള്‍ക്ക് ഫാന്‍സുകാര്‍ കൂടി വരുന്നുണ്ട്. എന്റെ ചങ്കിടിപ്പും കൂടുന്നുണ്ട്..

    മറുപടിഇല്ലാതാക്കൂ
  25. ഇത് ആഗോള പ്രതിവാസമാണ് .
    ഒരു കാര്യത്തില്‍ അല്ലെങ്കില്‍ വേറെ കാര്യത്തില്‍ എല്ലാവരും പിശുക്കനമാരന് .
    ചിലര് പണത്തിന്റെ കാര്യത്തില്‍ ആണ് എങ്കില്‍ വേറെ ചിലര്‍ വേറെ കാര്യത്തിനാണ് എന്ന് മാത്രം

    മറുപടിഇല്ലാതാക്കൂ
  26. പിശുക്ക് പുരാണം കെങ്കേമമായി.. ചിലര്‍ പിശുക്കില്‍ സംതൃപ്തി കണ്ടെത്തും...പ്രവാസികളില്‍ പിശുക്കുന്നവര്‍ കൂറേയുണ്ട്..ശമ്പളം എത്ര കിട്ടിയാലും താമസം, ഭക്ഷണം എന്നീ കാര്യങ്ങളിലൊക്കെ ഒരു മുന്നേറ്റവുമില്ലാത്തവര്‍.രസകരമായി എഴുതി കെട്ടോ..

    പിന്നെ ഇതു പണ്ട് മാധ്യമത്തില്‍ താങ്കള്‍ പ്രസിദ്ധീകരിച്ചതല്ലേ..
    വായിച്ച പോലൊരൊര്‍മ്മ.

    മറുപടിഇല്ലാതാക്കൂ
  27. നന്നായി ..പിശുക്ക് കഥകള്‍ മുമ്പ് കേട്ടിടുള്ളവ ആണ്..

    ഹംസയും തണലും 'ഓരോ പോസ്റ്റ്‌' പിറകെ ഇട്ടല്ലോ.അതും രസം ആയി..

    ഗള്‍ഫ്‌ കാരന്‍ ഒരു തരത്തില്‍ അഹങ്കാരിയും ഒരു തരത്തില്‍ വിഡ്ഢിയും ആണ്.ഇത് രണ്ടും തരം തിരിച്ചു മനസ്സിലാക്കാന്‍ അവനവനു ആയാല്‍ പകുതി വിജയം ആയി..ബാകി നാട്ടില്‍ ഉള്ളവരുടെ കയ്യിലും..

    പിന്നെ തടിയുടെ വളവിലും ഉണ്ട് ആശാരിയുടെ ചെത്തിലും ഉണ്ട് പോരായ്മ.

    മറുപടിഇല്ലാതാക്കൂ
  28. "'പ്രതി'യെ കൂടെ കാണാനില്ല. 'ഇര' മാത്രമേ രംഗത്തുള്ളൂ. അവനെ ഇനി അടുത്ത 'ശിലാന്യാസ' ബ്രഹ്മ മുഹൂര്‍ത്തത്തില്‍ നോക്കിയാല്‍ മതി."
    =================================================
    ഇത് വിത്തുപാകിപ്പറക്കുന്ന എല്ലാവരുടെയും ഉള്ളിലെത്തിയിട്ടുണ്ടാകും.(എന്റെയും)
    ............ഈ സരസമായ രീതി ശ്ശി ബോധിച്ചു..............

    മറുപടിഇല്ലാതാക്കൂ
  29. പിശുക്കിലാണ് തുടങ്ങിയതെങ്കിലും,
    ഒടുവില്‍ പറഞ്ഞു പറഞ്ഞു ബൃഹത്തായ ഒരുപാട് സത്യങ്ങള്‍ പറഞ്ഞു നിര്‍ത്തി.
    തുടക്കം പിശുക്കിലും ഒടുക്കം ധൂര്‍ത്തിലും.
    നാം, പ്രത്യേകിച്ചും ഗള്‍ഫുകാര്‍ അറിഞ്ഞിരിക്കേണ്ട, മനസിലാക്കേണ്ട കാര്യങ്ങള്‍. നന്നായി തന്നെ പറഞ്ഞു.

    മറുപടിഇല്ലാതാക്കൂ
  30. പിശുക്കിനോട് ഇഷ്ക്കുള്ളവന്‍..
    പശിയോടും പിശുക്കുന്നു ...

    മലയാളം ഉപയോഗിക്കാന്‍ പിശുക്ക് ഉള്ളത് കൊണ്ടാണ് ഹിന്ദിയും തമിഴും ഇടയ്ക്കു ഉപയോഗിച്ചത് ...

    മറുപടിഇല്ലാതാക്കൂ
  31. ഇതു വായിക്കുമ്പോ എവിടെല്ലാം കണ്ട മുഗങ്ങള്‍ ഓര്‍മ്മവരുന്നു

    മറുപടിഇല്ലാതാക്കൂ
  32. ധനികനായി മരിക്കാന്‍ വേണ്ടി ദരിദ്രനായി അവര്‍ ജീവിച്ചു കൊണ്ടേയിരിക്കുന്നു

    മറുപടിഇല്ലാതാക്കൂ

 
Copyright © 2010 Iringattiri Drops. All rights reserved.
Design By- മലയാളം ബ്ലോഗ്‌ ഹെല്‍പ്